താൾ:CiXIV130 1872.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവം ഒരുവനല്ലൊ ദൈവത്തിന്നും മനുഷ്യൎക്കും ഏക ൪൩
മദ്ധ്യസ്ഥനും ഉള്ളു. ൧ തിമൊ. ൨, ൫.

പിടിച്ചതുമില്ല. ഇതു ഹേതുവായി അവനോടു പപ്പടം വാങ്ങുന്ന
അടവുകാർ മിക്ക പേരും അവനെ വിട്ടുകളഞ്ഞു. അവനൊ പകൽ
മുഴുവനും നിധി നിധിയെന്നു ചിന്തിച്ചു രാത്രിയിൽ സ്വപ്നം കാ
ണ്മാൻ ആശിച്ചു കിടക്കും. ചില സമയത്തോളം അവന്മെൽ കണ്ണ
ടെച്ചു പാൎത്ത ലക്ഷ്മി ഒടുക്കം അവനെക്കൊള്ള തിരിഞ്ഞു. ഒരു രാത്രി
യിൽ താൻ ആശിച്ചപ്രകാരം തന്റെ ആസ്സിന്റെ നേരെ ചുവ
ട്ടിൽ പരന്ന കൽ മൂടികൊണ്ടു അടെച്ചു കിടക്കുന്ന ഒരു വലിയ
വട്ടളം ഉണ്ടെന്നും അതിനകത്തു സ്വൎണ്ണവും രത്നങ്ങളും നിറഞ്ഞി
രിക്കുന്നു എന്നും അവൻ സ്വപ്നം കണ്ടു. ഇങ്ങിനെ താൻ കണ്ട
സ്വപ്നത്തെ ആരോടും അറിയിക്കാതെ അടുത്ത രണ്ടു രാത്രിയിലും
കൂടെ കാണ്മാൻ കാത്തുനിന്നു. അതുവും അവന്നു സാധിച്ചു. മറ്റെ
രണ്ടു രാത്രിയിലും ഈഷത്ഭേദം കൂടാതെ ആ സ്വപ്നം തന്നെ കാൺ്ക
യാൽ അവൻ ഇനി സംശയിപ്പാൻ ഏതുമല്ല എന്നു നിശ്ചയിച്ചു
മൂന്നാം ദിവസം നന്ന രാവിലെ എഴുനീറ്റു ഒരു കൈക്കോട്ടു എടുത്തു
ആസ്സിന്നരികെ ചെന്നു സ്വപ്നം സൂചിപ്പിച്ച ചുവരിൻ ഭാഗത്തു
കുഴിപ്പാൻ തുടങ്ങി. കുറയ കുഴിക്കുമ്പോൾ ഒരു പൊട്ടിയ മോതിരം
കിട്ടി. ആയവൻ ഇതു നല്ല ശകുനം എന്നു നിശ്ചയിച്ചു. സന്തോ
ഷത്തോടെ അധികം കുഴിച്ചു മറിക്കയിൽ പൊട്ടാത്ത പുരമേയുന്ന
ഒരു ഓടു കണ്ടെത്തി. പിന്നെയും ബദ്ധപ്പെട്ട് വളരെ ആഴത്തിൽ
കുഴിച്ച ശേഷം പരന്ന വലിയൊരു കല്ലു കാണായ്വന്നു. അതു പൊ
ന്തിച്ചു നീക്കുവാൻ തന്റെ ശക്തി മതിയായിരുന്നില്ല. ഇതു കണ്ട
പ്പോൾ അവൻ ആനന്ദപരവശനായി സ്വപ്നം സഫലം. ഹൊ
കിട്ടിപ്പോയി. കിട്ടിപ്പോയി! ഈ കല്ലിന്നടിയിൽ സ്വൎണ്ണ രത്നങ്ങൾ
കൊണ്ടു നിറഞ്ഞ വലിയൊരു വട്ടളത്തിന്നു നില്പാൻ തക്ക സ്ഥലം
ഉണ്ടു. ഇനി ചെന്നു ഭാൎയ്യയോടു സകലവും അറിയിച്ചു അവളെ
കൂട്ടിക്കൊണ്ടു വന്നെ കഴിയും എന്നു പറഞ്ഞു ഉടനെ ഭാൎയ്യയുടെ
അടുക്കെ ചെന്നു അവളോടു തങ്ങൾക്കു വന്നു ഭാഗ്യത്തെക്കൊണ്ടു
അറിയിച്ചു. അതു കേട്ടപ്പോൾ അവൾ്ക്കുണ്ടായ സന്തോഷം ഏക
ദേശം ഊഹിക്കാമല്ലൊ. സന്തോഷ പാരവശ്യത്തിൽ അവൾഭൎത്താ
വിന്റെ കഴുത്തു കെട്ടി പിടിച്ചു എന്നെ വേണ്ടു. എങ്കിലും ഈ
സന്തോഷത്തിൽ കാലം കളയാതെ കിട്ടിയ നിധിയുടെ വലിപ്പത്തെ
അറിവാൻ ഇരുവരും ബദ്ധപ്പെട്ടു കുഴിയിരികെ ചെന്നു ഭഗീരഥ
പ്രയത്നത്തോടെ കല്ലു പൊന്തിച്ചു നീക്കിയാറെ, നിക്ഷേപം ഒന്നും
കാണാതെ തങ്ങളുടെ ഉപജീവനത്തിൻ ഏകൊപ കരണമായ ഒരു


6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/47&oldid=184110" എന്ന താളിൽനിന്ന് ശേഖരിച്ചത്