Jump to content

മലയാള പഞ്ചാംഗം 1872

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മലയാള പഞ്ചാംഗം (1872)

[ 3 ] THE
Malayalam Almanac

1872.

മലയാള പഞ്ചാംഗം

൧൮൭൨.

PUBLISHED BY C. STOLZ, MANGALORE.

വില ൩ അണ. [ 5 ] The
Malayalam Almanac

1872.

മലയാള പഞ്ചാംഗം

൧൮൭൨

ശാലിവാഹനശകം ൧൭൯൩ — ൧൭൯൪.
വിക്രമാദിത്യശകം ൧൯൨൮ — ൧൯൨൯.
കൊല്ലവൎഷം ൧൦൪൭ — ൧൦൪൮.
മുഹമ്മദീയവൎഷം ൧൨൮൮ — ൧൨൮൯.
ഫസലിവൎഷം ൧൨൮൧ — ൧൨൮൨.
യഹൂദവൎഷം ൫൬൩൨ — ൫൬൩൩.

MANGALORE

PRINTED BY STOLZ & REUTHER, BASEL MISSION PRESS. [ 6 ] ഒരു കാലഗീതം.

ദേവ നിന്മഹിമാനമതിമാനമറിവാൻ, ഏവനീമഹിയിങ്കലൊരുവൻ ശക്തനാവൊൻ ।
അബ്ദത്തെ ശരിയാക്കിച്ചമെച്ചുകൊൾവതിനായ്, ശബ്ദത്താൽ വിളിച്ചു നീ രചിച്ചുഭാസ്ക
രനെ ॥
അബ്ജ ശ്രീഹരനാമബ്ജനെയും നീ വരുത്തി, അസ്മൽക്ഷേമവും നിന്റെ കൃപയുടെ പ്ര
വൃത്തി ।
കാലങ്ങൾ ഭവാൻ കല്പന കൈക്കൊണ്ടനിശം, കാലൊട്ടുമിടറീടാതെയോടുന്നു വി
വശം ॥
ആണ്ടും മാസവും രാവും പകലുമെന്നിതെല്ലാം, ഉണ്ടാക്കുന്നവൻ താനും ഭവാനത്രെ നി
യതം ।
അതിശക്തികലൎന്നോരു നിണക്കു സൎവ്വരാലും, സ്തുതിമാനമഹത്വങ്ങൾ ഭവിപ്പൂതാക മെ
ന്മേൽ ॥
ഇന്നുമിന്നലയും നാളെയും മാറ്റം നിണക്കില്ലെന്നും നീയൊരുപോലെ വസിക്കും ദേവ
നത്രെ ।
ചൊല്ലിൻ ഗോചരമല്ലാതെയുള്ള നിൻകൃപയെ, ചൊല്ലി ഞങ്ങൾ ചൊല്ലുന്നു നിനക്കു സ്തോ
ത്രജാലം ॥
ഞങ്ങൾക്കു ലഭിച്ചൊരായുരാരോഗ്യാദികൾക്കും, മങ്ങാത സുഖതോഷസമാധാനാദികൾ
ക്കും ।
നിന്നെ കൊണ്ടു സാധിച്ചു സമസ്തനന്മകൾക്കും, എന്നേക്കുമടിയങ്ങൾ സ്തുതിക്കാക ഭവാ
നെ ॥
ഭവതാ ദത്തമായുള്ള പുതുവൎഷമിതുവും, ഭവദാശിസ്സോടു കൂടെ കഴിവാനായ് തുണക്ക ।
നിണക്കല്ലൊ ബലമുള്ളതതിനാൽ ഞങ്ങളെനീ, തുണെക്ക നിൻഭയത്തിൽ ജീവനം ചെ
യ്തു വസിപ്പാൻ ॥
തവ രാജ്യം നടേതന്നെ സമന്വേഷിപ്പവരെ, വിവിധ നന്മയാൽ തൃപ്തീകരിക്കും ദൈവ
തം നീ ।
തിരുവുള്ളമിരിക്കിലിപ്പുതുവാണ്ടിൽ സുഭദ്രം, അരുളേണമടിയങ്ങൾക്കകറ്റേണമഭദ്രം॥
അടിയങ്ങൾക്കനൎത്ഥമിപ്രപഞ്ചസൌഖ്യമെന്നാൽ, മടിയാതിങ്ങയക്ക കഷ്ടനഷ്ടങ്ങൾ വി
ഭൊ നീ ।
അഥ ഞങ്ങളവറ്റിൽ കാന്തിയോടെ പാൎപ്പതിന്നായ്, ഹൃദയത്തെ സദയം നീ ബലവ
ത്തായ് ചമെക്ക ॥
പരഭാഗ്യമതു കണ്ടിട്ടതിലീൎഷ്യവരായ്‌വാൻ, പരമേശ വരമേകുകടിയങ്ങൾക്കനിശം ।
പരമകാരുണികനിൻ ജനത്തെ താതഭാവാൽ, പരിചോടെ പരിപാലിച്ചരുൾകീയാണ്ടി
ലും നീ ॥
സകല നാശമോശങ്ങളവരിൽനിന്നു നീക്കീ,ട്ടകലെയാക്കുക പോറ്റുകഗതികളെയും നീ ।
ശരണമറ്റവൎക്കുനീ ശരണമായ്ഭവിക്ക, ധരണീസ്ഥ സസ്തമൎത്ത്യരേയാശീൎവ്വദിക്ക ॥
ക്ഷിതിയെ നീതിയിൽ നിത്യം ഭരിച്ചുകൊൾവതിന്നായ്, അധികാരസ്ഥിതന്മാൎക്കഭ്യു‌വപ
ത്തിയരുൾക ।
ജഗതി ഭക്തിവിശ്വാസ സമാധാനപ്രിയതാ,ദ്യഖിലസദ്ഗുണം തിങ്ങിവരുമാറാക്കുക നീ ॥
ഭവൽപ്രേമകൃപാജ്ഞാനങ്ങളാൽ പൂൎണ്ണതരമായ്, ഭവിക്ക ഞങ്ങടെ രാജ്യം സമസ്തേശ നമ
സ്തെ.
[ 7 ] ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.

ആഴ്ചകൾ നക്ഷത്രങ്ങൾ.
SUN. SUNDAY. അ. അശ്വതി. ചി. ചിത്ര.
M. MONDAY. ഭ. ഭരണി. ചോ. ചോതി.
TU. TUESDAY. കാ. കാൎത്തിക. വി. വിശാഖം.
W. WEDNESDAY. രോ. രോഹിണി. അ. അനിഴം.
TH. THURSDAY. മ. മകീൎയ്യം. തൃ. തൃക്കേട്ടക.
F. FRIDAY. തി. തിരുവാതിര. മൂ. മൂലം.
S. SATURDAY. പു. പുണർതം. പൂ. പൂരാടം.
ഞ. ഞായർ. പൂ. പൂയം ഉ. ഉത്തിരാടം.
തി. തിങ്കൾ. ആ. ആയില്യം. തി. തിരുവോണം.
ചൊ. ചൊവ്വ. മ. മകം. അ. അവിട്ടം.
ബു. ബുധൻ. പൂ. പൂരം. ച. ചതയം.
വ്യ. വ്യാഴം. ഉ. ഉത്രം. പൂ. പൂരുട്ടാതി.
വെ. വെള്ളി. അ. അത്തം. ഉ. ഉത്തൃട്ടാതി.
ശ. ശനി. രേ. രേവതി.

തിഥികൾ.

പ്ര. പ്രതിപദം. ഷ. ഷഷ്ഠി. ഏ. ഏകാദശി.
ദ്വി. ദ്വിതീയ. സ. സപ്തമി. ദ്വാ. ദ്വാദശി.
തൃ. തൃതീയ. അ. അഷ്ടമി. ത്ര. ത്രയോദശി.
ച. ചതുൎത്ഥി. ന. നവമി. പ. പതിനാങ്ക.
പ. പഞ്ചമി. ദ. ദശമി. വ. വാവു.
ദൈവം നമുക്കു ആശ്രയവും ബലവും ആകുന്നു. ക്ലേശങ്ങളിൽ അവൻ തുണ എന്നു
ഏറ്റം കാണപ്പെടുന്നു. അതുകൊണ്ടു ഭൂമിയെ മാറ്റുകിലും സമുദ്രമദ്ധ്യെ മലകൾ കുലുങ്ങി
യാലും അതിലെ വെള്ളങ്ങൾ പതെച്ചു മുഴങ്ങി മലകൾ അതിന്റെ ഡംഭത്താൽ ഇളകി
പോയാലും നാം ഭയപ്പെടുക ഇല്ല. സങ്കീ. ൪൬. ൧, ൪. [ 8 ]
JANUARY. ജനുവരി.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൧൦ാം തിയ്യതി. മകരം ൨൫ാം തിയ്യതി.


ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൭.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 M തി ൧൮ ധനു. ൨൦ റമുള്ളാൻ

൧൨൮൪


ദുല്ഹദു
പൂ ൪൯꠱ ൧൨
2 TU ചൊ ൧൯ ൨൧ ൫൧꠲ ൧൨꠲
3 W ബു ൨൦ ൨൨ ൫൨꠲ ൧൨꠱
4 TH വ്യ ൨൧ ൨൩ ചി ൫൨꠱ ൧൦꠲
5 F വെ ൨൨ ൨൪ ചോ ൫൧꠱ ൭꠲
6 S ൨൩ ൨൫ വി ൪൯ ൩꠱
7 SUN ൨൬ ൪൬ ദ്വാ ൫൮꠱
8 M തി ൨൫ ൨൭ തൃ ൪൨ ത്ര ൫൩
9 TU ചൊ ൨൬ ൨൮ മൂ ൩൮ ൪൬꠱
10 W ൧൦ ബു ൨൭ 🌚 ൨൯ പൂ ൩൩꠱ ൪൦
11 TH ൧൧ വ്യ ൨൮ ൨൯ പ്ര ൩൩꠲
12 F ൧൨ വെ ൨൯ തി ൨൫ ദ്വി ൨൭꠲
13 S ൧൩ ൧൦൪൩
മകരം
൨൧꠲ തൃ ൨൨꠰
14 SUN ൧൪ ൧൯꠰ ൧൮
15 M ൧൫ തി പൂ ൧൭꠱ ൧൪꠱
16 TU ൧൬ ചൊ ൧൭ ൧൨꠱
17 W ൧൭ ബു രേ ൧൭꠱ ൧൧꠱
18 TH ൧൮ വ്യ ൧൯꠱ ൧൨
19 F ൧൯ വെ ൨൨꠱ ൧൩꠲
20 S ൨൦ ൧൦ കാ ൨൬꠱ ൧൬꠱
21 SUN ൨൧ ൧൧ രോ ൩൧ ൨൧
22 M ൨൨ തി ൧൦ ൧൨ ൩൬꠱ ദ്വാ ൨൪꠲
23 TU ൨൩ ചൊ ൧൧ ൧൩ തി ൪൨ ത്ര ൨൯꠱
24 W ൨൪ ബു ൧൨ ൨൯ പു ൪൮ ൩൪꠰
25 TH ൨൫ വ്യ ൧൩ 🌝 ൧൫ പൂ ൫൩꠱ ൩൯
26 F ൨൬ വെ ൧൪ ൧൬ ൫൯ പ്ര ൪൩꠰
27 S ൨൭ ൧൫ ൧൭ ൩꠱ ദ്വി ൪൭
28 SUN ൨൮ ൧൬ ൧൮ ൭꠱ തൃ ൪൯꠱
29 M ൨൯ തി ൧൭ ൧൯ പൂ ൧൦ ൫൧꠰
30 TU ൩൦ ചൊ ൧൮ ൨൦ ൧൧꠲ ൫൧꠱
31 W ൩൧ ബു ൧൯ ൨൧ ൧൨꠰ ൫൦꠱
[ 9 ] ജനുവരി.

ആയവൻ നമുക്കു ദൈവത്തിൽനിന്നു ജ്ഞാനവും നീതിയും വിശുദ്ധിയും വീണ്ടെടു
പ്പുമായി ഭവിച്ചു, പ്രശംസിക്കുന്നവൻ കൎത്താവിൽ പ്രശംസിക്ക. ൧. കൊരി. ൧. ൩൦, ൩൧.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൧൯ ൪൧ ൧൧ ൨൫ ൧൧ ആണ്ടുപിറപ്പു.
൧൯ ൪൧ ൧൧ ൫൩ ൧൧ ൪൩ ഷഷ്ഠിവ്രതം.
൧൮ ൪൨ രാവിലെ ഉച്ച തി. ൧൫൧൦ പറങ്കികൾ കോഴിക്കോ
ടു ജയിച്ചതു.
൧൮ ൪൨ ൫൩ ൧൭
൧൮ ൪൨ ൪൧
൧൮ ൪൨ ൨൯ ൫൨ ൫൩ പ്രകാശനദിനം.
൧൭ ൪൩ ൧൭ ൪൧ ഏകാദശിവ്രതം പ്ര. ദി. ക.
[൧ാം ഞ.
൧൭ ൪൩ ൧൫ ൨൯ പ്രദോഷവ്രതം.
൧൭ ൪൩ ൪൦ ൧൭
൧൦ ൧൭ ൪൩ ൧൫ അമാവാസി.
൧൧ ൧൬ ൪൪ ൪൦ ൫൩
൧൨ ൧൬ ൪൪ ൨൮ ൪൧ ൪൧ നാഴികക്കു സങ്ക്രമം.
൧൩ ൧൬ ൪൪ ൧൬ ൨൯
൧൪ ൧൫ ൪൫ ൧൭ പ്ര. ദി. ക. ൨ാം ഞ.
൧൫ ൧൫ ൪൫ ൫൨ ൧൦ പുഴാദി അമ്പലത്തിൽ ഉത്സവാ
[രംഭം.
൧൬ ൧൫ ൪൫ ൧൦ ൪൦ ൧൦ ൫൩ ഷഷ്ഠിവ്രതം.
൧൭ ൧൫ ൪൫ ൧൧ ൧൧ ൪൧
൧൮ ൧൪ ൪൬ ഉച്ച തി. ൮ രാ. ൨൯ ൧൮൨൬ ഭരതപുരം പിടിക്കപ്പെട്ടതു.
൧൯ ൧൪ ൪൬ ൨൪ ൧൭
൨൦ ൧൪ ൪൬ ൧൯
൨൧ ൧൪ ൪൬ ൧൪ ൫൩ ഏകാദശിവ്രതം പ്ര. ദി. ക.
[൩ാം. ഞ.
൨൨ ൧൪ ൪൬ ൪൧ പ്രദോഷവ്രതം.
൨൩ ൧൩ ൪൭ ൫൩ ൨൯
൨൪ ൧൩ ൪൭ ൩൦ ൧൭
൨൫ ൧൩ ൪൭ ൧൮ പൌൎണ്ണമാസി.
൨൬ ൧൩ ൪൭ ൫൩ ൧൭൮൪ ഠിപ്പു മംഗലപുരം പി
[ടിച്ചതു.
൨൭ ൧൨ ൪൮ ൫൪ ൪൧ കടലായി അമ്പലത്തിൽ ഉത്സ
[വാരംഭം.
൨൮ ൧൨ ൪൮ ൪൨ ൨൯ സപ്തതി ദിനം.
൨൯ ൧൨ ൪൮ ൩൦ ൧൭
൩൦ ൧൨ ൪൮ ൧൦ ൧൮ ൧൦
൩൧ ൧൧ ൪൯ ൧൧ ൧൦ ൫൩ ഷഷ്ഠിവ്രതം.
[ 10 ]
FEBRUARY. ഫിബ്രുവരി.
29 DAYS ൨൯ ദിവസം
🌚 അമാവാസി 🌝 പൌൎണ്ണമാസി
൮ാം തിയ്യതി. കുംഭം. ൨൪ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൭
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 TH വ്യ ൨൦ മകരം. ൨൨ ദുല്ഹദു. ചി ൧൧꠲ ൪൮꠰
2 F വെ ൨൧ ൨൩ ചൊ ൧൦ ൪൪꠱
3 S ൨൨ ൨൪ വി ൭꠱ ൪൦꠱
4 SUN ൨൩ ൨൫ ൩꠲ ൩൪꠲
5 M തി ൨൪ ൨൬ തൃ ൨൮꠲
6 TU ചൊ ൨൫ ൨൭ പൂ ൫൫꠱ ദ്വാ ൨൨꠰
7 W ബു ൨൬ ൨൮ ൫൧ ത്ര ൧൫꠲
8 TH വ്യ ൨൭ 🌚 ൨൯ തി ൪൬꠲ ൯꠱
9 F വെ ൨൮ ൩൦ ൪൩ ൩꠱
10 S ൧൦ ൨൯ ൪൦ ദ്വി ൫൮꠲
11 SUN ൧൧ ൩൦ പൂ ൩൮ തൃ ൫൪꠲
12 M ൧൨ തി ൧൦൪൩ ൩൬꠲ ൫൧꠲
13 TU ൧൩ ചൊ ൧൨൮൮ രേ ൩൬꠲ ൫൦꠰
14 W ൧൪ ബു ൩൮ ൫൦
15 TH ൧൫ വ്യ ൪൦꠰ ൫൦꠲
16 F ൧൬ വെ കാ ൪൩꠱ ൫൩
17 S ൧൭ കുംഭം. രോ ൪൮ ൫൬꠰
18 SUN ൧൮ ൫൩
19 M ൧൯ തി ൧൦ തി ൫൮꠱ ൪꠲
20 TU ൨൦ ചൊ ൧൧ തി ൪꠰ ൯꠱
21 W ൨൧ ബു ൧൦ ൧൨ പു ൧൦ ദ്വാ ൧൪꠱
22 TH ൨൨ വ്യ ൧൧ ൧൩ പൂ ൧൫꠲ ത്ര ൧൯
23 F ൨൩ വെ ൧൨ ൧൪ ൨൦꠲ ൨൩
24 S ൨൪ ൧൩ 🌝 ൧൫ ദുല്ഹജി. ൨൫ ൨൬꠰
25 SUN ൨൫ ൧൪ ൧൬ പൂ ൨൮꠱ പ്ര ൨൮꠰
26 M ൨൬ തി ൧൫ ൧൭ ൩൦꠲ ദ്വി ൨൯꠰
27 TU ൨൭ ചൊ ൧൬ ൧൮ ൩൨ തൃ ൨൯
28 W ൨൮ ബു ൧൭ ൧൯ ചി ൩൨ ൨൭꠱
29 TH ൨൯ വ്യ ൧൮ ൨൦ ചൊ ൩൦꠲ ൨൪꠱
[ 11 ] ഫിബ്രുവരി.

എന്റെ ബലവും എന്റെ സ്തുതിയും കൎത്താവ ആകുന്നു. അവൻ എനിക്കു രക്ഷയു
മായി തീൎന്നു. അവൻ തന്നെ എന്റെ ദൈവം അതുകൊണ്ടു ഞാൻ അവനു ഒരു വ സ
സ്ഥലം ഉണ്ടാക്കും. പുറപ്പാടു. ൧൫, ൨.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
൧൧ ൪൯ ൧൧ ൫൪ ൧൧ ൪൧
൧൧ ൪൯ രാ. ൪൨ ഉ. ൨൯ കണ്ണാടിപറമ്പത്ത ഊട്ടു.
൧൧ ൪൯ ൩൦ ൧൭
൧൦ ൫൦ ൧൮ ഷഷ്ടിദിനം. ഞ.
൧൦ ൫൦ ൫൩ ഏകാദശിവ്രതം.
൧൦ ൫൦ ൫൪ ൪൧ പ്രദോഷവ്രതം.
൧൦ ൫൦ ൪൨ ൨൯
൫൧ ൪൫ ൧൭ അമാവാസി. തിരുവൎങ്ങാട്ട അ
മ്പലത്തിൽ പട്ടത്താനം.
൫൧ ൪൩
൧൦ ൫൧ ൩൪
൧൧ ൫൧ ൨൪ ൧൧ ൮ നാഴികക്കു സങ്ക്രമം. പഞ്ച
ദശദിനം കല്ലാകോട്ടത്ത് ഊ
ട്ട്. പയ്യാപൂരൂട്ടാരംഭം.
൧൨ ൫൨ ൧൩
൧൩ ൫൨ ൧൦ ൫൨
൧൪ ൫൨ ൧൦ ൫൦ ൧൦ ൪൩ ഷഷ്ഠിവ്രതം. ക്രിസ്തീയനോമ്പി
ന്റെ ആരംഭം. അണ്ടലൂർ
കാവിൽ മുടി ആരംഭം.
൧൫ ൫൨ ൧൧ ൩൮ ൧൧ ൩൪
൧൬ ൫൩ ഉ. ൨൬ രാ. ൨൫
൧൭ ൫൩ ൧൪ ൧൬ ഏച്ചൂർക്കോട്ടത്ത് ഉത്സവം.
൧൮ ൫൩ നോമ്പിൽ ൧ാം ഞ.
൧൯ ൫൩ ൫൦ ൫൮
൨൦ ൫൪ ൩൮ ൪൯ ഏകാദശിവ്രതം.
൨൧ ൫൪ ൨൬ ൪൦ പ്രദോഷവ്രതം.
൨൨ ൫൪ ൧൪ ൨൮
൨൩ ൫൪ ൧൬
൨൪ ൫൫ ൫൦ പൌൎണ്ണമാസി. ഹജിപെരു
[നാൾ.
൨൫ ൫൫ ൩൮ ൫൨ നോമ്പിൽ ൨ാം ഞ.
൨൬ ൫൫ ൧൭ ൪൦
൨൭ ൫൫ ൨൮
൨൮ ൫൬ ൫൩ ൧൦ ൧൬
൨൯ ൫൬ ൧൦ ൪൧ ൧൧
[ 12 ]
MARCH. മാൎച്ച.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൯ാം തിയ്യതി. മീനം. ൨൪ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൭.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 F വെ ൧൯ ൨൧ ൧൨൮൮ വി ൨൮꠱ ൨൧꠰
2 S ൨൦ ൨൨ ൨൫꠱ ൧൫꠰
3 SUN ൨൧ കുംഭം. ൧൩ തൃ ൨൨ ൯꠱
4 M തി ൨൨ ൨൪ മൂ ൧൯꠲ ൩꠰
5 TU ചൊ ൨൩ ൨൫ പൂ ൧൩꠰ ൫൬꠱
6 W ബു ൨൪ ൨൬ ദുല്ഹജി. ദ്വാ ൫൦
7 TH വ്യ ൨൫ ൨൭ തി ത്ര ൪൪
8 F വെ ൨൬ ൨൮ ൧꠱ ൩൮꠱
9 S ൨൭ 🌚 ൨൯ പൂ ൫൮꠰ ൩൪
10 SUN ൧൦ ൨൮ ൫൭ പ്ര ൩൦꠰
11 M ൧൧ തി ൨൯ രേ ൫൬꠰ ദ്വി ൨൮
12 TU ൧൨ ചൊ ൧൦൪൭ ൫൭ തൃ ൨൭꠰
13 W ൧൩ ബു ൫൮꠲ ൨൭꠰
14 TH ൧൪ വ്യ ൧꠱ ൨൮꠱
15 F ൧൫ വെ ൧൨൮൯ കാ ൫꠰ ൩൧꠰
16 S ൧൬ രോ ൧൦ ൩൫꠱
17 SUN ൧൭ ൧൫꠰ ൩൮꠲
18 M ൧൮ തി തി ൨൧ ൪൩꠱
19 TU ൧൯ ചൊ മീനം ൧൦ പു ൨൬꠲ ൪൮꠰
20 W ൨൦ ബു ൧൧ പൂ ൩൨꠱ ൫൩
21 TH ൨൧ വ്യ ൧൦ ൧൨ ൩൭꠱ ദ്വാ ൫൭꠰
22 F ൨൨ വെ ൧൧ ൧൩ ൪൨꠱ ദ്വാ
23 S ൨൩ ൧൨ ൧൪ പൂ ൪൬꠱ ത്ര ൩꠱
24 SUN ൨൪ ൧൩ 🌝 ൧൫ മുഹരം. ൪൯
25 M ൨൫ തി ൧൪ ൧൬ ൫൧꠰ ൫꠰
26 TU ൨൬ ചൊ ൧൫ ൧൭ ചി ൫൨ പ്ര ൪꠰
27 W ൨൭ ബു ൧൬ ൧൮ ചൊ ൫൧꠱ ദ്വി
28 TH ൨൮ വ്യ ൧൭ ൧൯ വി ൪൯꠲ ൫൮꠱
29 F ൨൯ വെ ൧൮ ൨൦ ൪൭꠰ ൫൪
30 S ൩൦ ൧൯ ൨൧ തൃ ൪൩꠲ ൪൮꠱
31 SUN ൩൧ ൨൦ ൨൨ മൂ ൪൦ ൪൨꠰
[ 13 ] മാൎച്ച.

ആർ അവനെ കൈക്കൊണ്ടിട്ടും അവന്റെ നാമത്തിൽ വിശ്വസിക്കുന്നവൎക്കു ഏവൎക്കും
ദേവമക്കൾ ആവാൻ അവൻ അധികാരം കൊടുത്തു. യോഹ. ൧, ൧൨.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൫൬ ൧൧ ൪൯ ൧൧ ൫൨ ഷഷ്ഠിവ്രതം.
൫൬ രാ. ൧൫ ഉ. ൪൦
൫൭ ൨൮ നോമ്പിൽ ൩ാം ഞ.
൫൭ ൫൩ ൧൬ തളിപ്പറമ്പത്ത ഉത്സവാരംഭം.
൫൭ ൪൧ തൃച്ചമ്മരത്ത ഉത്സവാരംഭ.
൫൭ ൨൯ ൫൨ ഏകാദശിവ്രതം.
൫൭ ൧൭ ൪൦ പ്രദോഷവ്രതം.
൫൮ ൨൮
൫൮ ൫൭ ൧൬ അമാവാസി.
൧൦ ൫൮ ൪൨ നോമ്പിൽ ൪ാം ഞ. മുഹരം.
൧൧ ൫൮ ൩൨ ൫൨ ൫൬ നാഴികക്കു സങ്ക്രമം.
൧൨ ൫൮ ൨൧ ൪൦
൧൩ ൫൮ ൨൮ തിരുവങ്ങാട്ട അമ്പലത്തിൽ വി
ഷുവിളക്ക് ആരംഭം.
൧൪ ൫൯ ൫൭ ൧൦ ൧൬
൧൫ ൫൯ ൧൦ ൪൫ ൧൧ ഷഷ്ഠിവ്രതം.
൧൬ ൫൯ ൧൧ ൩൫ ൧൧ ൫൨
൧൭ ൫൯ ഉ. ൨൧ രാ. ൪൦ നോമ്പിൽ ൫ാം ഞ.
൧൮ ൫൯ ൨൮
൧൯ ൫൯ ൫൮ ൧൬
൨൦ ൪൬ ഏകാദശിവ്രതം.
൨൧ ൩൪ ൫൨
൨൨ ൨൨ ൪൦ പ്രദോഷവ്രതം.
൨൩ ൧൦ ൨൮
൨൪ ൫൯ ൫൮ ൧൬ പൌൎണ്ണമാസി. നഗരപ്രവേ
[ശനം.
൨൫ ൫൯ ൪൬ ബള്ളൂർക്കാവിൽ ഉത്സവം.
൨൬ ൫൯ ൩൪ ൫൨
൨൭ ൫൯ ൨൨ ൪൦ ൧൫൦൪ താമൂതിരി പറങ്കിക
ളോടു പട ഏറ്റതു.
൨൮ ൫൯ ൧൦ ൨൮
൨൯ ൫൮ ൫൮ ൧൦ ൧൬ ക്രൂശാരോഹണം.
൩൦ ൫൮ ൧൦ ൪൬ ൧൧ ഷഷ്ഠിവ്രതം.
൩൧ ൫൮ ൧൧ ൩൪ ൧൧ ൫൨ പുനരുത്ഥാനനാൾ. മഹാവിശ്രാമദി
[വസം.
[ 14 ]
APRIL. എപ്രിൽ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൭ാം തിയ്യതി. മേടം. ൨൩ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൭
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 M തി ൨൧ ൨൩ പൂ ൩൫꠱ ൩൫꠱
2 TU ചൊ ൨൨ ൨൪ ൩൧꠱ ൨൯
3 W ബു ൨൩ മീനം. ൨൫ തി ൨൭ ൨൨꠲
4 TH വ്യ ൨൪ ൨൬ മുഹറം. ൨൩꠰ ൧൬꠱
5 F വെ ൨൫ ൨൭ ൨൦ ദ്വാ ൧൧꠱
6 S ൨൬ ൨൮ പൂ ൧൭꠲ ത്ര ൭꠰
7 SUN ൨൭ 🌚 ൨൯ ൧൬꠱
8 M തി ൨൮ ൩൦ രേ ൧൬꠰
9 TU ചൊ ൨൯ ൧൭꠱ പ്ര ൧꠱
10 W ൧൦ ബു ൩൦ ൧൯꠱ ദ്വി
11 TH ൧൧ വ്യ ൩൧ ൧൨൮൯ കാ ൨൨꠲ തൃ
12 F ൧൨ വെ ൧൦൪൭ രോ ൨൭
13 S ൧൩ ൩൨ ൧൦꠲
14 SUN ൧൪ തി ൩൭꠲ ൧൫꠰
15 M ൧൫ തി പു ൪൩꠱ ൧൯꠲
16 TU ൧൬ ചൊ പൂ ൪൯꠰ ൨൪꠱
17 W ൧൭ ബു ൫൪꠲ ൨൯
18 TH ൧൮ വ്യ മേടം. ൧൦ ൩൨꠲
19 F ൧൯ വെ ൧൧ ൪꠰ ൩൬
20 S ൨൦ ൧൨ പൂ ൭꠲ ദ്വാ ൩൮
21 SUN ൨൧ ൧൦ ൧൩ സാഫർ. ൧൦꠰ ത്ര ൩൯
22 M ൨൨ തി ൧൧ ൧൪ ൧൧꠱ ൩൮꠱
23 TU ൨൩ ചൊ ൧൨ 🌝 ൧൫ ചി ൧൧꠲ ൩൭
24 W ൨൪ ബു ൧൩ ൧൬ ചൊ ൧൦꠲ പ്ര ൩൪
25 TH ൨൫ വ്യ ൧൪ ൧൭ വി ൮꠱ ദ്വി ൩൦
26 F ൨൬ വെ ൧൫ ൧൮ ൫꠲ തൃ ൨൫
27 S ൨൭ ൧൬ ൧൯ തൃ ൧൯
28 SUN ൨൮ ൧൭ ൨൦ പൂ ൫൭꠲ ൧൨꠱
29 M ൨൯ തി ൧൮ ൨൧ ൫൩꠱ ൫꠲
30 TU ൩൦ ചൊ ൧൯ ൨൨ തി ൪൯ ൫൯
[ 15 ] എപ്രിൽ.

