താൾ:CiXIV259.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

യന്ത്രംവച്ച തടികൾ അറുക്കുകയും മറ്റും ഇപ്പഴും ചിരിദിക്കി
ൽ നടപ്പുള്ളതാകുന്നു, നദികളിൽ ജലപ്രവാഹം ഉണ്ടാകുമ്പൊ
ൾ വലുതായുള്ള തടികളും മറ്റും അതിൽ കൂടിഒഴുക്കി കൊണ്ടുവ
രുന്നുണ്ടല്ലൊ ഇതൊക്കെയും പരമ്പരയാ ആവിയുടെ ശക്തി
തന്നെആകുന്നു എന്തെന്നാൽ ൟ ശക്തിക്കു നിദാനം ജലം
ആവിയായിട്ടു ഉപരിഭാഗത്തിൽ ചെന്നു അവിടെനിന്നും സം
വിതമായിട്ടു അധൊഭാഗത്തിലെക്കു പ്രവഹിക്കുന്നതാണല്ലൊ
ഇപ്രകാരമുള്ള മൂലതത്വത്തെ പ്രമാണീകരിച്ചുതന്നെ ആകു
ന്നു— യൂറൊപ്യന്മാൎക്കു അഗ്നിസംയൊഗം കൊണ്ടുജലത്തെ ആ
വിയാക്കീട്ടു അതിന്റെ ശക്തികൊണ്ടു അനെകം അത്ഭുത കാ
ൎയ്യങ്ങളെ സാധിക്കുന്നത.

ഇവിടെ ആവിയുടെയും ആവിയന്ത്രത്തിന്റെയും സ്വ
രൂപത്തെ എത്രയും സ്ഥൂലമായും ചുരുക്കമായുമെ പറഞ്ഞിട്ടൊ
ള്ളു. ൟ പ്രമെയത്തെ ഒന്നിനെ കുറിച്ചു തന്നെ അനവധി പു
സ്തകങ്ങൾ പ്രവൎത്തിച്ചിരിക്കുമ്പൊൾ അനെക വിഷയങ്ങളെ
പ്രദിപാദിക്കുന്ന ൟ ഗ്രന്ഥത്തിൽ ൟ പ്രമെയത്തെ ക്കുറിച്ചു
ഇത്രമാത്രമല്ലാതെ പറയാൻ പ്രയാസമുള്ളതാകുന്നു.

ആരൊഗ്യത്തെയും ആരൊഗ്യരക്ഷയെയും കുറിച്ചു.

രൊഗ കാരണങ്ങളെ അറിഞ്ഞു അതുകൾക്കു അവകാ
ശം കൊടുക്കാതെയും, സ്വഭാവികമായ ദെഹസുഖത്തിനു അ
ല്പമെങ്കിലും വ്യത്യാസം ഉണ്ടെന്നു അറിഞ്ഞാൽ ഉടനെതന്നെ
അതിനു വെണ്ടുന്ന പ്രതിവിധികൾ ചെയ്തു ശരീര സ്ഥിതി
യെ യഥാപൂൎവം ആക്കി ചെയ്തുകൊണ്ടും ഇരുന്നാൽ എല്ലാവ
ൎക്കും പ്രായശഃ സ്ഥിരമായ ആരൊഗ്യത്തൊടുകൂടി ഇരിക്കാവു
ന്നതാകുന്നു- ദെഹസ്ഥിതിക്കു എത്രയും നിസ്സാരമായിട്ടെങ്കി
ലും ഒരു വ്യത്യാസം കണ്ടാൽ അതിനെ നിസ്സാരമാണെന്നുവി
ചാരിച്ചു ഗണീക്കാതെ ഇരിക്കരുത അപ്പൊൾ അതു എത്രെ
യും നിസ്സാരമായികാണപ്പെടും എംകിലും അതിനു അപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/17&oldid=188686" എന്ന താളിൽനിന്ന് ശേഖരിച്ചത്