താൾ:CiXIV259.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

സ്ത്രാഭരണാദികളെ ക്കൊണ്ടു അലങ്കരിച്ചു കൊള്ളെണമെന്നുഒ
രു നിശ്ചയമുണ്ടായിരുന്നാൽ അത്രദൂഷ്യമില്ല. എന്നാൽ ചില
ർ തങ്ങളുടെ യൊഗ്യതയിലും അധികം വസ്ത്രങ്ങളെയും ആഭ
രണങ്ങളെയും ധരിക്കുന്നു അതുകൊണ്ടു അവർ വെഗം ദരി
ദ്രന്മാരായി തീരുന്നു. അതു വളരെ അനു ചിതമാണ, ചിലർ ആ
ഭരണങ്ങളിൽ എത്ര ദ്രവ്യം ചിലവുചെയ്യുന്നുവൊ അത്രയും ദ്ര
വ്യത്തെ തങ്ങളുടെ യൊഗ്യതക്കു അനു ഗുണങ്ങളായിട്ടുള്ള വ
സ്ത്രങ്ങളെയും പാത്രങ്ങളെയും പ്രദാൎത്ഥങ്ങളെയും വാങ്ങിക്കുന്ന
തിലും വൃത്തിയായിട്ടു വെക്കുന്നതിലും വിനി യൊഗിച്ചാ
ൽ അവൎക്കു അധികം സൌഖ്യമായിരിപ്പാൻ ഇട ഉണ്ടാ
യിരിക്കും,

അപ്പൊൾ ഒരു പദാത്ഥത്തിനു വില ഉണ്ടാകുന്നതു കെ
വലം ആ പദാൎത്ഥം ഉപയൊഗം ഉള്ളതുകൊണ്ടൊ, അല്ലെംകി
ൽ ആയതു ദൃഷ്ടിക്കു ഭംഗിയായിരിക്കുന്നതുകൊണ്ടൊ, അല്ലെ
ങ്കിൽ ആയതു ഉണ്ടായിരിക്കുന്നതുകൊണ്ടു മനസ്സിനുസന്തൊ
ഷം ഉണ്ടാകുന്നതുകൊണ്ടൊ മാത്രമല്ലാ ആയതു ദുർല്ലഭമായും ഇ
രിക്കണം എന്നുവച്ചാൽ ആയതു കിട്ടുന്നതു പ്രയാസമായിരി
ക്കയും വെണം. എന്തെന്നാൽ ഉപയുക്തമായൊ സന്തൊഷ
കരമായൊ ഉള്ള ഒരു പദാൎത്ഥത്തെ ഒരുത്തൻ ശ്രമപ്പെട്ട സ
മ്പാദിച്ചിരുന്നാൽ ആയതു വെണമെന്നു ആഗ്രഹിക്കുന്ന ആ
ളുകൾക്കു ആയതു സമ്പാദിക്കുന്നതിൽ പ്രത്യെകം ആവശ്യ
മുള്ള ശ്രമം തങ്ങൾക്കു കൂടാതെ കിട്ടെണമെങ്കിൽ ആയതു യാ
തൊരുത്തന്റെ സ്വാധീനത്തിൽ ഇരിക്കുന്നൊ അവനെ സ
ന്തൊഷിപ്പിച്ചിട്ടുതന്നെ വെണംജനങ്ങൾ കെവലം അപരി
ഷ്കൃത ന്മാരായിരുന്നാൽ ഇങ്ങനെ ഉള്ള വസ്തുക്കളെ പ്രായെണ
ബലാൽ കാരം കൊണ്ടു അപഹരിക്കും എന്നാൽ പരിഷ്കൃത
ന്മാരായിരുന്നാൽ അങ്ങനെ ഉള്ളവസ്തുക്കൾക്കു പകരം അവ
യുടെ ഉടയക്കാരനു ആവശ്യമുള്ള വസ്തുക്കളെ കൊടുത്തു അവ
യെ വാങ്ങിക്കും അപ്പൊൾ അതു വിലകൊടുക്കുന്നതു പൊലെ
തന്നെ ആയി

സ്വൎണ്ണവും വെള്ളിയും ഇരുമ്പിനെക്കാൾ അധികം വി
ലയുള്ളവയായിരിക്കുന്നതിന്റെ കാരണം എന്തെന്നാൽ അവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/49&oldid=188728" എന്ന താളിൽനിന്ന് ശേഖരിച്ചത്