താൾ:CiXIV259.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

ണ്ടിരിക്കുമ്പൊൾ ഒരുദിവസം ക്ഷുൽപിപാസാ പീഡിതനാ
യിട്ടു യദൃച്ഛയാ ഒരു കുടിയാനവന്റെ ഭവനത്തിൽ ചെല്ലുന്ന
തിനു സംഗതിവരികയും, ആ സമയം ആ വീട്ടിന്റെ ഉടമ
ക്കാരിയായ സ്ത്രീ അടുപ്പത്തു അപ്പം ചുട്ടും കൊണ്ടിരിക്കുന്ന മ
ദ്ധ്യെ അവൾ ഏതൊ മറെറാരു വെല ചെയ്വാനായി പൊകെ
ണ്ടിവന്നനിമിത്തം അപ്പം കരിഞ്ഞുപൊകാതെ സൂക്ഷിക്കുന്ന
തിനു രാജാവിനെ ഏൾപ്പിച്ചും വച്ചപൊകയും രാജാവതന്റെ
രാജ്യത്തിന്റെയും പ്രജകളുടെയും കഷ്ട സ്ഥിതിയെ ഓൎത്തവ്യ
സനാക്രാന്തനായി അടുപ്പത്തു അപ്പം കിടപ്പുള്ളതിന്റെ സ്മര
ണംകൂടാതെ ഇരുന്നുപൊക കൊണ്ടു അപ്പം കരിഞ്ഞു പൊക
യും, അതിൽ വച്ച ആ സ്ത്രീ രാജാവിനെ വളരെ ശാസിപ്പാൻ
ഇടവരികയും ചെയ്തതായി ഇംഗ്ലാണ്ടു ചരിത്രത്തിൽ കാണ്മാ
നുണ്ട.

താഴെ എഴുതുന്ന ചെറിയ നാടകം ൟ വിഷയത്തെ സം
ബന്ധിച്ചിട്ടുള്ള താകുന്നു.

നാടകത്തിലെനടന്മാർ
ആൽപ്രെഡ— ഇംഗ്ലണ്ടിലെരാജാവ.
എല്ലാ- ആൽപ്രെഡിന്റെ ഉദ്യൊഗസ്ഥൻ
ഗുബ്ബാ— ഒരുകുടിയാനവൻ.
ഗാണ്ഡലിൻ- അവന്റെ ഭാൎയ്യാ.
രംഗം- അതെൽനെ എന്ന ദ്വീപം
ആൽഫ്രെഡ— ൟ ചെറിയ ദെശം എത്രയും വിജനവും
ഇവിടെ ഒക്കെയും എത്ര ശാന്തയും ആയിരിക്കുന്നു. ൟ പ്രദെ
ശത്തെ ചുറ്റി ഒരുനദി സാവധാനമായി പ്രവഹിക്കുന്നു ശ
ത്രുബാധ വരാതെയിരിപ്പാൻ തക്ക വിധത്തിൽ വൃക്ഷങ്ങളു
ടെ ശാഖകൾ ൟ സ്ഥലത്തെനിബിഡമായിമറയ്ക്കുന്നു. ദൃഷ്ട
ന്മാരായ ഡെൻകാര ൟ വനപ്രദെശത്തെ ഇതുവരെ കണ്ടി
ട്ടില്ലാഎന്നു തൊന്നുന്നു. അവരിൽനിന്ന ഞാൻ രക്ഷപ്പെട്ടു
വെന്നു വിശ്വസിക്കുന്നു. ഇവിടെ ഏതെങ്കിലും ചില കു
ടിയാനവന്മാരെ കാണ്മാൻ സംഗ തിവന്നില്ലെങ്കിൽ ക്ഷു
ത്തുകൊണ്ടു മരിക്കെ ഒള്ളു. ഹാ! ൟ മരങ്ങളുടെ ഇടയിൽ കൂടി
ചെറുതായി ഒരു വഴിത്താര കാണുന്നു ഒരു കുടിലിൽ നിന്നും

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/37&oldid=188706" എന്ന താളിൽനിന്ന് ശേഖരിച്ചത്