താൾ:CiXIV259.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

തങ്ങൾക്കു ഹിതമായുള്ള ആഹാരത്തെ മിതമായി ഭക്ഷിക്കുന്ന
ശീലം ഉള്ളവർ പ്രയെണ നിരാമയന്മാരായിരിക്കും കാല
വ്യവസ്ഥ ഇല്ലാതെയും ബുഭുക്ഷയുടെ ശക്തി കൊണ്ടു സാമാന്യ
ത്തിലധികമായും ഭക്ഷണം കഴിക്കുന്ന ജനങ്ങൾക്കു അനെ
കരൊഗങ്ങൾ ഉണ്ടാകും വയറു അറിഞ്ഞുഭക്ഷിക്കണം എന്നു
ള്ള ചൊല്ലു സാരമുള്ളതാകുന്നു. അവനവന്റെ ജഠരാഗ്നിയി
ൽ നിരായാസമായി ദഹിക്കുന്നവസ്തുക്കളെ മാത്രമെ ഭൂജിക്കാ
വു വൈദ്യപുസ്തകങ്ങളിൽ അതിഭക്ഷണം നിമിത്തമായിട്ടു
ഉണ്ടാകുന്നതായി പറയപ്പെട്ടിട്ടുള്ള “അലസകം, ദണ്ഡാലസ
കം മുതലായ രൊഗങ്ങൾഅതിഭയങ്കരങ്ങളാകുന്നു. ശരീരസുഖ
ത്തിനുഹാനിചെയ്യുന്ന അന്നപാനങ്ങളെ ഒരു നാളും ഉപയൊ
ഗിച്ചു ശീലിക്കരുത.

യഥാശക്തി വ്യായാമം ചെയ്യുന്നതും നിരാമയത്വത്തി
നു സിദ്ധമായ ഒരു ഹെതുവാകുന്നു. നിയമെന വ്യായാമംചെ
യ്യുന്നതിനാൽ ദുൎമ്മെദസ്സുകൾ ക്ഷയിച്ചു അംഗങ്ങൾക്കു ദാൎഢ്യ
വും ലാഘവവും ഉണ്ടാകുന്നു ൟ ദിക്കുകളിൽധനികന്മാരായി
രിക്കുന്ന ആളുകൾക്കു സാധാരണമായി ഒരു ഭ്രമംഉള്ളതു എ
ന്തെന്നാൽ മൃഷ്ടമായി ഭക്ഷണം കഴിച്ചു ദെഹത്തിനു ശ്രമം
കൊടുക്കാതെ യിരിക്കുന്നതാണ. വാസ്തവമായ സുഖം എന്നാ
കുന്നു എന്നാൽ ൟ ഭ്രമത്തൊടുകൂടിയിരിക്കുന്ന ആളുകൾക്കു
വളരെ ഉപദ്രവകാരികളായ രൊഗങ്ങളും വന്നു കൂടുന്നു. പ്രത്യ
ത, ഉചിതകാലങ്ങളിൽ നിയമെന ദെഹബലത്തെ അനുസ
രിച്ചുവ്യായാമം ചെയ്യുന്നവൎക്കു ദെഹത്തിനുസ്ഥിരമായ ബല
വും ആരൊഗ്യവും സിദ്ധമായിട്ടുണ്ടായിരിക്കുന്നു.

ആരൊഗ്യരക്ഷക്കു നിദ്രയിലും നിയമം വെണ്ടതാകുന്നു.
നിദ്രയിൽ നിയമം എന്തെ ന്നാൽനിദ്രായൊഗ്യമായ കാലത്തിൽ
ഉറങ്ങുകയും അല്ലാതെ ഉള്ള കാലത്തിൽ ഉറങ്ങാതെയിരിക്കുകയും
ആകുന്നു. മലയാളികളിൽ പ്രായെണപകൽ ഊണു കഴിഞ്ഞാൽ
അസാരം കിടക്കണം എന്നു പറഞ്ഞു രണ്ടുനാഴികനെരം എങ്കി
ലുംനല്ലവണ്ണം ഉറങ്ങാതെ ഉള്ളആളുകൾ വളരെ ചുരുക്കമായിട്ടെ
ഉള്ളൂ. ൟ പരിചയം ദെഹസൌഖ്യത്തിനു വളരെ ഹാനികര
മാകുന്നു. എന്നാൽ ദിവാസ്വാപം വിഹിതമായിട്ടുള്ള ബാലന്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/25&oldid=188694" എന്ന താളിൽനിന്ന് ശേഖരിച്ചത്