താൾ:CiXIV130 1872.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ ആകുന്നു ൪൫
പോൽ. ൧ തിമൊ. ൫, ൧൮.

ടിയിൽ നിന്നു ഒരു ചെറിയ കുഴലിനെ എടുത്തു നെയ്ത്തുകാരന്റെ ചെ
വിയും ഹൃദയവും മുഴങ്ങുമാറു ഊതിയ ഉടനെ കാട്ടിൽ നിന്നു നിഷ്ക
ണ്ടകന്മാരായ അഞ്ചു പത്ത് ആളുകൾ അണഞ്ഞു വന്നു അവ
നോടു കന്നം വീടു തുരക്കുന്നതിനെ കുറിച്ചു സംസാരിച്ചപ്പോൾ
അയ്യൊ ഇതെല്ലാം ഒരു വല്ലാത്ത ചതി എന്നു നെയ്ത്തുകാരൻ നിശ്ച
യിച്ചു വ്യസനിച്ചു നില്ക്കുന്നതിന്നിടയിൽ അവനെ വഞ്ചിച്ചു കൊ
ണ്ടു വന്നിരുന്ന കള്ളരുടെ തലവൻ തന്റെ കൂട്ടരോടു: ഇതാ ഒരു
പുതിയ ചങ്ങാതി. ഇവൻ ഇന്നു ഭീരുവാകുന്നെങ്കിലും തൊഴിൽ
വേഗം ശീലിച്ചു ധൈൎയ്യവാനാകും എന്നു പറഞ്ഞതു കേട്ടാറൈ, നെ
യ്ത്തുകാരൻ അത്യന്തം ഭയപ്പെട്ടു സാഷ്ടാംഗമായി വീണു തന്നെ വി
ട്ടയക്കേണ്ടതിന്നു വളരെ കണ്ണുനീർ വാൎത്തു വാൎത്തു അപേക്ഷിച്ചാ
റെ, കള്ളരുടെ തലവൻ തന്റെ തോക്കു എടുത്തു അവന്റെ നെ
ഞ്ഞിനെ കുറി വെച്ച ഞങ്ങളൊടു കൂട വരുമൊ അല്ല ഇപ്പോൾ ത
ന്നെ മരിക്കുമൊ എന്നു ക്രുദ്ധിച്ചു പറഞ്ഞു. പിന്നെ കള്ളരിൽ ഒരു
വൻ അടുക്കെ ചെന്നു അവനെ ഇഴെച്ചുകൊണ്ടുപോയി. അന്നു
പാതിരാക്കു അവർ ഒരു വീട്ടിൽ എത്തി തുരന്നു അകത്തു പ്രവേശി
ച്ച നേരം നെയ്ത്തുകാരനും വേറെ ഒരുവനും കാവൽ നിന്നു. തൽക്ഷ
ണം ആളുകൾ കൂടി കള്ളരുടെ തലവനെയും നെയ്ത്തുകാരനെയും
വേറെ ചിലരെയും പിടിച്ചുനിൎത്തിയപ്പോൾ ശേഷമുള്ളവർ എല്ലാ
വരും മണ്ടിപ്പോയി.

വീട്ടിൽ വെച്ചു നെയ്ത്തുകാരന്റെ ഭാൎയ്യ രാത്രി മുഴുവനും പിറ്റെ
നാളും ഭൎത്താവു മടങ്ങി വരാത്തതു നിമിത്തം ദുഃഖിച്ചു കരഞ്ഞു. അ
യല്ക്കാർ പലരും അവൻ പോയ വഴിയിൽ കൂടി ചെന്നു അവനെ
തേടി നടന്നു എങ്കിലും വെറുതെ മടങ്ങിപ്പോന്നു. വൈകുന്നേരമാ
യപ്പോൾ നെയ്ത്തുകാരൻ ഒരു കൂട്ടം കള്ളരോടു കൂട പിടികിട്ടിയിരി
ക്കുന്നു എന്ന ശ്രുതി കേളായി വന്നു. ഉടനെ അവന്റെ ഭാൎയ്യ കുട്ടി
കളെ സ്നേഹിതമാരിൽ ഏല്പിച്ചു ഭൎത്താവ തടവിൽ ഇരിക്കുന്ന ന
ഗരത്തിലേക്കു ചെന്നു ന്യായാധിപനെ ചെന്നു കണ്ടു വിവരങ്ങ
ളെല്ലാം അറിയിച്ചു നിൎഭാഗ്യനായ ഭൎത്താവിനെ വിട്ടയക്കേണ്ടതിന്നു
വളരെ അപേക്ഷിച്ചാറെ, അവൻ അവളെ ആദരവോടെ നോക്കി
നിങ്ങൾ പറയുന്നതു എല്ലാം സത്യമായിരിക്കും. എങ്കിലും എന്തു
വേണ്ടു ന്യായപ്രകാരം അന്വേഷണം കഴിച്ചല്ലാതെ വിടുവാൻ
കഴികയില്ലല്ലൊ ഭൎത്താവിനെ ചെന്നു കാണേണ്ടതിനു വിരോധം
ഇല്ല എന്നു കല്പിച്ചു. പിന്നെ അവൾ തടവിൽ ചെന്നു ഭൎത്താ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/49&oldid=184112" എന്ന താളിൽനിന്ന് ശേഖരിച്ചത്