താൾ:CiXIV259.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

കാഴ്ചക്കു ബഹുഭംഗി ഉള്ളവയാകകൊണ്ടു അവയെകൊണ്ടു
ആരഭണാദികളെ ഉണ്ടാക്കി അവയെ ഉപയൊഗിക്കണമെ
ന്നു ജനങ്ങൾക്കു ആഗ്രഹം ഉള്ളതാകുന്നു. അപ്പൊൾ അവ ഉ
പയുക്തസാധനങ്ങൾ എന്നായി. എന്നാൽ ഇരുമ്പിനെ പ്പൊ
ലെ അവഅത്ര സുലഭങ്ങളല്ലാത്തതു കൊണ്ടു അവയെ സ
മ്പാദിക്കുന്നതിൽ അധികം ശ്രമം വെണ്ടിവന്നിരിക്കുന്നു അ
വകിട്ടുന്നതും ചില ഇടങ്ങളിൽ മാത്രമെ ഉള്ളു. അങ്ങനെ അ
വകിട്ടുന്ന ഇടങ്ങളിലും അവ കുറച്ചെ കിട്ടുന്നൊള്ളു. എങ്ങനെ
യെന്നാൽ സ്വൎണ്ണം ചില നദികളുടെ മണലുകളിലും ചില പാ
റകളിലും ഉണ്ടു. അവിടെ ചെന്നു മണലിൽ നിന്നും പാറക
ളിൽ നിന്നും അതിനെ എടുക്കുന്നതിനു വളരെ അദ്ധ്വാനവും
ചിലവും വെണ്ടിവരുന്നു. ഏകദെശം ഒരുരൂപാതൂക്കം ഉള്ള
സ്വൎണ്ണം എടുക്കുന്നതിനു, പതിനെഴു രൂപാതൂക്കം വെള്ളി എടു
ക്കുന്നതിനു എത്ര ശ്രമവും ദ്രവ്യവ്യയവും വെണമൊ, അത്ര
യും വെണ്ടിയിരിക്കുന്നു. അതുകൊണ്ടാകുന്നു സ്വൎണ്ണത്തിന്റെ
വില അത്രകൂടിയിരിക്കുന്നത.

പദാൎത്ഥങ്ങൾക്കു വില ഉണ്ടാകുന്നതു അവ ഉപയുക്ത
ങ്ങളായിരിക്കയും ശ്രമസാദ്ധ്യങ്ങളായിരിക്കയും ചെയ്യുന്നതു
കൊണ്ടു മാത്രമല്ല. വെറെ ഒരുഗുണം കൂടി അവയിൽ ഉണ്ടാ
യിരിക്കണം അതു എന്തെന്നാൽ അവകൊടുക്കാനും വാങ്ങി
ക്കാനും കഴിയുന്നവയായും ഇരിക്കണം എങ്ങനെ എന്നാൽ,
അരൊഗത വെണമെന്നു എല്ലാപെൎക്കും ആഗ്രഹമുണ്ട ആയ
തു എല്ലാവൎക്കും ഉണ്ടായിരിക്കുന്നില്ല. എന്നാൽ ആയതിനുവി
ല ഇല്ലാത്തതു ആയതു കൊടുപ്പാനും വാങ്ങിപ്പാനും കഴിയാ
ത്തതുകൊണ്ടാകുന്നു. ആയതു അങ്ങിനെ ചെയ്യാൻ കഴിയുന്ന
വസ്തുവായിരുന്നു എങ്കിൽ ശ്രീമാന്മാരായിരിക്കുന്ന അനവധി
ജനങ്ങൾ അനവധിദ്രവ്യത്തെ അരൊഗതയുടെ നിധികളാ
കുന്ന ദരിദ്രന്മാൎക്കു കൊടുത്തു അതിനെ വാങ്ങിക്കുമായിരുന്നു.
ദ്രവ്യാപെക്ഷകൊണ്ടു തങ്ങളുടെ അരൊഗതയെ കൊടുക്കുന്ന
തിൽ ദരിദ്രന്മാർ സന്തൊഷമുള്ളവരായിരിക്കയും ചെയ്യും. എ
ന്നാൽ അങ്ങനെ അരൊഗതയെ വിലകൊടുപ്പാനും വാങ്ങി
ക്കാനും കഴിയുന്നില്ല. ദ്രവ്യലാഭത്തെ ഉദ്ദെശിച്ച ദരിദ്രന്മാർ ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/50&oldid=188731" എന്ന താളിൽനിന്ന് ശേഖരിച്ചത്