താൾ:CiXIV130 1872.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സകലത്തെയും ശോധന ചെയ്വിൻ നല്ലതിനെ മുറുക ൩൭
പിടിപ്പിൻ.൧. തെസ്സ. ൫, ൨൧.

യേശുനായക മമ പാപകാരണാൽ ഭവാൻ ।
ശാപദാരുവിലേറി മരിച്ചെന്നറിഞ്ഞു ഞാൻ ॥
തൃക്കൺ്പാൎത്തെന്നെ രക്ഷിക്കേണമെ കൃപാനിധെ ।
തൃക്കഴലിണ നിത്യമുൾക്കാമ്പിൽ കരുതുന്നേൻ ॥
തൽക്ഷണമേവം പ്രാൎത്ഥിച്ചീടുവിൻ മടിയാതെ ।
അത്ര രക്ഷകനെതു പാപിക്കും വരാമിപ്പോൾ ॥
എന്തിനു സ്വൎഗ്ഗദ്വാരം തുറന്ന സമയത്തു ।
ചിന്ത ക്രടാതെ ദൂരത്തഞ്ചി നില്ക്കുന്നു നിങ്ങൾ ॥
ബാലകന്മാരെ നിങ്ങൾക്കെന്തഭിപ്രായം ചൊല്വിൻ ।
പാലനം വേണമെന്നൊ നാശത്തിൽപോക എന്നൊ ॥
വാൎദ്ധകഗ്രസ്തന്മാരെ നിങ്ങൾക്കെന്തഭിപ്രായം ।
മൃത്യുവന്നണഞ്ഞതിൽ ലക്ഷണം തലനര ॥
രക്ഷകന്തന്നിൽ നിങ്ങൾ വിശ്വസിക്കയൊ പക്ഷെ ।
വ്യൎത്ഥമായ്കാലക്ഷേപം കഴിച്ചെന്നായീടുമൊ ॥
കരുണാകര തവ പരിശുദ്ധാത്മാവിനെ ।
പരിചൊടിവരുടെ ഹൃദയെ നിയോഗിച്ചു ॥
യേശുവോടണയേണമാശു ഞാനെന്നു ബോധിച്ചെ ।
കൈകനിത നാഥ വരുന്നെന്നറിയിപ്പാൻ ॥
ഏകേണമനുഗ്രഹമേകനായക വിഭൊ! ।
വെറൊരു തുണയില്ല ഭൂതലത്തിങ്കൽ നാഥ ॥

ഉത്തമ പ്രതിഭൂത്വം.

ഉണ്ടു സിറക്കൊസ്സന്നഭിധാനം, പൂണ്ടൊരു നഗരി സിസില്യദ്വീപിൽ ।
ഉണ്ടായിതു യവനാവനിപതിയായ്, പണ്ടനഗരിയിലൊരു നരപാലൻ ॥
ചെണ്ടക്കാരൻ ദാന്യൂസ്സിതി ചൊൽകൊണ്ടുള്ളവനവനകരുണനധികം ।
കിണ്ടം പ്രജകൾക്കനവധിനല്കിക്കൊണ്ടു ധനൌഘം കൈവശമാക്കീ ॥
ട്ടുണ്ടു കടിച്ചു ഞെടിച്ചു പുളച്ചകതണ്ടു കുളിൎത്തു രമിച്ചു മദിച്ചും ।
കൊണ്ടവനിണ്ടലകന്നരമനയിൽ കണ്ഠേതര ഭോഗെനെ വസിച്ചാൻ ॥
അക്കാലത്തപ്പൌരജനങ്ങളിൽ വിഖ്യാതൻ മൊറാസ്സെന്നൊരുവൻ ।
കൎക്കശനായൊരു നൃപനെക്കൊണ്ടതി, ദുഃഖിതരാകും പ്രജകടെ ദുഃഖം ॥
വെക്കം പോക്കണമെന്നൊൎത്തിതിനായ് തക്കം നോക്കിക്കൊണ്ടൊരു ദിവസം ।
ശസ്ത്രം നിശിതമെടുത്തതു തന്നുടെ, വസ്ത്രത്തിന്നകമെ മറ ചെയ്തു ॥
വിത്രസ്തയൊടു മക്ഷിതിപതിയുടെ, വസ്ത്യത്തെ പ്രാപിച്ചിതു ശീഘ്രം ।
പടുതകലൎന്നൊരു കാവല്ക്കാരതു, വടിവൊടറിഞ്ഞവനെ പിടിപെട്ടു ॥
തടിവടിയേന്തിച്ചൊടിയൊടുമപ്പോൾ, പൊടുപൊടയുടനുടനടിയിടി ക്രട്ടി ।
കുടിലത പെരുകിയ നൃപനുടെ സവിധെ, ത്സടിതി പിടിച്ചവനെക്കൊണ്ടന്നു ॥
കോപാകുലനായപ്പോളവനൊടു, ഭൂപാലകനിതി ചോദ്യം ചെയ്താൻ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/41&oldid=184104" എന്ന താളിൽനിന്ന് ശേഖരിച്ചത്