ഭൂമി അതിന്റെ മുളയെ പുറപ്പെടുവിക്കുന്നപ്രകാരവും തോട്ടം അതിൽ വിതക്കപ്പെട്ടി
രിക്കുന്ന വസ്തുക്കളെ മുളെപ്പിക്കുന്നപ്രകാരവും ദൈവമായ യഹോവ സകല ജാതികളുടെയും
മുമ്പാകെ നീതിയേയും സ്തുതിയേയും മുളെപ്പിക്കും. യശ. ൬൧. ൧൧.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൫൮ ൨൦ ൫൯
൫൭ ൧൦ ൫൩
൫൭ ൫൮ ൨൪
൫൭ ൪൬ ൩൫ ഏകാദശിവ്രതം.
൫൭ ൩൪ ൨൩ പ്രദോഷവ്രതം.
൫൬ ൨൨ ൧൪
൫൬ ൧൦ അമാവാസി. പെസഹയിൽ
൧ാം ഞ.
൫൬ ൫൮ ൫൦
൫൬ ൫൩ ൪൧
൧൦ ൫൬ ൪൮ ൩൨ കൊടുങ്ങല്ലൂര ഭരണി.
൧൧ ൫൫ ൪൪ ൨൩ ൧൬ നാഴികക്കു സങ്ക്രമം വിഷു.
൧൨ ൫൫ ൩൬ ൨൦ ൧൪ കാപ്പാട്ടും കാവിൽ വെടി ആരം
[ഭം.
൧൩ ൫൫ ൧൦ ൨൯ ൧൧ മാവിലാക്കാവിൽ അടി.
൧൪ ൫൫ ൧൧ ൧൯ ൧൧ ൫൬ ഷ.വ്ര. പെ.൨ാം ഞ.
൧൫ ൫൫ ഉച്ച തി. ൯ രാ. ൪൫ മാവിലാക്കാവിൽ അടി.
൧൬ ൫൪ ൫൭ ൩൮ മേടം ൧ാം ൹ ചെറുകുന്നത്ത
നൃത്താരംഭം.
൧൭ ൫൪ ൪൫ ൨൯
൧൮ ൫൪ ൩൩ ൨൦
൧൯ ൫൪ ൨൧ ൧൧ ഏകാദശിവ്രതം.
൨൦ ൫൩
൨൧ ൫൩ ൫൭ ൫൩ പ്രദോഷവ്രതം. പെസഹ
യിൽ ൩ാം ഞ.
൨൨ ൫൩ ൪൫ ൪൪
൨൩ ൫൩ ൩൩ ൩൫ പൌൎണ്ണമാസി.
൨൪ ൫൨ ൨൧ ൨൬
൨൫ ൫൨ ൧൭
൨൬ ൫൨ ൫൭ ൧൦
൨൭ ൫൨ ൪൫ ൧൦ ൫൯
൨൮ ൫൨ ൧൦ ൩൩ ൧൧ ൫൦ പെസഹയിൽ ൪ാം ഞ.
൨൯ ൫൧ ൧൧ ൨൧ ഉ. ൪൧ ഷഷ്ഠിവ്രതം.
൩൦ ൫൧ രാ. ൯ ൩൨
[ 16 ]
MAY. മെയി.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൭ാം തിയ്യതി. എടവം. ൨൨ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൭
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 W ബു ൨൦ ൨൩ ൪൫ ൫൨꠱
2 TH വ്യ ൨൧ ൨൪ ൪൧꠱ ൪൬꠲
3 F വെ ൨൨ മേടം. ൨൫ സാഫർ. പൂ ൩൮꠲ ൪൨
4 S ൨൩ ൨൬ ൩൭ ദ്വാ ൩൮꠰
5 SUN ൨൪ ൨൭ രേ ൩൬꠰ ത്ര ൩൫꠱
6 M തി ൨൫ ൨൮ ൩൬꠱ ൩൪
7 TU ചൊ ൨൬ 🌚 ൨൯ ൩൮꠱ ൩൪
8 W ബു ൨൭ കാ ൪൦꠲ പ്ര ൩൫꠰
9 TH വ്യ ൨൮ രോ ൪൪꠱ ദ്വി ൩൭꠱
10 F ൧൦ വെ ൨൯ ൪൯ തൃ ൪൦꠲
11 S ൧൧ ൩൦ തി ൫൪꠰ ൪൪꠲
12 SUN ൧൨ ൩൧ ൧൨൮൯ തി ൪൯
13 M ൧൩ തി ൧൦൪൭ പു ൫꠲ ൫൩꠲
14 TU ൧൪ ചൊ പൂ ൧൧꠱ ൫൮꠱
15 W ൧൫ ബു ൧൭ ൩꠱
16 TH ൧൬ വ്യ ൨൨
17 F ൧൭ വെ ൧൦ പൂ ൨൫
18 S ൧൮ ൧൧ ൨൯ ൧൦
19 SUN ൧൯ ൧൨ ൩൦꠲ ൧൦꠱
20 M ൨൦ തി ൧൩ ചി ൩൧꠱ ദ്വാ ൯꠱
21 TU ൨൧ ചൊ ൧൪ ചൊ ൩൧꠰ ത്ര
22 W ൨൨ ബു ൧൦ 🌝 ൧൫ വി ൨൯꠲ ൩꠱
23 TH ൨൩ വ്യ ൧൧ ൧൬ റബയെല്ലവ്വൽ. ൨൭꠰ പ്ര ൫൮꠲
24 F ൨൪ വെ ൧൨ ൧൭ തൃ ൨൪ ദ്വി ൫൩꠱
25 S ൨൫ ൧൩ എടവം. ൧൮ മൂ ൨൦ തൃ ൪൭꠰
26 SUN ൨൬ ൧൪ ൧൯ പൂ ൧൫꠲ ൪൦꠱
27 M ൨൭ തി ൧൫ ൨൦ ൧൧꠰ ൩൩꠲
28 TU ൨൮ ചൊ ൧൬ ൨൧ തി ൨൭
29 W ൨൯ ബു ൧൭ ൨൨ ൩꠰ ൨൧
30 TH ൩൦ വ്യ ൧൮ ൨൩ ൧൫꠱
31 F ൩൧ വെ ൧൯ ൨൪ ൫൭꠱ ൧൧
[ 17 ] മെയി.

ഒരു സ്ത്രീക്കു തന്റെ ഗൎഭത്തിലെ പുത്രനോടു കരുണ ഉണ്ടാകാതവണ്ണം തന്റെ മുലകു
ടിക്കുന്ന കുട്ടിയെ മറപ്പാൻ കഴിയുമൊ, അതെ അവൎക്കു മറക്കാം എങ്കിലും ഞാൻ നിന്നെ
മറക്കയില്ല എന്നു കൎത്താവു പറഞ്ഞിരിക്കുന്നു. യശ. ൪൯, ൧൫.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൫൧ ൫൭ ൨൩
൫൧ ൪൫ ൧൪ പൊറൂർ പൊലക്കോട്ടത്ത പു
[ലയരുടെ ഉത്സവം.
൫൦ ൧൦ ൩൩ ഏകാദശിവ്രതം.
൫൦ ൧൦ ൧൧ ൫൬
൫൦ ൧൦ ൪൫ പ്രദോഷവ്രതം. പെസഹ
യിൽ ൫ാം ഞ.
൫൦ ൧൦ ൫൫ ൩൦
൫൦ ൧൦ ൪൫ ൨൧ അമാവാസി.
൪൯ ൧൧ ൩൩ വൈശാഖസ്നാനാരംഭം.
൪൯ ൧൧ ൨൧ സ്വൎഗ്ഗാരോഹണം.
൧൦ ൪൯ ൧൧ ൧൦
൧൧ ൪൯ ൧൧ ൫൭ ൧൦ ൩൩
൧൨ ൪൯ ൧൧ ൪൫ ൧൧ ൧൪ ൧൨ നാഴികക്കു സങ്ക്രമം. സ്വ.
[ക. ഞ.
൧൩ ൪൮ ൧൨ ൧൦ ൩൩ ൧൧ ൫൬ ഷഷ്ഠിവ്രതം.
൧൪ ൪൮ ൧൨ ൧൧ ൨൫ രാ. ൨൫
൧൫ ൪൮ ൧൨ ഉച്ച തി. ൯
൧൬ ൪൮ ൧൨ ൫൭ ൪൫
൧൭ ൪൭ ൧൩ ൪൫ ൨൫
൧൮ ൪൭ ൧൩ ൩൩ ൫൯
൧൯ ൪൭ ൧൩ ൨൧ ഏകാദശിവ്രതം. പെന്തകൊ
[സ്തനാൾ.
൨൦ ൪൭ ൧൩ ൪൫ പ്രദോഷവ്രതം.
൨൧ ൪൬ ൧൪ ൫൭ ൨൫
൨൨ ൪൬ ൧൪ ൪൫ പൌൎണ്ണമാസി. ചന്ദ്രഗ്രഹണം.
൨൩ ൪൬ ൧൪ ൩൩ ൩൫
൨൪ ൪൬ ൧൪ ൨൧ ൩൦ രാജ്ഞിയുടെ ജനനദിവസം.
൨൫ ൪൫ ൧൫ ൨൫
൨൬ ൪൫ ൧൫ ൫൭ ൪൮ ത്രിത്വനാൾ.
൨൭ ൪൫ ൧൫ ൪൫ ൪൩
൨൮ ൪൫ ൧൫ ൧൦ ൩൩ ൧൦ ൩൮ ഷഷ്ഠിവ്രതം.
൨൯ ൪൪ ൧൬ ൧൧ ൨൧ ൧൧ ൩൫
൩൦ ൪൪ ൧൬ രാ. ൨൯ ഉ. ൫൯ അഷ്ടമിക്കു കിഴക്കോട്ട ഉ
ത്സവം.
൩൧ ൪൪ ൧൬ ൨൨ ൪൫
[ 18 ]
JUNE. ജൂൻ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൫ാം തിയ്യതി. മിഥുനം. ൨൦ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൭
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 S ൨൦ ൨൫ റബയെല്ലവ്വൽ രേ ൫൬꠰ ൭꠱
2 SUN ൨൧ ൨൬ ൫൬ ൫꠰
3 M തി ൨൨ ൨൭ ൫൭ ദ്വാ ൪꠱
4 TU ചൊ ൨൩ ൨൮ കാ ൫൯ ത്ര
5 W ബു ൨൪ 🌚 ൨൯ കാ ൨꠰ ൬꠱
6 TH വ്യ ൨൫ ൩൦ രോ ൬꠰ ൯꠰
7 F വെ ൨൬ ൧൧꠰ പ്ര ൧൨꠲
8 S ൨൭ എടവം തി ൧൬꠲ ദ്വി ൧൬꠲
9 SUN ൨൮ പു ൨൨꠱ തൃ ൨൧꠰
10 M ൧൦ തി ൨൯ പൂ ൨൮꠰ ൨൬
11 TU ൧൧ ചൊ ൩൦ ൩൪꠱ ൩൦꠰
12 W ൧൨ ബു ൩൧ ൩൯ ൩൪
13 TH ൧൩ വ്യ ൧൨൮൯ പൂ ൪൩꠱ ൩൭
14 F ൧൪ വെ ൧൦൪൭ ൪൭꠱ ൩൯꠰
15 S ൧൫ ൪൯꠲ ൪൦
16 SUN ൧൬ ൧൦ ചി ൫൧꠰ ൩൯꠲
17 M ൧൭ തി ൧൧ ചൊ ൫൧꠱ ൩൮
18 TU ൧൮ ചൊ ൧൨ വി ൫൦꠱ ദ്വാ ൩൫꠰
19 W ൧൯ ബു ൧൩ ൪൮꠱ ത്ര ൩൧
20 TH ൨൦ വ്യ 🌝 ൧൪ തൃ ൪൫꠱ ൨൬
21 F ൨൧ വെ ൧൫ മൂ ൪൨ ൨൦
22 S ൨൨ ൧൦ ൧൬ റബയെൽ ആഹർ. പൂ ൩൮ പ്ര ൧൩꠱
23 SUN ൨൩ ൧൧ ൧൭ ൩൩꠱ ദ്വി ൬꠲
24 M ൨൪ തി ൧൨ ൧൮ തി ൨൯꠰ തൃ
25 TU ൨൫ ചൊ ൧൩ മിഥുനം. ൧൯ ൨൫꠰ ൫൩꠱
26 W ൨൬ ബു ൧൪ ൨൦ ൨൧꠱ ൪൭꠲
27 TH ൨൭ വ്യ ൧൫ ൨൧ പൂ ൧൮꠱ ൪൨꠱
28 F ൨൮ വെ ൧൬ ൨൧ ൧൬꠱ ൩൮꠱
29 S ൨൯ ൧൭ ൨൩ രേ ൧൫꠲ ൩൫꠱
30 SUN ൩൦ ൧൮ ൨൪ ൧൬ ൩൩꠲
[ 19 ] ജൂൻ.

ഇപ്പോൾ കൂടെ കോടാലി മരങ്ങളുടെ ചുവട്ടിന്നു വെച്ചുകിടക്കുന്നു നല്ല ഫലം ഉണ്ടാ
ക്കാത്ത മരം എല്ലാം വെട്ടപ്പെട്ടു തീയിൽ ഇടപ്പെടുന്നുണ്ടു. ലൂക്ക ൩, ൯.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൪൪ ൧൬ ൧൫ ൪൦
൪൩ ൧൭ ൩൫ ഏകാദശിവ്രതം. ത്രീത്വം
[൧ാം ഞ.
൪൩ ൧൭ ൩൦ പ്രദോഷവ്രതം.
൪൩ ൧൭ ൫൩ ൨൫
൪൩ ൧൭ ൪൫ ൫൧ അമാവാസി. വൈശാഖസ്നാ
[നാവസാനം.
൪൨ ൧൮ ൧൩ സൂൎയ്യഗ്രഹണം. രാവിലെ ൫
[മ. ൪൨ മി.
൪൨ ൧൮ ൫൫
൪൨ ൧൮ ൪൩ ൫൧
൪൨ ൧൮ ൩൧ ൪൧ ത്രീത്വം ക. ൨ാം ഞ.
൧൦ ൪൧ ൧൯ ൧൯ ൨൯
൧൧ ൪൧ ൧൯ ൧൦ ൧൦ ൧൭
൧൨ ൪൧ ൧൯ ൧൦ ൫൫ ൧൧ ൩൬ നാഴികക്കു സങ്ക്രമം. ഷ
[ഷ്ഠിവ്രതം.
൧൩ ൪൧ ൧൯ ൧൧ ൪൩ ൧൧ ൫൩
൧൪ ൪൧ ൧൯ ഉ. ൩൧ രാ. ൪൧
൧൫ ൪൦ ൨൦ ൨൨ ൨൯
൧൬ ൪൦ ൨൦ ൧൩ ൧൭ ത്രീത്വം ക. ൩ാം ഞ.
൧൭ ൪൦ ൨൦ ഏകാദശിവ്രതം.
൧൮ ൪൦ ൨൦ ൫൫ ൫൫ പ്രദോഷവ്രതം.
൧൯ ൪൦ ൨൦ ൪൬ ൪൩
൨൦ ൩൯ ൨൧ ൩൫ പൌൎണ്ണമ്മാസി.
൨൧ ൩൯ ൨൧ ൨൫ ൪൯ ൧൮൩൭ ജൂൻ ൨൦ ഇങ്ക്ലിഷ രാ
ജ്ഞിയുടെ കിരീടാഭിഷേകം.
൨൨ ൩൯ ൨൧ ൧൯ ൩൭
൨൩ ൩൯ ൨൧ ൧൦ ൩൫
൨൪ ൩൯ ൨൧ ൪൩ ത്രീത്വം. ക. ൪ാം ഞ.
൨൫ ൪൦ ൨൦ ൫൨
൨൬ ൪൦ ൨൦ ൧൦ ൪൩ ൧൦ ൨൫ ഷഷ്ഠിവ്രതം.
൨൭ ൪൦ ൨൦ ൧൧ ൩൧ ൧൧ ൨൬
൨൮ ൪൦ ൨൦ രാവിലെ ഉച്ച തി.
൨൯ ൪൧ ൧൯ ൧൧ ൧൦
൩൦ ൪൧ ൧൯ ത്രീത്വം ൫ാം ഞ.
[ 20 ]
JULY. ജൂലായി.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൫ാം തിയ്യതി. കൎക്കിടകം. ൨൦ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൭.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 M തി ൧൯ ൨൫ റബയെൽ ആഹർ. ൧൭꠱ ൩൩꠱
2 TU ചൊ ൨൦ ൨൬ കാ ൨൦ ദ്വാ ൩൪꠰
3 W ബു ൨൧ ൨൭ രോ ൨൩꠱ ത്ര ൩൬꠱
4 TH വ്യ ൨൨ ൨൮ ൨൮ ൩൯꠱
5 F വെ ൨൩ 🌚 ൨൯ തി ൩൩ ൪൩꠰
6 S ൨൪ പു ൩൮꠲ പ്ര ൪൭꠱
7 SUN ൨൫ പൂ ൪൪꠱ ദ്വി ൫൨
8 M തി ൨൬ മിഥുനം ൫൦꠱ തൃ ൫൬꠱
9 TU ചൊ ൨൭ ൫൫꠲ തൃ
10 W ൧൦ ബു ൨൮ ൪꠱
11 TH ൧൧ വ്യ ൨൯ പൂ ൪꠲
12 F ൧൨ വെ ൩൦ ൮꠱
13 S ൧൩ ൩൧ ൧൦൪൭ ൧൨൮൯ ൧൦ ൮꠲
14 SUN ൧൪ ൩൨ ചി ൧൧
15 M ൧൫ തി ൧൦ ചൊ ൧൦꠲ ൫꠲
16 TU ൧൬ ചൊ ൧൧ വി ൯꠰ ൨꠱
17 W ൧൭ ബു ൧൨ ദ്വാ ൫൮
18 TH ൧൮ വ്യ ൧൩ തൃ ൩꠲ ത്ര ൫൨꠰
19 F ൧൯ വെ ൧൪ മൂ ൪൬
20 S ൨൦ 🌝 ൧൫ ൫൫꠱ ൩൯꠱
21 SUN ൨൧ ൧൬ ജമാദിൻ ആവ്വൽ. തി ൫൧꠰ പ്ര ൩൨꠲
22 M ൨൨ തി ൧൭ ൪൬꠲ ദ്വി ൨൬
23 TU ൨൩ ചൊ ൧൮ ൪൩ തൃ ൧൯꠲
24 W ൨൪ ബു ൧൦ കൎക്കിടകം ൧൯ പൂ ൩൯꠱ ൧൪꠰
25 TH ൨൫ വ്യ ൧൧ ൨൦ ൩൭ ൯꠱
26 F ൨൬ വെ ൧൨ ൨൧ രേ ൩൫꠱ ൫꠲
27 S ൨൭ ൧൩ ൨൨ ൩൫꠰ ൩꠱
28 SUN ൨൮ ൧൪ ൨൩ ൩൬ ൨꠱
29 M ൨൯ തി ൧൫ ൨൪ കാ ൩൮ ൨꠲
30 TU ൩൦ ചൊ ൧൬ ൨൫ രൊ ൪൧ ൪꠰
31 W ൩൧ ബു ൧൭ ൨൬ ൪൫ ൬꠲
[ 21 ] ജൂലായി.

സകല ജഡവും പുല്ല് ആകുന്നു. അതിന്റെ ഭംഗി എല്ലാം പറമ്പിലെ പുഷ്പം പോലെ
യും ആകുന്നു. പുല്ലു ഉണങ്ങുന്നു പൂ വാടുന്നു, എങ്കിലും നമ്മുടെ ദൈവത്തിന്റെ വചനം
എന്നേക്കും നിലനില്ക്കും യശ. ൪൦. ൬, ൮.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ച തി. രാവിലെ
൪൧ ൧൯ ഏകാദശിവ്രതം.
൪൧ ൧൯ ൪൭ ൪൮
൪൨ ൧൮ ൩൭ ൩൮ പ്രദോഷവ്രതം.
൪൨ ൧൮ ൩൧ ൨൭ ൧൫൦൪ പച്ചെക്കു താമൂതിരിയെ
[ജയിച്ചതു.
൪൨ ൧൮ ൨൩ അമാവാസി.
൪൨ ൧൮ ൧൧ ൫൩
൪൩ ൧൮ ൫൯ ൪൧ ത്രീത്വം ക. ൬ാം ഞ.
൪൩ ൧൭ ൪൭ ൨൯
൪൩ ൧൭ ൩൫
൧൦ ൪൩ ൧൭ ൧൦ ൨൩ ൫൮
൧൧ ൪൪ ൧൭ ൧൧ ൪൦ ൧൦ ൪൬
൧൨ ൪൪ ൧൬ ൧൧ ൫൯ ൧൧ ൩൪ ഷഷ്ഠിവ്രതം.
൧൩ ൪൪ ൧൬ ഉ. ൨൭ രാ. ൨൨
൧൪ ൪൪ ൧൬ ൨൫ ൧൨ നാഴികക്കു സങ്ക്രമം. ത്രീ
[ത്വം ക. ൭ാം ഞ.
൧൫ ൪൫ ൧൫ ൫൮
൧൬ ൪൫ ൧൫ ൫൧ ൪൬
൧൭ ൪൫ ൧൫ ൩൯ ൩൪ ഏകാദശിവ്രതം.
൧൮ ൪൫ ൧൫ ൨൭ ൨൨ പ്രദോഷവ്രതം.
൧൯ ൪൬ ൧൪ ൨൫ ൧൦
൨൦ ൪൬ ൧൪ ൫൯ ൩൮ പൌൎണ്ണമാസി.
൨൧ ൪൬ ൧൪ ൪൭ ൨൩ ത്രീത്വം ക. ൮ാം ഞ.
൨൨ ൪൬ ൧൪ ൩൭
൨൩ ൪൭ ൧൩ ൨൩ ൫൬
൨൪ ൪൭ ൧൩ ൧൧ ൪൬
൨൫ ൪൭ ൧൩ ൫൯ ൩൧
൨൬ ൪൭ ൧൩ ൧൦ ൪൭ ൧൦ ൧൭ ഷഷ്ഠിവ്രതം.
൨൭ ൪൮ ൧൨ ൧൧ ൩൫ ൧൧
൨൮ ൪൮ ൧൨ രാ. ൨൭ ൧൧ ൫൧ ത്രീത്വം ക. ൯ാം ഞ.
൨൯ ൪൮ ൧൨ ൧൫ ഉ. ൫൪
൩൦ ൪൮ ൧൨ ൪൨
൩൧ ൪൯ ൧൧ ൫൦ ൩൦ ഏകാദശിവ്രതം.
[ 22 ]
AUGUST. അഗുസ്ത.
31 DAYS. ൩൧ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൩ാം തിയ്യതി. ചിങ്ങം. ൧൮ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൭
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം തിഥി
1 TH വ്യ ൧൮ ൨൭ തി ൪൯꠲ ദ്വാ ൧൦꠰
2 F വെ ൧൯ ൨൮ പു ൫൫ ത്ര ൧൪꠰
3 S ൨൦ 🌚 ൨൯ പു ൧൮꠲
4 SUN ൨൧ ൩൦ ൧൨൮൯ പൂ ൬꠲ ൨൩꠰
5 M തി ൨൨ ൧൨꠰ പ്ര ൨൭꠱
6 TU ചൊ ൨൩ കൎക്കിടകം. ൧൭꠱ ദ്വി ൩൧꠱
7 W ബു ൨൪ പൂ ൨൨ തൃ ൩൪꠲
8 TH വ്യ ൨൫ ൨൫꠲ ൩൬꠲
9 F വെ ൨൬ ൨൮꠱ ൩൮
10 S ൧൦ ൨൭ ചി ൩൦ ൩൭꠲
11 SUN ൧൧ ൨൮ ചൊ ൩൦꠱ ൩൬꠱
12 M ൧൨ തി ൨൯ ജമാദിൻ ആഹർ. വി ൨൯꠲ ൩൩꠲
13 TU ൧൩ ചൊ ൩൦ ൨൭꠰ ൨൯꠲
14 W ൧൪ ബു ൩൧ ൧൦ തൃ ൨൫ ൨൪꠲
15 TH ൧൫ വ്യ ൧൦൪൭ ൧൧ മൂ ൨൧꠱ ൧൯
16 F ൧൬ വെ ൧൨ പൂ ൧൭꠰ ദ്വാ ൧൪꠰
17 S ൧൭ ൧൩ ൧൩ ത്ര ൫꠱
18 SUN ൧൮ 🌝 ൧൪ തി ൮꠲ ൫൮꠲
19 M ൧൯ തി ൧൫ ൪꠱ പ്ര ൫൨꠰
20 TU ൨൦ ചൊ ൧൬ ദ്വി ൪൬꠰
21 W ൨൧ ബു ൧൭ ൫൭꠲ തൃ ൪൧꠰
22 TH ൨൨ വ്യ ൧൮ രേ ൫൫꠱ ൩൭
23 F ൨൩ വെ ചിങ്ങം. ൧൯ ൫൪꠱ ൩൪
24 S ൨൪ ൧൦ ൨൦ ൫൪꠲ ൩൨꠰
25 SUN ൨൫ ൧൧ ൨൧ കാ ൫൬ ൩൧꠲
26 M ൨൬ തി ൧൨ ൨൨ രോ ൫൮꠱ ൩൨꠲
27 TU ൨൭ ചൊ ൧൩ ൨൩ രോ ൧꠲ ൩൪꠲
28 W ൨൮ ബു ൧൪ ൨൪ ൬꠰ ൩൭꠲
29 TH ൨൯ വ്യ ൧൫ ൨൫ തി ൧൧꠰ ൪൧꠱
30 F ൩൦ വെ ൧൬ ൨൬ പു ൧൭ ദ്വാ ൪൬
31 S ൩൧ ൧൭ ൨൭ പൂ ൨൨꠲ ത്ര ൫൦꠱
[ 23 ] അഗുസ്ത.

ഇതാ കൊമ്പു എന്ന നാമമുള്ള മനുഷ്യൻ, അവൻ തന്റെ സ്ഥലത്തനിന്നു വളരും
അവൻ യഹോവയുടെ ആലയത്തെ പണിയിക്കും, അവൻ സിംഹാസനത്തിന്മേൽ ഇരു
ന്നു ഭരിക്കും. സെഖറി. ൬. ൧൨. ൧൩.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൪൯ ൧൧ ൩൯ ൧൫ പ്രദോഷവ്രതം.
൪൯ ൧൧ ൨൨
൪൯ ൧൧ ൧൫ ൫൧ അമാവാസി പിതൃകൎമ്മം.
൫൦ ൧൦ ൩൯ ത്രീത്വം ക. ൧൦ാം ഞ.
൫൦ ൧൦ ൫൧ ൨൮
൫൦ ൧൦ ൩൯ ൧൬
൫൦ ൧൦ ൨൫
൫൧ ൧൫ ൫൨
൫൧ ൧൦ ൪൦
൧൦ ൫൧ ൧൦ ൫൧ ൧൦ ൨൫ ഷഷ്ഠിവ്രതം.
൧൧ ൫൨ ൧൧ ൩൯ ൧൧ ൧൫ ത്രീത്വം ക. ൧൧ാം ഞ.
൧൨ ൫൨ ഉ. ൨൭ രാ. ൨൬
൧൩ ൫൨ ൧൫
൧൪ ൫൨ ൪൧ നാഴികക്കു സങ്ക്രമം.
൧൫ ൫൨ ൫൧ ൪൭ ഏകാദശിവ്രതം.
൧൬ ൫൨ ൩൯ ൩൫ പ്രദോഷവ്രതം.
൧൭ ൫൩ ൨൭ ൨൩
൧൮ ൫൩ ൧൫ ൧൧ പൌൎണ്ണമാസി. ത്രീത്വം ക.
൧൨ാം ഞ.
൧൯ ൫൩ ൫൯
൨൦ ൫൩ ൫൬ ൪൭
൨൧ ൫൪ ൫൧ ൨൫
൨൨ ൫൪ ൪൪ ൨൩
൨൩ ൫൪ ൩൫ ൧൧
൨൪ ൫൪ ൧൦ ൨൩ ൫൭ ഷഷ്ഠിവ്രതം.
൨൫ ൫൫ ൧൧ ൧൨ ൧൦ ൪൫ ത്രീത്വം ക. ൧൩ാം ഞ.
൨൬ ൫൫ രാവിലെ ൧൧ ൩൩ അഷ്ടമിരോഹിണി.
൨൭ ൫൫ ൫൪ ഉ. ൨൮
൨൮ ൫൫ ൪൨ ൧൬
൨൯ ൫൬ ൩൨ ഏകാദശിവ്രതം.
൩൦ ൫൬ ൪൩ ൫൨
൩൧ ൫൬ ൧൪ ൪൦ പ്രദോഷവ്രതം.
[ 24 ]
SEPTEMBER. സെപ്തെംബർ.
30 DAYS. ൩൦ ദിവസം.
🌚 അമാവാസി 🌝 പൌൎണ്ണമാസി
൨ാം തിയ്യതി. കന്നി. ൧൬ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൭.
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 SUN ൧൮ ൨൮ ൨൮꠱ ൫൫
2 M തി ൧൯ 🌝 ൨൯ ൩൪ ൫൯꠱
3 TU ചൊ ൨൦ പൂ ൩൯
4 W ബു ൨൧ ൧൨൮൯ ൪൩ പ്ര
5 TH വ്യ ൨൨ ൪൬꠰ ദ്വി ൭꠲
6 F വെ ൨൩ ചിങ്ങം ചി ൪൮꠱ തൃ ൮꠰
7 S ൨൪ ചൊ ൪൯꠱ ൭꠱
8 SUN ൨൫ വി ൪൯꠱ ൫꠱
9 M തി ൨൬ ൪൮꠰ ൨꠱
10 TU ൧൦ ചൊ ൨൭ ൧൦൪൭ തൃ ൪൫꠲ ൫൮
11 W ൧൧ ബു ൨൮ മൂ ൪൨꠲ ൫൨꠲
12 TH ൧൨ വ്യ ൨൯ ൧൦ പൂ ൩൯ ൪൬꠲
13 F ൧൩ വെ ൩൦ ൧൧ ൬൪꠲ ൪൦꠰
14 S ൧൪ ൩൧ ൧൨ തി ൩൦꠰ ദ്വാ ൩൩꠱
15 SUN ൧൫ ൧൩ ൨൬ ത്ര ൨൭
16 M ൧൬ തി 🌚 ൧൪ റജബു. ൨൧꠲ ൨൦꠱
17 TU ൧൭ ചൊ ൧൫ പൂ ൧൮꠲ ൧൫
18 W ൧൮ ബു ൧൬ ൧൫꠲ പ്ര ൧൦꠰
19 TH ൧൯ വ്യ ൧൦൪൮ ൧൭ രേ ൧൪꠰ ദ്വി ൬꠲
20 F ൨൦ വെ ൧൮ ൧൩꠲ തൃ ൪꠱
21 S ൨൧ ൧൯ ൧൪꠰ ൩꠰
22 SUN ൨൨ ൨൦ കാ ൧൫꠲ ൩꠱
23 M ൨൩ തി ൨൧ രോ ൧൯
24 TU ൨൪ ചൊ ൧൦ കന്നി ൨൨ ൨൩ ൭꠱
25 W ൨൫ ബു ൧൧ ൨൩ തി ൨൭꠱ ൧൧
26 TH ൨൬ വ്യ ൧൨ ൨൪ പു ൩൩ ൧൫
27 F ൨൭ വെ ൧൩ ൨൫ പൂ ൩൮꠱ ൧൩꠲
28 S ൨൮ ൧൪ ൨൬ ൪൪꠱ ൨൪꠱
29 SUN ൨൯ ൧൫ ൨൭ ൫൦ ദ്വാ ൨൯
30 M ൩൦ തി ൧൬ ൨൮ പൂ ൫൫꠱ ത്ര ൩൩
[ 25 ] സെപ്തെംബർ.

