താൾ:CiXIV130 1872.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേല ചെയ്വാൻ മനസ്സില്ലാത്തവൻ താൻ ഭക്ഷിക്കയും ൪൧
അരുതു ൨. തെസ്സ. ൩, ൧൦.

മിത്രത്തെ പരിപാലിപ്പാനായത്ര നമുക്കു കഴിഞ്ഞീലെന്നാൽ ।
മൃത്യുപുരത്തിന്നിക്ഷണമവനോടൊത്തു ഗമിപ്പതസാദ്ധ്യവുമല്ല ॥
തോഴൻ തോഴനെ വഞ്ചിച്ചെന്നപ്പോഴക്ഷ്മാപതി ചൊല്ലീടരുതേ ।
വിശാസ്യതയും സ്നേഹവുമുണ്ടീ വിശ്വത്തിങ്കലിരിക്കുന്നെന്നതു ॥
രണ്ടു ജനത്തെ കുല ചെയ്വതിനാൽ കുണ്ടറിയേണം കഠിനനൃപാലൻ ।
ഇത്ഥമുരെച്ചുടനോടി നടനീട്ടസ്തമയത്തിനു പട്ടണമെത്തി ॥
അക്കഴുമരവും ചുറ്റിലുമനവധി നൃക്കടെ കൂട്ടം നില്പതുമെന്ന്യെ ।
വെക്കം സഖിയെ കയറാൽകെട്ടി പൊകീടുന്നതുമവശതയോടെ ॥
കണ്ടകതണ്ടു കലങ്ങിത്തരസാമണ്ടി വിളിച്ചു പറഞ്ഞിതു മൊറാസ് ।
ഘാതക ഞാനിത കൊന്നീടുക മാം യാതന ചേൎത്തീടരുതു സഖിക്കു ॥
മാമകലഗ്നകനത്രെയവൻ നീ താമസമെന്നിയെ വിട്ടീടവനെ ।
ഇത്ഥം ചൊല്വതു കേട്ടു ജനങ്ങൾക്കത്യാശ്ചൎയ്യം വന്നുളവായി ॥
ഗാഢാശ്ലേഷം ചെയ്തഥസഖിയുഗമൂഢാമോദത്താലെ കരഞ്ഞു ।
കാണും ജനവും മാനസമുരുകി കേണുതുടങ്ങിയ നേരത്തൊരുവൻ ॥
ക്ഷോണീപതിയുടെ സവിധെ ചെന്നു താണു വണങ്ങീട്ടിദമറിയിച്ചു ।
ക്രൂരക്ഷ്മപതിയെങ്കിലുമവനച്ചാരു ചരിത്രം കേട്ടൊരു സമയെ ॥
ക്രൌൎയ്യം പോയിട്ടകലെ മറഞ്ഞു കാരുണ്യത്താൽ ഹൃദയമലിഞ്ഞു ।
പാരാതകവൎകളെയിരുവരെയും തൻചാരെ വരുത്തി കൌതുകമോടും ॥
പാരിനുനായകനവരൊടു കരുണാസാരമയെക്ഷണനായരുൾ ചെയ്താൻ ।
അസ്മാന്മാനസകാഠിന്യത്തെ വിസ്മയകരമാം നിങ്ങടെ സഖ്യം ॥
അദ്യജയിച്ചിതു ഞനിനി നിങ്ങടെ ഹൃദ്യവയസ്യനിതെന്നറിയേണം ।
മൂന്നാമവനായ് നിങ്ങടെ മൈത്രിയിലിന്നു മുതൽ ചേൎത്തിടുക നമ്മെ ॥
ശാംബരിയല്ലീ വിശ്വാസ്യതയെന്നെന്മനതാരിലുദിച്ചിതു കാലം ।
സമ്മോദടത്തൊടു പോവിൻ നിങ്ങൾക്കെണ്മാത്രം ഭയമരുതിനി ഹൃദയെ ॥
നിൎമ്മലമനസാ തരസാ നരപതിയുണ്മയൊടിങ്ങിനെയരുളിച്ചെയ്തു ।
ചെമ്മെ ധനകനകാദികളാലെ സമ്മാനിച്ചിട്ടവരെയയച്ചു ॥
ക്രൂരതയകലെ വിട്ടഥതന്നുടെ പൌരജനത്തെയുപദ്രവിയാതെ ।
കാരുണ്യത്തൊടു പരിപാലിച്ചപ്പാരിന്നഭിവൃദ്ധിയുമുളവാക്കി ॥

ഒരു ലോഭി.

അത്യന്തം ധനകാംക്ഷയുള്ളൊരു പപ്പടച്ചെട്ടിയുണ്ടായിരുന്നു.
ധനത്തെയും ധനവാന്മാരെയും വലുതായി ഏണ്ണുന്ന ഒരാൾ ഇവ
നെ പോലെ എങ്ങും ഉണ്ടായിരുന്നില്ല. ഒരു കൂട്ടത്തിൽ വല്ലവരും
വല്ലൊരു സമ്പന്നനെകാണ്ടു സംസാരിക്കുമ്പോൾ ഈ ചെട്ടി,
ഹൊ ഞാൻ അവനെ നന്നായി അറിയുന്നു, ഞാനും അദ്ദേഹവു


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/45&oldid=184108" എന്ന താളിൽനിന്ന് ശേഖരിച്ചത്