താൾ:CiXIV130 1872.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു. ൩൯
൧. തെസ്സ. ൫, ൨൪.

യാത്ര പറഞ്ഞു വിരഞ്ഞു നടന്നപ്പാൎത്ഥിവ വശമേല്പിച്ചിതു തന്നെ ।
മോദസമേതം മൊറാസ്സും പോയ് സോദരി തന്റെ വിവാഹമഹത്തെ ॥
ഘോഷത്തോടെ കഴിച്ചഥ മൂന്നാം വാസരമതിലരുണോദയമാവുമ്പോൾ ।
അക്ഷി തുടച്ചെഴുനീറ്റു നടന്നൊരു കാൽക്ഷണമെങ്ങും താമസിയാതെ ॥
തത്സമയം ചെന്നെത്തുവതിന്നായുത്സാഹത്തൊടു പോകും സമയെ ।
ഇടതടവെന്ന്യെപെരുമഴയുണ്ടായുടനുടനുഴറിയടിച്ചിതു കാറ്റും ॥
പൊടിയുടെ പടലം കാണാതായ്വന്നിടിയുടെ കടകടനിദനം കേളായ് ।
വടിവൊടു മുകിൽകൊണ്ടുലക മറഞ്ഞു തുടുതുടമിന്നൽ പിണരുമെറിഞ്ഞു ॥
തരുഗണമിടയിടെ പൊട്ടി മറിഞ്ഞു പെരുവഴിപോക്കിനു മുട്ടു ചമഞ്ഞു ।
സരിദധിപോൎമ്മികളുയരപ്പൊങ്ങി പരിധീരദ്ധ്വനി പൂണ്ടു മുഴങ്ങി ॥
ഗിരിത്ധരമുരുതരബലമൊടുമൊഴുകി സരിദുദകംകരകവിയപ്പെരുകി ।
മൊറാസ്സിന്നതു കാരണമായ്പഥി പാരം കഷ്ടം വന്നുളവായി ॥
ഉണ്ടപ്പെരുവഴിമദ്ധ്യെ പെരുതായ് നീണ്ടു കിടന്നീടുന്നൊരു തടിനി ।
അപ്പുഴയെ തരണം ചെയ്വതിനായ് കേല്പൊടവൻ വന്നണയുന്നേരം ॥
നീരോട്ടത്താൽ നദിയുടെ പാലം നേരെ പൊട്ടി മുറിഞ്ഞതു കാണായ് ।
നേരം കുറയച്ചെന്നപ്പോൾ നദി പാരാവാരംപോൽ വലുതായി ॥
കഷ്ടം പുഴയുടെ തരണം ചെയ്വാൻ കാഷ്ഠാദിക സാധനവും നാസ്തി ।
പുഷ്ടക്ലേശമൊടതിനാലവനും പൊട്ടിക്കേണുധരിത്രിയിൽ വീണു ॥
മുട്ടുകളൂന്നിക്കൊണ്ടഥഭക്ത്യാപെട്ടന്നിങ്ങിനെയൎത്ഥന ചെയ്താൻ ।
വിഷ്ടപനാഥജഗന്മയ നീ കൈവിട്ടീടുകയൊ ചെയ്വതുമെന്നെ ॥
കഷ്ടം പോയകലും പടിയടിയനെ ദൃഷ്ടിച്ചീടുക കരുണാസിന്ധൊ ।
വൃഷ്ടിയകറ്റിപ്പുഴയൂറ്റത്തിൻ പുഷ്ടി കുറച്ചു തരേണം നാഥ ॥
ഇഷ്ട സ്നേഹിതനെ പ്രതിഭൂവായ് വിട്ടേച്ചും കൊണ്ടടിയൻ പോന്നേൻ ।
ഘൃഷ്ടിമദസ്തമയത്തിനു മുമ്പെ പട്ടണമത്തിലെത്താൻ വഹിയാതെ ॥
ദിഷ്ടവിളംബനമിങ്ങുളവായാൽ ദുഷ്ടനൃപൻ മത്സഖിയെകൊല്ലും ।
കൃപയൊടുമതു കാരണമായടിയനു സപദി സഹായിക്കെന്നീവണ്ണം ॥
അൎത്ഥിച്ചിട്ടും നദിയുടെ ഭീമത വൎദ്ധിച്ചിട്ടു വരുന്നതു കണ്ടു ।
നേരത്തെത്തുകയില്ലെന്നുള്ളൊരു ഭീരുത്വത്താൽ വിവശതയോടും ॥
മൊറാസ്സീശ്വരമാശ്രയമാക്കി ധീരതപൂണ്ടഥ നദിയിൽ ചാടി ।
പാരംപണിയൊടു നിന്തീട്ടീശ്വരകാരുണ്യംകൊണ്ടക്കരയെത്തി ॥
വെള്ളത്തുന്നു സുരക്ഷിതനായത്തിനുള്ളത്തിൽ സ്തുതി ദേവനു നല്കി ।
തെല്ലൊരു താമസമെങ്ങും വഴിയതിലില്ലാതോടി നടക്കും സമയെ ॥
ഏകകനാകുമൊരവനെ കൊല്വാൻ ഏകാഗാരികരായുധമോടും ।
ഘോരവനത്തിൽനിന്നു പുറപ്പെട്ടാരവമോടുമടുത്തതു കണ്ടു ॥
പാരം പരവശനാകിയ മൊറാസ് ധീരത കൈക്കൊണ്ടവരൊടു ചെന്നാൻ ॥
എന്തൊരു കാൎയ്യം ചെയ്യേണ്ടത്തിനായ് ചിന്തിക്കുന്നതു നിങ്ങളിദാനീം ॥
പ്രാണന്മാത്രമെനിക്കുണ്ടതു മൽക്ഷൊണീന്ദ്രൻ വശമൎപ്പിക്കേണം ।
ചങ്ങാതിയെയതിനായ് പണയംവെച്ചിങ്ങൊരു മൂന്നു ദിനത്തിനു പൊന്നേൻ ॥
ഇന്നെക്കഹമവിടെക്കെത്തായ്കിൽ വന്നെക്കും മമ സഖിയുടെ നിധനം ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/43&oldid=184106" എന്ന താളിൽനിന്ന് ശേഖരിച്ചത്