മനസ്സലിവുകളിൽ പിതാവും സൎവ്വാശ്വാസത്തിന്റെ ദൈവവുമായി നമ്മുടെ കൎത്താ
വായ യേശുക്രിസ്തന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ ആക, അവനാകട്ടെ ഞങ്ങ
ളെ എല്ലാ സങ്കടത്തിലും ആശ്വസിപ്പിക്കുന്നു. ൨ കൊരി. ൧. ൩. ൪.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൫൬ ൧൮ ത്രീത്വം ക. ൧൪ാം ഞ.
൫൭ ൫൦ ൧൬ അമാവാസി.
൫൭ ൩൮
൫൭ ൨൯ ൪൯
൫൭ ൧൯ ൨൭ അത്തം.
൫൭ ൨൫ ചതുൎത്ഥി.
൫൭ ൫൫ ൧൩
൫൮ ൧൦ ൧൩ ൧൦ ഷഷ്ഠിവ്രതം. ത്രീത്വം ക.
൧൫ാം ഞ.
൫൮ ൧൦ ൫൪ ൧൦ ൪൯
൧൦ ൫൮ ൧൧ ൪൫ ൧൧ ൪൭
൧൧ ൫൮ ഉ. ൪൩ രാ. ൩൬
൧൨ ൫൮ ൩൬ ൧൪
൧൩ ൫൮ ൨൯ ൧൨ ഏകാദശിവ്രതം. ഉത്രാടം
൧൪ ൫൯ ൨൦ ൪൩ നാ. സ. പ്ര. വ്ര. തിരു
[വോണം.
൧൫ ൫൯ ൧൦ ൩൩ ത്രീത്വം ക. ൧൬ാം ഞ.
൧൬ ൫൯ ൫൭ ൨൧ പൌൎണ്ണമാസി.
൧൭ ൫൯ ൪൬
൧൮ ൫൯ ൩൪ ൫൭ ൧൫൦൪ സുവറുസ കോഴിക്കോ
ട്ടിനെ പിടിച്ചതു.
൧൯ ൫൯ ൨൨ ൪൫
൨൦ ൧൦ ൩൩
൨൧ ൫൮ ൨൧
൨൨ ൪൬ ൧൦ ത്രീത്വം ക. ൧൭ാം ഞ.
൨൩ ൧൦ ൩൪ ൧൦ ൫൭ ഷഷ്ഠിവ്രതം.
൨൪ ൫൯ ൧൧ ൨൨ ൧൧ ൪൫
൨൫ ൫൯ രാ. ൩൦ ഉ. ൩൩
൨൬ ൫൯ ൧൮ ൨൧
൨൭ ൫൯ ൧൧ ൧൦
൨൮ ൫൮ ഏകാദശിവ്രതം. ആയില്യം.
൨൯ ൫൮ ൫൪ ൪൫ ത്രീത്വം ക. ൧൮ാം ഞ. മകം.
൩൦ ൫൮ ൪൪ ൩൩ പ്രദോഷവ്രതം.
[ 26 ]
OCTOBER. ഒക്തൊബർ.
31 DAYS ൩൧ ദിവസം
🌚 അമാവാസി 🌝 പൌൎണ്ണമാസി
൨, ൩൧ാം തിയ്യതി. തുലാം. ൧൬ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൮
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 TU ചൊ ൧൭ ൨൯ പൂ ൩൬꠱
2 W ബു ൧൮ 🌚 ൩൦ ൩꠲ ൩൯
3 TH വ്യ ൧൯ ൬꠱ പ്ര ൪൦꠱
4 F വെ ൨൦ ൧൨൮൯ ചി ൮꠰ ദ്വി ൪൦꠱
5 S ൨൧ കന്നി ചൊ ൮꠲ തൃ ൩൯꠰
6 SUN ൨൨ വി ൩൬꠱
7 M തി ൨൩ ൬꠰ ൩൩
8 TU ചൊ ൨൪ തൃ ൩꠱ ൨൮꠱
9 W ബു ൨൫ മൂ ൨൨꠲
10 TH ൧൦ വ്യ ൨൬ ൧൦൪൮ ൫൬ ൧൬꠲
11 F ൧൧ വെ ൨൭ തി ൫൧꠲ ൧൦꠰
12 S ൧൨ ൨൮ ൧൦ ൪൭꠰ ൩꠱
13 SUN ൧൩ ൨൯ ൧൧ ൪൩ ദ്വാ ൫൭
14 M ൧൪ തി ൩൦ ൧൨ പൂ ൩൯꠰ ത്ര ൫൧꠰
15 TU ൧൫ ചൊ ൩൧ ൧൩ ശബ്ബാൻ. ൩൬꠰ ൪൫꠰
16 W ൧൬ ബു 🌝 ൧൪ രേ ൩൪ ൪൨
17 TH ൧൭ വ്യ ൧൫ ൩൨꠲ പ്ര ൩൯
18 F ൧൮ വെ ൧൬ ൩൨꠲ ദ്വി ൩൭꠰
19 S ൧൯ ൧൭ കാ ൩൪ തൃ ൩൯
20 SUN ൨൦ തുലാം ൧൮ രോ ൩൬꠰ ൩൭꠲
21 M ൨൧ തി ൧൯ ൩൯꠱ ൩൯꠲
22 TU ൨൨ ചൊ ൨൦ തി ൪൪ ൪൩
23 W ൨൩ ബു ൨൧ പു ൪൯ ൪൭
24 TH ൨൪ വ്യ ൨൨ പൂ ൫൪꠱ ൫൧꠱
25 F ൨൫ വെ ൧൦ ൨൩ പൂ ൫൬꠰
26 S ൨൬ ൧൧ ൨൪
27 SUN ൨൭ ൧൨ ൨൫ ൧൨ ൫꠱
28 M ൨൮ തി ൧൩ ൨൬ പൂ ൧൬꠱ ൯꠰
29 TU ൨൯ ചൊ ൧൪ ൨൭ ൨൧ ദ്വാ ൧൨꠰
30 W ൩൦ ബു ൧൫ ൨൮ ൨൪꠰ ത്ര ൧൪꠱
31 TH ൩൧ വ്യ ൧൬ 🌚 ൨൯ ചി ൨൬꠱ ൧൫꠰
[ 27 ] ഒക്തൊബർ.

ദുഷ്ടരാകുന്ന നിങ്ങൾ മക്കൾക്ക നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വ
ൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവൎക്കു നന്മകളെ എത്ര അധികം
കൊടുക്കും. മത്തായി. ൭, ൧൧.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൫൮ ൩൩ ൨൧
൫൭ ൨൧ ൧൧ അമാവാസി.
൫൭
൫൭ ൫൮ ൪൬
൫൭ ൪൮ ൩൪ ൧൫൦൨ ഗാമ അറവിക്കപ്പലുക
[ളെ നശിപ്പിച്ചതു.
൫൬ ൩൯ ൨൨ ത്രിത്വം ക. ൧൯ാം ഞ.
൫൬ ൧൦ ൩൧ ൧൦ ൧൨
൫൬ ൧൧ ൧൪ ൧൦ ൫൭ ഷഷ്ഠിവ്രതം.
൫൬ ൧൧ ൫൪ ൧൧ ൪൬
൧൦ ൫൫ ഉ. ൩൪ രാ. ൩൪ സരസ്വതിപൂജ.
൧൧ ൫൫ ൨൨ ൨൨ വിദ്യാരംഭം.
൧൨ ൫൫ ൧൦ ൧൦
൧൩ ൫൫ ഏകാദശിവ്രതം. ത്രീത്വം ക.
[൨൦ാം ഞ.
൧൪ ൫൪ ൪൬ ൪൮ പ്രദോഷവ്രതം.
൧൫ ൫൪ ൩൪ ൩൬ ൧൦ നാഴികക്കു സങ്ക്രമം.
൧൬ ൫൪ ൧൦ ൧൨ പൌൎണ്ണമാസി.
൧൭ ൫൪ ൫൦
൧൮ ൫൪ ൪൬ ൪൮
൧൯ ൫൩ ൩൪ ൩൬
൨൦ ൫൩ ൨൨ ൨൧ ത്രീത്വം ക.൨൧ാം ഞ.
൨൧ ൫൩ ൧൦ ൧൦ ൧൦
൨൨ ൫൩ ൧൦ ൫൮ ൧൦ ൫൬ ഷഷ്ഠിവ്രതം.
൨൩ ൫൨ ൧൧ ൪൬ ൧൧ ൪൪
൨൪ ൫൨ രാവിലെ ഉച്ച തി.
൨൫ ൫൨ ൧൨ ൧൦
൨൬ ൫൨ ൪൮
൨൭ ൫൧ ൪൮ ൩൬ ത്രീത്വം ക. ൨൨ാം ഞ.
൨൮ ൫൧ ൩൬ ൨൬ ഏകാദശിവ്രതം.
൨൯ ൫൧ ൨൪ ൧൨ പ്രദോഷവ്രതം.
൩൦ ൫൧ ൧൨
൩൧ ൧൦ ൫൦ ൪൮ അമാവാസി. ചാലാട്ടമതിലക
[ത്ത ഉത്സവം.
[ 28 ]
NOVEMBER. നവെംബർ.
30 DAYS. ൩൦ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൧൪ാം തിയ്യതി. വൃശ്ചികം. ൩൦ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൮
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 F വെ ൧൭ ചൊ ൨൭꠲ ൧൫
2 S ൧൮ വി ൨൭꠱ പ്ര ൧൩꠰
3 SUN ൧൯ ൧൨൮൯ ൨൬꠱ ദ്വി ൧൦꠰
4 M തി ൨൦ തുലാം തൃ ൨൪꠰ തൃ ൬꠰
5 TU ചൊ ൨൧ മൂ ൨൧꠰ ൧꠰
6 W ബു ൨൨ പൂ ൧൭꠱ ൫൫꠰
7 TH വ്യ ൨൩ ൧൩ ൪൯
8 F വെ ൨൪ തി ൮꠲ ൪൨꠱
9 S ൨൫ ൧൪൦൮ ൪꠱ ൩൬
10 SUN ൧൦ ൨൬ ൧൦ ൩൦
11 M ൧൧ തി ൨൭ ൧൧ ൫൭ ൨൪꠱
12 TU ൧൨ ചൊ ൨൮ ൧൨ രേ ൫൪꠰ ദ്വാ ൧൯꠲
13 W ൧൩ ബു ൨൯ ൧൩ ൫൨꠱ ത്ര ൧൬꠰
14 TH ൧൪ വ്യ ൩൦ 🌝 ൧൪ ൫൧꠲ ൧൪
15 F ൧൫ വെ വൃശ്ചികം. ൧൫ കാ ൩൨꠱ ൧൩
16 S ൧൬ ൧൬ റമുള്ളാൻ. രോ ൫൪ പ്ര ൧൨꠲
17 SUN ൧൭ ൧൭ ൫൬꠱ ദ്വി ൧൪꠰
18 M ൧൮ തി ൧൮ തൃ ൧൭
19 TU ൧൯ ചൊ ൧൯ തി ൨൦꠱
20 W ൨൦ ബു ൨൦ പു ൧൦꠱ ൨൪꠲
21 TH ൨൧ വ്യ ൨൧ പൂ ൧൬ ൨൯꠱
22 F ൨൨ വെ ൨൨ ൨൨ ൩൪꠱
23 S ൨൩ ൨൩ ൨൭꠱ ൩൯꠰
24 SUN ൨൪ ൧൦ ൨൪ പൂ ൩൩ ൪൩꠱
25 M ൨൫ തി ൧൧ ൨൫ ൩൭꠲ ൪൭꠰
26 TU ൨൬ ചൊ ൧൨ ൨൬ ൪൧꠱ ൫൦
27 W ൨൭ ബു ൧൩ ൨൭ ചി ൪൪꠱ ദ്വാ ൫൧꠱
28 TH ൨൮ വ്യ ൧൪ ൨൮ ചൊ ൪൬꠰ ത്ര ൫൨
29 F ൨൯ വെ ൧൫ ൨൯ വി ൪൬꠲ ൫൧
30 S ൩൦ ൧൬ 🌚 ൩൦ ൪൬꠰ ൪൮꠲
[ 29 ] നവെംബർ.

അവർ എനിക്കു വിരോധമായി പാപം ചെയ്തിട്ടുള്ള അവരുടെ എല്ലാ അകൃത്യത്തിൽ
നിന്നും ഞാൻ അവരെ ശുദ്ധീകരിക്കുകയും, അവർ പാപം ചെയ്തു എനിക്കു വിരോധമായി
അതിക്രമം ചെയ്തിട്ടുള്ള അവരുടെ എല്ലാ അകൃത്യങ്ങളെയും ഞാൻ മോചിപ്പിക്കയും ചെയ്യും
യറമി. ൩൩, ൮.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൧൦ ൫൦ ൪൮ ൨൬ മുഹമ്മദീയ നോമ്പിന്റെ ആ
രംഭം.
൧൦ ൫൦ ൩൭ ൧൧
൧൦ ൫൦ ൨൪ ൫൮ ത്രീത്വം ക. ൨൩ാം ഞ.
൧൧ ൪൯ ൧൨ ൪൬
൧൧ ൪൯ ൧൦ ൩൩
൧൧ ൪൯ ൧൦ ൪൮ ൧൦ ൨൦ ഷഷ്ഠിവ്രതം.
൧൧ ൪൯ ൧൧ ൩൬ ൧൧
൧൨ ൪൮ ഉ. ൨൪ ൧൧ ൫൬
൧൨ ൪൮ ൧൨ രാ. ൫൭
൧൦ ൧൨ ൪൮ ൪൬ ത്രീത്വം ക. ൨൪ാം ഞ.
൧൧ ൧൨ ൪൮ ൪൮ ൩൪ ഏകാദശിവ്രതം.
൧൨ ൧൩ ൪൭ ൩൬ ൨൨ പ്രദോഷവ്രതം.
൧൩ ൧൩ ൪൭ ൨൪ ൧൦
൧൪ ൧൩ ൪൭ ൧൨ ൫൮ ൪ നാഴികക്കു സങ്ക്രമം. പൌ
[ൎണ്ണമാസി.
൧൫ ൧൩ ൪൭ ൪൭ ൫൬ കാൎത്തിക. പാതാള ചന്ദ്രഗ്രഹ
ണം.
൧൬ ൧൪ ൪൬ ൩൫ ൪൭
൧൭ ൧൪ ൪൬ ൨൧ ൪൦ ത്രീത്വം ക. ൨൫ാം ഞ.
൧൮ ൧൪ ൪൬ ൧൧ ൩൧
൧൯ ൧൪ ൪൬ ൫൯ ൨൨
൨൦ ൧൫ ൪൫ ൪൭ ൧൦ ൧൦
൨൧ ൧൫ ൪൫ ൧൦ ൩൫ ൧൦ ൫൮ ഷഷ്ഠിവ്രതം. പെരളശ്ശേരിഷ
ഷ്ഠി ആരാധന.
൨൨ ൧൫ ൪൫ ൧൧ ൨൩ ൧൧ ൪൬
൨൩ ൧൫ ൪൫ രാ. ൪൧ ഉ. ൨൪
൨൪ ൧൬ ൪൪ ൨൯ ൧൨ ത്രീത്വം ക. ൨൬ാം ഞ.
൨൫ ൧൬ ൪൪ ൧൭
൨൬ ൧൬ ൪൪ ൫൪ ഏകാദശിവ്രതം.
൨൭ ൧൬ ൪൪ ൫൩ ൪൫
൨൮ ൧൭ ൪൩ ൪൧ ൩൬ പ്രദോഷവ്രതം.
൨൯ ൧൭ ൪൩ ൨൯ ൨൩
൩൦ ൧൭ ൪൩ ൧൭ ൧൨ അമാവാസി. പാതാള സൂൎയ്യഗ്ര
[ഹണം ചെറിയ പെരുന്നാൾ.
[ 30 ]
DECEMBER. ദിസെംബർ.
31 DAYS. ൩൧ ദിവസം.
🌝 പൌൎണ്ണമാസി 🌚 അമാവാസി
൧൪ാം തിയ്യതി. ധനു. ൨൯ാം തിയ്യതി.
ഇങ്ക്ലിഷ് മലയാളം മുഹമ്മദീയം കൊല്ലം ൧൦൪൮
DATE DAY തിയ്യതി ആഴ്ച തിയ്യതി മാസം തിയ്യതി മാസം നക്ഷത്രം. തിഥി.
1 SUN ൧൭ തൃ ൪൪꠱ പ്ര ൪൫꠱
2 M തി ൧൮ വൃശ്ചികം. മൂ ൪൨ ദ്വി ൪൧
3 TU ചൊ ൧൯ ശബ്ബാൽ. പൂ ൩൮꠲ തൃ ൩൫꠲
4 W ബു ൨൦ ൩൪꠲ ൨൯꠲
5 TH വ്യ ൨൧ തി ൩൦꠱ ൨൩꠰
6 F വെ ൨൨ ൨൫꠲ ൧൬꠱
7 S ൨൩ ൨൧꠱ ൧൦꠰
8 SUN ൨൪ പൂ ൧൬꠲ ൪꠱
9 M തി ൨൫ ൧൦൪൮ ൧൪꠲ ൫൯꠱
10 TU ൧൦ ചൊ ൨൬ ൧൦ രേ ൧൨꠰ ൫൫꠰
11 W ൧൧ ബു ൨൭ ൧൧ ൧൧ ദ്വാ ൫൨꠰
12 TH ൧൨ വ്യ ൨൮ ൧൨ ൧൨൮൯ ൧൧ ത്ര ൫൦꠱
13 F ൧൩ വെ ൨൯ ൧൩ കാ ൧൨ ൫൦꠰
14 S ൧൪ 🌝 ൧൪ രോ ൧൪ ൫൧
15 SUN ൧൫ ൧൫ ൧൭꠰ പ്ര ൫൩
16 M ൧൬ തി ൧൬ തി ൨൧꠱ ദ്വി ൫൬꠰
17 TU ൧൭ ചൊ ൧൭ പു ൨൬꠱ ദ്വി
18 W ൧൮ ബു ൧൮ പൂ ൩൨ തൃ ൪꠲
19 TH ൧൯ വ്യ ധനു. ൧൯ ൩൭꠲ ൯꠱
20 F ൨൦ വെ ൨൦ ൪൩꠱ ൧൪꠱
21 S ൨൧ ൨൧ പൂ ൪൯꠰ ൧൯
22 SUN ൨൨ ൨൨ ൫൪꠰ ൨൩꠰
23 M ൨൩ തി ൧൦ ൨൩ ൫൮꠱ ൨൬꠱
24 TU ൨൪ ചൊ ൧൧ ൨൪ ൨൮꠲
25 W ൨൫ ബു ൧൨ ൨൫ ചി ൪꠱ ൩൦
26 TH ൨൬ വ്യ ൧൩ ൨൬ ചൊ ൫꠲ ൨൯꠲
27 F ൨൭ വെ ൧൪ ൨൭ വി ദ്വാ ൨൮꠰
28 S ൨൮ ൧൫ ൨൮ ത്ര ൨൫꠲
29 SUN ൨൯ ൧൬ 🌚 ൨൯ തൃ ൨꠲ ൨൧꠲
30 M ൩൦ തി ൧൭ മൂ ൧൭
31 TU ൩൧ ചൊ ൧൮ ൫൬ പ്ര ൧൧꠰
[ 31 ] ദിസെംബെർ.

വായികൊണ്ടല്ലൊ നീ യേശു കൎത്താവു ആകുന്നു എന്നു സ്വീകരിക്കയും ഹൃദയം കൊ
ണ്ടു ദൈവം അവനെ മരിച്ചവരിൽനിന്നു ഉണൎത്തിയതു വിശ്വസിക്കയും ചെയ്താൽ നീ ര
ക്ഷിക്കപ്പെടും. രോമ. ൧൦, ൯.

തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ചതി
൧൭ ൪൩ ൧ാം ആഗമനനാൾ.
൧൮ ൪൩ ൫൩ ൪൮
൧൮ ൪൩ ൪൧ ൩൬
൧൮ ൪൨ ൨൯ ൨൫
൧൮ ൪൨ ൧൦ ൧൭ ൧൦ ൧൩
൧൯ ൪൧ ൧൧ ൧൧ ഷഷ്ഠിവ്രതം.
൧൯ ൪൧ ൧൧ ൫൩ ൧൧ ൫൦
൧൯ ൪൧ ഉ. ൪൧ രാ. ൫൧ ൨ാം ആഗമനനാൾ.
൧൯ ൪൧ ൨൯ ൪൪
൧൦ ൨൦ ൪൦ ൩൭ ഏകാദശിവ്രതം. ഗുരുവായൂർ
[ഏകാദശി.
൧൧ ൨൦ ൪൦ ൨൫
൧൨ ൨൦ ൪൦ ൫൩ ൧൩ പ്രദോഷവ്രതം. കീഴൂരമ്പല
[ത്തിൽ ഉത്സവം.
൧൩ ൨൦ ൪൦ ൪൧ ൮ നാഴികക്കു സങ്ക്രമം.
൧൪ ൨൦ ൪൦ ൩൯ ൩൯ പൌൎണ്ണമാസി.
൧൫ ൨൦ ൪൦ ൨൩ ൨൭ ൩ാം ആഗമനനാൾ. ബറത്ത.
൧൬ ൨൦ ൪൦ ൨൫ ൧൬ തിരുവാതിര.
൧൭ ൨൦ ൪൦ ൧൮
൧൮ ൨൦ ൪൦ ൧൧ ൫൨
൧൯ ൨൧ ൩൯ ൧൦ ൧൦ ൪൧
൨൦ ൨൧ ൩൯ ൧൦ ൫൭ ൧൧ ൨൬
൨൧ ൨൧ ൩൯ ൧൧ ൪൮ ഉച്ചതി. ൬ ഷഷ്ഠിവ്രതം.
൨൨ ൨൧ ൩൯ രാ. ൨൪ ൫൪ ൪ാം ആഗമനനാൾ. മെലൂരൂട്ടു.
൨൩ ൨൧ ൩൯ ൧൨ ൪൩
൨൪ ൨൧ ൩൯ ൩൦
൨൫ ൨൦ ൪൦ ൪൮ ൧൯ ക്രിസ്തൻ ജനിച്ചനാൾ.
൨൬ ൨൦ ൪൦ ൩൬ ഏകാദശിവ്രതം. സ്തേഫാൻ.
൨൭ ൨൦ ൪൦ ൨൪ ൫൨ പ്രദോഷവ്രതം. യോഹന്നാൻ
സുവിശേഷകൻ.
൨൮ ൨൦ ൪൦ ൧൨ ൪൪
൨൯ ൧൯ ൪൧ അമാവാസി. ക്രി. ജ. ക. ഞ.
൩൦ ൧൯ ൪൧ ൪൮ ൪൬
൩൧ ൧൯ ൪൧ ൩൬ ൩൪
[ 32 ]
ഗ്രഹസ്ഥിതികൾ.
പരഹിതസിദ്ധം.
ഗ്രഹങ്ങൾ ധനു മകരം കുംഭം മീനം മേടം എടവം
രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി
ചൊവ്വ ൧൦ ൧൭ ൪൫ ൧൦ ൨൪ ൩൧ ൪൫ ൧൧ ൧൬ ൫൩ ൪൫ ൧൦ ൧൫ ൪൪ ൩൮ ൪൪ ൨൪ ൪൦
ബുധൻ ൪൪ ൪൪ ൧൮ ൩൬ ൧൦൭ ൧൧ ൧൦ ൨൬ ൯൮ ൧൧ ൨൫വ ൫൭ ൫൦ ൨൮ ൫൮ ൧൧൨
വ്യാഴം ൧൧ ൮.വ ൨൨ ൬.വ ൨൯ ൪൨ ൧.വ ൪൭ ൨൦ ൩൮ ൧൨
ശുക്രൻ ൧൬ ൭൦ ൨൧ ൪൩ ൭൨ ൨൬ ൫൧ ൭൩ ൧൧ ൩൪ ൭൩ ൧൨ ൩൯ ൭൪ ൨൦ ൫൨ ൭൪
ശനി ൧൬ ൧൬ ൧൯ ൨൦ ൨൧ ൩൧ ൨൨ ൪൯ ൨൨ ൪൭ ൧.വ ൨൧ ൨൪ ൪.വ
രാഹു ൨൭ ൨൫ ൨൫ ൪൯ ൨൪ ൧൭ ൨൨ ൩൯ ൨൧ ൧൯ ൨൧
ഗ്രഹങ്ങൾ മിഥുനം കൎക്കിടകം ചിങ്ങം കന്നി തുലാം വൃശ്ചികം
രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി രാശി തിയ്യതി ഇലി ഗതി
ചൊവ്വ ൧൫ ൩൯ ൪൧ ൩൮ ൨൩ ൫൩ ൩൭ ൧൨ ൪൫ ൩൬ ൨൧ ൩൪ ൧൬ ൧൫ ൩൧
ബുധൻ ൨൩ ൫൫ ൮൫ ൫൮വ ൧൬ ൪൪ ൮൩ ൫൨ ൧൦൭ ൨൨ ൪൬ ൫൮ ൧൬ ൫൪ ൩൩.വ
വ്യാഴം ൧൬ ൧൭ ൧൪ ൨൩ ൧൭ ൧൪ ൨൯ ൫൫ ൧൨ ൩൧ ൧൦ ൨൫ ൧൧ ൧൩
ശുക്രൻ ൨൯ ൫൮ ൭൩ ൫൫ ൭൩ ൧൬ ൧൨ ൭൪ ൨൪ ൨൪ ൭൪ ൭൩ ൨൯ ൭൩
ശനി ൧൮ ൫൮ ൫.വ ൧൭ ൧൩ ൨.വ ൧൬ ൪൯ ൧൭ ൪൫ ൧൯ ൪൭ ൨൨ ൩൪
രാഹു ൧൭ ൪൦ ൧൬ ൧൪ ൨൩ ൧൨ ൪൪ ൧൧ ൩൬
[ 33 ] ഗ്രഹണങ്ങൾ.

ഈ കൊല്ലത്തിൽ രണ്ടു സൂൎയ്യഗ്രഹണവും രണ്ടു ചന്ദ്രഗ്രഹ
ണവും സംഭവിക്കുന്നതിൽ മലയാളത്തിൽ ഒരു സൂൎയ്യഗ്രഹണവും
ഒരു ചന്ദ്രഗ്രഹണവും പ്രത്യക്ഷമാകും.

൧. മെയി ൨൨ാം തിയ്യതി (എടവം ൧൦ാം തിയ്യതി ബുധനാഴ്ച രാ
ത്രി ചന്ദ്രഗ്രഹണസംഭവം.

സ്പൎശകാലം രാത്രി മണി മിനുട്ടു ൩൪
മദ്ധ്യകാലം ,, ,, ൨൪
മോക്ഷകാലം ,, ,, ൩൦
മോചനകാലാന്തരം സൂൎയ്യോദയത്തിന്നു ,, ,, ൧൨
ഗ്രഹണം ആദ്യന്തം ,, ,, ൫൬

ചന്ദ്രമണ്ഡലത്തിന്റെ അഗ്നികോണിൽനിന്നു സ്പൎശനം—ഗ്ര
ഹണമദ്ധ്യകാലം കാൽമണ്ഡലം ഗ്രസിച്ചിരിക്കും. നിരൃ തികോ
ണിൽ മോചനം. ഗ്രഹണം ആദ്യന്തം അനിഷം നക്ഷത്രം ഗ്രഹ
ണാവസാനം പുണ്യസമയം.

൨. ജൂൻ ൬ാം തിയ്യതി (എടവം ൨൫) വ്യാഴാഴ്ച ഉദയത്തിന്നു
സൂൎയ്യ ഗ്രഹണ സംഭവം.

സ്പൎശകാലം മണി മിനുട്ടു ൫൬
മദ്ധ്യകാലം ,, ,, ൫൯
മോക്ഷകാലം ,, ,,
ഗ്രഹണം ആദ്യന്തം ,, ,, ൧൧

നിരൃ തികോണിൽ സ്പൎശനം, അഗ്നികോണിൽനിന്നു മോചനം
ഗ്രഹണമദ്ധ്യകാലം സൂൎയ്യബിംബം അരെ അരക്കാൽ ഗ്രസിച്ചിരി
ക്കും, ഗ്രഹണാരംഭം രോഹിണി നക്ഷത്രത്തിൽ മകീൎയ്യത്തിൽ മോ
ചനം, ആരംഭകാലം പുണ്യസമയം.

൩. നവെംബർ ൧൫ാം തിയ്യതി (വൃശ്ചികം ൧ാം തിയ്യതി) പക
ലുള്ളപ്പോൾ ഒരു ചന്ദ്രഗ്രഹണം സംഭവിക്കും എങ്കിലും അതിനെ
ഈ മലയാളത്തിൽ കാണുക ഇല്ല;

൪. നവെംബർ ൩൦ാം തിയ്യതി (വൃശ്ചികം ൧൬ാം തിയ്യതി) രാത്രി
കാലത്ത ഒരു സൂൎയ്യഗ്രഹണം സംഭവിക്കും എങ്കിലും അതു ഈ മ
ലയാളത്തിൽ പ്രത്യക്ഷമാക ഇല്ല. [ 34 ] ധീരത.

