താൾ:CiXIV130 1872.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ കൎത്താവു നിങ്ങളെ സ്ഥിരീകരിച്ചു ദുഷ്ടനിൽനിന്നു കാത്തു
കൊള്ളും. ൨. തെസ്സ. ൩, ൩.

തൽ പ്രാണങ്ങളെ രക്ഷപ്പതിനായ് മരിപ്രാണങ്ങളെയൎപ്പിക്കേണം ॥
തിട്ടമെനിക്കിപ്രാണേതരമായിട്ടൊരു വസ്തുവുമില്ലകരസ്ഥം ।
വെട്ടിക്കൊന്നാൽ നിങ്ങൾക്കതിനാൽ കിട്ടാദുഷ്കൃതമെന്നിയെയേതും ॥
ഇഷ്ടവയസ്യൻ തന്നുടെ പ്രാണനു നഷ്ടംവന്നു ഭവിച്ചീടായ്വാൻ ।
അസ്മൽപ്രാണത്രാണനമധുനായുഷ്ടാഭിഃ കൃപയാ കരണീയം ॥
ഇത്ഥംബഹു വിധമൎത്ഥിച്ചിട്ടും ചിത്തമലിഞ്ഞീടാതവരുടനെ ।
ക്രുദ്ധിച്ചായുധമോങ്ങിവധിപ്പാനൂദ്യക്തന്മാരായതു കണ്ടു ॥
സത്വരമരികെ നില്ക്കുന്നവനൊടു ശസ്ത്രം പറ്റിയെടുത്തഥ മൊറാസ് ।
വെട്ടിക്കൊന്നിതു മൂവരെയപ്പോൾ പെട്ടന്നോടിയൊളിച്ചിതു മറ്റൊർ ॥
ശേഷിച്ചൊരു വഴിപോവതിനായി ശേഷി കുറഞ്ഞു ചമഞ്ഞിതവന്നു ।
ദാഹംകൊണ്ടു വശക്കേടുണ്ടായ് ദേഹാലസ്യമതും പെരുതായി ॥
പ്രാണാപായം വരുമാറുള്ളാരു ക്ഷീണതകൊണ്ടതിദീനതയോടെ ।
ദീനദയാലൊ പാലിക്കുകമാം ഞാനിത ദാഹത്താൽ മുടിയുന്നു ॥
ഘോരത പൂണ്ടൊരു നദിയിൽനിന്നും ചോരന്മാരുടെ കൈകളിൽനിന്നും ।
കാരുണ്യാംബുനിധെ നിയെന്നെ കാരുണ്യത്തൊടെ പാലിച്ചീലെ ॥
ദാഹത്താലും ക്ഷീണതയാലും ഹാ ഹാ ഞാനിഹചത്തീടുകയും ।
സ്നേഹിതനവിടെ നശിച്ചിടുകയും ചെയ്വതിനൊ നിന്നുടെ തിരുവുള്ളം ॥
അങ്ങിനെയാകരുതടിയനിദാനീം പൊങ്ങിനദാഹം തീൎത്തരുളുക നീ ।
എന്നിതിയാചനചെയ്കയിലിരികെ നിന്നൊരു നീരുറവിൻധ്വനി കേളായ് ॥
അന്വേഷിച്ചതു കണ്ടുവനുടനെ ചെന്നു കരത്താൽ സലിലം കോരി ।
തന്നുടെ തൃഷ്ണെക്കുപശമുണ്ടാംവണ്ണം ശ്വാസമടച്ചു കുടിച്ചു ॥
പൃത്ഥ്വീരുഹനിഴൽ നീണ്ടതു കണ്ടഥ ബദ്ധപ്പെട്ടു നടന്നീടുകയിൽ ।
സംപ്രതി കഴവേട്ടുന്നരവനെ സംകടമെത്ര കഠോരമവന്നു ॥
ബന്ധു ചതിച്ചൊരു ചതിയിതു നൂനം ഹന്തനിനച്ചാൽ വിധിബലമല്ലൊ ।
സന്താപത്തൊടുമിങ്ങിനെ തമ്മിൽ സംഭാഷിച്ചപ്പെരുവഴി പോകും ॥
പാന്ഥയുഗത്തെക്കുണ്ടാനതിനാൽ സ്വാന്തക്ലേശം പെരുതായ്വവന്നു ।
കിഞ്ചനനേരം ചെന്നൊരു ശേഷം തഞ്ചേടകനുടെ വരവതു കാണായ് ॥
അന്തികമതിൽ വന്നവനുര ചെയ്താൻ നിന്തിരുവടിയിനിയിങ്ങുവരേണ്ട ।
മണ്ടി മടങ്ങിപ്പോകുക വേഗാൽ വേണ്ടിനിമിത്രത്രാണനകാംക്ഷ ॥
ഏറ്റുന്നുണ്ടവനെ കഴുവിവിന്മേൽ ചെറ്റും രക്ഷിപ്പാനിനിവഹിയാ ।
പറ്റലരിന്നുനു ഭവാനെ കണ്ടാൽ തെറ്റന്നവനൊടു കൂടെ കൊല്ലും ॥
തെറ്റിയൊളിച്ചു ഭവാനുടെ ജിവനെ മുറ്റും പരിപാലിക്കെവേണ്ടു ।
നിന്നുടെ പുനരാഗമനത്തെക്കൊണ്ടന്നൃപനേതും വിശ്വസിയാതെ ॥
നിന്നിൽ ദൃഢതരവിശ്വാസത്തൊടു നിന്നീടുന്നൊരു സഖിയെ ബഹുധാ ।
നിന്ദിച്ചപഹസനം ചെയ്തിട്ടും സന്ദേഹിച്ചീലായവനേതും ॥
വന്നീടും നീ ചൊല്ലിയ സമയത്തെന്നവനകമെനിൎണ്ണയമാക്കി ।
മിത്രമിവണ്ണം മറ്റില്ലെന്നതു ശത്രുക്കൾക്കും സമ്മതമായി ॥
ഭൃത്യവചസ്സുകളിങ്ങിനെ കേട്ടു ഹൃത്തുപിളൎന്നീടുംപടി മൊറാസ് ।
ദുഃഖംകൊണ്ടുതിപരവശനായഥ ചിക്കന്നവനൊടു ചൊന്നാനേവം ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/44&oldid=184107" എന്ന താളിൽനിന്ന് ശേഖരിച്ചത്