താൾ:CiXIV130 1872.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ ചിലർ പിശാചിന്റെ വഴിയായ്തിരിഞ്ഞു
പോയല്ലൊ. ൧ തിമൊ. ൫, ൧൫.

തിരിക്കല്ലു മാത്രം കണ്ടതെ ഉള്ളൂ. തന്റെ തൊഴിൽ നന്നായി ചെയ്യു
ന്നതത്രെ തനിക്കുള്ള നിക്ഷേപം എന്നു ദ്രവ്യാഗ്രഹികൾ എപ്പെരും
മടിയന്മാരും കൂട ബോധിച്ചിരിക്ക. അലംഭാവത്തോടു കൂടിയ ഭക്തി
വലുതായ അഹോവൃത്തി ആകുന്നു താനും. ഇഹലോകത്തിലേക്കു
നാം ഒന്നും കൊണ്ടു വന്നിട്ടില്ലല്ലൊ ഏതാനും കൊണ്ടുപോവാനും
കഴികയില്ല സ്പഷ്ടം. ഉണ്മാനും ഉടുപ്പാനും സാധിച്ചാൽ മതി എന്നു
നാം വിചാരിപ്പൂ ൧. തിമൊ. ൬, ൬–൮.

ഒരു ദൈവം ഉണ്ടു അവൻ നീതിമാൻ.

അങ്ങൊരു ചെറു ഗ്രാമത്തിൽ ഭക്തിനീതികൾ ഉളൊരു നെയ്ത്തു
കാരൻ പാൎത്തിരുന്നു. അവന്റെ ഭാൎയ്യയും അവനെ പോലെ നല്ല
ശീലമുള്ളവൾ ആകകൊണ്ടു അവനെ എല്ലാ സൽക്രിയകളിലും
തുണച്ചു വന്നു, തങ്ങൾക്കുള്ള മൂന്നു മക്കളെയും അവർ ദൈവഭയ
ത്തിലും സ്നേഹത്തിലും പോററി വളൎത്തി നല്ല സുബുദ്ധിയെ ശീലി
പ്പിച്ചു. പലപ്പോഴും മുട്ടുണ്ടായിരുന്നു എങ്കിലും ഈ ഭാൎയ്യാഭത്താക്ക
ന്മാർ ദൈവത്തെ നോക്കി പാൎത്തു തങ്ങളുടെ ഭാരത്തെ ഒരുമനപ്പെട്ടു
വഹിച്ചു സങ്കടങ്ങളിലും ദൈവനാമത്തെ മഹത്വീകരിക്കയാൽ അ
വരെ അറിഞ്ഞ സകല ഗ്രാമക്കാരും അവരിൽ പ്രിയം ഭാവിക്കയും
ചെയ്തു.

അങ്ങിനെ ഇരിക്കുമ്പോൾ ഒരു ദിവസത്തിന്റെ സന്ധ്യാനേ
രത്തിൽ നല്ല വണ്ണം ഉടുത്തിരുന്ന ഒരു വഴിപോക്കൻ ആ നെയ്ത്തു
കാരന്റെ മുറ്റത്തുവന്നു നിന്നു: ഹേ തോഴ സലാം നേരം നന്ന
വൈകിപ്പോയി. ഇനി നിങ്ങളെ അലമ്പലാക്കുവാൻ ശങ്കിക്കുന്നു.
എങ്കിലും ഞാൻ വഴി തെറ്റിപ്പോയതിനാൽ വളരെ മുട്ടുണ്ടു. നേർ
വഴി കാട്ടി തന്നുവെങ്കിൽ വലിയ ഉപകാരം. വേണ്ടുന്ന കൂലി തരി
കയുമാം എന്നു വളരെ വ്യസനത്തോടും മാനഭാവത്തോടും കൂടെ പറ
ഞ്ഞാറെ, നെയ്ത്തുകാരൻ: ശങ്കയും സംശയവും ഒന്നും വേണ്ടാ വഴി
യെ തൊൻ കാട്ടി തരാം എന്നു ആദരവോടെ ചൊല്ലി ബദ്ധപ്പെട്ടു
വസ്ത്രം ഉടുത്തു വഴിപോക്കന്റെ മുമ്പിൽ നടന്നു.

പിന്നെ വഴിക്കൽ വെച്ചു അവർ ഓരോന്നു സംസാരിച്ചു പറ
മ്പും വയലും എല്ലാം കടന്നു ഒരു കാട്ട് പ്രദേശത്തിൽ എത്തി മു
നോട്ടു ചെന്നു ഇരുട്ടായപ്പോൾ, വഴിപോക്കൻ പെട്ടന്നു നിന്നു മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/48&oldid=184111" എന്ന താളിൽനിന്ന് ശേഖരിച്ചത്