ധീരനായിമുതിൎന്നവൻ രണം ജയിക്കുമെന്ന ഗീർ പാരിൽ മിക്കതും മികച്ച വിരസമ്മതം
ദൃഡം ।
പ്രേമമുള്ള ദൈവമുണ്ടിനിക്കവൻ കൃപാബലം, പാരമുണ്ടു പേടി വേണ്ട എന്നുറച്ചു
ദുൎമ്മതി ॥
ധീരനായി പ്രസന്നനായി മുതിൎന്നു പാപകൎമ്മണി, ചാടിയാലതിന്നു ലാഭമായ്വരുന്നതെ
ന്തഹൊ ।
മിക്കമാനുഷർ സമസ്തരക്ഷകൻ കൃപാബലം, ദുഷ്കൃതിക്കു മൂടലാക്കി നഷ്ടിപെട്ടുനിൎഭരം ॥
അത്തരം മമാന്തരംഗമൊടുമാചരിക്കൊലാ, ചെറ്റുമില്ലതിന്നുലാഭമുറ്റുണൎന്നു കൊൾ
ക നീ ।
പ്രേമമുണ്ടിനിക്കു ദിവ്യമെന്നുറച്ചു ധീരനായി, ക്ഷേമമെ മുതിൎന്നു പാപമാചരിച്ച മാനു
ഷൻ ॥
പ്രേമമല്ല കോപമത്ര കൂലിയായി ലഭിച്ചിടും, കേടിതിൽ പരം നിനക്കിലേതുമില്ലപാരി
തിൽ ।
പാപമെത്രയും നികൃഷ്ടമില്ല തെല്ലുസംശയം, പാപനാശനൻ കൃപാമതിന്നു മൂടലാക്കി
യാൽ ॥
രണ്ടിരട്ടിയായ പാപമാചരിച്ചുപോമിവൻ, തമ്പുരാൻ കൃപാബലം സമസ്തപാപനാ
ശനം ।
പാപകൎമ്മമാചരിച്ചു ദേഹദേഹിനാശവും, കൂടലാഭമാക്കിയെന്നു കേട്ടുപോര എന്നി
തൊ ॥
കേടകന്നു ദിവ്യസൽകൃപാമതിന്നെടുത്തുഹൊ, ഘോരമായ നാശമെന്തിനാവഹിപ്പു നി
ന്റെ മേൽ ।
ഏവമൊന്നൊഴിച്ചു മറ്റുധീരനായിമുതിൎന്നവൻ, പോർജയിക്കുമെന്ന വാക്കിനിക്കുമിങ്ങു
സമ്മതം ॥
ക്രിസ്തുചേകവൻ കരുത്തുവിട്ടു പിന്തിരിക്കിലൊ, മാറ്റലൻ ജയിക്കുമെന്നു കൂക്കിനില്പി
തേഷ ഞാൻ ।
ലോകമെ നിണക്കൂ ധൈൎയ്യമുണ്ടു പോരിനെങ്കിലൊ, ചീറിവാ നമുക്കു തമ്മിലൊന്നുരെ
ച്ചു നോക്കെണം ॥
ലാഭമാകുമെന്നൊരാശയില്ലയെന്നിരിക്കിലൊ, ചേതമാകുമെന്ന ഭീതിയില്ലിനിക്കു നിൎണ്ണ
യം ।
നീയിനിക്കു വല്ലതും തരാൻ സമൎത്ഥനല്ലകേൾ, ഏതുമെന്നിൽനിന്നു നീയെടുത്തു കൊൾ
കയില്ലെടൊ ॥
രണ്ടു പക്ഷമെങ്കിലും നമുക്കിരിപ്പതൊക്കവെ, തമ്പുരാന്റെ ദിവ്യദാനമെന്നറിഞ്ഞു കൊൾ
ക നീ ।
ഇഷ്ടമായപോലെ താനെടുക്കയും കൊടുക്കയും, അക്കരത്തിനാവതായതെന്നിനിക്കു നി
ശ്ചയം ॥
സ്തുത്യമപ്പവിത്രനാമമെപ്പൊഴും നമുക്കതിൽ, ചെറ്റുമില്ല സംശയം സ്തുതിക്കു യൊഗ്യനാ
യവൻ । [ 35 ] അപ്പുറത്തു നില്പതാരൊരുത്തനാദിസൎപ്പമൊ, ദൎപ്പിയായിനമുക്കെതൃത്തു നില്പതിന്നു ചി
ന്തയൊ ॥
വെക്കമിങ്ങുവാ നമുക്കു തമ്മിലും ബലാബലം, തൽക്ഷണം ഗ്രഹിച്ചുപോക തക്ഷകാന്വ
യാധിപ ।
ഊക്കനേറ്റവും ഭവാനതിങ്ങിനിക്കു നിശ്ചയം, പാൎക്ക നിന്നിലേറ്റമൂക്കിനിക്കമുണ്ടു ക
ണ്ടുകൊൾ ॥
ഊക്കനെ ജയിക്കുമൂക്കിരട്ടിയുള്ളവൻ ദൃഢം, മൂൎക്ക്വനായ നീ കയൎത്ത സിംഹമെന്നിരി
ക്കിലും ।
രൂക്ഷശൃംഖലാനിബദ്ധനായ്കിടപ്പുനീയതം, ധൂൎത്തമാനസ മറന്നുപോകവേണ്ട മാന
സെ ॥
പേടിയില്ലിനിക്കു നിന്റെ ഘോരഗൎജ്ജനാരവെ, പേടമാൻമിഴിക്ക് തുല്യനല്ല ഞാൻ
രണാങ്കണെ ।
ഉണ്ടു സേനകൾ നിണക്കസംഖ്യമെങ്കിലും രിപൊ, കണ്ടുകൊൾകിനിക്കതിലിരട്ടി
സൈന്യമുണ്ടെടൊ ॥
ലക്ഷമായിരം പിശാചസൈന്യമിങ്ങെതൃക്കിലും, ചെറ്റുമില്ല ഭീതിമെ നികൃഷ്ടസൈന്യ
നായക ।
ഈച്ചകൾ കണക്കനെ ചുഴന്നവർ വരികിലും, വെട്ടിനീക്കുമെന്റെ കൎത്തൃനാമവാളി
നാലെ ഞാൻ ॥
ദുഷ്ടനെങ്കിലും ഭവാനിനിക്കു നഷ്ടലേശവും, പറ്റുമാറു ചെയ്വതിന്നു ശക്തിഹീനനാക
യാൽ ।
ദുഷ്കൃതന്ത്വദീയമെന്തിനിജ്ജനം ഗണിപ്പതു, ത്വച്ഛിരസ്സുടഞ്ഞതോടു പോയി നിന്റെ
ശക്തിയും ॥
കൌശലം നിനക്കനേകമുണ്ടു നിന്റെ വിദ്യയിൽ, തേറി നീ മുതിൎന്നിനിക്കു നേരിടാ
നൊരുങ്ങിയൊ ।
വീരനായൊരുത്തനുണ്ടവനെ നീയറിയുമൊ, ജ്ഞാനകൊശമായവൻ ത്വദീയകൌശലാ
ന്തകൻ ॥
ജ്ഞാനമിങ്ങിനിക്കവൻ ദയാപരന്റെ ദാനമായ്, വാനിൽനിന്നിറങ്ങിവന്നു ചാവിനെ
ജയിച്ചവൻ ।
ഇത്തരം പിശാചിനോടുരച്ചു നില്ക്കവെ ഭൃശം, മൃത്യുവെ മുതിൎന്നടുത്തു കണ്ടു ക്രിസ്തുചേക
വൻ ॥
ഹൊ മതെ ഭവാനുമിങ്ങു പോരിനായ്വരുന്നിതൊ, വാ നമുക്കു തമ്മിലും തുടൎന്നു പോർ
നടക്കണം ।
നിന്നിലെത്ര വാഞ്ചരയുണ്ടെനിക്കു നല്ലമൃത്യുവെ നിന്നെ ഞാനറിഞ്ഞിടുന്നു നല്ലവണ്ണമോ
ൎക്ക നീ ॥
പന്തിഭോജനത്തിനായിരുത്തുമേഷനിന്നെ ഞാൻ, അന്തിയോളവും നമുക്കു തമ്മിലുണ്ടു
സംഗതി ।
ശയ്യമേൽ ശയിക്ക മത്സഖെ ഭവാന്മയാസമം, പൊയ്യുരക്കയല്ലമെ നടക്ക പുഷ്പവാടി
യിൽ ॥
ഞാൻ തനിച്ചിരിക്കവെ ഭവാനുമായൊരോതര, മാന്തരങ്ങൾ പേശുമെന്നു സ്വന്തബോ
ധമല്ലയൊ । [ 36 ] നിത്യവും മരിക്കുയെന്നിനിക്കു ശീലമാകയാൽ, എത്രയും പരിചയം നമുക്കു തമ്മിലുണ്ടെ
ടൊ ॥
ദോഷലേശമിങ്ങിനിക്കു നീ പിണെക്കയില്ലകേൾ, പേർ നിണക്കു തിക്തമെന്നു കേൾ
വിയുണ്ടു പാരിതിൽ ।
ഞാൻ നിനക്കു പേർ സദാ വിളിപ്പതൊ മധുരമെ,ന്നാമയം വിനാ ശ്രവിച്ചു കൊൾക മെ
ഗിരം ഭവാൻ ॥
ഭൂതലെ ഭവാനതീവഭീഷണൻ, ഭയങ്കരൻ, പേരിദം നിനക്കു പാരിൽ രൂഢമായതെ
ങ്കിലും ।
ഞാൻ നിനക്കു സുന്ദരൻ മനോഹരൻ, ശുഭാംശനെ,ന്നേവമാദിയായ പേർ വിളിച്ചു നി
ല്പതിങ്ങെടൊ ॥
വേണ്ട വേണ്ട എന്നു നിന്നെ ഏവരും വെറുക്കിലും, വേണമെന്നു നിന്നിലാശ പാരമു
ണ്ടിനിക്കെടൊ ।
പോക പോകയെന്നു നിന്നെ ഏവരും ത്യജിക്കിലും, വാ സഖെ വരികയെന്നു ഞാൻ
കഥിക്കുമെപ്പൊഴും ॥
മൃത്യുവെന്ന പേർ നിണക്കു മൎത്യസംഘമേകുകിൽ, നിത്യമേഷ ഞാൻ ഭാവാന്നു ജീവനെ
ന്ന പേരിടും ।
ആരെയും വീടാതിനിന്നോടെന്തിനിജ്ജനം വൃഥാ, താണു വീണുമാംവിടേണമെന്നു കേ
ണിരിപ്പതു ॥
ഏതു നീ എടുക്കുമെന്നിൽനിന്നു യുദ്ധചത്വരെ, എന്റെ ജീവനെങ്കിലൊ സുഖേന വ
ന്നെടുത്തുകൊൾ ।
എത്രനല്ല ജീവനുണ്ടിനിക്കിരിപ്പതെങ്കിലും അത്രയും പ്രയാസവും നികൃഷ്ടവും നിനക്ക
നീ ॥
പിന്നെ എന്തു നിയെടുക്കുമെന്റെ ദേഹമൊ സഖെ, നന്നു നന്നെടുത്തുകൊൾക നന്ദി
കാട്ടുമേഷ ഞാൻ ।
അത്യനിഷ്ടപാത്രമിശ്ശരീരമെന്നിൽനിന്നു നീ, സത്വരം പറിച്ചെടുക്കിലെത്ര നല്ല കാൎയ്യ
മായ് ॥
ഉറ്റഭാൎയ്യ പെറ്റമക്കളുറ്റവരുടയവർ, ഇപ്രകാരമുള്ളവരിൽനിന്നു നീ പറിച്ചുമാം ।
കൊണ്ടുപോകുമെങ്കിലുമവൎക്കു നീ വരുത്തിയ, തെന്തുനഷ്ടമുണ്ടവൎക്കു ദൈവമിങ്ങു സൽ
പിതാ ॥
നിന്റെ കൂടെ ഞാൻ വരുന്നതെത്രയും പ്രയോജനം, തെണ്ടലിങ്ങൊഴിഞ്ഞു സ്വസ്ഥവൃ
ത്തി നല്ലലാഭമാം ।
ദുഃഖമൊക്കെയിങ്ങൊഴിഞ്ഞു സൌഖ്യമങ്ങു സുസ്ഥിരം, മൃത്യുവെ ഇനിക്കു നീ സമസ്തലാ
ഭലാഭമാം ॥
ധൈൎയ്യവാരിരാശിക്രിസ്തുചേകവന്റെ ഗീരിതു വീറിനോടു കേട്ടു മൃദുചോദ്യമേവമൂ
ചിവാൻ ।
ദൈവമായവൻ നിണക്കെതൃത്തു വന്നിതെങ്കിലൊ, വൈഭവം നിനക്കിവണ്ണമപ്പൊഴും
ഭവിക്കുമൊ ॥
സംശയം വിനാ ഭവിക്കുമിങ്ങിനിക്കുതൽക്ഷണം, തമ്പുരാൻ വരുന്നതെത്ര നല്ല സൽഫ
ലം മമ । [ 37 ] ദൈവമെ ദയാകര ഭയപ്പെടുത്തുകില്ലനീ, കോപഭാവമാനനെ കുളൎത്ത ചിത്തമന്തരെ ॥
സിംഹമെന്നപോലെ നീ പുറത്തിനിക്കു കാൺ്ങ്കിലും, ശങ്കയില്ലതാതഭാവമുള്ളിലുണ്ടു നി
ൎണ്ണയം ।
ആൎദ്രഭാവമുള്ളിലങ്ങടക്കി വെച്ചുകൊണ്ടു നീ, രൌദ്രനാദമിട്ടുമാം ഭയപ്പെട്ടത്തുമെങ്കിലും ॥
ചെറ്റുകണ്ണുനീർ ഭവാന്റെ മുമ്പിൽ ഞാനൊഴിക്കയിൽ, തൽക്ഷണമതും കണക്കുവെച്ചു
കൊള്ളുമുള്ളിൽ നീ ।
ഖിന്നനായ പൈതലോടു ചെന്നടുത്തു നീയവൻ, തൻമുഖത്തു ചുംബനം കൊടുത്തു ഭാ
ഗ്യമേകുവോൻ ॥
നാഥ താത നിയനുഗ്രഹിച്ചൊഴിഞ്ഞു നിന്നെ ഞാൻ, ലേശവും വിടാ പവിത്ര പാഹി
പാഹി മാം വിഭൊ ।

ഒരു പാലമില്ല.

പാപമിളെച്ചു കിട്ടാത പാപിയെ പാരമനുതപിക്ക, പാതാളമുണ്ടു മരിച്ചതിൽ പിന്നെ
വാനുലകിൻ വഴിയിൽ ।
ഭൂമിയിലുള്ള നദികൾക്കു ചില പാലങ്ങളുണ്ടെങ്കിലും, ഭൂതമായില്ല പാതാളത്തിന്നൊരു
പാലമൊരുവനാലും ॥
പാപത്തിൽ വീണു മരിച്ചവൻ കിടക്കുന്ന പാതാളത്തിങ്കൽ, പോകയുമില്ലൊരു ദൈവ
ദൂതനുമായവനു തുണപ്പാൻ ।
ഭൂമിയിലിങ്ങിവനായ നാളിവർ പാപവിമോചനത്തെ, യേശുവിൽനിന്നു കൈക്കൊൾ
വതിന്നാവോളവും തുണച്ചാർ ॥
ഘോഷണചാരുത പാരമുള്ളൊരു ബോധകനങ്ങു ചെന്നു, ഘോഷിച്ചു തത്ര വീണൊരു
പാപിക്കുബോധം വരുത്തിക്കൂട ।
മംഗലവാൎത്തയെ ഘോഷിക്കുന്നവരിമ്മഹീമണ്ഡലത്തിൽ, എണ്ണമില്ലാതോളം പാപികൾ
ക്കഹൊ പുണ്യഗതിവരുത്തി ॥
അങ്ങുപോയ്നാരകം തന്നിൽ വീണവൎക്കപ്പുറം ഘോഷകന്മാർ, ചെന്നു സൌവാൎത്തിക
ഘോഷണത്തിന്നു സമ്മതരെന്നുവര ।
കേളെടൊ പാപിയെ ഞാൻ പറയുന്നതാകുലമെന്നിയെ നീ, നേരമിനിക്കിന്നു കിട്ടി നി
ന്നോടു നേരറിയിച്ചു കൊൾവാൻ ॥
നാളനീ പക്ഷെ മരിക്കുമപ്പുറന്നാരകം തന്നിൽ വീഴും, വീറോടവിടെ ഞാൻ വന്നു നി
ന്നോടിതോതുകയില്ലറിക ।
ഇങ്ങിനിയുറ്റവരിൽ നിണക്കുണ്മയിൽ നന്മ ചെയ്വാനിങ്ങുളരെങ്കിവരോരോരൊതരമങ്ങി
നെ ചെയ്യുന്നതും ॥
നിന്നോടുകൂടവരാ പുനരിവിടന്നു നീ പോകും വിധൌ, ചെന്നുനീ ലാജർ കിടന്ന ബീ
ട്ടിന്റെ പുംഗവനെപ്പഠിക്ക ।
ഗൎഭത്തിൽനിന്നെച്ചുമന്നവൾ ദൈവവിശ്വാസമുള്ളവളായി, അൎഭകനാം നിണക്കെത്ര
യൊ പലബുദ്ധി പറഞ്ഞുതന്നു ॥
മൃത്യുവിങ്കയ്യിൽനിന്നുദ്ധരിക്കുന്ന രക്ഷകനോടണഞ്ഞു, എത്രയൊ വട്ടം നിണക്കുവേണ്ടി
പ്പോയത്തലോടെ ഇരന്നു । [ 38 ] ചിത്തമലിഞ്ഞവൾ ചൊന്നവാക്കുകൾ മിക്കതും ശാസനകൾ, ചിത്തെ കരുതിനീ സഞ്ച
രിപ്പതിന്നിപ്പൊഴുതെ സമയം ॥
ചത്തതിൽ പിന്നെയൊരുകുറി പുനരഗ്ഗിരം കേട്ടുകൊൾവാൻ, ചിത്തത്തിലാഗ്രഹിക്കേ
ണ്ട നീയതു സിദ്ധിക്കയില്ലൊരിക്കൽ ।
മോചനം പാപത്തിൽനിന്നു പ്രാപിച്ചു പൂതനായ്തീരുമ്മുമ്പെ, പ്രേതമായാൽ നിന്റെ
ബന്ധുക്കളതി പാവനന്മാരായവർ ॥
പ്രേമം നിറഞ്ഞവർ നിന്നിലെങ്കിലുമായവൎക്കൊന്നുകൊണ്ടും, സാധിക്കയില്ല നിന്നോടു
സംഗതിദൂരത്തുപോയിടെണം ।
ആയുസ്സുഭൂമിയിലുള്ളനാൾ നിജശ്രെയസ്സനുഭവിച്ചു, ദാഹിച്ചു കേണവനബ്രഹാമിനൊടാ
യതുമോൎത്തുകൊൾക ॥
പാപത്തിൽ നീ മരിച്ചങ്ങു പോയ് ബഹുവേദനപൂണുമന്നാൾ, സ്നേഹം നിറഞ്ഞ നിന്ന
മ്മതൻ മിഴിയേകദാ നിന്നെ നോക്കി ।
ലേശവും നീർ ചൊരിഞ്ഞീടുമെന്നു നീ ചേതസി ചിന്തിക്കൊലാ, ദേഹമൊഴിഞ്ഞു പോ
കുന്നതിന്മുന്നമേശു നീ യേശുപദം ॥
നല്ലവൻ ദേവപ്രിയനൊരുമകനിങ്ങു നിനക്കിരുന്നാൽ, മന്നിടം വിട്ടു പോയാലൊരു
കുറി നിന്നോടവനണയാ ।
രക്ഷകനെത്തിരകെന്നു നിന്നുടെ പെറ്റവളെപ്പൊഴുതും, നിൎബ്ബന്ധമോതുകിലായതുമിനി
ച്ചെറ്റുനേരമിരിക്കും ॥
ചത്തുപിരിഞ്ഞു പോകെണമപ്പുറം സത്വരം നിങ്ങളെങ്കിൽ, ചിത്തെ കൊതിപെരുക
നിനക്കവളുറ്റവാക്കൊന്നു കേൾപ്പാൻ ।
സത്യവിശ്വാസികളായ സജ്ജനമുത്തമമോക്ഷപദം, മറ്റുള്ളവൎക്കുളവാക്കുവാൻ കൂടയെ
ത്ര അദ്ധ്വാനിക്കെണം ॥
പാപികളെത്ര നശിച്ചുപോകുന്നു കാലവും പൊയ്പോകുന്നു, കാലമില്ലിപ്പോളുറങ്ങുവാനി
നി വേഗമുണൎന്നീടുക ।

പരലോക വഴിപ്പാലം.

നിരയത്തിലകപ്പെട്ടു നരജാതിയൊരുവനതു വിട്ടു ശുഭലോകം ഗമിപ്പതില്ലൊരിക്കൽ ।
അതിരറ്റു വളവുറ്റ നരകത്തിന്നടുവിൽ പിടിപെട്ടാലതിനില്ലൊരറുതിനാളിനിമേൽ ॥
നിജപാപഗുണം പാപിക്കിതിനുവേർ നിയതം, തടവായതിവനു തൻപ്രകൃതിയെന്ന
റിക ।
കുടിയൻ തൻകുടിമോഹം കളയാതെ മുടിഞ്ഞു പരലോകമണയുമ്പോളതു തന്റെ പ്ര
കൃതി ॥
പരലോകമധുപാനമൊരുനാളും ലഭിയാഞ്ഞതുമൂലമിവനുള്ളിലലംഭാവമണയാ ।
ചിലദിക്കിന്നുറവിൽനിന്നുളവായ ജലത്തിലോരു വസ്തുപതിച്ചാലക്ഷണം കല്ലായ്ചമയും ॥
അതുപോലെ മനുഷ്യന്മാർ മരിക്കുന്ന സമയം നിനവെന്തൊന്നതു തന്നെ പരലോകത്ത
നിശം । [ 39 ] ഇതു മൂലമൊരു ചോരൻ പരകാനാൻതെരുവിലൊരു പൊതുനടപ്പാനായുചിതമായ്വ
രുമൊ ॥
വഷളായ വചനവും നടപ്പുംകൊണ്ടവിടമൊരുലേശം വഷളാക്കാൻ നിമിഷവും വ
ഹിയാ ।
ഇനി രണ്ടാമൊരുതടവിതു കേൾക്ക കഠിനം നരകത്തിലടപ്പാനുള്ളൊരു വാതിൽക്ക
തകു ॥
ജഗദീശനരുളിയ പരധൎമ്മത്യജനെ നിജശാപമയി പാപി നിന നെഞ്ചിലനിശം ।
കഠിനമായിനിയൊരു കതകുണ്ടു പറവാനിതു നീതിപരമന്റെതൊരുനാളുമൊഴിയാ ॥
പരനീതിയൊഴിയാതെയൊരുനാളും നരകെ പതിതന്മാരതു വിട്ടുപിരിവാനുമരുതു ॥
നിരയത്തോടണയാതെ ശുഭലോകമെളുതായി കരയേറാനൊരു പാലമിവിടെയുണ്ടിതു
കടന്നു ॥
മമ പാപന്തവ പാപമഖിലമാനുഷന്മാർ കലുഷവുന്തിരുമെയ്യിൽ ചുമന്നങ്ങു മരത്തിൽ ।
കുലയാളൻ മരിക്കുന്ന വിധമങ്ങുമരിച്ചു കുഴിതന്നിലടപെട്ട പരിശുദ്ധപുരുഷൻ ॥
തിരുനാമമിതു പാലമഖിലേശരചിതമിതിനെ നീ വെറുത്തെങ്കിൽ നരകെ നിൻ ശ
യനം ।
ജലമെല്ലാമിരിപ്പൊരു കടലെന്നകണക്കെ കൃപയെല്ലാമിരിക്കുന്നിത്തിരുനാമക്കടലിൽ ॥
വെറുതെ നീയിതു നിന്ദിച്ചകലെ പോയ്ക്കളകിൽ നരകത്തിലിതിനാലുമൊരു ലേശം ഫ
ലിയാ ।
പെരുതുന്നു ജയവീരനയി നിന്നൊടനിശം മതികെട്ട കുരുടൻ നിയതു ചെറ്റുമ
റിയാ ॥
മനസ്സാക്ഷയവൻ നിന്റതൊരു കത്തികണക്കെ കരത്തിൽ താനെടുത്തെറക്കുമപ്പൂനി
ന്മനസ്സിൽ ।
നരകത്തിലകപ്പെട്ടാലവിടെ നിന്നരികെ പരിശുദ്ധപുരുഷൻ ചെറ്റണയാതു നി
യതം ॥
ഇവിടെനിന്നവനാലെ ശുഭലോകമണയാമിവനല്ലൊ പരലോകവഴിപ്പാലം നമുക്കു ।
ചതിപെട്ട മതിവിട്ടു കരുതിക്കൊള്ളിതു നീ മതികെട്ടൊരിതു വിട്ടു നരകത്തീവിറകാം ॥

ഒർ ഉപദേശം.

പാപമോചനമാൎക്കു ലഭിച്ചതു പാരമാഘോഷിച്ചാൎത്തുകൊണ്ടാടുവിൻ! ।
പാവനമഹൊ നിങ്ങൾ മേവുന്നതു പാപനാശനൻ പാൎക്കുന്ന മന്ദിരം ॥
ഏവനും നരകത്തിങ്കൽനിന്നങ്ങു ചേരുവാനരുതേതുമതു പോലെ ।
ഏതു നാരകവസ്തുവുമസ്ഥലം ചേരുകില്ലതു മൂലം പുകഴ്ത്തുക ॥
പാപത്തിൽനിന്നും പാപികൾ മൂലവും ദോഷലേശവുമേശാശുഭലോകെ ।
ചാരുശോഭയാ നിത്യ സമാധാനം വാഴുകെന്നതിലോടുക മുന്നിട്ടു ॥
കേളെടൊ പാപി കേണീടണം നീ താനേതു വസ്തുവും വാനത്തിൽ നിന്നങ്ങു ।
ചേരുകില്ല നരകെ നിണക്കതു മൂലമെത്ര ഞരക്കമുണ്ടാമയ്യൊ ॥ [ 40 ] ദാഹംകൊണ്ടു വറണ്ട നിൻ നാവിന്മേൽ വീഴുകില്ലൊരു തുള്ളിവെള്ളം പോലും ।
ശാന്തത ചെറുതില്ല വിശ്രാന്തിയും കിഞ്ചന നരകത്തിങ്കലില്ലല്ലൊ ॥
ചെറ്റുനേര മുറക്കമില്ലസ്ഥലെ നിത്യമുണ്ടു കടുങ്കോപക്കാറ്റുകൾ ।
കഷ്ടമങ്ങുള്ള പാപകജ്വാലകൾ ചെറ്റുനേരം തണിഞ്ഞു പോകില്ലയ്യൊ ॥
കത്തിക്കാളുന്ന ഗന്ധകത്തീപ്പുകപെട്ടു കണ്മൂക്കു പൊത്തിയാലാകമൊ ।
ചുട്ടെരി വിഷപ്പല്ലുകളേപ്പിച്ചു നിഷ്ഠൂരം കിടക്കുന്ന കൃമികുലം ॥
ഒട്ടൊഴിയാതടിമുടിയോളവും പറ്റിച്ചുറ്റിപ്പിരിയാതിരിക്കുന്നു ।
രക്ഷകന്തിരു മുൾകിരീടത്തെ നീ ധിക്കരിച്ചതിന്മൂലമിതു വരും ॥
ഗച്ഛമനയിൽ ദുഃഖിച്ചതേതും നീ ചെറ്റു ചിന്ത ചെയ്യാഞ്ഞതു കാരണം ।
അല്പവും മനതാരിലൊരു സുഖം ചെറ്റനുഭവമാകയുമില്ലഹൊ ॥
ഇമ്പമായൊരു സംഭാഷണം നിന്റെ തമ്പുരാനുമായുണ്ടാകയില്ലങ്ങു ।
കണ്ണുനീരും മുറവിളി പ്രാൎത്ഥനാപൊങ്ങുമെന്നാലവൻ കേൾക്കയില്ലല്ലൊ ॥
നിന്ദിതമവിടത്തെ നിലവിളി ധന്യനായകൻ കേട്ടു വെറുത്തു പൊം ।
ഇന്നിതെല്ലാം നിനച്ചു നിന്മാനസം ഛിന്നഭിന്നമായ്വന്നാൽ ചിതം വരും ॥

ഇന്നുള്ള മനുഷ്യരെ നിങ്ങളിലാരെങ്കിലും ।
തന്മനോ മാറ്റംകൊണ്ടു നന്നായിവന്നില്ലെങ്കിൽ ॥
അങ്ങിനേയുള്ള നിങ്ങളുള്ളുണരേണമെന്റെ ।
ഉള്ളഴന്നഴന്നു ഞാനുണ്ടേതാൻ ചോദിക്കുന്നു ॥
നിങ്ങളിൽ ചിലർ പക്ഷേ മറ്റുള്ള മനുഷ്യൎക്കും ।
സമ്മതന്മാരാം സുവൃത്തന്മാരെന്നിരിക്കിലും ॥
തമ്പുരാന്തിരുഭയന്നെഞ്ചകമണിയാതെ ।
തന്തിരുമകൻ രാജ്യംചെങ്കോലും ചുംബിക്കാതെ ॥
സഞ്ചരിപ്പതിന്മൂലമെന്തെന്നു പറഞ്ഞാലും ।
സംശയം നരകമുണ്ടെന്നതിലെ താനുണ്ടൊ ॥
ഏതുമില്ലതിലൊരു സംശയമൊരുനാളും ।
ചേതസി ഞങ്ങൾക്കെന്നു കേചന പറയുന്നു ॥
എങ്കിലൊ നാശവഴി എന്തു പൊലുപേക്ഷിച്ചു ।
ചന്തമായ്ജീവമാൎഗ്ഗം പിന്തുടരാരായ്വാൻ മൂലം ॥
ത്രാണകാരകനായ യേശുവോടയാതെ ।
ലൌകികം പ്രമാണിച്ചു നടന്നാൽ മതിയാമോ ॥
ശ്രേഷ്ഠന്മാരല്ലൊ ഞങ്ങളെങ്ങിനെ ചെയ്യാമിതു ।
സൽഗുണം ഞങ്ങൾക്കുള്ളതൊട്ടേറ മതിയാകും ॥
എന്തിനു ഞങ്ങൾക്കൊരു രക്ഷിതാവെന്നു നിങ്ങൾ ।
ചിന്തിച്ചൊ സമയത്തെ കഴിക്കുന്നതയ്യൊ കഷ്ടം ॥
സൽകുലമാഹാത്മ്യവും സൽഗുണസമൂഹവും ।
കുപ്പക്കുന്നെന്നു വെടിഞ്ഞീടുവിനകലവെ ॥
പാപികളെന്ന പോലെ യേശുവോടണയുവിൻ ।
ഘാതകന്മാരെ നിങ്ങൾക്കായവൻ മരിച്ചതു ॥ [ 41 ] യേശുനായക മമ പാപകാരണാൽ ഭവാൻ ।
ശാപദാരുവിലേറി മരിച്ചെന്നറിഞ്ഞു ഞാൻ ॥
തൃക്കൺ്പാൎത്തെന്നെ രക്ഷിക്കേണമെ കൃപാനിധെ ।
തൃക്കഴലിണ നിത്യമുൾക്കാമ്പിൽ കരുതുന്നേൻ ॥
തൽക്ഷണമേവം പ്രാൎത്ഥിച്ചീടുവിൻ മടിയാതെ ।
അത്ര രക്ഷകനെതു പാപിക്കും വരാമിപ്പോൾ ॥
എന്തിനു സ്വൎഗ്ഗദ്വാരം തുറന്ന സമയത്തു ।
ചിന്ത ക്രടാതെ ദൂരത്തഞ്ചി നില്ക്കുന്നു നിങ്ങൾ ॥
ബാലകന്മാരെ നിങ്ങൾക്കെന്തഭിപ്രായം ചൊല്വിൻ ।
പാലനം വേണമെന്നൊ നാശത്തിൽപോക എന്നൊ ॥
വാൎദ്ധകഗ്രസ്തന്മാരെ നിങ്ങൾക്കെന്തഭിപ്രായം ।
മൃത്യുവന്നണഞ്ഞതിൽ ലക്ഷണം തലനര ॥
രക്ഷകന്തന്നിൽ നിങ്ങൾ വിശ്വസിക്കയൊ പക്ഷെ ।
വ്യൎത്ഥമായ്കാലക്ഷേപം കഴിച്ചെന്നായീടുമൊ ॥
കരുണാകര തവ പരിശുദ്ധാത്മാവിനെ ।
പരിചൊടിവരുടെ ഹൃദയെ നിയോഗിച്ചു ॥
യേശുവോടണയേണമാശു ഞാനെന്നു ബോധിച്ചെ ।
കൈകനിത നാഥ വരുന്നെന്നറിയിപ്പാൻ ॥
ഏകേണമനുഗ്രഹമേകനായക വിഭൊ! ।
വെറൊരു തുണയില്ല ഭൂതലത്തിങ്കൽ നാഥ ॥

ഉത്തമ പ്രതിഭൂത്വം.

