താൾ:CiXIV259.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ആധിക്ക്യംകൊണ്ടു അപ്പം തനിക്കുനന്നെന്നുതന്നെ തൊന്നു
മായിരിക്കും.

ഗാൻ. അല്ലയൊ ൨ന്നാട്ടെ താൻ വന്നതു ഞങ്ങൾക്കു
ഒരുരാജാവ വന്നതുപൊലെ തൊന്നുന്നു. (ഗുബ്ബായൊടു) ഇ
ങ്ങെൎക്കു വല്ലതും കൊടുത്താൽ കൊള്ളാമെന്നു എനിക്കുതൊന്നു
ന്നു, അല്ലെംകിൽ പാപം ഉണ്ടല്ലൊ— എംകിലും ഇയാൾ തടി
ച്ചു നല്ല മുട്ടനായിരിക്കെ വെണ്ടുന്നതിനെ ദെഹണ്ണിച്ചു ഉപ
ജീവനം കഴിക്കാതെ ഇരിക്കുന്നത എന്ത എന്നുള്ളതിനു സം
ഗതികാണുന്നില്ലാ.

ഗുബ്ബാ. അതു ഉള്ളതു തന്നെ സ്നെഹിതാ, തനിക്കു എ
ന്തെല്ലാം പ്രവൃത്തികൾ ചെയ്യാൻ കഴിയും.

ആൽപ്രെഡ തനിക്കു സഹായമായി ഏതുവെലകൾ എ
ന്നൊടു ചെയ്യാൻ പറയുന്നുവൊ അവഒക്കെയും എനിക്കു ചെ
യ്യാൻ കഴിയുന്നതാകുന്നു. വെലചെയ്തു ഭക്ഷണത്തിനു വല്ല
തും ഉണ്ടാക്കി പിന്നീടു ഭക്ഷണം കഴിക്കുക തന്നെ ആണ എ
നിക്കു സന്തൊഷ മുള്ളതു

ഗുബ്ബാ, ആഹാ എന്നാൽ നൊക്കട്ടെ. തനിക്കു വിറകു
നല്ലതിന്മണ്ണം കെട്ടാമൊ?

ആൽപ്രെഡ. തൊൻ അതിൽ പരിചയിച്ചിട്ടില്ലാ. അതു
ഞാൻ ചെയ്താൽ അത്ര ഭംഗി ആകയില്ലെന്നു തൊന്നുന്നു.

ഗുബ്ബാ. തനിക്കു പുരമെയാൻ കഴിയുമൊ? തൊഴുത്തി
ന്റെ മെച്ചിൽ ഏതാനും കാറ്റുകൊണ്ട പറന്നു പൊയിരി
ക്കുന്നു.

ആൽപ്രെഡ. അയ്യൊ അതു എനിക്കു അറിഞ്ഞുകൂടാ.

ഗാൻ. അയാൾക്കു കുട്ട മിടയാൻ അറിയാമൊ എന്നു
ചൊദിക്കണെ. നമുക്കു കുറെ പുതിയ കുട്ടക്കുആവശ്യം ഉണ്ട.

ആൽപ്രെഡ. ഒരിക്കലും ഞാൻ കുട്ട മിടയാൻ നൊ
ക്കീട്ടില്ല.

ഗുബ്ബാ. തനിക്കു തുറുഇടുവാൻ കഴിയുമൊ?

ആൽപ്രെഡ. ഇല്ല.

ഗുബ്ബാ, കൊള്ളാം, ഇവനു യാതൊന്നും അറിഞ്ഞു കൂടെ
ല്ലൊ ആട്ടെ എടിനിണക്കു ഇയാളെക്കൊണ്ട വീട്ടിൽ വല്ലതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV259.pdf/40&oldid=188709" എന്ന താളിൽനിന്ന് ശേഖരിച്ചത്