താൾ:CiXIV130 1872.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮. ദോഷാതരങ്ങൾ എല്ലാം വിട്ടൊഴിവിൻ.
൧. തെസ്സ. ൫, ൨൨.

ആയുധമെന്തിനു കൊണ്ടന്നതു നീ, മായമൊടാരെ വധിപ്പാൻ ഭാവം ॥
നേരെ കഥിച്ചീടുക കുമതെ നീ, ചേരാ നമ്മൊടു കൈതവമേതും ।
ഗീരിതി കെട്ടതിനുത്തരമായതി, ധീരതയോടുമുരെച്ചിതു മൊറാസ് ॥
ക്രൂരനരാധിപ പീഡിതരാകിയ, പൌരജനങ്ങടെ ദുഃഖം പോക്കി ।
സ്വൈരമവൎക്കു വരുത്തേണ്ടതിനകതാരിൽ നിനച്ചു പുറപ്പെട്ടേൻ ഞാൻ ॥
കൎണ്ണകഠോരം ഭാഷിതമിദമാകൎണ്യ മഹാക്രുധ പൂണ്ടു നരേന്ദ്രൻ ।
തന്നെത്തന്നെ മറന്നഥ തന്നുടെ, കണ്ണുകളൊന്നു ചുഴറ്റിമിഴിച്ചു ॥
തൻനികടസ്ഥിതഭൃത്യജനത്തൊടു മന്ദേതരമുഷ്ണിച്ചുര ചെയ്താൻ ।
അത്യയമന്തിക്തമമിവനതിനാൽ ഇത്തരമുൾ്ത്തളിരകമെ തോന്നി ॥
മൃത്യുപ്രേരിതനായ് നിജനായക ഹത്യാൎതഥം കുതുകേന മുതിൎന്നൊരു ।
നിസ്ത്രപനാമിശ്ശത്രുവെ വേഗാൽ, നിഷ്കരുണം കുല ചെയ്വിൻ നിങ്ങൾ ॥
സാമിദ്രോഹം ചെയ്യും പുരുഷൻ, ഭൂമൌ ജിവിച്ചീടരുതെന്നും ।
ആമയമിഹപരലോകം രണ്ടിലുമാമനുജന്നു വരേണം നൂനം ॥
ഭൂമിപനിങ്ങിനെ ചൊന്നതു കേട്ടു താമസഹീനമമാത്യാദി ജനം ।
ചീറ്റത്തോടും മൊറാസ്സെക്കഴുവേറ്റി വധിപ്പാനായി മുതിൎന്നാർ ॥
തെറ്റന്നപ്പോൾ വിനയാനതനായ് പറ്റലനാം നൃപനോടവനൂചെ: ।
വസുധാവല്ലഭ തെല്ലൂമിനിക്കിനിയസുധാരണമതിലില്ലൊരു കാംക്ഷ ॥
മരണത്തിന്നായ് സന്നദ്ധൻ ഞാൻ, മരണെ, മടിവും ഭയവും ന ഹി മെ ।
തരുണിമണിയാം മമ സോദരിയുടെ, പരിണയമുണ്ടിതടുത്ത ദിനത്തിൽ ॥
തരണമതിന്നു ഗമിപ്പാനനുമതി, മരണം പിന്നെ വരുത്തുക കൃപയാ ।
മുപ്പകലും മൂന്നിരവും ചെന്നാൽ തപ്പാതിവിടെ മടങ്ങി വരും ഞാൻ ॥
അത്രോടം മൽപ്രാണപ്രിയനാം മിത്രത്തെ പ്രതിഭൂവാക്കീടാം ।
ത്രിദിനാനന്തരമഹമെത്തായ്കിൽ നിധനമവന്നു വരുത്തുക നൃപതെ ॥
ഇതി തൽഗദിതം കേട്ടവനീന്ദ്രൻ, സ്മിതപൂൎവ്വകമവനോടുര ചെയ്താൻ ।
മൂന്നുദിനം ഞാനനുമതിനല്കാം, മൂന്നാം ദിവസം തീൎന്നാൽ പിന്നെ ॥
പോന്നിവിടെക്കു വരായ്കിൽ തവ സഖി, നിന്നുടെ മരണം വരണം ചെയ്യും ।
നിൎണ്ണയമഥ നിൻപ്രാണവിനാശം, വന്നീടാനിരവഗ്രഹനാം നീ ॥
മന്നവനുടെ മൊഴിയിങ്ങിനെ കേട്ടു, മന്ദേതരമവനും നടകൊണ്ടു ।
ഖിന്നതയോടും തന്നുടെ സഖിതൻ മന്ദിരമുൾപുക്കവനെക്കണ്ടു ॥
ചൊന്നാനവനൊടു പ്രിയസഖസുമതെ വന്നിതിനിക്കൊരബദ്ധമിദാനീം ।
ദുൎന്നയമേറിയ നമ്മുടെ നൃപനെ, കൊന്നീടേണ്ടതിനായുധമോടും ॥
ചെന്നെവിടെക്കതു ബോധിച്ചിട്ടന്നരപാലകനെന്നെ കൊല്വാൻ ।
ഖണ്ഡിതമായിട്ടാജ്ഞാപിച്ചാനെന്നെ കഷ്ടമിതെന്നെ വേണ്ടു ॥
സുന്ദരിയാകിയ നമ്മുടെ സോദരി തന്നുടെ പരിണയമതിനു ഗമിപ്പാൻ ।
നിന്നെ പ്രതിഭ്രവാക്കുകമൂലം തന്നിതു മൂന്നു ദിനത്തേക്കഭയം ॥
വേളിമുഹൂൎത്തം തീൎന്നാൽ പിന്നെ നാലാന്നാളാഗമനം ചെയ്തു ।
ചാലവെ ഞാൻ തവബന്ധമഴിക്കും കാലത്തോളം മൽപ്രതിഭൂവായ് ॥
ക്രൂരനരേന്ദ്രൻ തനുടെ കാരാഗാരമതിൽ നീ പാൎക്കമഹാത്മൻ ।
വാക്യമിണ്ണം കേട്ടു വയസ്യൻ ശോകമിയന്നസ്സഖിയെ തഴുകി ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/42&oldid=184105" എന്ന താളിൽനിന്ന് ശേഖരിച്ചത്