ഉണ്ടു സിറക്കൊസ്സന്നഭിധാനം, പൂണ്ടൊരു നഗരി സിസില്യദ്വീപിൽ ।
ഉണ്ടായിതു യവനാവനിപതിയായ്, പണ്ടനഗരിയിലൊരു നരപാലൻ ॥
ചെണ്ടക്കാരൻ ദാന്യൂസ്സിതി ചൊൽകൊണ്ടുള്ളവനവനകരുണനധികം ।
കിണ്ടം പ്രജകൾക്കനവധിനല്കിക്കൊണ്ടു ധനൌഘം കൈവശമാക്കീ ॥
ട്ടുണ്ടു കടിച്ചു ഞെടിച്ചു പുളച്ചകതണ്ടു കുളിൎത്തു രമിച്ചു മദിച്ചും ।
കൊണ്ടവനിണ്ടലകന്നരമനയിൽ കണ്ഠേതര ഭോഗെനെ വസിച്ചാൻ ॥
അക്കാലത്തപ്പൌരജനങ്ങളിൽ വിഖ്യാതൻ മൊറാസ്സെന്നൊരുവൻ ।
കൎക്കശനായൊരു നൃപനെക്കൊണ്ടതി, ദുഃഖിതരാകും പ്രജകടെ ദുഃഖം ॥
വെക്കം പോക്കണമെന്നൊൎത്തിതിനായ് തക്കം നോക്കിക്കൊണ്ടൊരു ദിവസം ।
ശസ്ത്രം നിശിതമെടുത്തതു തന്നുടെ, വസ്ത്രത്തിന്നകമെ മറ ചെയ്തു ॥
വിത്രസ്തയൊടു മക്ഷിതിപതിയുടെ, വസ്ത്യത്തെ പ്രാപിച്ചിതു ശീഘ്രം ।
പടുതകലൎന്നൊരു കാവല്ക്കാരതു, വടിവൊടറിഞ്ഞവനെ പിടിപെട്ടു ॥
തടിവടിയേന്തിച്ചൊടിയൊടുമപ്പോൾ, പൊടുപൊടയുടനുടനടിയിടി ക്രട്ടി ।
കുടിലത പെരുകിയ നൃപനുടെ സവിധെ, ത്സടിതി പിടിച്ചവനെക്കൊണ്ടന്നു ॥
കോപാകുലനായപ്പോളവനൊടു, ഭൂപാലകനിതി ചോദ്യം ചെയ്താൻ । [ 42 ] ആയുധമെന്തിനു കൊണ്ടന്നതു നീ, മായമൊടാരെ വധിപ്പാൻ ഭാവം ॥
നേരെ കഥിച്ചീടുക കുമതെ നീ, ചേരാ നമ്മൊടു കൈതവമേതും ।
ഗീരിതി കെട്ടതിനുത്തരമായതി, ധീരതയോടുമുരെച്ചിതു മൊറാസ് ॥
ക്രൂരനരാധിപ പീഡിതരാകിയ, പൌരജനങ്ങടെ ദുഃഖം പോക്കി ।
സ്വൈരമവൎക്കു വരുത്തേണ്ടതിനകതാരിൽ നിനച്ചു പുറപ്പെട്ടേൻ ഞാൻ ॥
കൎണ്ണകഠോരം ഭാഷിതമിദമാകൎണ്യ മഹാക്രുധ പൂണ്ടു നരേന്ദ്രൻ ।
തന്നെത്തന്നെ മറന്നഥ തന്നുടെ, കണ്ണുകളൊന്നു ചുഴറ്റിമിഴിച്ചു ॥
തൻനികടസ്ഥിതഭൃത്യജനത്തൊടു മന്ദേതരമുഷ്ണിച്ചുര ചെയ്താൻ ।
അത്യയമന്തിക്തമമിവനതിനാൽ ഇത്തരമുൾ്ത്തളിരകമെ തോന്നി ॥
മൃത്യുപ്രേരിതനായ് നിജനായക ഹത്യാൎതഥം കുതുകേന മുതിൎന്നൊരു ।
നിസ്ത്രപനാമിശ്ശത്രുവെ വേഗാൽ, നിഷ്കരുണം കുല ചെയ്വിൻ നിങ്ങൾ ॥
സാമിദ്രോഹം ചെയ്യും പുരുഷൻ, ഭൂമൌ ജിവിച്ചീടരുതെന്നും ।
ആമയമിഹപരലോകം രണ്ടിലുമാമനുജന്നു വരേണം നൂനം ॥
ഭൂമിപനിങ്ങിനെ ചൊന്നതു കേട്ടു താമസഹീനമമാത്യാദി ജനം ।
ചീറ്റത്തോടും മൊറാസ്സെക്കഴുവേറ്റി വധിപ്പാനായി മുതിൎന്നാർ ॥
തെറ്റന്നപ്പോൾ വിനയാനതനായ് പറ്റലനാം നൃപനോടവനൂചെ: ।
വസുധാവല്ലഭ തെല്ലൂമിനിക്കിനിയസുധാരണമതിലില്ലൊരു കാംക്ഷ ॥
മരണത്തിന്നായ് സന്നദ്ധൻ ഞാൻ, മരണെ, മടിവും ഭയവും ന ഹി മെ ।
തരുണിമണിയാം മമ സോദരിയുടെ, പരിണയമുണ്ടിതടുത്ത ദിനത്തിൽ ॥
തരണമതിന്നു ഗമിപ്പാനനുമതി, മരണം പിന്നെ വരുത്തുക കൃപയാ ।
മുപ്പകലും മൂന്നിരവും ചെന്നാൽ തപ്പാതിവിടെ മടങ്ങി വരും ഞാൻ ॥
അത്രോടം മൽപ്രാണപ്രിയനാം മിത്രത്തെ പ്രതിഭൂവാക്കീടാം ।
ത്രിദിനാനന്തരമഹമെത്തായ്കിൽ നിധനമവന്നു വരുത്തുക നൃപതെ ॥
ഇതി തൽഗദിതം കേട്ടവനീന്ദ്രൻ, സ്മിതപൂൎവ്വകമവനോടുര ചെയ്താൻ ।
മൂന്നുദിനം ഞാനനുമതിനല്കാം, മൂന്നാം ദിവസം തീൎന്നാൽ പിന്നെ ॥
പോന്നിവിടെക്കു വരായ്കിൽ തവ സഖി, നിന്നുടെ മരണം വരണം ചെയ്യും ।
നിൎണ്ണയമഥ നിൻപ്രാണവിനാശം, വന്നീടാനിരവഗ്രഹനാം നീ ॥
മന്നവനുടെ മൊഴിയിങ്ങിനെ കേട്ടു, മന്ദേതരമവനും നടകൊണ്ടു ।
ഖിന്നതയോടും തന്നുടെ സഖിതൻ മന്ദിരമുൾപുക്കവനെക്കണ്ടു ॥
ചൊന്നാനവനൊടു പ്രിയസഖസുമതെ വന്നിതിനിക്കൊരബദ്ധമിദാനീം ।
ദുൎന്നയമേറിയ നമ്മുടെ നൃപനെ, കൊന്നീടേണ്ടതിനായുധമോടും ॥
ചെന്നെവിടെക്കതു ബോധിച്ചിട്ടന്നരപാലകനെന്നെ കൊല്വാൻ ।
ഖണ്ഡിതമായിട്ടാജ്ഞാപിച്ചാനെന്നെ കഷ്ടമിതെന്നെ വേണ്ടു ॥
സുന്ദരിയാകിയ നമ്മുടെ സോദരി തന്നുടെ പരിണയമതിനു ഗമിപ്പാൻ ।
നിന്നെ പ്രതിഭ്രവാക്കുകമൂലം തന്നിതു മൂന്നു ദിനത്തേക്കഭയം ॥
വേളിമുഹൂൎത്തം തീൎന്നാൽ പിന്നെ നാലാന്നാളാഗമനം ചെയ്തു ।
ചാലവെ ഞാൻ തവബന്ധമഴിക്കും കാലത്തോളം മൽപ്രതിഭൂവായ് ॥
ക്രൂരനരേന്ദ്രൻ തനുടെ കാരാഗാരമതിൽ നീ പാൎക്കമഹാത്മൻ ।
വാക്യമിണ്ണം കേട്ടു വയസ്യൻ ശോകമിയന്നസ്സഖിയെ തഴുകി ॥ [ 43 ] യാത്ര പറഞ്ഞു വിരഞ്ഞു നടന്നപ്പാൎത്ഥിവ വശമേല്പിച്ചിതു തന്നെ ।
മോദസമേതം മൊറാസ്സും പോയ് സോദരി തന്റെ വിവാഹമഹത്തെ ॥
ഘോഷത്തോടെ കഴിച്ചഥ മൂന്നാം വാസരമതിലരുണോദയമാവുമ്പോൾ ।
അക്ഷി തുടച്ചെഴുനീറ്റു നടന്നൊരു കാൽക്ഷണമെങ്ങും താമസിയാതെ ॥
തത്സമയം ചെന്നെത്തുവതിന്നായുത്സാഹത്തൊടു പോകും സമയെ ।
ഇടതടവെന്ന്യെപെരുമഴയുണ്ടായുടനുടനുഴറിയടിച്ചിതു കാറ്റും ॥
പൊടിയുടെ പടലം കാണാതായ്വന്നിടിയുടെ കടകടനിദനം കേളായ് ।
വടിവൊടു മുകിൽകൊണ്ടുലക മറഞ്ഞു തുടുതുടമിന്നൽ പിണരുമെറിഞ്ഞു ॥
തരുഗണമിടയിടെ പൊട്ടി മറിഞ്ഞു പെരുവഴിപോക്കിനു മുട്ടു ചമഞ്ഞു ।
സരിദധിപോൎമ്മികളുയരപ്പൊങ്ങി പരിധീരദ്ധ്വനി പൂണ്ടു മുഴങ്ങി ॥
ഗിരിത്ധരമുരുതരബലമൊടുമൊഴുകി സരിദുദകംകരകവിയപ്പെരുകി ।
മൊറാസ്സിന്നതു കാരണമായ്പഥി പാരം കഷ്ടം വന്നുളവായി ॥
ഉണ്ടപ്പെരുവഴിമദ്ധ്യെ പെരുതായ് നീണ്ടു കിടന്നീടുന്നൊരു തടിനി ।
അപ്പുഴയെ തരണം ചെയ്വതിനായ് കേല്പൊടവൻ വന്നണയുന്നേരം ॥
നീരോട്ടത്താൽ നദിയുടെ പാലം നേരെ പൊട്ടി മുറിഞ്ഞതു കാണായ് ।
നേരം കുറയച്ചെന്നപ്പോൾ നദി പാരാവാരംപോൽ വലുതായി ॥
കഷ്ടം പുഴയുടെ തരണം ചെയ്വാൻ കാഷ്ഠാദിക സാധനവും നാസ്തി ।
പുഷ്ടക്ലേശമൊടതിനാലവനും പൊട്ടിക്കേണുധരിത്രിയിൽ വീണു ॥
മുട്ടുകളൂന്നിക്കൊണ്ടഥഭക്ത്യാപെട്ടന്നിങ്ങിനെയൎത്ഥന ചെയ്താൻ ।
വിഷ്ടപനാഥജഗന്മയ നീ കൈവിട്ടീടുകയൊ ചെയ്വതുമെന്നെ ॥
കഷ്ടം പോയകലും പടിയടിയനെ ദൃഷ്ടിച്ചീടുക കരുണാസിന്ധൊ ।
വൃഷ്ടിയകറ്റിപ്പുഴയൂറ്റത്തിൻ പുഷ്ടി കുറച്ചു തരേണം നാഥ ॥
ഇഷ്ട സ്നേഹിതനെ പ്രതിഭൂവായ് വിട്ടേച്ചും കൊണ്ടടിയൻ പോന്നേൻ ।
ഘൃഷ്ടിമദസ്തമയത്തിനു മുമ്പെ പട്ടണമത്തിലെത്താൻ വഹിയാതെ ॥
ദിഷ്ടവിളംബനമിങ്ങുളവായാൽ ദുഷ്ടനൃപൻ മത്സഖിയെകൊല്ലും ।
കൃപയൊടുമതു കാരണമായടിയനു സപദി സഹായിക്കെന്നീവണ്ണം ॥
അൎത്ഥിച്ചിട്ടും നദിയുടെ ഭീമത വൎദ്ധിച്ചിട്ടു വരുന്നതു കണ്ടു ।
നേരത്തെത്തുകയില്ലെന്നുള്ളൊരു ഭീരുത്വത്താൽ വിവശതയോടും ॥
മൊറാസ്സീശ്വരമാശ്രയമാക്കി ധീരതപൂണ്ടഥ നദിയിൽ ചാടി ।
പാരംപണിയൊടു നിന്തീട്ടീശ്വരകാരുണ്യംകൊണ്ടക്കരയെത്തി ॥
വെള്ളത്തുന്നു സുരക്ഷിതനായത്തിനുള്ളത്തിൽ സ്തുതി ദേവനു നല്കി ।
തെല്ലൊരു താമസമെങ്ങും വഴിയതിലില്ലാതോടി നടക്കും സമയെ ॥
ഏകകനാകുമൊരവനെ കൊല്വാൻ ഏകാഗാരികരായുധമോടും ।
ഘോരവനത്തിൽനിന്നു പുറപ്പെട്ടാരവമോടുമടുത്തതു കണ്ടു ॥
പാരം പരവശനാകിയ മൊറാസ് ധീരത കൈക്കൊണ്ടവരൊടു ചെന്നാൻ ॥
എന്തൊരു കാൎയ്യം ചെയ്യേണ്ടത്തിനായ് ചിന്തിക്കുന്നതു നിങ്ങളിദാനീം ॥
പ്രാണന്മാത്രമെനിക്കുണ്ടതു മൽക്ഷൊണീന്ദ്രൻ വശമൎപ്പിക്കേണം ।
ചങ്ങാതിയെയതിനായ് പണയംവെച്ചിങ്ങൊരു മൂന്നു ദിനത്തിനു പൊന്നേൻ ॥
ഇന്നെക്കഹമവിടെക്കെത്തായ്കിൽ വന്നെക്കും മമ സഖിയുടെ നിധനം । [ 44 ] തൽ പ്രാണങ്ങളെ രക്ഷപ്പതിനായ് മരിപ്രാണങ്ങളെയൎപ്പിക്കേണം ॥
തിട്ടമെനിക്കിപ്രാണേതരമായിട്ടൊരു വസ്തുവുമില്ലകരസ്ഥം ।
വെട്ടിക്കൊന്നാൽ നിങ്ങൾക്കതിനാൽ കിട്ടാദുഷ്കൃതമെന്നിയെയേതും ॥
ഇഷ്ടവയസ്യൻ തന്നുടെ പ്രാണനു നഷ്ടംവന്നു ഭവിച്ചീടായ്വാൻ ।
അസ്മൽപ്രാണത്രാണനമധുനായുഷ്ടാഭിഃ കൃപയാ കരണീയം ॥
ഇത്ഥംബഹു വിധമൎത്ഥിച്ചിട്ടും ചിത്തമലിഞ്ഞീടാതവരുടനെ ।
ക്രുദ്ധിച്ചായുധമോങ്ങിവധിപ്പാനൂദ്യക്തന്മാരായതു കണ്ടു ॥
സത്വരമരികെ നില്ക്കുന്നവനൊടു ശസ്ത്രം പറ്റിയെടുത്തഥ മൊറാസ് ।
വെട്ടിക്കൊന്നിതു മൂവരെയപ്പോൾ പെട്ടന്നോടിയൊളിച്ചിതു മറ്റൊർ ॥
ശേഷിച്ചൊരു വഴിപോവതിനായി ശേഷി കുറഞ്ഞു ചമഞ്ഞിതവന്നു ।
ദാഹംകൊണ്ടു വശക്കേടുണ്ടായ് ദേഹാലസ്യമതും പെരുതായി ॥
പ്രാണാപായം വരുമാറുള്ളാരു ക്ഷീണതകൊണ്ടതിദീനതയോടെ ।
ദീനദയാലൊ പാലിക്കുകമാം ഞാനിത ദാഹത്താൽ മുടിയുന്നു ॥
ഘോരത പൂണ്ടൊരു നദിയിൽനിന്നും ചോരന്മാരുടെ കൈകളിൽനിന്നും ।
കാരുണ്യാംബുനിധെ നിയെന്നെ കാരുണ്യത്തൊടെ പാലിച്ചീലെ ॥
ദാഹത്താലും ക്ഷീണതയാലും ഹാ ഹാ ഞാനിഹചത്തീടുകയും ।
സ്നേഹിതനവിടെ നശിച്ചിടുകയും ചെയ്വതിനൊ നിന്നുടെ തിരുവുള്ളം ॥
അങ്ങിനെയാകരുതടിയനിദാനീം പൊങ്ങിനദാഹം തീൎത്തരുളുക നീ ।
എന്നിതിയാചനചെയ്കയിലിരികെ നിന്നൊരു നീരുറവിൻധ്വനി കേളായ് ॥
അന്വേഷിച്ചതു കണ്ടുവനുടനെ ചെന്നു കരത്താൽ സലിലം കോരി ।
തന്നുടെ തൃഷ്ണെക്കുപശമുണ്ടാംവണ്ണം ശ്വാസമടച്ചു കുടിച്ചു ॥
പൃത്ഥ്വീരുഹനിഴൽ നീണ്ടതു കണ്ടഥ ബദ്ധപ്പെട്ടു നടന്നീടുകയിൽ ।
സംപ്രതി കഴവേട്ടുന്നരവനെ സംകടമെത്ര കഠോരമവന്നു ॥
ബന്ധു ചതിച്ചൊരു ചതിയിതു നൂനം ഹന്തനിനച്ചാൽ വിധിബലമല്ലൊ ।
സന്താപത്തൊടുമിങ്ങിനെ തമ്മിൽ സംഭാഷിച്ചപ്പെരുവഴി പോകും ॥
പാന്ഥയുഗത്തെക്കുണ്ടാനതിനാൽ സ്വാന്തക്ലേശം പെരുതായ്വവന്നു ।
കിഞ്ചനനേരം ചെന്നൊരു ശേഷം തഞ്ചേടകനുടെ വരവതു കാണായ് ॥
അന്തികമതിൽ വന്നവനുര ചെയ്താൻ നിന്തിരുവടിയിനിയിങ്ങുവരേണ്ട ।
മണ്ടി മടങ്ങിപ്പോകുക വേഗാൽ വേണ്ടിനിമിത്രത്രാണനകാംക്ഷ ॥
ഏറ്റുന്നുണ്ടവനെ കഴുവിവിന്മേൽ ചെറ്റും രക്ഷിപ്പാനിനിവഹിയാ ।
പറ്റലരിന്നുനു ഭവാനെ കണ്ടാൽ തെറ്റന്നവനൊടു കൂടെ കൊല്ലും ॥
തെറ്റിയൊളിച്ചു ഭവാനുടെ ജിവനെ മുറ്റും പരിപാലിക്കെവേണ്ടു ।
നിന്നുടെ പുനരാഗമനത്തെക്കൊണ്ടന്നൃപനേതും വിശ്വസിയാതെ ॥
നിന്നിൽ ദൃഢതരവിശ്വാസത്തൊടു നിന്നീടുന്നൊരു സഖിയെ ബഹുധാ ।
നിന്ദിച്ചപഹസനം ചെയ്തിട്ടും സന്ദേഹിച്ചീലായവനേതും ॥
വന്നീടും നീ ചൊല്ലിയ സമയത്തെന്നവനകമെനിൎണ്ണയമാക്കി ।
മിത്രമിവണ്ണം മറ്റില്ലെന്നതു ശത്രുക്കൾക്കും സമ്മതമായി ॥
ഭൃത്യവചസ്സുകളിങ്ങിനെ കേട്ടു ഹൃത്തുപിളൎന്നീടുംപടി മൊറാസ് ।
ദുഃഖംകൊണ്ടുതിപരവശനായഥ ചിക്കന്നവനൊടു ചൊന്നാനേവം ॥ [ 45 ] മിത്രത്തെ പരിപാലിപ്പാനായത്ര നമുക്കു കഴിഞ്ഞീലെന്നാൽ ।
മൃത്യുപുരത്തിന്നിക്ഷണമവനോടൊത്തു ഗമിപ്പതസാദ്ധ്യവുമല്ല ॥
തോഴൻ തോഴനെ വഞ്ചിച്ചെന്നപ്പോഴക്ഷ്മാപതി ചൊല്ലീടരുതേ ।
വിശാസ്യതയും സ്നേഹവുമുണ്ടീ വിശ്വത്തിങ്കലിരിക്കുന്നെന്നതു ॥
രണ്ടു ജനത്തെ കുല ചെയ്വതിനാൽ കുണ്ടറിയേണം കഠിനനൃപാലൻ ।
ഇത്ഥമുരെച്ചുടനോടി നടനീട്ടസ്തമയത്തിനു പട്ടണമെത്തി ॥
അക്കഴുമരവും ചുറ്റിലുമനവധി നൃക്കടെ കൂട്ടം നില്പതുമെന്ന്യെ ।
വെക്കം സഖിയെ കയറാൽകെട്ടി പൊകീടുന്നതുമവശതയോടെ ॥
കണ്ടകതണ്ടു കലങ്ങിത്തരസാമണ്ടി വിളിച്ചു പറഞ്ഞിതു മൊറാസ് ।
ഘാതക ഞാനിത കൊന്നീടുക മാം യാതന ചേൎത്തീടരുതു സഖിക്കു ॥
മാമകലഗ്നകനത്രെയവൻ നീ താമസമെന്നിയെ വിട്ടീടവനെ ।
ഇത്ഥം ചൊല്വതു കേട്ടു ജനങ്ങൾക്കത്യാശ്ചൎയ്യം വന്നുളവായി ॥
ഗാഢാശ്ലേഷം ചെയ്തഥസഖിയുഗമൂഢാമോദത്താലെ കരഞ്ഞു ।
കാണും ജനവും മാനസമുരുകി കേണുതുടങ്ങിയ നേരത്തൊരുവൻ ॥
ക്ഷോണീപതിയുടെ സവിധെ ചെന്നു താണു വണങ്ങീട്ടിദമറിയിച്ചു ।
ക്രൂരക്ഷ്മപതിയെങ്കിലുമവനച്ചാരു ചരിത്രം കേട്ടൊരു സമയെ ॥
ക്രൌൎയ്യം പോയിട്ടകലെ മറഞ്ഞു കാരുണ്യത്താൽ ഹൃദയമലിഞ്ഞു ।
പാരാതകവൎകളെയിരുവരെയും തൻചാരെ വരുത്തി കൌതുകമോടും ॥
പാരിനുനായകനവരൊടു കരുണാസാരമയെക്ഷണനായരുൾ ചെയ്താൻ ।
അസ്മാന്മാനസകാഠിന്യത്തെ വിസ്മയകരമാം നിങ്ങടെ സഖ്യം ॥
അദ്യജയിച്ചിതു ഞനിനി നിങ്ങടെ ഹൃദ്യവയസ്യനിതെന്നറിയേണം ।
മൂന്നാമവനായ് നിങ്ങടെ മൈത്രിയിലിന്നു മുതൽ ചേൎത്തിടുക നമ്മെ ॥
ശാംബരിയല്ലീ വിശ്വാസ്യതയെന്നെന്മനതാരിലുദിച്ചിതു കാലം ।
സമ്മോദടത്തൊടു പോവിൻ നിങ്ങൾക്കെണ്മാത്രം ഭയമരുതിനി ഹൃദയെ ॥
നിൎമ്മലമനസാ തരസാ നരപതിയുണ്മയൊടിങ്ങിനെയരുളിച്ചെയ്തു ।
ചെമ്മെ ധനകനകാദികളാലെ സമ്മാനിച്ചിട്ടവരെയയച്ചു ॥
ക്രൂരതയകലെ വിട്ടഥതന്നുടെ പൌരജനത്തെയുപദ്രവിയാതെ ।
കാരുണ്യത്തൊടു പരിപാലിച്ചപ്പാരിന്നഭിവൃദ്ധിയുമുളവാക്കി ॥

ഒരു ലോഭി.

അത്യന്തം ധനകാംക്ഷയുള്ളൊരു പപ്പടച്ചെട്ടിയുണ്ടായിരുന്നു.
ധനത്തെയും ധനവാന്മാരെയും വലുതായി ഏണ്ണുന്ന ഒരാൾ ഇവ
നെ പോലെ എങ്ങും ഉണ്ടായിരുന്നില്ല. ഒരു കൂട്ടത്തിൽ വല്ലവരും
വല്ലൊരു സമ്പന്നനെകാണ്ടു സംസാരിക്കുമ്പോൾ ഈ ചെട്ടി,
ഹൊ ഞാൻ അവനെ നന്നായി അറിയുന്നു, ഞാനും അദ്ദേഹവു [ 46 ] മായി ബഹുകാലം പരിചയക്കാരാകുന്നു ഞങ്ങൾക്കു തമ്മിൽ ബഹു
മമതയാണ എന്നു പറയും. എങ്കിലും വല്ലൊരു ദരിദ്രനെകൊണ്ടു
കേട്ടാൽ തനിക്കു അവനോടു ഒരു ലേശംപോലും പരിചയമില്ലാത്ത
പ്രകാരം നടിക്കും. എന്നാൽ കാൎയ്യസൂഷ്മത്തിൽ ഈ ചെട്ടി ആ
രോടും മുഖപരിചയമുള്ളവനല്ല. ഇവൻ മഹാ ദ്രവ്യാഗ്രഹിയായി
രുന്നിട്ടും സാക്ഷാൽ ദരിദ്രനായിരുന്നു. തന്റെ ആസ്സുകൊണ്ടുള്ള
സമ്പദ്യമല്ലാതെ വേറെ യാതൊരു വകയും തനിക്കില്ല. ആ ആ
ദായം ചെറുതായിരുന്നാലും സ്ഥിരമുള്ളതാകുന്നു. ആ പ്രവൃത്തി
നടക്കുന്നേടത്തോളം അവന്റെ അഷ്ടിക്കു മുട്ടു കൂടാതെ അഹോ
വൃത്തി കഴിക്കാം. ആയവൻ തന്റെ വരവിൽനിന്നു നന്ന ഈ
ററിച്ചു വല്ലതും രണ്ടു കാശു ദിവസേന നേടി വെക്കയും അതിനെ
കൂടക്കൂട എണ്ണി എണ്ണി കണക്ക നോക്കികൊണ്ടു പാൎക്കയും ചെയ്യും.
എങ്കിലും ആ സമ്പാദ്യം അവൻ കൊതിക്കുന്നതിന്നു ഒത്തില്ല. അ
നവധി വേണം എന്നത്രെ അവന്റെ കാംക്ഷ ബുദ്ധിമുട്ടില്ല
എന്നതിന്നു മാത്രമെ കൈവശം ഉള്ളു എന്നു അവൻ ബോധിച്ചു.
ഒരു ദിവസം അവൻ ദ്രവ്യസഞ്ചയസമ്പാദ്യം മനസ്സിൽനിനച്ചി
രിക്കയിൽ ഒരു വൎത്തമാനം കേട്ടു. അതൊ തന്റെ ഒരു അയല്ക്കാ
രൻ അടുക്കടുക്കെ മൂന്നു രാത്രി ഒരു നിക്ഷേപകുംഭത്തെക്കൊണ്ടു
കിനാവു കണ്ടിട്ടു കഴിച്ചു നോക്കിയാറെ, സ്വപ്നപ്രകാരം തന്നെ
വലിയൊരു നിധി കണ്ടെത്തി എന്നുള്ളതത്രെ. ഈ വൎത്തമാനം
അൎത്ഥാശാമഗ്നനായ പപ്പടച്ചെട്ടിക്കു കുന്തം തറച്ചതു പോലെ ആ
യി. ഹാ ഞാൻ അന്തിയോളം ഏപ്പു നുറുങ്ങുവോളം അദ്ധ്വാനിച്ചിട്ടും
അഞ്ചട്ടു പൈസ മാത്രമെ കിട്ടുന്നുള്ളു. ഈ അയല്ക്കാരനൊ പകൽ
മുഴുവൻ നിശ്ചിന്തനായി നടന്നു രാത്രി സുഖേന കിടന്നുറങ്ങി പു
ലരുംമുമ്പെ ആയിരം പത്താക്കു കിനാവു കണ്ടു കഴിച്ചെടുക്കുന്നു!
ഞാനും അങ്ങിനെ കിനാവു കണ്ടെങ്കിൽ എത്ര ആനന്ദത്തോടെ
നിധിയുള്ള വട്ടളത്തിന്നു ചുറ്റും കഴിക്കും എത്ര രഹസ്യത്തിൽ അതു
ഞാൻ വിട്ടിൽകൊണ്ടു പോകും. എന്റെ ഭാൎയ്യെക്കുപോലും അതി
നെ ഞാൻ കാണിക്കയില്ലയായിരുന്നു. പിന്നെ പൊന്നിന്റെ കൂന
ലിൽ കൈ മുട്ടോളം കുത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറയാ
വതൊഎന്നും മറ്റും വിചാരിച്ചു വിഷാദിച്ചുകൊണ്ടിരുന്നു. എങ്കി
ലും ഈ ചിന്ത അവനെ ഭാഗ്യഹീനൻ ആക്കിയതേയുള്ളു. എങ്ങി
നെയെന്നാൽ: അവൻ അന്നു മുതൽ പ്രവൃത്തിയിൽ മുമ്പെത്ത
ഉത്സാഹം കാണിച്ചില്ല. ചെറിയ ലാഭങ്ങൾ ഒന്നും അവന്നു കണ്ണിൽ [ 47 ] പിടിച്ചതുമില്ല. ഇതു ഹേതുവായി അവനോടു പപ്പടം വാങ്ങുന്ന
അടവുകാർ മിക്ക പേരും അവനെ വിട്ടുകളഞ്ഞു. അവനൊ പകൽ
മുഴുവനും നിധി നിധിയെന്നു ചിന്തിച്ചു രാത്രിയിൽ സ്വപ്നം കാ
ണ്മാൻ ആശിച്ചു കിടക്കും. ചില സമയത്തോളം അവന്മെൽ കണ്ണ
ടെച്ചു പാൎത്ത ലക്ഷ്മി ഒടുക്കം അവനെക്കൊള്ള തിരിഞ്ഞു. ഒരു രാത്രി
യിൽ താൻ ആശിച്ചപ്രകാരം തന്റെ ആസ്സിന്റെ നേരെ ചുവ
ട്ടിൽ പരന്ന കൽ മൂടികൊണ്ടു അടെച്ചു കിടക്കുന്ന ഒരു വലിയ
വട്ടളം ഉണ്ടെന്നും അതിനകത്തു സ്വൎണ്ണവും രത്നങ്ങളും നിറഞ്ഞി
രിക്കുന്നു എന്നും അവൻ സ്വപ്നം കണ്ടു. ഇങ്ങിനെ താൻ കണ്ട
സ്വപ്നത്തെ ആരോടും അറിയിക്കാതെ അടുത്ത രണ്ടു രാത്രിയിലും
കൂടെ കാണ്മാൻ കാത്തുനിന്നു. അതുവും അവന്നു സാധിച്ചു. മറ്റെ
രണ്ടു രാത്രിയിലും ഈഷത്ഭേദം കൂടാതെ ആ സ്വപ്നം തന്നെ കാൺ്ക
യാൽ അവൻ ഇനി സംശയിപ്പാൻ ഏതുമല്ല എന്നു നിശ്ചയിച്ചു
മൂന്നാം ദിവസം നന്ന രാവിലെ എഴുനീറ്റു ഒരു കൈക്കോട്ടു എടുത്തു
ആസ്സിന്നരികെ ചെന്നു സ്വപ്നം സൂചിപ്പിച്ച ചുവരിൻ ഭാഗത്തു
കുഴിപ്പാൻ തുടങ്ങി. കുറയ കുഴിക്കുമ്പോൾ ഒരു പൊട്ടിയ മോതിരം
കിട്ടി. ആയവൻ ഇതു നല്ല ശകുനം എന്നു നിശ്ചയിച്ചു. സന്തോ
ഷത്തോടെ അധികം കുഴിച്ചു മറിക്കയിൽ പൊട്ടാത്ത പുരമേയുന്ന
ഒരു ഓടു കണ്ടെത്തി. പിന്നെയും ബദ്ധപ്പെട്ട് വളരെ ആഴത്തിൽ
കുഴിച്ച ശേഷം പരന്ന വലിയൊരു കല്ലു കാണായ്വന്നു. അതു പൊ
ന്തിച്ചു നീക്കുവാൻ തന്റെ ശക്തി മതിയായിരുന്നില്ല. ഇതു കണ്ട
പ്പോൾ അവൻ ആനന്ദപരവശനായി സ്വപ്നം സഫലം. ഹൊ
കിട്ടിപ്പോയി. കിട്ടിപ്പോയി! ഈ കല്ലിന്നടിയിൽ സ്വൎണ്ണ രത്നങ്ങൾ
കൊണ്ടു നിറഞ്ഞ വലിയൊരു വട്ടളത്തിന്നു നില്പാൻ തക്ക സ്ഥലം
ഉണ്ടു. ഇനി ചെന്നു ഭാൎയ്യയോടു സകലവും അറിയിച്ചു അവളെ
കൂട്ടിക്കൊണ്ടു വന്നെ കഴിയും എന്നു പറഞ്ഞു ഉടനെ ഭാൎയ്യയുടെ
അടുക്കെ ചെന്നു അവളോടു തങ്ങൾക്കു വന്നു ഭാഗ്യത്തെക്കൊണ്ടു
അറിയിച്ചു. അതു കേട്ടപ്പോൾ അവൾ്ക്കുണ്ടായ സന്തോഷം ഏക
ദേശം ഊഹിക്കാമല്ലൊ. സന്തോഷ പാരവശ്യത്തിൽ അവൾഭൎത്താ
വിന്റെ കഴുത്തു കെട്ടി പിടിച്ചു എന്നെ വേണ്ടു. എങ്കിലും ഈ
സന്തോഷത്തിൽ കാലം കളയാതെ കിട്ടിയ നിധിയുടെ വലിപ്പത്തെ
അറിവാൻ ഇരുവരും ബദ്ധപ്പെട്ടു കുഴിയിരികെ ചെന്നു ഭഗീരഥ
പ്രയത്നത്തോടെ കല്ലു പൊന്തിച്ചു നീക്കിയാറെ, നിക്ഷേപം ഒന്നും
കാണാതെ തങ്ങളുടെ ഉപജീവനത്തിൻ ഏകൊപ കരണമായ ഒരു [ 48 ] തിരിക്കല്ലു മാത്രം കണ്ടതെ ഉള്ളൂ. തന്റെ തൊഴിൽ നന്നായി ചെയ്യു
ന്നതത്രെ തനിക്കുള്ള നിക്ഷേപം എന്നു ദ്രവ്യാഗ്രഹികൾ എപ്പെരും
മടിയന്മാരും കൂട ബോധിച്ചിരിക്ക. അലംഭാവത്തോടു കൂടിയ ഭക്തി
വലുതായ അഹോവൃത്തി ആകുന്നു താനും. ഇഹലോകത്തിലേക്കു
നാം ഒന്നും കൊണ്ടു വന്നിട്ടില്ലല്ലൊ ഏതാനും കൊണ്ടുപോവാനും
കഴികയില്ല സ്പഷ്ടം. ഉണ്മാനും ഉടുപ്പാനും സാധിച്ചാൽ മതി എന്നു
നാം വിചാരിപ്പൂ ൧. തിമൊ. ൬, ൬–൮.

ഒരു ദൈവം ഉണ്ടു അവൻ നീതിമാൻ.

അങ്ങൊരു ചെറു ഗ്രാമത്തിൽ ഭക്തിനീതികൾ ഉളൊരു നെയ്ത്തു
കാരൻ പാൎത്തിരുന്നു. അവന്റെ ഭാൎയ്യയും അവനെ പോലെ നല്ല
ശീലമുള്ളവൾ ആകകൊണ്ടു അവനെ എല്ലാ സൽക്രിയകളിലും
തുണച്ചു വന്നു, തങ്ങൾക്കുള്ള മൂന്നു മക്കളെയും അവർ ദൈവഭയ
ത്തിലും സ്നേഹത്തിലും പോററി വളൎത്തി നല്ല സുബുദ്ധിയെ ശീലി
പ്പിച്ചു. പലപ്പോഴും മുട്ടുണ്ടായിരുന്നു എങ്കിലും ഈ ഭാൎയ്യാഭത്താക്ക
ന്മാർ ദൈവത്തെ നോക്കി പാൎത്തു തങ്ങളുടെ ഭാരത്തെ ഒരുമനപ്പെട്ടു
വഹിച്ചു സങ്കടങ്ങളിലും ദൈവനാമത്തെ മഹത്വീകരിക്കയാൽ അ
വരെ അറിഞ്ഞ സകല ഗ്രാമക്കാരും അവരിൽ പ്രിയം ഭാവിക്കയും
ചെയ്തു.

അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസത്തിന്റെ സന്ധ്യാനേ
രത്തിൽ നല്ല വണ്ണം ഉടുത്തിരുന്ന ഒരു വഴിപോക്കൻ ആ നെയ്ത്തു
കാരന്റെ മുറ്റത്തുവന്നു നിന്നു: ഹേ തോഴ സലാം നേരം നന്ന
വൈകിപ്പോയി. ഇനി നിങ്ങളെ അലമ്പലാക്കുവാൻ ശങ്കിക്കുന്നു.
എങ്കിലും ഞാൻ വഴി തെറ്റിപ്പോയതിനാൽ വളരെ മുട്ടുണ്ടു. നേർ
വഴി കാട്ടി തന്നുവെങ്കിൽ വലിയ ഉപകാരം. വേണ്ടുന്ന കൂലി തരി
കയുമാം എന്നു വളരെ വ്യസനത്തോടും മാനഭാവത്തോടും കൂടെ പറ
ഞ്ഞാറെ, നെയ്ത്തുകാരൻ: ശങ്കയും സംശയവും ഒന്നും വേണ്ടാ വഴി
യെ തൊൻ കാട്ടി തരാം എന്നു ആദരവോടെ ചൊല്ലി ബദ്ധപ്പെട്ടു
വസ്ത്രം ഉടുത്തു വഴിപോക്കന്റെ മുമ്പിൽ നടന്നു.

