താൾ:CiXIV259.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

പാൎക്കുന്നതിനു ആ വീടുകളുടെ ഉടയക്കാൎക്കു, ആ വീടുകൾഅ
സ്വച്ശമായിരിക്കുന്ന കാറ്റുള്ള സ്ഥലത്തിൽ ആയിരുന്നാൽഅ
വെക്കു എന്തു വാടക കൊടുക്കണമൊ അതിലും അധികംകൊടു
ക്കെണ്ടി വരും ൟ ദൃഷ്ടാന്തം കൊണ്ടു ഒരു വസ്തുവിന്റെ വില
അതിന്റെ ഉപയൊഗം കൊണ്ടുമാത്രമല്ല ദൌൎല്ലഭ്യം കൊണ്ടും
ആണെന്നുള്ളതു സിദ്ധമാകുന്നു. എന്തെന്നാൽ സ്വച്ശമായി
ട്ടുള്ള കാറ്റും വെള്ളവും സമൃദ്ധിയായിട്ടു കിട്ടുന്ന ഇടത്തും കിട്ടാ
ത്തയിടത്തും ഒരുപൊലെ ഉപയൊഗം ഉള്ളവയാണ എന്നാ
ൽ അവ എവിടെ ദുൎല്ലഭങ്ങളൊ അവിടെ അവക്കു വില ഉ
ണ്ടാവുന്നു, അതുപൊലെ തന്നെ ഏതു സ്ഥലത്തു ഇരുമ്പു ദു
ൎല്ലഭമൊ അവിടെ അതിനു അധികം വില കൊടുക്കെണ്ടി
വരുന്നു.

സമുദ്രത്തിൽ ചില ദ്വീപങ്ങൾ ഉണ്ട അവയിൽ ഇരു
മ്പു തീരുമാനം കാണപ്പെടുന്നില്ല അതുകൊണ്ടു അവിടെ ഉള്ള
ആളുകൾ ആടുമുതലായ അവിടുത്തെ നാല്ക്കാലികളെ കൊടു
ത്തു ഇരുമ്പാണികളെയും പിച്ചാത്തികളെയും മറ്റും വാങ്ങി
ക്കുന്നു. എന്നാൽ ൟശ്വര കൃപയാൽ ഇരുമ്പു സാമാന്യം എ
ല്ലാ രാജ്യങ്ങളിലും കിട്ടുന്നുണ്ട എങ്കിലും അതു വിലകൊടുത്ത
ല്ലാതെ കിട്ടുന്നില്ല, എന്തെന്നാൽ അതിനെ ആദ്യം ആകര
ത്തിൽ നിന്നു എടുക്കുകയും പിന്നീടു ത്തിന്റെ കന്മഷങ്ങളെ
ഒക്കയും കളഞ്ഞു സ്വച്ശമാക്കുകയും പിന്നെ അതിനെക്കൊ
ണ്ടു ഓരൊ പദാൎത്ഥങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുവെണം ആ
യതു ജനങ്ങൾക്കു ഉപയുക്തമായി തീരുന്നതിനു ഇരുമ്പുകൊ
ണ്ടുണ്ടാക്കപ്പെടുന്ന വസ്തുക്കൾ ഫല മൂലാദികൾ പൊലെ
ശ്രമം കൂടാതെ കിട്ടുന്നവയായിരുനാൽ അവക്കു വില ഉ
ണ്ടായിരിക്കയില്ല. അതിനു കാരണം എന്തെന്നാൽ, വിലകൊ
ടുക്കാതെ തന്നെ അവ കിട്ടുമെല്ലൊ, അപ്പൊൾ വിലഎന്തിനാ
യിട്ടു കൊടുക്കണം? എന്നാൽ അവ അങ്ങനെ സുലഭമായിട്ടു
കിട്ടുമെങ്കിൽ അപ്പൊഴും അവയുടെ ഉപയൊഗം ജനങ്ങൾക്കു
ഇപ്പൊൾ ഉള്ളതുപൊലെതന്നെ ഇരിക്കും. അതുകൊണ്ടു ഇ
പ്പൊൾ അവക്കു വിലകൊടുക്കെണ്ടിയിരിക്കുന്നതു അവയുടെ
ദൌൎല്ലഭ്യം കൊണ്ടാകുന്നു.

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/47&oldid=188724" എന്ന താളിൽനിന്ന് ശേഖരിച്ചത്