താൾ:CiXIV130 1872.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨ ക്രിസ്തയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ
വന്നു ൧ തിമോ. ൧, ൧൫.

മായി ബഹുകാലം പരിചയക്കാരാകുന്നു ഞങ്ങൾക്കു തമ്മിൽ ബഹു
മമതയാണ എന്നു പറയും. എങ്കിലും വല്ലൊരു ദരിദ്രനെകൊണ്ടു
കേട്ടാൽ തനിക്കു അവനോടു ഒരു ലേശംപോലും പരിചയമില്ലാത്ത
പ്രകാരം നടിക്കും. എന്നാൽ കാൎയ്യസൂഷ്മത്തിൽ ഈ ചെട്ടി ആ
രോടും മുഖപരിചയമുള്ളവനല്ല. ഇവൻ മഹാ ദ്രവ്യാഗ്രഹിയായി
രുന്നിട്ടും സാക്ഷാൽ ദരിദ്രനായിരുന്നു. തന്റെ ആസ്സുകൊണ്ടുള്ള
സമ്പദ്യമല്ലാതെ വേറെ യാതൊരു വകയും തനിക്കില്ല. ആ ആ
ദായം ചെറുതായിരുന്നാലും സ്ഥിരമുള്ളതാകുന്നു. ആ പ്രവൃത്തി
നടക്കുന്നേടത്തോളം അവന്റെ അഷ്ടിക്കു മുട്ടു കൂടാതെ അഹോ
വൃത്തി കഴിക്കാം. ആയവൻ തന്റെ വരവിൽനിന്നു നന്ന ഈ
ററിച്ചു വല്ലതും രണ്ടു കാശു ദിവസേന നേടി വെക്കയും അതിനെ
കൂടക്കൂട എണ്ണി എണ്ണി കണക്ക നോക്കികൊണ്ടു പാൎക്കയും ചെയ്യും.
എങ്കിലും ആ സമ്പാദ്യം അവൻ കൊതിക്കുന്നതിന്നു ഒത്തില്ല. അ
നവധി വേണം എന്നത്രെ അവന്റെ കാംക്ഷ ബുദ്ധിമുട്ടില്ല
എന്നതിന്നു മാത്രമെ കൈവശം ഉള്ളു എന്നു അവൻ ബോധിച്ചു.
ഒരു ദിവസം അവൻ ദ്രവ്യസഞ്ചയസമ്പാദ്യം മനസ്സിൽനിനച്ചി
രിക്കയിൽ ഒരു വൎത്തമാനം കേട്ടു. അതൊ തന്റെ ഒരു അയല്ക്കാ
രൻ അടുക്കടുക്കെ മൂന്നു രാത്രി ഒരു നിക്ഷേപകുംഭത്തെക്കൊണ്ടു
കിനാവു കണ്ടിട്ടു കഴിച്ചു നോക്കിയാറെ, സ്വപ്നപ്രകാരം തന്നെ
വലിയൊരു നിധി കണ്ടെത്തി എന്നുള്ളതത്രെ. ഈ വൎത്തമാനം
അൎത്ഥാശാമഗ്നനായ പപ്പടച്ചെട്ടിക്കു കുന്തം തറച്ചതു പോലെ ആ
യി. ഹാ ഞാൻ അന്തിയോളം ഏപ്പു നുറുങ്ങുവോളം അദ്ധ്വാനിച്ചിട്ടും
അഞ്ചട്ടു പൈസ മാത്രമെ കിട്ടുന്നുള്ളു. ഈ അയല്ക്കാരനൊ പകൽ
മുഴുവൻ നിശ്ചിന്തനായി നടന്നു രാത്രി സുഖേന കിടന്നുറങ്ങി പു
ലരുംമുമ്പെ ആയിരം പത്താക്കു കിനാവു കണ്ടു കഴിച്ചെടുക്കുന്നു!
ഞാനും അങ്ങിനെ കിനാവു കണ്ടെങ്കിൽ എത്ര ആനന്ദത്തോടെ
നിധിയുള്ള വട്ടളത്തിന്നു ചുറ്റും കഴിക്കും എത്ര രഹസ്യത്തിൽ അതു
ഞാൻ വിട്ടിൽകൊണ്ടു പോകും. എന്റെ ഭാൎയ്യെക്കുപോലും അതി
നെ ഞാൻ കാണിക്കയില്ലയായിരുന്നു. പിന്നെ പൊന്നിന്റെ കൂന
ലിൽ കൈ മുട്ടോളം കുത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറയാ
വതൊഎന്നും മറ്റും വിചാരിച്ചു വിഷാദിച്ചുകൊണ്ടിരുന്നു. എങ്കി
ലും ഈ ചിന്ത അവനെ ഭാഗ്യഹീനൻ ആക്കിയതേയുള്ളു. എങ്ങി
നെയെന്നാൽ: അവൻ അന്നു മുതൽ പ്രവൃത്തിയിൽ മുമ്പെത്ത
ഉത്സാഹം കാണിച്ചില്ല. ചെറിയ ലാഭങ്ങൾ ഒന്നും അവന്നു കണ്ണിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/46&oldid=184109" എന്ന താളിൽനിന്ന് ശേഖരിച്ചത്