പിന്നെ വഴിക്കൽ വെച്ചു അവർ ഓരോന്നു സംസാരിച്ചു പറ
മ്പും വയലും എല്ലാം കടന്നു ഒരു കാട്ട് പ്രദേശത്തിൽ എത്തി മു
നോട്ടു ചെന്നു ഇരുട്ടായപ്പോൾ, വഴിപോക്കൻ പെട്ടന്നു നിന്നു മ [ 49 ] ടിയിൽ നിന്നു ഒരു ചെറിയ കുഴലിനെ എടുത്തു നെയ്ത്തുകാരന്റെ ചെ
വിയും ഹൃദയവും മുഴങ്ങുമാറു ഊതിയ ഉടനെ കാട്ടിൽ നിന്നു നിഷ്ക
ണ്ടകന്മാരായ അഞ്ചു പത്ത് ആളുകൾ അണഞ്ഞു വന്നു അവ
നോടു കന്നം വീടു തുരക്കുന്നതിനെ കുറിച്ചു സംസാരിച്ചപ്പോൾ
അയ്യൊ ഇതെല്ലാം ഒരു വല്ലാത്ത ചതി എന്നു നെയ്ത്തുകാരൻ നിശ്ച
യിച്ചു വ്യസനിച്ചു നില്ക്കുന്നതിന്നിടയിൽ അവനെ വഞ്ചിച്ചു കൊ
ണ്ടു വന്നിരുന്ന കള്ളരുടെ തലവൻ തന്റെ കൂട്ടരോടു: ഇതാ ഒരു
പുതിയ ചങ്ങാതി. ഇവൻ ഇന്നു ഭീരുവാകുന്നെങ്കിലും തൊഴിൽ
വേഗം ശീലിച്ചു ധൈൎയ്യവാനാകും എന്നു പറഞ്ഞതു കേട്ടാറൈ, നെ
യ്ത്തുകാരൻ അത്യന്തം ഭയപ്പെട്ടു സാഷ്ടാംഗമായി വീണു തന്നെ വി
ട്ടയക്കേണ്ടതിന്നു വളരെ കണ്ണുനീർ വാൎത്തു വാൎത്തു അപേക്ഷിച്ചാ
റെ, കള്ളരുടെ തലവൻ തന്റെ തോക്കു എടുത്തു അവന്റെ നെ
ഞ്ഞിനെ കുറി വെച്ച ഞങ്ങളൊടു കൂട വരുമൊ അല്ല ഇപ്പോൾ ത
ന്നെ മരിക്കുമൊ എന്നു ക്രുദ്ധിച്ചു പറഞ്ഞു. പിന്നെ കള്ളരിൽ ഒരു
വൻ അടുക്കെ ചെന്നു അവനെ ഇഴെച്ചുകൊണ്ടുപോയി. അന്നു
പാതിരാക്കു അവർ ഒരു വീട്ടിൽ എത്തി തുരന്നു അകത്തു പ്രവേശി
ച്ച നേരം നെയ്ത്തുകാരനും വേറെ ഒരുവനും കാവൽ നിന്നു. തൽക്ഷ
ണം ആളുകൾ കൂടി കള്ളരുടെ തലവനെയും നെയ്ത്തുകാരനെയും
വേറെ ചിലരെയും പിടിച്ചുനിൎത്തിയപ്പോൾ ശേഷമുള്ളവർ എല്ലാ
വരും മണ്ടിപ്പോയി.

വീട്ടിൽ വെച്ചു നെയ്ത്തുകാരന്റെ ഭാൎയ്യ രാത്രി മുഴുവനും പിറ്റെ
നാളും ഭൎത്താവു മടങ്ങി വരാത്തതു നിമിത്തം ദുഃഖിച്ചു കരഞ്ഞു. അ
യല്ക്കാർ പലരും അവൻ പോയ വഴിയിൽ കൂടി ചെന്നു അവനെ
തേടി നടന്നു എങ്കിലും വെറുതെ മടങ്ങിപ്പോന്നു. വൈകുന്നേരമാ
യപ്പോൾ നെയ്ത്തുകാരൻ ഒരു കൂട്ടം കള്ളരോടു കൂട പിടികിട്ടിയിരി
ക്കുന്നു എന്ന ശ്രുതി കേളായി വന്നു. ഉടനെ അവന്റെ ഭാൎയ്യ കുട്ടി
കളെ സ്നേഹിതമാരിൽ ഏല്പിച്ചു ഭൎത്താവ തടവിൽ ഇരിക്കുന്ന ന
ഗരത്തിലേക്കു ചെന്നു ന്യായാധിപനെ ചെന്നു കണ്ടു വിവരങ്ങ
ളെല്ലാം അറിയിച്ചു നിൎഭാഗ്യനായ ഭൎത്താവിനെ വിട്ടയക്കേണ്ടതിന്നു
വളരെ അപേക്ഷിച്ചാറെ, അവൻ അവളെ ആദരവോടെ നോക്കി
നിങ്ങൾ പറയുന്നതു എല്ലാം സത്യമായിരിക്കും. എങ്കിലും എന്തു
വേണ്ടു ന്യായപ്രകാരം അന്വേഷണം കഴിച്ചല്ലാതെ വിടുവാൻ
കഴികയില്ലല്ലൊ ഭൎത്താവിനെ ചെന്നു കാണേണ്ടതിനു വിരോധം
ഇല്ല എന്നു കല്പിച്ചു. പിന്നെ അവൾ തടവിൽ ചെന്നു ഭൎത്താ [ 50 ] വിനെ കണ്ടപ്പോൾ ഇരുവൎക്കും ഉണ്ടായ സങ്കടം പറയാവതല്ല.
പരമാൎത്ഥം എല്ലാം ദൈവം അറിയുന്നു. അവൻ എന്നെ ഈ ദുഷ്ട
ന്മാരുടെ കൈയിൽനിന്നു രക്ഷിപ്പാൻ ശക്തൻ ആകുന്നു എന്നു
നെയ്ത്തുകാരൻ പറഞ്ഞു. ദൈവത്തെ നോക്കി പാൎത്തു.

അക്കാലത്തു പല ദിക്കുകളിലും കളവും കവൎച്ചയും നടക്കുക
കൊണ്ടു കണ്ടു കിട്ടിയ കള്ളൎക്കു കഠിന ശിക്ഷ വിധിച്ചുപോന്നു.
അതല്ലാതെ നീതിമാനായ നെയ്ത്തുകാരനെ എങ്ങിനെ എങ്കിലും ന
ശിപ്പിക്കേണം എന്നു കള്ളർ എല്ലാവരും ഒരുമനപ്പെട്ടു നിശ്ചയിച്ചു
വിസ്താരസമയത്തിൽ: ഇവൻ ഇന്നിന്ന സ്ഥലങ്ങളിൽ ഒക്കയും
ഞങ്ങളോടു കൂട കവൎച്ച ചെയ്തു എന്നു ധൈൎയ്യത്തോടെ പറഞ്ഞു
സത്യം ചെയ്തു. അവനെ മഹാ കുറ്റക്കാരനാക്കി തീൎത്തു. അവൻ
തന്റെ നേരിനെ ഉണൎത്തിച്ചാൽ അവർ: അയ്യൊ കള്ള നിനക്ക
നാണമില്ലയൊ ദൈവഭയം അശേഷം നിന്നിൽനിന്നു നീങ്ങിപ്പോ
യൊ എന്നും മറ്റും പറത്തെപ്പോൾ അവൻ കണ്ണുനീർ വാൎക്കുന്ന
തല്ലാതെ മറ്റൊന്നും ചെയ്വാൻ വഹിയാതെയായി.

വിസ്താരം തീൎന്ന ശേഷം എല്ലാവൎക്കും മരണം വിധിച്ചു എന്നു
ജനങ്ങൾ കേട്ടപ്പോൾ നെയ്ത്തുകാരൻ കുറ്റക്കാരൻ അല്ല എന്നു എ
ല്ലാവരും പറഞ്ഞു സങ്കടപ്പെട്ടു. നെയ്ത്തുകാരൻ താനും ദുഃഖപരവ
ശനായി എങ്കിലും ദൈവവചനം കൊണ്ടും പ്രാൎത്ഥനകൊണ്ടും ആ
ശ്വസിച്ചു വിശ്വസ്തനായ ദൈവത്തിന്നായിട്ടു കാത്തിരുന്നു. ഭ
ൎത്താവിന്നു വിധി വന്നു, മൂന്നാം നാളിൽ അതിനെ നടത്തിക്കയും
ചെയ്യും എന്നു അവന്റെ ഭാൎയ്യ കേട്ടു ബദ്ധപ്പെട്ടു രാജധാനിയിൽ
ചെന്നു കോവിലകം പ്രവേശിച്ചു രാജ്ഞിയെ കാണെണം എന്നു
വളരെ അപേക്ഷിച്ചു. കല്പന ആയ ശേഷം അവൾ ഭത്താവി
ന്റെ അവസ്ഥയെ വിവരമായി അറിയിച്ചു അവനെ രക്ഷിക്കേ
ണ്ടതിന്നു വളരെ താഴ്മയോടും കണ്ണുനീരോടും കൂട അപേക്ഷിച്ചതി
നാൽ രാജ്ഞി ആദരഭാവം പൂണ്ടു അവളെ രാജാവിന്റെ സന്നി
ധിയിൽ കൊണ്ടാക്കി കാൎയ്യം എല്ലാം ബോധിപ്പിച്ചപ്പോൾ രാജാവു
അവളെ നോക്കി: പുത്രി! ധൈൎയ്യമായിരിക്ക നിന്റെ ഭൎത്താവു ജീ
വിക്കും എന്നരുളി ഒരു പത്രം എഴുതി മുദ്രയും ഒപ്പും ഇട്ടു ഒരു മന്ത്രിക്കു
ഏല്പിച്ചു ആയതിനെ താമസിയാതെ നെയ്ത്തുകാരന്റെ വിധി ന
ടക്കേണ്ടുന്ന നഗരത്തിൽ എത്തിക്കേണം എന്നു കല്പിച്ചു. അന്നു
വൈകുന്നേരം. പിറ്റെ നാൾ ഒമ്പതു മണിനേരം നെയ്ത്തുകാരൻ മ
രിക്കേണം. അഞ്ചല്ക്കാരനു പത്തു മണിക്കൂറിന്നകം എത്തുവാൻ ക [ 51 ] ഴിയും എങ്കിലും താമസമരുതു.–എന്നിട്ടും അഞ്ചല്ക്കാരൻ കുതിരപ്പു
റത്തുനിന്നു വീണു കാലിന്റെ ഒരു ഏപ്പു തെറ്റുകകൊണ്ടു രണ്ടു
മൂന്നു മണിക്കൂറ താമസം വന്നുപോയി.

പിറ്റെ രാവിലെ ഒമ്പതു മണി മുട്ടിയപ്പോൾ പാതിരിയും നെ
യ്ത്തുകാരനും അവരുടെ വഴിയെ കള്ളന്മാരുടെ തലവനും ശേഷം ക
ള്ളരും ഘാതകന്മാരും ഒരു വലിയ ജനസമൂഹവും തൂക്കുമരത്തിന്നാ
മാറു പുറപ്പെട്ടു വധസ്ഥലത്തിൽ എത്തികഴുവിനൊടു അണഞ്ഞു. പി
ന്നെ ഘാതകന്മാർ ഏണി വെച്ചു നെയ്ത്തുകാരനെ തുക്കുപലകമേൽ
കയറ്റി നിറുത്തിയ ഉടനെ അഞ്ചല്ക്കാരൻ കുതിര കിതച്ചും വിയ
ൎത്തും കൊണ്ടു ജനസമൂഹത്തിൽ പ്രവേശിച്ചു രാജപത്രത്തെ ന്യാ
യാധിപന്റെ കൈക്കൽ ഏല്പിച്ചു. ആയവൻ അതിനെ പൊളിച്ചു
വായിച്ചു: ക്ഷമ നെയ്ത്തുകാരനു ക്ഷമ എന്നു തിണ്ണം വിളിച്ചപ്പോൾ
സമൂഹം ഒക്കയും ആൎത്തു സന്തോഷിച്ചു. എന്നാറെ കള്ളന്മാരുടെ
തലവൻ മുതിൎന്നു ജനങ്ങളോടു ഒന്നു രണ്ടു വാക്കു സംസാരിപ്പാൻ
സമ്മതം വാങ്ങി പറഞ്ഞതാവിതു: ദൈവമില്ല എന്നു ഞാൻ എന്റെ
ഹൃദയത്തിൽ പറഞ്ഞു എല്ലാ വിധമുള്ള അകൃത്യങ്ങളെയും ദൃഷ്കൎമ്മ
ങ്ങളെയും ചെയ്തു പോന്നു. ദൈവം ഉണ്ടെങ്കിൽ അവൻ എന്റെ
പാപത്തെ കണ്ടു എന്നെ ശിക്ഷിക്കാതെ ഇരിക്കയില്ലല്ലൊ എന്നു
ഞാൻ പലപ്പോഴും വിചാരിച്ചുകൊണ്ടിരുന്നു. എങ്കിലും ഒരു ദൈവം
ഉണ്ടെന്നും അവൻ നീതിമാൻ ആകുന്നു എന്നും ഞാൻ ഇപ്പോൾ
കണ്ടു വിശ്വസിച്ചിരിക്കുന്നു. ഈ ഭക്തനും നീതിമാനുമായ നെ
യ്ത്തുകാരനെ ഞാൻ ആപത്തിൽ അകപ്പെടുത്തി എന്റെ കൂട ത
ന്നെ നശിപ്പിപ്പാൻ നിശ്ചയിച്ചു തുക്കുമരത്തോളം കൊണ്ടുവന്ന
ശേഷം അവനു വിസ്മയമാംവണ്ണും രക്ഷ വന്നുവല്ലൊ. അതെ
ഒരു ദൈവം ഉണ്ടു അവൻ നീതിമാൻ തന്നെ. ഇനി എനിക്കു
ചില ദിവസം ഇട തന്നാൽ ഞാൻ എന്റെ കുറ്റം എല്ലാം ഏറ്റു
പറയാം. അപ്പോൾ ഞാൻ മൂന്നിരട്ടി ശിക്ഷക്കു യോഗ്യൻ എന്നു
തെളിയും. അതിനെ ഞാൻ ഒരു വിരോധം കൂടാതെ അനുഭവിക്കും
എന്നു പറഞ്ഞ ശേഷം അവനെയും ശേഷമുള്ളവരെയും രണ്ടാം
വിസ്താരത്തിന്നായി തടവിലേക്കു മടക്കി കൊണ്ടുപോവാൻ കല്പന
ഉണ്ടാകയും ചെയ്തു. പിന്നെ നെയ്ത്തുകാരന്റെ സന്തോഷവും ദൈ
വസ്തുതിയും പറവാൻ ഏതു നാവിനാൽ കഴിയും? അവനോടു കൂട
ജനസമൂഹവും സന്തോഷിച്ചു ചില ബാല്യക്കാർ അവനെ തോ
ളിൽ എടുത്തു നഗരത്തിലേക്കു മടങ്ങി കൊണ്ടുപോയി. പിന്നെ ഭാ [ 52 ] ൎയ്യയും എത്തിയപ്പോൾ അവർ ഒരുമിച്ചു സന്തോഷിച്ചു തങ്ങളുടെ
നാട്ടിലേക്കു പുറപ്പെട്ട സമയം ആ നഗരക്കാർ അവരെ സല്ക്ക
രിച്ചു ഒരു വണ്ടിയിൽ ആക്കി നൂറു ഉറുപ്പികയുടെ സമ്മാനം കൊ
ടുത്തു അവരെ സന്തോഷത്തോടെ അയക്കുകയും ചെയ്തു.

ചിത്രഗുപ്തൻ.

നമുക്കു കാലവിവരം കാണിക്കുന്നതു ഗതിയാൾ അത്രെ. അ
തെ നല്ലൊരു ഗതിയാൾ കിട്ടിയവന്നു ഒരു നിധി കിട്ടി എന്നേ
വേണ്ടു. ഞാൻ ഒരു സമയം ൩൫ ഉറുപ്പികക്കു ഒന്നു വാങ്ങിയ ശേ
ഷം വേറെ ഒരു ആൾ അതിനെ കണ്ടു അതിന്നു ൭൦ ഉറുപ്പിക ത
രാം എന്നു പറഞ്ഞപ്പോൾ, ഉറുപ്പികമേൽ നോക്കി നേരം നിശ്ച
യിപ്പാൻ കഴികയില്ലല്ലൊ എന്നു ഞാൻ പറഞ്ഞു ഗതിയാൾ കൊ
ടുത്തില്ല. എന്നാൽ കാലവിവരത്തെ മാത്രമല്ല വല്ല വാതിലിലും
കൂടി കടന്നു പോയജനങ്ങളുടെ സംഖ്യയേയും വല്ല വണ്ടിയും ചെ
ന്ന നാഴികയും സൂക്ഷ്മത്തോടെ കാണിക്കുന്ന ഗതിയാളുകൾ ഉണ്ടു.
അങ്ങിനെ ഒരു വണ്ടിക്കാരൻ ഒരു വണ്ടിയും കുതിരയും വാങ്ങി ഓ
രൊരുത്തൎക്കു കൂലിക്കു കൊടുത്തു എങ്കിലും ഓരൊ സമയം വണ്ടി
എത്ര നാഴിക നടന്നു എന്നു അറിവാൻ വേണ്ടി അവൻ വണ്ടി
യുടെ ഉള്ളിൽ ഒരു പെട്ടി ഉണ്ടാക്കി വണ്ടിചക്രം തിരിയിക്കുന്ന ഒരു ഗ
തിയാൾ വെക്കുകയും ചെയ്തു. ഇങ്ങിനെയുള്ള വണ്ടിക്കാരന്റെ
കൌശലം അറിയാത്ത മൂന്നു ബാല്യക്കാർ ഒരു ദിവസം അവന്റെ
അടുക്കൽ ചെന്നു മൂന്നു കാതം ദൂരമായ നഗരത്തിലേക്കു പോകുവാൻ
വേണ്ടി അവന്റെ വണ്ടി ചോദിച്ചു. കൂലി നിശ്ചയിച്ചു യാത്രയായി.
വഴിക്കൽ വെച്ചു അവർ ൫ കാതം ദൂരമുള്ള വേറെ ഒരു നഗരത്തി
ലേക്കു പോകുവാൻ നിശ്ചയിച്ചു അവിടെ പോയി. പിന്നെ അ
വർ മടങ്ങി വന്നു വണ്ടി ഏല്പിച്ചു, കൂലി തീൎപ്പാൻ നിന്നപ്പോൾ
വണ്ടിക്കാരൻ പെട്ടി തുറന്നു ബാല്യക്കാരോടു നിങ്ങൾ എത്ര ദൂരം
പോയി എന്നു ചോദിച്ചതിന്നു ൩ കാതം എന്നു പറഞ്ഞാറെ അ
വൻ അല്ല നിങ്ങൾ ൫ കാതം പോയി എന്നു ചൊല്ലി പെട്ടിയി
ലുള്ള ഗതിയാളിനെ അവൎക്കു കാണിച്ചാറെ വണ്ടി ൧൦ കാതം നട
ന്നപ്രകാരം അവർ കണ്ടു നാണിച്ചു പോകയും ചെയ്തു. ഇപ്ര
കാരം നമുക്കു എല്ലാവൎക്കും നമ്മുടെ എല്ലാ പ്രവൃത്തികളെയും [ 53 ] വിചാരങ്ങളെയും എണ്ണി കണക്കാക്കുന്ന ഒരു യന്ത്രം ഉള്ളിൽ തന്നെ
ഇരിക്കുന്നു. എവിടെ പോയാലും അതു കൂടെ പോരും. ഈ യന്ത്ര
ത്തിന്നു ദൈവവചനം മനസ്സാക്ഷി എന്നു പേർ വിളിച്ചിരിക്കുന്നു.
ചിത്രഗുപ്തൻ എന്ന ഒരു ആൾ ഉണ്ടെങ്കിൽ അവൻ ഈ സാക്ഷി
യത്രെ. പിന്നെ ഇഹത്തിലുള്ള നമ്മുടെ ജീവയാത്ര തിരുമ്പോൾ
ഉണ്ടാകുന്ന വിസ്താരദിവസത്തിൽ ഈ സാക്ഷിയും കൂട നിന്നു
നമ്മുടെ പ്രവൃത്തികൾ ഒട്ടൊഴിയാതെ വെളിച്ചത്തിൽ കാണിക്കയും
ചെയ്യും.

കാട്ടാളചെക്കൻ.

കുറയക്കാലം മുമ്പെ വടക്കു ദിക്കുകളിൽ കുരൂപിയും മുടി മുറു
മുറുത്തും ജഡപിടിച്ചും അഴുക്കുള്ള തുണിക്കണ്ടം അരയിൽ കെട്ടി
യും ഏകദേശം പന്ത്രണ്ടു വയസ്സുമുള്ള ഒരു ചെക്കൻ ഒരു പാഠശാ
ലയിൽ പ്രവേശിച്ചു കുട്ടികളെ പഠിപ്പിച്ചിരുന്ന മാതാമ്മയുടെ അരി
കെ ചെന്നു കവിണ്ണു വീണു: യേശുക്രിസ്തുൻ ഇവിടെ ഉണ്ടൊ
എന്നു തിണ്ണം വിളിച്ചു പറഞ്ഞു. അതിന്നു മാതാമ്മ: ക്രിസ്തനെ കൊ
ണ്ടു നിണക്കു എന്ത ആവശ്യം എന്നു ചോദിച്ചാറെ അവൻ: ക്രി
സ്തനെ കൊണ്ടു എനിക്കു വളരെ ആവശ്യം. ഏറിയൊന്നു അവ
നോടു പറവാൻ ഉണ്ടു. അയ്യൊ അവനെ കാണ്മാൻ കഴിയുമൊ?
ഞാൻ കളവു പറഞ്ഞു. ഞാൻ കട്ടു, ഞാൻ പറഞ്ഞുകൂടാത്ത അനേ
കം മഹാപാപങ്ങളെയും ചെയ്തിരിക്കുന്നു. എന്നാൽ നരകത്തിൽ
അകപ്പെടുമല്ലൊ അതിൻ നിമിത്തം എനിക്കു വളരെ ഭയം കുടുങ്ങി
യിരിക്കുന്നു. പിന്നെ നമ്മെ നരകത്തിൽനിന്നു രക്ഷിപ്പാൻ കഴി
യുന്നവൻ യേശുവത്രെ എന്ന ഒരു വൎത്തമാനം ഞാൻ കേട്ടിരി
ക്കുന്നു എന്നു വളരെ വ്യസനത്തോടെ പറഞ്ഞ ശേഷം മാതാമ്മ
ഹാ പ്രിയ കുട്ടിയെ! പാപത്തിൽ രസിച്ചും പുളച്ചും നില്ക്കുന്നവരെ
യേശു, നരകത്തിൽനിന്നു രക്ഷിക്കുന്നില്ല നിശ്ചയം എന്നു പറ
ഞ്ഞാറെ, ചെക്കൻ എന്നാൽ ഞാൻ ഇനി പാപത്തിൽ രസിക്കയില്ല
അതിനെ മുറ്റും ഉപേക്ഷിച്ചു ശുദ്ധമുള്ളവനായി നടക്കേണം എ
ന്നു ആഗ്രഹിക്കുന്നു. അതിനു ശക്തിയില്ല. അയ്യൊ കഷ്ടം ഞാൻ
എന്തു വേണ്ടു? എന്നതിന്നു മാതാമ്മ: നീ യേശുവിന്റെ അടുക്കൽ
വന്നാൽ എല്ലാം ആകും. നീ അവനെ ഇപ്പോൾ കണ്ണു കൊണ്ടു [ 54 ] കാണ്മാൻ കഴിയുന്നില്ല എങ്കിലും അവൻ നിന്നെ കാണും. നീ
നിന്റെ സകല പാപങ്ങളെയും അവനു കൊടുത്താൽ അവൻ ത
ന്റെ നീതിയെയും മഹത്വത്തെയും നിത്യജീവനെയും നിണക്കു
തരും എന്നു പറഞ്ഞ ശേഷം ചെക്കന്റെ മുഖം എല്ലാം പ്രസാ
ദിച്ചു ഞാൻ എന്നും യേശുവിന്റെ ആൾ ആയിരിക്കേണം എന്നു
പറഞ്ഞു പിറ്റെ നാൾ മാതാമ്മയുടെ കല്പനപ്രകാരം ആ പാഠശാ
ലയിൽ ചേൎന്നു പാൎത്തു. അന്നു തുടങ്ങി ആ ചെക്കൻ ദൈവവച
നം പ്രമാണമാക്കി സൽക്രിയകളിൽ ഉത്സാഹിയായി നടന്നു ക്രിസ്ത
നാമത്തെ ജീവപൎയ്യന്തം അലങ്കരിച്ചു. പിന്നെ മരണം അടുത്ത
പ്പോൾ അവൻ സന്തോഷിച്ചു. ഇപ്പോൾ കത്താവിനെ കണ്ണാലെ
കാണ്മാൻ സമയമായല്ലൊ എന്നു ചൊല്ലി തന്റെ രക്ഷിതാവായ
ദൈവത്തിന്റെ സ്വസ്ഥതയിലേക്കു പ്രവേശിക്കയും ചെയ്തു.

ശിഷ്ടലാഭം.

ജ്ഞാനമുള്ള തനയൻ പിതാവിനു മാനസാനന്ദമുണ്ടാക്കുവോനത്രെ ।
മൂഢനായുള്ള നന്ദനനമ്മെക്കു ഗാഢമായുള്ള ഖേദമത്രെ സദാ ॥
ദുഷ്ടതയാലെ ചേൎത്ത സമ്പത്തുകൾ കഷ്ടകാലത്തുപകരിക്കുന്നീല ।
ശുദ്ധയായുള്ള നീതി മനുഷ്യനെ ഉദ്ധരിക്കുന്നു മൃത്യുവിൽനിന്നഹൊ ॥
നീതിയുള്ളൊന്റെ ദേഹിക്കു ക്ഷുൽപിപാസാദി നല്കുകയില്ല യഹോവപൊൽ ।
ദുഷ്ടരായുള്ള മൎത്ത്യരുടെ കൊതി പുഷ്ടരോഷേണ തട്ടിക്കളഞ്ഞീടും ॥
തന്ദ്രിതങ്ങളായുള്ള കരങ്ങളാൽ തന്നുടെ വേലചെയ്വൊൻ ദരിദ്രനാം ।
നൈവ സംശയമുത്സാഹികളുടെ കൈവരുത്തുന്നു സമ്പത്തു സന്തതം ॥
വേനല്ക്കാലത്തു ശേഖരിക്കുന്നവൻ ജ്ഞാനമുള്ള തനൂജനത്രെ ദൃഢം ।
കൊയ്ത്തു കാലെ ശയാലുവായുള്ളവൻ കുത്സിതനായ നന്ദനൻ നിൎണ്ണയം ॥
ഉത്തമനായ നീതിമാന്നുണ്ടു തന്നുത്തമാംഗത്തിനഭ്യപപത്തികൾ ।
ദുഷ്ടരായ ജനങ്ങടെ വക്രങ്ങൾ പൂട്ടിവെക്കുന്നു സാഹസത്തെയഹൊ ॥
നീതിമത്സ്മൃതിയാശ്ശിനായത്രെ നിതിഹീനാഭിധാനം പുഴത്തുപോം ।
അകതാരിലറിവുള്ള പുരുഷൻ സകലാജ്ഞയുമംഗീകരിച്ചിടും ॥
വിടുവായനായുള്ളൊരു ഭോഷനു കൊടുതായുള്ള വീഴ്ച വരും ദൃഢം ।
പരിപൂൎണ്ണതതന്നിൽ നടപ്പവർ ദരഹീനതതന്നിൽ നടന്നീടും ॥
വികടാദ്ധ്വാക്കളുടെ നടപ്പവൻ പ്രകടീഭവിച്ചീടുമൊരുദിനം ।
ദൃഷ്ടിമീലനം ചെയ്തിട്ടഭിനയം കാട്ടുവൊൻ വ്യസനത്തെ വരുത്തീടും ॥
വിടുവായനായുള്ളൊരു ഭോഷനു കൊടുതായുള്ള വിഴ്ചവരും ദൃഢം ।
ശിഷ്ടവക്ത്രമൊ ജീവന്റെ നിൎജ്ഡരം ദുഷ്ടവക്ത്രത്തെ മൂടുന്നു സാഹസം ॥
വമ്പിണക്കമുണ്ടാക്കുന്നിതു പകയമ്പുലംഘനത്തെ മറെച്ചീടുന്നു । [ 55 ] ജ്ഞാനമുണ്ടു വിവേകിതന്നാനനെ ജ്ഞാനഹീനന്നുയഷ്ടിമുതുകിനാം ॥
വ്യൂഢമാക്കുമറിവിനെ ജ്ഞാനികൾ മൂഢവക്ത്രമടുത്തൊരു നാശമാം ।
ധനവാന്നുള്ള സമ്പത്തവനുടെ ഘനദാൎഢ്യം കലൎന്ന നഗരമാം ॥
എളിയോരുടെ നാശമൊ തങ്ങടെ വെളിവായുള്ള ദാരിദ്ര്യമത്രെയാം ।
ശിഷ്ടലാഭമൊ ജീവനായിട്ടുള്ള ദുഷ്ടലാഭമംഹസ്സിലെക്കത്രെ പോൽ ॥
ജീവമാൎഗ്ഗമാകുന്നതൊ ശിക്ഷയെ കേവലം കാത്തുകൊള്ളുന്ന പുരുഷൻ ।
ശാസനത്തെ പരിത്യജിക്കുന്നവൻ മോശമാൎന്നു തെറ്റിപ്പൊകുമത്രെ പോൽ ॥
ചതിവായനത്രെ പകമൂടുവൊനതിവൈധെയനേഷണി കൂട്ടുവൊൻ ।
ബഹുവാക്കു കഥിക്കുകിൽ ദുഷ്കൃതം നഹിയെന്നു വരുത്തുകില്ലൊട്ടുമെ ॥
അധരോഷ്ഠങ്ങളെയടക്കീടുവൊൻ ബുധനെത്രയുമില്ലകില്ലേതുമെ ।
ശിഷ്ടജീഹ്വപാൽവെള്ളിയാകുന്നിതു ദുഷ്ടഹൃത്തുവില കുറഞ്ഞോന്നത്രെ ॥
നീതിമാന്റെ ചിരി പലരെ പരിപാതിഭോഷനാൽ പൊട്ടർമരിക്കുമെ ।
പരമേശനാം യാഹിന്നനുഗ്രഹം വരസമ്പത്തിനെ വരുത്തുന്നിതു ॥
അതിനൊടൊപ്പായവനെന്നുമെ വ്യസനം കൂട്ടി വെക്കുകയില്ലല്ലൊ ।
ബാലിശന്മാൎക്കു പാതകം ചെയ്വതു ഖേലനമെന്നപോലെയാകുന്നിതു ॥
ബുദ്ധിമത്താം വിവേകിക്കുതന്നുടെ ചിത്തതാരിലറിവുണ്ടു നിൎണ്ണയം ।
ദുഷ്ടനുതൻഭയം തന്നെ തന്റെ മേൽ തട്ടുമെന്നതു തിട്ടമായുള്ളപോൽ ॥
ചിത്തവാഞ്ച്ഛിതം ശിഷ്ടജനത്തിന്നു ദത്തമായീടുമല്ലൊ യഹോവയാൽ ।
ചക്രമാരുതൻ പൊയ്ക്കെടുംവണ്ണമെ അക്രമീദുഷ്ടനില്ലാതെയായിടും ॥
ഗാഢമായുള്ളടിസ്ഥാനമെന്നപോലീടു നില്ക്കുന്നു നീതിമാൻ നിത്യവും ।
പല്ലുകൾക്കു ചൊറുക്കയെപോലെയും കണ്ണുകൾക്കു പുകയെന്നപോലെയും ॥
തന്നെവല്ലേടവുമയച്ചുള്ളൊൎക്കു തന്രിയുള്ള മനുഷ്യനാകുന്നിതു ।
ആശയെ യഹോവാഭയമുള്ളവൻ വാസരങ്ങളെ നീട്ടിവെക്കുന്നിതു ॥
ദുഷ്ടരായ ജനങ്ങടെയാണ്ടുകൾ കഷ്ടമേറ്റം ചുരുങ്ങി കുറഞ്ഞുപോം ।
നീതിമാന്റെ പ്രതീക്ഷ സന്തോഷമാം നീതിഹീനന്റെ പ്രത്യാശ കെട്ടുപൊം ॥
ഉത്തമൎക്കു ശരണം യഹോവതൻ പദ്ധതിയക്രമിക്കതു നാശമാം ।
നീതിമാൻ കുലുങ്ങുന്നീലൊരിക്കലും നീതിഹീനനവനിയിൽ പാൎത്തിടാ ॥
നീതിയുള്ളവന്തനുടെ വായഹോ നീതിയെ തെഴുപ്പിക്കുന്നു മേല്ക്കുമേൽ ।
നീതിയറ്റു മറിപ്പുറ്റനാവുകൾ ഛേദിതങ്ങളായ്വന്നു കൂടും ദൃഢം ॥
ശിഷ്ടരായ ജനങ്ങടെ ചുണ്ടുകളിഷ്ടമായുള്ളവറ്റെയറിയുന്നു ।
ദുഷ്ടമൎത്ത്യന്റെ വായോൎത്തുകാണുകിൽ കഷ്ടമയ്യൊ മറിപ്പുകളത്രെയാം ॥

ക്ഷുദ്രപ്രയോഗം.

പണ്ടു ഇതല്യരാജ്യത്തിൽ പാൎക്കുന്ന ക്രസിൻ എന്നൊരു കൃ
ഷിക്കാരന്റെ ഭൂമികൾ ഏറ്റവും നന്നായി വിളയുന്നതിനെ സ
മീപസ്ഥന്മാർ കണ്ടു ആശ്ചൎയ്യപ്പെട്ടു, ഞങ്ങളുടെ നിലങ്ങൾ ഏക
ദേശം പാഴായി കിടക്കുമ്പോൾ ഇവന്റെ സ്ഥലങ്ങൾ അത്യന്തം [ 56 ] അനുഭവം കൊടുക്കുന്നതു എങ്ങിനെ? അവന്റെ മണ്ണിൽ വല്ല വി
ശേഷത്വം ഉണ്ടൊ? അല്ല ഇതിന്റെ ഹേതു എന്തു എന്നു തമ്മിൽ വി
ചാരിച്ചു സംസാരിച്ചപ്പോൾ, ദൈവത്താണ ഇവൻ ക്ഷുദ്രക്കാരൻ
ആയിരിക്കേണം, അല്ലാഞ്ഞാൽ ഈ കാൎയ്യം നടക്കുകയില്ല നിശ്ച
യം എന്നു ചിലർ ഉണൎത്തിച്ചാറെ, ക്രസിൻ ക്ഷുദ്രക്കാരൻ അത്രെ
എന്നു എല്ലാവൎക്കും സമ്മതമായി. എന്നാൽ ആ രാജ്യത്തിൽ ക്ഷുദ്ര
പ്രയോഗം സൎക്കാർ വിരോധം ആകകൊണ്ടു, അവന്റെ പകയർ
അവന്റെ പേരിൽ അന്യായം ബോധിപ്പിച്ചു. അങ്ങിനെയുള്ള
അന്യായം ന്യായാധിപതിമാർ ഏറ്റു അന്യായപ്രതികളെയും കക്ഷി
കളെയും ആസ്ഥാനത്തിലേക്കു വിളിച്ചപ്പോൾ ക്രസിൻ ബഹു ആ
രോഗ്യമുള്ള മകളെയും പുഷ്ടി ഏറിയ തന്റെ കന്നുകാലികളെയും
കൃഷിപ്പണിക്കോപ്പുകളെയും കൂട്ടിക്കൊണ്ടു വിസ്ഥാരസ്ഥലത്തേക്കു
ചെന്നു. പിന്നെ വിസ്താരം തുടങ്ങി, നിങ്ങളുടെ സമീപസ്ഥന്മാരു
ടെ വിളഭൂമികളിൽ അല്പം അനുഭവം മാത്രം കാണുകയും, നിങ്ങൾ്ക്കു
ഇത്ര വലിയ അനുഭവം ഉണ്ടാകുന്നതു എങ്ങിനെ എന്നു ന്യായാ
ധിപതിമാർ ചോദിച്ചപ്പോൾ, ക്രസിൻ തന്റെ മകളെ വിളിച്ചു
കാട്ടി, ഇതാ എന്റെ വിളഭൂമികളിലുള്ള പുല്ലു എല്ലാം ഇവൾ പറി
ച്ചുകളയും. പിന്നെ ഞാൻ നല്ല സൂക്ഷ്മത്തോടും പ്രയാസത്തോ
ടും കൂട പോറ്റി വളൎക്കുന്ന എന്റെ മുരികളെ കൊണ്ടു തക്കത്തിൽ
ഉഴുകയും കൈക്കൊത്തു എടുത്തു നന്നായി കൊത്തി നിലത്തെ ഇ
ളക്കി വളം ചേൎത്തു വിത്തു വാളുകയും ചെയ്യുന്നു. ഇതത്രെ എന്റെ
ക്ഷുദ്രപ്രയോഗം. ആയതിന്നു ഈ സന്നിധാനത്തിൽനിന്നു ഏതു
ശിക്ഷയും കല്പിച്ചാൽ അനുഭവിച്ചു കൊള്ളാം. എന്നാൽ ഞാൻ ഒ
ന്നും കൂടി പറയട്ടെ എന്റെ അയല്ക്കാർ തങ്ങളുടെ നിലങ്ങളിൽ എ
ന്നെ പോലെ പ്രയത്നം ചെയ്താൽ, അവൎക്കും ഇതുപ്രകാരം തന്നെ
അനുഭവം ഉണ്ടാകും. പരീക്ഷിച്ചു നോക്കിയാലും, എന്നു ക്രസിന്റെ
പ്രത്യുത്തരം കേട്ട ശേഷം ഇത്ര നല്ല വ്യവഹാരം ഈ കോടതി മു
ഖാന്തരം ഇതുവരെയും നടന്നില്ല എന്നു ന്യായാധിപതിമാർ ചൊല്ലി
അവനെ നന്നായി മാനിച്ച ആദരഭാവത്തോടെ വിട്ടയക്കുകയും
ചെയ്തു. [ 57 ] ഒരു വൈദ്യൻ.

ഈ കഴിഞ്ഞ ൧൮൭൦ ജുലായി ൧൯ാം തിയ്യതി തുടങ്ങി ൧൮൭൧
ഫിബ്രുവരി ൨൬ാം തിയ്യതി വരെയും, പരന്ത്രീസിലും ജൎമനിക്കാരി
ലും നടന്ന ഭയങ്കരമുള്ള യുദ്ധത്തിന്റെ ഓരൊ വൎത്തമാനങ്ങൾ
ഈ രാജ്യത്തിലും എത്തിയല്ലൊ. പരന്ത്രീസ ചക്രവൎത്തിയായ മൂ
ന്നാം നഫൊല്യൻ പ്രുശ്യ രാജാവായ മൂന്നാം വില്യമിന്നു വിരോധ
മായി യുദ്ധപരസ്യം പ്രസിദ്ധപ്പെടുത്തിയ ശേഷം, ആ ദൈവഭ
ക്തിയുള്ള രാജാവു തന്റെ സകല പ്രജകൾക്കും ഒരു പ്രാൎത്ഥന ദി
വസം കല്പിച്ചു, താനും അവരുമായി ദൈവകൃപയെയും സഹായ
ത്തെയും പൂൎണ്ണഹൃദയത്തൊടെ അന്വേഷിച്ചാറെ, മകനും പല പ്ര
ഭുക്കന്മാരും സേനാപതിമാരും മഹാ സൈന്യവും യുദ്ധസന്നാഹ
ങ്ങളുമായി പുറപ്പെട്ടു, പരന്ത്രിസു രാജ്യത്തിൽ പ്രവേശിച്ചു, അനേ
കം ഭയങ്കരപ്പടകളിൽ ശത്രുഗണങ്ങളെ അപജയപ്പെടുത്തി മൂന്നു
ലക്ഷത്തോളം പടയാളികളെയും സേനാപതിമാരെയും ചക്രവൎത്തി
താനെയും പിടിച്ചു, തടവിൽ ആക്കി ജൎമനിരാജ്യത്തിൽ കടത്തി പാ
ൎപ്പിച്ചു, ഏറിയൊരു കോട്ടകളെയും നഗരങ്ങളെയും രാജ്യത്തിന്റെ
ഒരു വലിയ അംശത്തെയും മൂലസ്ഥാനമായ പറീസ്പുരിയെയും
സ്വാധീനമാക്കിയ ശേഷം, ഇരുപക്ഷക്കാരും തമ്മിൽ സന്ധിച്ച
തും, സന്ധികാരണങ്ങളും വിവരങ്ങളും, ഇരുപക്ഷത്തിൽ പട്ടുപോ
യവരുടെ സംഖ്യയും അവസ്ഥയും ഇങ്ങിനെയുള്ളതു എല്ലാം അ
ല്പം അല്പമായി വൎണ്ണിപ്പാൻ ഇപ്പഞ്ചാംഗത്തിൽ സ്ഥലം പോരാ.
പക്ഷെ മറ്റൊരു വിധത്തിൽ ആ വൃത്താന്തങ്ങൾ ഒക്കയും വിവ
രിച്ചു പ്രസിദ്ധപ്പെടുത്തേണ്ടതിന്നു സംഗതി ഉണ്ടാകും. ഇന്നു ആ
ܸയുദ്ധഭൂമിയിൽനിന്നു നേരെ ദൈവലോകത്തിലേക്കു ചെന്നിട്ടുള്ള
വരുടെ സമൂഹത്തിൽ ഒരുവന്റെ ചരിത്രം ചുരുക്കത്തിൽ പറയു
ന്നുള്ളു. അഫ്രിക്കഖണ്ഡത്തിൽ പാൎത്തിരുന്ന ഒരു ധനവാനായ കാ
ഫ്രിയുടെ ഒമ്പതു വയസ്സുള്ള മകൻ യേശുവിന്റെ അവസ്ഥ കേട്ടു,
പൂൎണ്ണമനസ്സുകൊണ്ടു അവനിൽ വിശ്വസിച്ചു, സ്നാനത്തിൽ ദ
വിസ എന്നു പേർ ഏല്ക്കയും ചെയ്തു. പ്രായം ചെന്നപ്പോൾ അ
വൻ വൈദ്യം പഠിക്കേണം എന്നു നിശ്ചയിച്ചു. ഇങ്ക്ലാന്തിലേക്കു
പോയി. അവിടെ പാൎക്കുമ്പോൾ അവന്റെ വിദ്യയും സാമൎത്ഥ്യ
വും വൎദ്ധിക്കും അളവിൽ, അവന്റെ വിശ്വാസവും വിനയവും [ 58 ] ദൈവസ്നേഹവും വൎദ്ധിക്കയും ചെയ്തതിനാൽ, അവൻ തന്നെ അ
റിയുന്നുവൎക്കു എല്ലാവൎക്കും എത്രയും പ്രിയമുള്ളവനായി തീൎന്നു പ
ഠിപ്പു തീൎന്നാറെ അവൻ കൊടുത്ത പരീക്ഷയാൽ മഹാ കീൎത്തിത
നായി വരികകൊണ്ടു അവനു ഇങ്ക്ലാന്തിൽ തന്നെ ഒരു ഉദ്യൊഗം
കിട്ടി, കുറയ നാൾ ഒരു ആസ്പത്രിയിൽ വിശ്വാസത്തോടെ വേല
എടുത്ത ശേഷം, അവനു ഒരു രാജവിദ്യാശാലയിൽ മഹാ ഗുരുവിന്റെ
സ്ഥാനം സാധിച്ചു. അക്കാലം പരന്ത്രീസ യുദ്ധത്താൽ വന്ന മഹാ
നാശങ്ങളുടെ വൃത്താന്തങ്ങൾ ഇങ്ക്ലന്തിൽ എത്തി. ആ സങ്കടമുള്ള
വൎത്തമാനങ്ങളെ അവൻ വായിച്ചു അറിഞ്ഞാറെ, ഇതു എല്ലാം കേ
ട്ടറിഞ്ഞാൽ എന്തു അല്പം ക്ലേശിച്ചു കുറയ പണം ആ നാശങ്ങളെ
അനുഭവിക്കുന്നവരുടെ ആശ്വാസത്തിന്നായി അയച്ചാലും എന്തു
ഫലം. ഞാൻ വൈദ്യൻ അല്ലയൊ? ദൈവം എനിക്കു പ്രാപ്തിയെ
യും ധനത്തെയും തന്നുവല്ലൊ എന്റെ പുതിയ സ്ഥാനം ഏല്ക്കു
ന്നതിന്നു രണ്ടു മൂന്നു മാസം ഇട ഉണ്ടല്ലൊ. എന്നാൽ ഞാൻ ത
ന്നെ ചെന്നു ആ ദുഃഖിക്കുന്നവരിൽ ഏതാൻ ചില ആളുകളെ ആ
ശ്വസിപ്പിക്കും എന്നു ചൊല്ലി, പരന്ത്രീസിലെക്കു പുറപ്പെട്ടു. മൂന്നാം
നഫൊല്യൻ തന്റെ സൈന്യത്തോടെ പ്രുശ്യരുടെ കൈയിൽ അ
കപ്പെട്ട സെദാൻ കേട്ടയിൽ എത്തി, അതിന്റെ സമീപത്തുള്ള
പൊന്തമാഗിസ എന്ന സ്ഥലത്തിൽ ഒരു ആസ്പത്രിയെ സ്ഥാപി
ച്ചു, ഇരുനൂറു മുന്നൂറു മുറി ഏറ്റവരെയും ദീനക്കാരെയും ചേൎത്തു
പാൎപ്പിച്ചു, അവരെ ഒർ അഛ്ശന്റെ വാത്സല്യംകൊണ്ടും, ഒരു രാജാ
വിന്റെ ഐശ്വൎയ്യം കൊണ്ടും പോറ്റി, ദേഹങ്ങൾക്കു ചികിത്സി
ക്കുന്നപ്രകാരം ദേഹികൾക്കും സൌഖ്യം വരുത്തുവാൻ ആവോളം
യത്നിക്കയും ചെയ്തു. എങ്കിലും അവൻ തന്റെ ദീനപ്പുരയിലെ രോ
ഗികളെ മാത്രമല്ല, മറ്റെ സ്ഥലങ്ങളിലുള്ളവരെയും നോക്കി വിചാ
രിച്ചു കഴിയുന്നെടത്തോളം സഹായിച്ചു. യുദ്ധത്താൽ ആ നാട്ടുകാ
ൎക്കു വന്ന സങ്കടവും ദാരിദ്ര്യവും അവൻ കണ്ടു, മൂന്നു ഗ്രാമങ്ങളിൽ
നിന്നു ദിവസേന വിശന്നിരിക്കുന്നവൎക്കു കഞ്ഞിയും അപ്പവും ഇ
റച്ചിയും കൊടുപ്പിച്ചു, അവരുടെ വ്യസനത്തെ ശമിപ്പിച്ചു. ഇങ്ങി
നെ നടന്ന കറുത്ത വൈദ്യനെ ആ സ്ഥലത്തുള്ള എല്ലാ മനുഷ്യ
രും സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തു, പ്രത്യേകം ദരിദ്രരും രോ
ഗികളും അവനെ ഒർ അഛ്ശനെ പോലെ വിചാരിക്കയും ചെയ്തു
എന്നു പറവാൻ ഉണ്ടൊ. ഇങ്ങിനെ ദവിസ വൈദ്യൻ രണ്ടു മാ
സം മുഴുവനും പരന്ത്രീസിൽ താൻ വിശ്വസിച്ച ദൈവത്തെ മഹ [ 59 ] ത്വപ്പെടുത്തിയ ശേഷം, വസൂരിദീനം ആ സ്ഥലത്തിൽനിന്നു ഇ
ളകി. അങ്ങിനെയുള്ള രോഗികളെയും കൂട മറ്റെവരെ പോലെ അ
വൻ വിചാരിച്ചു അവൎക്കും ചികിത്സിക്കയും ചെയ്തതിനാൽ, ആ
ദീനം തനിക്കും പകൎന്നു. അതിനാൽ അവൻ അല്പം ചില ദിവ
സങ്ങൾ ബഹു കഷ്ടം അനുഭവിച്ചശേഷം, മരിച്ചു താൻ സ്നേ
ഹിച്ച കൎത്താവിന്റെ അടുക്കൽ പോകയും ചെയ്തു. അപ്പോൾ എല്ലാ
ജനങ്ങൾക്കും മഹാ സങ്കടം ഉണ്ടായി. ശവത്തെ എടുക്കുമ്പോൾ
വലിയവരും ചെറിയവരുമായ ബഹു ജനസമൂഹം കൂടി പോയി,
അനേകം പേരും പ്രത്യേകം ദരിദ്രക്കാരും കണ്ണുനീർ വാൎത്തു വാൎത്തു
കല്ലറയുടെ അരികെ നിന്നു കരഞ്ഞു. ഇങ്ങിനെ ആ സങ്കടമുള്ള
യുദ്ധസ്ഥലത്തിൽ ൨൮ ൨യസ്സുള്ള ഒരു കാഫ്രി സമാധാനത്തിന്റെ
ഒരു ദൂതനായി നടന്നു, ദുഃഖിതന്മാൎക്കു വേണ്ടി ഈ ലോകത്തിൽ
തനിക്കുണ്ടായ മഹത്വത്തെ മാത്രമല്ല തന്റെ ജീവനെയും കൂട ഉ
പേക്ഷിച്ചതു ആശ്ചൎയ്യമല്ലയൊ? അതു ക്രിസ്തുവിന്റെ സ്നേഹം
എന്നേ വേണ്ടു. കൎത്താവിൽ ചാകുന്ന മൃതന്മാർ ഇന്നു മുതൽ ഭാ
ഗ്യവാന്മാർ എന്നു എഴുതുക. അതെ അവർ തങ്ങളുടെ പ്രയത്നങ്ങ
ളിൽനിന്നു ഒഴിഞ്ഞു തണുക്കേണ്ടതു, അവരുടെ ക്രിയകൾ അവൎക്കു
പിഞ്ചെല്ലുകയും ചെയ്യുന്നു എന്നു ആത്മാവു പറയുന്നു. വെളിപ്പാടു
൧൪, ൧൩ എന്നുള്ള ദൈവവചനത്തിൽ ദവിസ വൈദ്യരുടെ ലാ
ഭവും സമ്പാദ്യവും ഇതാ കാണുന്നു. [ 60 ] ടപ്പാൽ ക്രമങ്ങൾ.

കത്തു പുസ്തകം ഭാണ്ഡം എന്നിവയുടെ തൂക്കത്തിൻ
പ്രകാരം ടപ്പാൽകൂലിവിവരം.

൧. കത്തു.
തൂക്കം. മുദ്രവില.
꠱ ഉറുപ്പികത്തുക്കം ഏറാത്തതിന്നു പൈ ൬.
൧ ഉറു. " " അണ. ൧.
൨ ഉറു. " " " ൨.
൩ ഉറു. " " " ൩.
4 ഉറു. " " " ൪.

ഇങ്ങിനെ ഓരൊ അര ഉറുപ്പികയുടെയും അതിന്റെ വല്ല അം
ശത്തിന്റെയും തൂക്കം കയറുന്നതിനു ഓരോ അണയുടെ വില ഏ
റുകയും ചെയ്യും. ഒരു കത്തിന്നു വെച്ച മുദ്ര പോരാതെയായ്വന്നാൽ
ആ പോരാത്ത മുദ്രയുടെയും ന്യായമായ കൂലിയുടെയും ഭേദത്തെ
കത്തു വാങ്ങുന്നവർ ഇരട്ടിപ്പായി കൊടുക്കേണ്ടി വരും. മുദ്ര ഇല്ലാ
ത്ത കത്തിന്നു ഇരട്ടിച്ച കൂലി ഉണ്ടു താനും. ൧൨ ഉറുപ്പിക തൂക്കത്തി
ന്നു ഏറുന്നവ ഭാണ്ഡട്ടപ്പാൽ നടക്കുന്ന കച്ചേരികളിൽ കത്തു എന്നു
വെച്ചു എടുക്കയില്ല; ഭാണ്ഡത്തിൽ അത്രെ ചേൎക്കുന്നുള്ളൂ. ഭാണ്ഡ
മില്ലാത്ത കച്ചേരികളിൽ എടുക്കയും ചെയ്യും.

൨. പുസ്തകം.

പുസ്തകം വൎത്തമാനക്കടലാസ്സു മുതലായ എഴുത്തുകളും മറ്റും
ചെറുവക സാമാനങ്ങളും ടപ്പാൽ വഴിയായി അയപ്പാൻ വിചാരി
ച്ചാൽ, അവറ്റെ രണ്ടു പുറത്തും തുറന്നിരിക്കുന്ന മെഴുത്തുണിയിൽ
കെട്ടി, "പുസ്തകട്ടപ്പാൽ" എന്ന വാക്കിനെ തലക്കൽ എഴുതേണം.
എന്നാൽ ൧൦ ഉറുപ്പിക (꠰ റാത്തൽ) തൂക്കം ഏറാത്തതിനു ഒർ അണ
യുടെയും ൨൦ ഉറുപ്പികത്തൂക്കം ഏറാത്തതിനു രണ്ട് അണയുടെയും
മുദ്രയെ പതിക്കേണം. പിന്നെ പതുപ്പത്തു ഉറുപ്പികയൊ പത്തു ഉറു
പ്പികയുടെ വല്ല അംശമോ കയറുന്ന തൂക്കത്തിന്നു ഓരോ അണ ട
പ്പാൽ കൂലിയും കയറും. (പത്തു ഉറുപ്പിക ശരിയായ തുക്കമുള്ള പുസ്ത [ 61 ] കത്തിന്റെ കൂലി ൧ അണ എങ്കിലും പത്തു ഉറുപ്പികത്തുക്കത്തിൽ
ഒരു രോമംപോലും ഏറുന്നതിന്നു രണ്ട് അണ). ൨൦൦ ഉറുപ്പിക തൂക്ക
ത്തിൽ അധികമുള്ള പുസ്തകത്തെ എടുക്കുന്നില്ല. മുദ്ര വെക്കാതെ
ഈ ടപ്പാൽ വഴിയായി ഒന്നും അയച്ചു കൂടാ. എന്നാൽ ഈ
ഇങ്ക്ലി
ഷ് സൎക്കാൎക്കു അധീനമായിരിക്കുന്ന ഹിന്തുരാജ്യങ്ങളുടെ ഏതു സ്ഥ
ലത്തിലേക്കും മേല്പറഞ്ഞ തുക്കമുള്ള കത്തിന്നും പുസ്തകത്തിന്നും മേ
ല്പറഞ്ഞ കൂലിയും മതി. കണ്ണൂരിലേക്കും കാശിയിലേക്കും ഒക്കുന്ന തൂ
ക്കത്തിന്നും ഒക്കുന്ന കൂലിയും വേണം.

൩. ഭാണ്ഡം

ഉറുപ്പിക തൂക്കം.
ൟ തൂക്ക
ത്തിൽ ഏറാ
ത്തതിന്നു
൧൦ ൨൦ ൩൦ ൪൦ ൫൦ ൬൦ ൭൦ ൮൦ ൯൦ ൧൦൦
ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ.
൧൨ ൧൫ ൧൧ ൧൪

ഇങ്ങിനെ അയക്കുന്ന കെട്ടുകളിൽ ഒരു കത്തിനെ മാത്രം വെ
ക്കാം; അധികം കത്തുകളെ വെച്ചാൽ ൫൦ ഉറുപ്പികയോളം പിഴ ഉണ്ടാ
കും. എന്നാൽ കെട്ടിനെ മെഴുത്തുണികൊണ്ടു നല്ലവണ്ണം പുതഞ്ഞു.
അരക്ക്കൊണ്ടു മുദ്രയിട്ടും "ഇതിൽ റെഗ്യുലേഷനു വിപരീതമായി
ഏതുമില്ല" എന്നു തലക്കൽ ഒരു എഴുത്തും അയക്കുന്നവരുടെ പേ
രും ഒപ്പും വെക്കുകയും വേണം. മേല്പറഞ്ഞ കൂലി പണമായിട്ടൊ
മുദ്രയായിട്ടൊ കൊടുക്കുന്നതിൽ ഭേദം ഇല്ല. കൂലി കൊടുക്കാതെ അ
യച്ചാൽ വാങ്ങുന്നവർ ഈ കൂലി തന്നെ കൊടുത്താൽ മതി. [ 62 ] ൧ാം പട്ടിക പുകവണ്ടി.

വേപ്പൂർ തൊട്ടു ചിന്നപ്പട്ടണം വരെക്കും കിഴക്കു പടിഞ്ഞാറ്റൻ
ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടി വഴികൾ കിഴക്കോട്ടു പോയാൽ.

മൈല്സ
വേപ്പൂരി
ൽ നിന്നു.
പുകവണ്ടി സ്ഥാ
നങ്ങൾ
C ആഴ്ചതോറും. ഞായറാഴ്ചയിൽ
B മാത്രം
— എന്ന കുറി വണ്ടി താ
മസിക്കുന്നു എന്നു കാണിക്കുന്നു.

വ. എന്നതു വണ്ടി വരവു.

പു. " വണ്ടി പുറപ്പാടു.

ഉ. മ. " ഉച്ചെക്കു മുമ്പെ.

ഉ. തി. " ഉച്ച തിരിഞ്ഞിട്ടു.

൧, ൨, ൩
തരവും
൧, ൨
തരവും
൩. തരം. ചരക്കു. ൧, ൨, ൩
തരം.
൧, ൨, ൩
തരവും
൧, ൨, ൩
തരം.
ഉ. മു. ഉ. തി. ഉ. മു. ഉ. തി.
വേപ്പൂർ . . പു. . . 8 15 12 30 8 15
8 4/3 പരപ്പനങ്ങാടി . . . 8 45 1 0 - - - 8 45
13 4/3 താനിയൂർ. . . . 9 2 1 18 - - - 9 2
18 4/3 തിരൂർ . . വ. . . 9 20 1 35 9 20
പു. . . 9 25 1 40 9 25
28 കുറ്റിപ്പുറം . . . . 9 55 2 12 9 55
39½ പട്ടാമ്പി . . . . 10 28 2 50 10 28
[ 63 ]
46¾ ചെറുവണ്ണൂർ . വ . . 3 20
പു . . 10 58 3 30 10 58
54¾ ഒറ്റപ്പാലം . . . . . . . 11 31 4 0 11 31
59¾ ലക്കടി . . . . . . . . 11 48 4 15 11 48
68½ പറളി . . . . . . . . 12* 16 4 40 12* 16 * ഉ. തി.
74¼ പാലക്കാടു . വ. . 12 36 4 57 12 36
പു. . 12 50 5 5 12 50
ഉ. മു. ഉ. തി
82¾ കഞ്ചിക്കോടു. വ. . 1 20 1 20
പു. . 1 30 5 30 1 30
89¾ വാളയാറു . . . . 2 0 6 0 2 0
98¼ മടിക്കരൈ . . . . 2 40 6 40 2 0
104½ കോയമ്പുത്തൂർ, വ. . 3 0 7 0
ഉ. മു. ഉ. തി. ഉ. തി. C കോയമ്പുത്തൂരിൽ നിന്നു
ചോലാൎപ്പേട്ടെക്കു ൩ാം തര
ക്കാരേയും എടുക്കും.
പു. . 3 30 8 0 4 15 3 30 4 15
120¼ സോമനൂർ . . . . 4 10 8 41 4 55 4 10 4 55
131¼ അവനാശി . . . . . . . 4 43 9 23 5 25 4 43 5 25
139¾ ഊത്തുകുളി . . . . . . . 5 9 9 53 5 50 5 9 5 50
154 പെറന്തുറി . . . . . . . 5 50 10 55 6 30 5 50 6 30
163¼ ൟരൊടു . വ. . 6 13 11 30 6 50 6 13 6 50
തിരുച്ചിറാപ്പള്ളി വ. ഉ. തി. ഉ. തി. ഉ. തി.
നാഗപട്ടണം 7 0 1 53 1 53
6 15 6 15
[ 64 ] ൧ാം പട്ടിക

വേപ്പൂർ തൊട്ടു ചിന്നപ്പട്ടണം വരെക്കും കിഴക്കു പടിഞ്ഞാറ്റൻ
ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടി വഴികൾ കിഴക്കോട്ടു പോയാൽ.

മൈല്സ
വേപ്പുരി
ൽ നിന്നു.
പുകവണ്ടിസ്ഥാ
നങ്ങൾ.
C ആഴ്ചതോറും. ഞായറാഴ്ചയിൽ
B മാത്രം.
൧, ൨, ൩
തരവും.
൧, ൨
തരവും.
൩ തരം. ചരക്കു. ൧, ൨, ൩
തരം.
൧, ൨, ൩
തരവും.
൧, ൨, ൩
തരം.
ൟരൊടു . പു. . 6 45 12* 25 7 5 6 45 7 5 *കൊടികുത്തികണ്ടെങ്കി
ലെ നിൎത്തും
175¾ ചങ്കിലിതൂക്കം . . . 7 30 1 15 7 50 7 30 7 50
186½ മൿദാനൽ ചാവടി . . * 1 50 8 30 * 8 30 *ഉ. തി.
199½ ചേലം . . വ . . 8 35 2 30 9 5 8 35 9 5
പു . . 9 0 3 15 9 45 9‡ 0 9 45 ‡ ൧. ൨ തരവും ടപാലും.
214 ശിവരായമല . . . 9 45 4 5 10 25 9 45 10 25
226 മല്ലാപ്പുറം . . . . 10 35 5 10 11 10 10 35 11 10
240¼ മോറാപ്പുറം . . . 6 0 11 50 11 50
255 ശാമൽപട്ടി . . . . 12† 5 6 50 12† 30 12† 5 12† 30 † ഉ.തി.
269½ തിരുപ്പത്തൂർ. . . . 12 50 7 40 1 5 12 50 1 5
274¼ ചോലാൎപ്പേട്ട ഏപ്പു. വ 1 5 8 0 1 20 1 5 1 20
ഉ. മു. ഉ. തി. ഉ. മു. ഉ. തി.
358¾ വെങ്കളൂർ . വ. . 1 0 6 30 7 0 6 30
[ 65 ]
ചരക്കു
ചൊലാൎപ്പേട്ട ഏപ്പു . വ 1 30 8 45 1 40 1 30 1 40
283½ വാണിയമ്പാടി . . . 2 0 2 0 2 0 2 0
293½ അമ്മൂർ . . . . . 2 33 2 25 2 33 2 25
300¾ മെൽപട്ടി . . . . 2 40
310½ കുടിയെത്തം . . . 11 15 3 5 3 5
325¾ വേലൂർ . . . വ . . 4 12 12* 15 3 40 4 12 3 40 *ഉ. തി
പു . . 4 20 12 30 3 50 4 20 3 50
333 തിരുവല്ലം. . . . 4 8
341¼ ആൎക്കാടു . . . . 5 10 1 22 4 25 5 10 4 26
350½ ചോളിയങ്കപുറം . . 4 48
363¾ അറകോണം ഏപ്പു . വ . 6 15 2 40 5 10 6 15 5 10
625¾ ബല്ലാരി . . വ . . 7 30
670¾ രായിച്ചൂർ . വ . . 10 20
അറകോണം ഏപ്പു പു . 6 25 3 30 5 20 6 25 5 20
370¼ ചിന്നമ്മപ്പേട്ട . . . 6 43 6 43 5 35
376¾ കടമ്പത്തൂർ . . . . 5 50 † ഉ. തി.
380½ തിരുവളൂർ . . . . 7 15 6 0 7 15 6 0
388½ തിന്നനൂർ . . . . 6 19 7 34 6 19 B അറക്കോണം, ആവടി
പിറമ്പൂർ എന്നീസ്ഥലങ്ങളി
ൽ നിന്നു ചിന്നപട്ടണത്തേക്കു
൩ാം തരവും ഉണ്ടു.
393¼ ആവടി . . . . . . . . . 7 45 7 45 6 32
402¾ പിറമ്പൂർ . . . . 8 8 6 55 8 8 6 55
406¼ ചിന്നപ്പട്ടണം . . . 8 30 5 35 7 15 8 30 7 15
[ 66 ]
൨ാം പട്ടിക.
വെങ്കളൂർ ചീനപ്പാത
വേപ്പൂരിൽ നിന്നും മറ്റും പുറപ്പെട്ടാൽ
൩ാം പട്ടിക.
രായിച്ചൂർ ചീനപ്പാത
വേപ്പുരിൽ നിന്നും മറ്റും പുറപ്പെട്ടാൽ.
വേപ്പൂരിൽ
നിന്നുള്ള
ദൂരം.
പുകവണ്ടി സ്ഥാനങ്ങൾ: ചോലാൎപ്പേട്ട,
കുപ്പം, കൊലാർറോടു, മാലൂർ, കാടു
കോടി, വെങ്കളൂർ
ആഴ്ചതോറും. വേപ്പൂ
രിൽനി
ന്നുള്ള
ദൂരം.
പുകവണ്ടിസ്ഥാനങ്ങൾ: അറകോ
ണം, തിരുത്തണി, നകരി, പട്ടൂർ,
പൂടി, തിരുപ്പതി, കൂടൂർ, രെട്ടിപ
ള്ളി, രാജാപ്പേട്ട, ഞാണലൂർ, ഒൻറി
മെത്ത, കടപ്പ, കാമളപൂർ, ഏറങ്കു
ന്നല, മൂത്തനൂർ മുതലായവ.
ആഴ്ച തോറും
ഞായറാഴ്ചയിലും
ഉ. മു. ഉ. തി. ഉ. മു. ഉ. തി. ഉ. മു.
274¼ ചോലാൎപ്പേട്ട . . വ . . . 1 5 1 20 363¾ അറകോണം . . വ . . . 6 15 2 40
പു . . 1 50 1 45 പു . . 9 30 2 55 5 40
358¾ വെങ്കളൂർ . . . . . . . . 7 0 6 30 ഉ. തി.
405 തിരുപ്പതി . . . വ . . 12 22 4 45 8 10
പു . . 12 45 4 40
482¾ കടപ്പ . . . . വ . . 5 50 8 20
പു . . 6* 50 9 0
ഉ. തി. ഉ. മു.
625¾ ബല്ലാരി . . . വ . . 3 50 7 30
670¾ രായിച്ചൂർ . . . വ . . 10 20
ബൊമ്പായി ഇരിമ്പുപാതയോടു ചേൎത്തിരിക്കുന്നു
[ 67 ]
൪ാം പട്ടിക.

നേരെ തെക്കുനിന്നുള്ള
ഇരിമ്പു പാതയിൽ കൂടിയ പുകവണ്ടികൾ.

൫ാം പട്ടിക.

ആൎക്കോണത്തിൽ നിന്നു
കാഞ്ചിപുരത്തേക്കുള്ള ചീനപ്പാത

തിരുച്ചിറപ്പള്ളിയിൽ
നിന്നുള്ള ദൂരം.
പുകവണ്ടി സ്ഥാനങ്ങൾ: കാരൂർ, തിരു
ച്ചിറാപ്പള്ളി, തിരുവാമ്പൂർ, പൂതലൂർ, ത
ഞ്ചാവൂർ, സാലിയമംഗലം, അമ്മാപ്പേ
ട്ടൈ, നീടാമംഗലം, കൊരടാച്ചേരി, ക
ളിക്കരൈ, തിരുവാളൂർ, കിവളൂർ ചി
ക്കൽ, നാഗപട്ടണം
ആഴ്ച തോറും
(ഞായറാഴ്ചയില്ലാ)
ഞായറാഴ്ചയും
ആഴ്ചതോറും
ആഴ്ചതൊറും. ൧, ൨, ൩ തരവും
ചരക്കും.
ഉ. തി. ഉ. മു. ഉ. മു. ഉ. തി.
ൟരോടു . . . . പു . . . 2 0 9 0 ആൎക്കോണം . . . പു . . . 9 15 5 30
41 കാരൂർ . . . . . . 4 30 11 30 18¾ കാഞ്ചിപുരം . . . വ. . . 10 45 7 0
86 തിരുച്ചിറപ്പള്ളി . . വ. . . 7 0 1 53
പു. . . 6* 30 2 15
119 തഞ്ചാവൂർ . . . വ. . . 8 25 3 25
168 നാഗപട്ടണം . . . . . . 12† 10 6 15
* ഉ. മു.
† ഉ. മു.
[ 68 ]
൬ാം പട്ടിക.

ചേലം തൊട്ടു വേപ്പൂരോ
ളം കിഴക്കു പടിഞ്ഞാറ്റൻ ഇരിമ്പു പാത
യിൽ കൂടിയ പുകവണ്ടി വഴികൾ പടിഞ്ഞാ
റോട്ടു പൊയാൽ

൭ാം പട്ടിക. പുക

ചേലം എന്ന

മദ്രാശിയിൽ
നിന്നുള്ള
ദൂരം.
പുകവണ്ടി
സ്ഥാനങ്ങൾ.
ആഴ്ചതോറും. വേപ്പൂർ തൊട്ടു യാത്ര
൧, ൨
തരം.
൧, ൨, ൩
തരം.
൧ാം തരം.
ഉ. മു. ഉ. തി. ഉ. അ.
206¾ ചേലം . പു. . 6 30 5 0
219¾ മൿദാനൽ ചാവടി 5 30 ചിന്നപട്ടണം . . 38 3
230½ ശങ്കരദുൎഗ്ഗ . . . . 7 50 6 7 അറകൊണം . . 34 2
8 28 6 45 രായിച്ചൂർ . . . 48 8
243 ൟരൊടു . . 8 28 6 45
8 40 7 5 ആൎക്കാടു . . . . 32 1
252¼ പെറന്തുറി . . . 9 10 7 35 വേലൂർ . . . . 30 11
266½ ഊത്തുകുളി . . . 9 53 8 17 ചോലാൎപ്പേട്ട . . 25 13
275 അവനാശി . . . 10 28 8 45 ബെങ്കളൂർ . . . 33 9
286 സൊമനൂർ . . . 11 0 9 15 തിരുപ്പത്തൂർ . . 25 5
ചേലം . . . . 18 12
ബെങ്കളൂർ . . . .
301¾ കോയമ്പുത്തൂർ വ . 11 50 10 0 മൿദാനൽ ചാവടി . 17 9
ഉ. തി. ഉ. മു. ശങ്കരദുൎഗ്ഗ . . . 16 8
പു . . 12 20 7 45 ൟരോടു . . . 15 5
പെറന്തുറി . . . 14 7
308 മതുക്കരൈ . . 12 36 8 0 ഊത്തുകുളി. . . 13 2
316½ വാളയാറു . . 1 6 8 31 അവനാശി . . 12 6
323½ കഞ്ചിക്കോടു . . 1 30 8 55 സോമനൂർ . . . 11 6
332 പാലക്കാടു വ. . . 1 55 9 20 കോയമ്പുത്തൂർ . . 9 14
പു. . . 2 0 9 25 മതുക്കരൈ . . . 9 5
337¾ പറളി . . . 2 18 9 43 വാളയാറു . . . 8 7
347 ലക്കടി . . . . 2 48 10 13 കഞ്ചിക്കോടു . . 7 13
351½ ഒറ്റപ്പാലം . . . 3 5 10 30 പാലക്കാടു . . . 6 15
359½ ചെറുവണ്ണൂർ . . . 3 30 10 58 പറളി . . . . 6 8
366¾ പട്ടാമ്പി . . . . 3 53 11 22 ലക്കടി . . . . . 5 10
378¼ കുറ്റിപ്പുറം . . . 4 27 11 54 ഒറ്റപ്പാലം . . . . 5 3
ഉ. തി. ചെറുവണ്ണൂർ . . . 4 7
387½ തിരൂർ . വ. . . 4 55 12 20 പട്ടാമ്പി . . . . . 3 12
പു. . . 5 0 12 25 കുറ്റിപുറം . . . 2 10
392½ താനിയൂർ . . . . 5 15 12 42 തിരൂർ . . . . . 1 13
397½ പരപ്പനങ്ങാടി . . 5 30 1 0 താനിയൂർ . . . . 1 14
406¼ വേപ്പൂർ . . . . 6 0 1 30 പരപ്പനങ്ങാടി . . . 0 14
[ 69 ] വണ്ടിക്കൂലി കേവു നറക്കു.

ഉ. = ഉറുപ്പിക. അ. = അണ. ൧ ഉറുപ്പിക = ൧൬ അണ. ൧ അണ
= ൪ മുക്കാൽ, ൩ പുത്തൻ, ൩ തുട്ടു, ൬ കാശു. ൧ അണ = ൧൨ പൈ
൧ പൈ = ꠱ കാശു.

പുകവണ്ടി സ്ഥാനങ്ങൾക്കായിട്ടേ വേപ്പൂരിൽ ചീട്ടു കൊടുക്കപ്പെടൂ.

ക്കാരുടെ കൂലി. പല്ലക്ക നായി. കുതിരകൾ. വണ്ടികൾ.
൨ാം തരം. ൩ാം തരം. ഒന്നിന്നു. ഒന്നിന്നു. ഒറ്റക്കുതിര. ഒരാളുടെ വ
സ്തു ആയാൽ
൨. കുതിരകൾ.
നാലു
ചക്രങ്ങൾ.
രണ്ടു
ചക്രങ്ങൾ.
ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ.
10 9 6 6 25 7 3 4 38 3 57 4 63 10 38 3
9 7 5 11 22 12 3 0 34 2 51 3 56 14 34 2
13 7 9 1 32 5 4 12 63 0 94 8 105 0 63 0
8 14 5 6 21 6 2 12 32 0 47 15 53 5 32 0
8 8 5 6 21 6 2 12 32 0 47 15 53 5 32 0
7 2 4 5 17 3 2 8 25 13 38 11 43 0 25 13
9 5 5 10 22 7 3 0 23 11 50 8 56 2 33 11
7 0 4 4 16 14 2 8 25 5 38 0 42 3 25 5
5 3 3 2 12 8 1 8 18 12 28 2 31 4 18 12
4 14 2 15
4 9 2 12 11 0 1 8
4 4 2 9 10 3 1 8 15 5 22 15 25 8 15 5
4 0 2 7
3 10 2 3
3 7 2 1 8 4 1 4 12 6 18 9 20 10 12 6
3 2 1 14
2 3 1 10 6 9 1 4 9 14 14 12 16 7 9 14
2 1 1 9
1 14 1 7
1 12 1 5
1 9 1 3 4 10 1 0 6 15 10 7 11 9 6 15
1 7 1 1
1 4 0 15
1 2 0 14 3 7 1 0 5 3 7 12 8 10 5 3
1 0 0 12 2 15 0 8 4 7 6 10 7 6 4 7
0 13 0 10
0 9 0 7
0 6 0 5 2 0 0 8 3 0 3 0 5 0 3 0
0 5 0 4
0 3 0 2
[ 70 ] കുതിരകളും വണ്ടികളും. മദ്രാശിയല്ലാതെ മറ്റെ പുകവണ്ടി സ്ഥാനങ്ങളിൽ
രൊടറിയിച്ചു, വലി പുറപ്പെടുന്നതിന്നു ꠲ മണിക്കൂർ മുമ്പെ ഒരുങ്ങി നില്ക്കേണം. (കയ

കുതിരക്കാരൻ. ഓരോ കുതിരയുടെ ഒന്നിച്ചു ഓരോ കുതിരക്കാരന്നു കൂലി കൂടാതെ

നായ്കൾ. യാത്രക്കാർ എത്ര പണം കൊടുത്തിട്ടും, നായ്ക്കളെ തങ്ങൾ ഏറുന്ന വണ്ടിയിൽ

കൂടാതെ എത്തിക്കേണ്ടതിന്നു ഓരോ നായ്ക്കു ചങ്ങലയും വായ്ക്കൊട്ടയും വേണം.

കെട്ടുകൾക്കുള്ള കേവുനറക്കു.
൨൫൦ റാത്തലിൽ തൂക്കം ഏറുന്ന കെട്ടുക
ൾ്ക്കും ൟ പട്ടികയിൽ കാണിച്ച
പ്രകാരം കേവു കയറുന്നു.
൧ റാത്തൽ
തൊട്ടു
൧൦ റാ
ത്തൽ
വരേ
൧൦꠰
തൊട്ടു
൨൦ റാ
ത്തൽ
വരേ
൨൦꠰
തൊട്ടു
൪൦ റാ
ത്തൽ
വരേ
൪൦꠰
തൊട്ടു
൮൦ റാ
ത്തൽ
വരേ
൮൦꠰
തൊട്ടു
൧൦൦ റാ
ത്തൽ
വരേ
൧൦൦꠰
തൊട്ടു
൧൨൫ റാ
ത്തൽ
വരേ
൧൨൫꠰
തൊട്ടു
൧൫൦ റാ
ത്തൽ
വരേ
൧൫൦꠰
തൊട്ടു
൨൦൦ റാ
ത്തൽ
വരേ
൨൦൦꠰
തൊട്ടു
൨൫൦ റാ
ത്തൽ
വരേ
ദൂരം കേവു കേവു കേവു കേവു കേവു കേവു കേവു കേവു കേവു
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
൧ മൈൽ തൊട്ടു ൫൦ മൈൽസ വരെ 0 4 0 6 0 8 0 12 1 2 1 8 1 14 2 4 2 10
൫൧ മൈൽസ ൧൦൦ Ⓢ 0 6 0 9 0 12 1 2 1 10 2 2 2 10 3 2 3 10
൧൦൧ Ⓢ ൨൦൦ Ⓢ 0 8 0 12 1 0 1 8 2 2 2 12 3 6 4 0 4 10
൨൦൧ Ⓢ ൩൦൦ Ⓢ 0 10 0 15 1 4 1 14 2 10 3 6 4 2 4 14 5 10
൩൦൧ Ⓢ ൪൦൦ Ⓢ 0 12 1 2 1 8 2 4 3 2 4 0 4 14 5 12 6 10
൪൦൧ Ⓢ ൫൦൦ Ⓢ 1 4 1 5 1 12 2 10 3 10 4 10 5 10 6 10 7 10
[ 71 ] കുതിരയൊ വണ്ടിയൊ കയറ്റുവാൻ മനസ്സുണ്ടെങ്കിൽ, ഒരു നാൾ മുങ്കൂട്ടി സ്തെഷന്മാസ്തൎമ്മാ

റ്റി കിഴിക്കുന്നതിൽ ഉണ്ടാകുന്ന ചേതം മുതലാളി സഹിക്കേണം.)

കയറിനില്കാം.

കയറ്റിക്കൂടാ. വേറിട്ടുള്ള നായ്ക്കൂട്ടിൽ നായ്ക്കളെ പൂട്ടിവെക്കാറുണ്ടു, എന്നാൽ അവ കേടു

നീൎക്കട്ട (ഐസ്സ്) മീൻ, പച്ചക്കറികൾക്കുള്ള കേവുപട്ടിക.

൨൫൦ റാത്തലിൽ തൂക്കം ഏറുന്ന കെട്ടു
കൾക്കും ൟ പട്ടികയിൽ കാണിച്ച പ്രകാരം
കേവു കയറുന്നു.
൧റാത്തൽ
തൊട്ടു
൧൦ റാ
ത്തൽ
വരേ
൧൦
തൊട്ടു
൨൦ റാ
ത്തൽ
വരേ
൨൦
തൊട്ടു
൪൦ റാ
ത്തൽ
വരേ
൪൦
തൊട്ടു
൮൦ റാ
ത്തൽ
വരേ
൮൦
തൊട്ടു
൧൦൦ റാ
ത്തൽ
വരേ
൧൦൦
തൊട്ടു
൧൨൫ റാ
ത്തൽ
വരേ
൧൨൫
തൊട്ടു
൧൫൦ റാ
ത്തൽ
വരേ
൧൫൦
തൊട്ടു
൨൦൦ റാ
ത്തൽ
വരേ
൨൦൦
തൊട്ടു
൨൫൦ റാ
ത്തൽ
വരേ
ദൂരം കേവു കേവു കേവു കേവു കേവു കേവു കേവു കേവു കേവു
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
ഉറുപ്പിക
അണ
൧ മൈൽ തൊട്ടു ൫൦ മൈൽസ് വരേ 0 3 0 5 0 6 0 12 09 0 12 1 15 1 2 1 8 2 0
൫൧ Ⓢ ൧൦൦ Ⓢ 0 5 0 6 0 8 0 12 0 15 1 2 1 5 1 14 2 7
൧൦൧ Ⓢ ൨൦൦ Ⓢ 0 8 0 9 0 12 1 2 1 4 1 7 1 10 2 7 3 0
൨൦൧ Ⓢ ൩൦൦ Ⓢ 0 9 0 12 0 15 1 5 1 8 1 11 1 14 3 0 3 11
൩൦൧ Ⓢ ൪൦൦ Ⓢ 0 10 0 15 1 2 1 8 1 13 2 0 2 3 3 9 4 4
൪൦൧ Ⓢ ൫൦൦ Ⓢ 0 12 1 2 1 5 1 11 2 1 2 4 2 7 4 2 4 11

🖙 ഓരോ കെട്ടു നല്ലവണ്ണം കെട്ടി, ഇങ്ക്ലിഷിൽ തെളിവായ മേൽവിലാസം എഴുതി, കയറ്റുന്ന ഇടത്തു കേവു മുമ്പിൽ കൂട്ടി
കൊടുക്കേണം. വലി പുറപ്പെടുന്നതിന്നു ꠱ മണിക്കൂറു മുമ്പേ കെട്ടുകളെ തൂക്കി കണക്കിൽ ചേൎപ്പാൻ വേണ്ടി അതാത പുക
വണ്ടി സ്ഥാനങ്ങളിൽ ഏല്പിക്കാഞ്ഞാൽ, നിശ്ചയിച്ച വലിയിൽ കയറ്റിക്കൂടാതെ പോകും. [ 72 ] മദ്യപാനവൃക്ഷഫലവൎണ്ണനം

മദ്യ
പാനപാ
പത്താൽ ബുദ്ധി
ക്ഷയിക്കയും, ബലം കുറകയും, ശരീരം
രീഗപ്പെടുകയും, സൌന്ദൎയ്യം കെടുകയും
രക്തം ദുഷിക്കയും, കരള കത്തുകയും, തലച്ചോർ,
ദ്രവിക്കയും, ദീനപ്പുരകൾ നിറകയും, അക
മെയും പുറമെയും മുറിവുകളും ഉണ്ടാകും. ഇന്ദ്രിയ
ങ്ങൾക്ക് അത് മന്ദ്രവാദിനിയും, ദേഹിക്ക്
വഞ്ചകനും, പണസ്സഞ്ചിക്ക് തസ്കരനും, ഇരപ്പാളി
ക്ക സഖിയും ആക്കി ചമക്കുന്നത് കൂടാതെ
മറ്റുള്ളവൎക്ക ആരോഗ്യം ചൊല്ലി
കൊണ്ട സദൂതിപാനം ചെ
യ്യുന്നവൻ തന്റെ
ത് കവൎന്ന
സ്വഘാത
കനും മൃഗ
പ്രായനുമാ
യി ചമയു
ന്നു സത്യം.
ജഡത്തിൽ
ഈ വിത്തി
നെ വിതെ
ക്കുന്നവൻ
തല്ക്കാലത്തി
ലും ഭാവിയിലും നാ
ശത്തെ കൊയ്യുമെന്നറിക.
മദ്യപാനപാപത്തിന്റെ
കൂലിയും മരണം തന്നെ. [ 73 ] പെരുനാളുകളുടെ വിവരം.

൧. ക്രിസ്ത്യപെരുനാളുകൾ.

ആണ്ടുപിറപ്പു ജനുവരി ധനു ൧൮
പ്രകാശനദിനം " " ൨൩
സപ്തതിദിനം " ൨൮ മകരം ൧൬
നോമ്പിന്റെ ആരംഭം ഫിബ്രുവരി ൧൪ കുംഭം
നഗരപ്രവേശനം മാൎച്ച ൨൪ മീനം ൧൩
ക്രൂശാരോഹണം " ൨൯ " ൧൮
പുനരുത്ഥാനനാൾ " ൩൧ " ൨൦
സ്വൎഗ്ഗാരോഹണം മെയി മേടം ൨൮
പെന്തകൊസ്തനാൾ " ൧൯ എടവം
ഇങ്ക്ലിഷരാജ്ഞി ജനിച്ച നാൾ " ൨൪ " ൧൨
ത്രീത്വനാൾ " ൨൬ " ൩൪
യോഹന്നാൻ സ്നാപകൻ ജൂൺ ൨൪ മിഥുനം ൧൨
അന്ത്രയൻ നവെംബർ ൩൦ വൃശ്ചികം ൧൬
ഒന്നാം ആഗമനനാൾ നവെംബർ " ൧൭
ക്രിസ്തൻ ജനിച്ച നാൾ ദിസെംബർ ൨൫ ധനു ൧൨
സ്തെഫാൻ " ൨൬ " ൧൩
യോഹന്നാൻ സുവിശേഷകൻ " ൨൭ " ൧൪

൨. ഹിന്തുക്കളുടെ പെരുനാളുകൾ.

വിഷു മീനം ൩൧ എപ്രിൽ ൧൧
പിതൃകൎമ്മം കൎക്കിടകം ൨൦ അഗുസ്ത
തിരുവോണം ചിങ്ങം ൩൧ സെപ്ത. ൧൪
ആയില്യം, മകം കന്നി ൧൪, ൧൫ " ൨൮, ൨൯


൩. മുഹമ്മദീയ പെരുനാളുകൾ.

ബറത്ത ശബ്ബാൽ ൧൫ ദിസെംബർ ൧൫
ഹജി പെരുനാൾ ദുല്ഹജി ൧൫ ഫിബ്രുവരി ൨൪
മുഹരം മുഹരം മാൎച്ച ൧൦
ചെറിയ പെരുന്നാൾ റമുള്ളാൻ ൩൦ നവെംബർ ൩൦
[ 74 ] LIST OF
MALAYALAM BOOKS.

മലയാള
പുസ്തകങ്ങളുടെ പട്ടിക.

ഉ. അ. പൈ
The Malayalam Almanac മലയാള പഞ്ചാംഗം 0 3 0
Arithmetic സംഖ്യാവിദ്യ 0 3 0
Malayalam & English School-Dictionary മലയാള ഇങ്ക്ലിഷ അകാരാദി 2 0 0
English & Malayalam School-Dictionary ഇങ്ക്ലിഷ് മലയാള ” 2 0 0
Clift’s Geography ഭൂമിശാസ്ത്രം 0 6 0
Elements of English Grammar ഇങ്ക്ലിഷ വ്യാകരണം 0 3 6
Dr. Gundert’s Grammar of the Malayalam Language മലയാള ഭാഷാ
വ്യാകരണം
1 8 0
Kéraḷa Paṛama, or the History of Malabar, from A. D. 1498 — 1631
കേരളപഴമ
0 8 0
The History of the Church of Christ ക്രിസ്തസഭാചരിത്രം 1 0 0
Geometry ക്ഷേത്രഗണിതം 0 6 0
Kéraḷólpatti, or the Origin of Malabar കേരളോല്പത്തി 0 4 0
The Malayalam Country, its Geography, &c. മലയാളരാജ്യം ചരിത്ര
ത്തോടു കൂടിയ ഭൂമിശാസ്ത്രം
0 4 0
School-Panchatantram പഞ്ചതന്ത്രം 0 12 0
Malayalam Primer ബോധചന്ദ്രിക 0 1 0
One Thousand Proverbs ഒരു ആയിരം പഴഞ്ചൊൽ 0 2 0
Spelling & Reading Book വലിയ പാഠാരംഭം 0 2 0
First Malayalam Translator with a Vocabulary 0 4 0
Malayalam-English Translator മലയാള ഭാഷാന്തരകാരി 0 6 0
A Chronological Digest of the History of India ഇന്ത്യാ ചരിത്രത്തിന്റെ
സാരാംശം
0 3 0
A Short Account of the Madras Presidency മദ്രാസസംസ്ഥാനം 0 3 0
Africaner അഫ്രിക്കാന്റെ കഥ 0 0 6
The Art of dying happy സന്മരണവിദ്യ 0 0 4
On Bribery കയ്ക്കൂലികാൎയ്യം 0 0 3
First Catechism ലുഥരിന്റെ ചെറിയ ചോദ്യോത്തരങ്ങളുടെ പുസ്തകം 0 0 6
Second Catechism for Confirmation സ്ഥിരീകരണത്തിന്നുള്ള ഉപദേശം 0 0 6
The Incarnation of Christ, Prose ക്രിസ്തന്റെ അവതാരം 0 0 2
Do. do. Native ക്രിസ്താവതാരപാട്ട് 0 0 3
[ 75 ]
ഉ. അ. പൈ
Rules for the Congregations സഭാക്രമം 0 1 0
The True Cross മെയ്യാൎന്നക്രൂശ് 0 0 9
J. B. Dasalu യോഹാൻ ബപ്തിസ്ത ദസലു എന്ന ഒരു കാഫ്രിയുടെ ജീവിതം 0 0 8
The Diamond Needle വജ്രസൂചി 0 0 6
Instruction in Divine Truth സത്യോപദേശം 0 0 2
Doctrines of the Christian Religion, by Kurz ക്രിസ്തുമാൎഗ്ഗത്തിന്റെ ഉപ
ദേശസംഗ്രഹം
0 1 0
On Hindu Gods ദേവവിചാരണ 0 1 0
Gospel Songs, Part I. മൈമാൎഗ്ഗപാന ഒന്നാം അംശം 0 0 6
" " " II. ” രണ്ടാം അംശം 0 0 6
General Havelock പടനായകനായ ഹവലൊൿ സായ്പിന്റെ ജീവചരിത്രം 0 0 8
The Heart Book മാനുഷഹൃദയം 0 2 0
Little Henry and his Bearer ഹെന്രി ബൂസി എന്നവരുടെ കഥ 0 0 6
Hinduism and Christianity വിഗ്രഹാരാധനയും ക്രിസ്തീയധൎമ്മവും 0 4 0
Sacred History, by Kurz പവിത്ര ചരിത്രം 0 8 0
Bible History 1 – 5 സത്യവേദ ഇതിഹാസം ൫ാം ഭാഗം 0 3 0
Bible History സത്യവേദചരിത്രസാരം ഒന്നാം അംശം 0 0 3
Hymn-Book ക്രിസ്തീയ ഗീതങ്ങൾ 0 8 0
On the Lord’s Prayer ആത്മാവും ദൈവവുമായിട്ടുള്ള സംഭാഷണം 0 0 2
History of Mahomed മുഹമ്മദ് ചരിത്രം 0 0 3
Mahomed and Jesus compared മുഹമ്മദോ ഈസാനബിയോ ആരു
വലിയവൻ
0 0 3
Truth and Error in Nala’s History നളചരിതസാരശോധന 0 1 0
The Pilgrim’s Progress സഞ്ചാരിയുടെ പ്രയാണം 0 4 0
The Pilgrim’s Progress, abridged സഞ്ചാരിയുടെ പ്രയാണചരിത്രചു
രുക്കം
0 0 4
History of Polycarp 0 0 4
Prayers ഈരേഴു പ്രാൎത്ഥനകളും നൂറു വേദധ്യാനങ്ങളുമായ നിധിനിധാനം 0 2 0
The Psalms സങ്കീൎത്തനം 0 1 0
The Reformation in Germany ഗൎമ്മന്ന്യരാജ്യത്തിലേ ക്രിസ്തുസഭാനവീ
കരണം
0 1 6
On Religion മതവിചാരണ 0 0 6
The Way of Righteousness നീതിമാൎഗ്ഗം 0 0 3
The Way of Salvation രക്ഷാമാൎഗ്ഗം 0 0 4
A Selection of Scripture Passages സത്യവിശ്വാസത്തെ കുറിച്ചുള്ള വാ
ക്കുകൾ
0 1 0
The Fruits of Sin പാപഫലപ്രകാശനം 0 0 4
The Good Shepherd, Prose നല്ല ഇടയന്റെ അന്വേഷണചരിത്രം 0 0 3
Do. do. Native Metre ഇടയചരിത്രഗീതം 0 0 2
[ 76 ]
ഉ. അ. പൈ
Bible Songs പൂൎവ്വമൈമാൎഗ്ഗപാന 0 0 3
Short Bible Stories സംക്ഷേപിച്ച സത്യവേദകഥകൾ 0 0 6
Bible Stories, I. Part, Old Testament സത്യവേദകഥകൾ ഒന്നാം ഖണ്ഡം 0 2 6
Bible Stories, II. Part, New Testament സത്യവേദകഥകൾ രണ്ടാം ഖണ്ഡം 0 2 6
The New Testament പുതിയ നിയമം 0 8 0
The Sure Way മാൎഗ്ഗനിശ്ചയം 0 0 3
Life of the Rev. S. Hebich ശമുവേൽ ഹെബിൿ സായ്പിന്റെ ജീവചരി
ത്ര സംക്ഷേപം
0 0 4
What is Truth? സത്യം എന്ത് 0 0 3
The Birth of Christ ക്രിസ്തന്റെ ജനനം 0 0 1
The Lost Sheep, the Piece of Silver, and the Prodigal Son നഷ്ടമായ
ആടും, കാണാതേപോയ വെള്ളിയും, മുടിയനായ പുത്രനും
0 0 1
On Fate വിധിവിചാരണ 0 0 4
The Sufferings of Christ കഷ്ടാനുഭവചരിത്രം 0 0 3
The Good Teacher സൽഗുരു 0 0 3
The Sermon on the Mount പൎവ്വതപ്രസംഗം 0 0 2
The best Choice ഉത്തമതിരിവു 0 0 4
The true Light സുപ്രകാശം 0 0 4
Twelve Psalms in Sanscrit ദായൂദരാജേന കൃതാനി ഗീതാനി 0 0 6
The Way of Righteousness നീതിമാൎഗ്ഗം 0 0 3
Scripture Sentences വേദൊക്തങ്ങൾ 0 0 6
ധൎമ്മസംബന്ധമായ ചിലവുകൊണ്ടു സ്വാതന്ത്ര്യം വരുമാറാകേണ്ടുന്ന ഉപായം gratis


🖙 To be had at the Mission Book and Tract
Depository at Mangalore and at all the Stations of
the Basel German Mission of Malabar.

ൟ പുസ്തകങ്ങൾ മംഗലപുരത്തിലേ മിശ്ശൻ ബുക്കുശാ
പ്പിലും, മലയാളദേശത്തിലുള്ള ബാസൽ ജൎമ്മൻമിശ്ശന്നു ചേൎന്ന
എല്ലാ സ്ഥലങ്ങളിലും കിട്ടും. [ 78 ] 28, 29, 30, 31 ദിവസങ്ങൾ ഉള്ള പ്രതി മാസത്തിന്ന 1 ഉറുപ്പിക
മുതൽ ൫൦൦ ഉറുപ്പികവരെ ശമ്പളം ഉള്ളവൎക്ക പ്രതി ഓരൊ ദിവസത്തിന്ന എത്ര
ഉറുപ്പിക എത്ര അണ എത്ര പൈ വീഴും എന്നു കാണിക്കുന്ന പട്ടിക.

മാസത്തിന്റെ
ശമ്പളം
28 ദിവസങ്ങൾ
ഉള്ള മാസം
29 ദിവസങ്ങൾ
ഉള്ള മാസം
30 ദിവസങ്ങൾ
ഉള്ള മാസം
31 ദിവസങ്ങൾ
ഉള്ള മാസം
ഉറുപ്പിക ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ. ഉ. അ. പൈ.
1 0 0 7 0 0 7 0 0 6 0 0 6
2 0 1 2 0 1 1 0 1 1 0 1 0
3 0 1 9 0 1 8 0 1 7 0 1 7
4 0 2 3 0 2 2 0 2 2 0 2 1
5 0 2 10 0 2 9 0 2 8 0 2 7
6 0 3 5 0 3 4 0 3 2 0 3 1
7 0 4 0 0 3 10 0 3 9 0 3 7
8 0 4 7 0 4 5 0 4 3 0 4 2
9 0 5 2 0 5 0 0 4 10 0 4 8
10 0 5 9 0 5 6 0 5 4 0 5 2
11 0 6 3 0 6 1 0 5 10 0 5 8
12 0 6 10 0 6 7 0 6 5 0 6 2
13 0 7 5 0 7 2 0 6 11 0 6 9
14 0 8 0 0 7 9 0 7 6 0 7 3
15 0 8 7 0 8 3 0 8 0 0 7 9
16 0 9 2 0 8 10 0 8 6 0 8 3
17 0 9 9 0 9 5 0 9 1 0 8 9
18 0 10 3 0 9 11 0 9 7 0 9 3
19 0 10 10 0 10 6 0 10 2 0 9 10
20 0 11 5 0 11 0 0 10 8 0 10 4
21 0 12 0 0 11 7 0 11 2 0 10 4
22 0 12 7 0 12 2 0 11 9 0 11 4
23 0 13 2 0 12 8 0 12 3 0 11 10
24 0 13 9 0 13 3 0 12 10 0 12 5
25 0 14 3 0 13 10 0 13 4 0 12 11
26 0 14 10 0 14 4 0 13 10 0 13 5
27 0 15 5 0 14 11 0 14 5 0 13 11
28 1 0 0 0 15 5 0 14 11 0 14 5
29 1 0 7 1 0 0 0 15 6 0 15 0
30 1 1 2 1 0 7 1 0 0 0 15 6
35 1 4 0 1 3 4 1 2 8 1 2 1
40 1 6 10 1 6 1 1 5 4 1 4 7
45 1 9 9 1 8 10 1 8 0 1 7 8
50 1 12 7 1 11 7 1 10 8 1 9 10
100 3 9 2 3 7 2 3 5 4 3 3 7
200 7 2 3 6 14 4 6 10 8 7 7 3
300 10 11 5 10 5 6 10 0 0 9 10 10
400 14 4 7 13 12 8 13 5 4 12 14 5
500 17 13 9 17 3 10 16 10 3 16 2 1
"https://ml.wikisource.org/w/index.php?title=മലയാള_പഞ്ചാംഗം_1872&oldid=210374" എന്ന താളിൽനിന്ന് ശേഖരിച്ചത്