താൾ:CiXIV130 1872.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ എല്ലാവരോടും എപ്പോഴും നന്മയെ പിന്തുടൎന്നു
കൊൾവിൻ. ൧. തെസ്സ. ൫, ൧൫.

ദാഹംകൊണ്ടു വറണ്ട നിൻ നാവിന്മേൽ വീഴുകില്ലൊരു തുള്ളിവെള്ളം പോലും ।
ശാന്തത ചെറുതില്ല വിശ്രാന്തിയും കിഞ്ചന നരകത്തിങ്കലില്ലല്ലൊ ॥
ചെറ്റുനേര മുറക്കമില്ലസ്ഥലെ നിത്യമുണ്ടു കടുങ്കോപക്കാറ്റുകൾ ।
കഷ്ടമങ്ങുള്ള പാപകജ്വാലകൾ ചെറ്റുനേരം തണിഞ്ഞു പോകില്ലയ്യൊ ॥
കത്തിക്കാളുന്ന ഗന്ധകത്തീപ്പുകപെട്ടു കണ്മൂക്കു പൊത്തിയാലാകമൊ ।
ചുട്ടെരി വിഷപ്പല്ലുകളേപ്പിച്ചു നിഷ്ഠൂരം കിടക്കുന്ന കൃമികുലം ॥
ഒട്ടൊഴിയാതടിമുടിയോളവും പറ്റിച്ചുറ്റിപ്പിരിയാതിരിക്കുന്നു ।
രക്ഷകന്തിരു മുൾകിരീടത്തെ നീ ധിക്കരിച്ചതിന്മൂലമിതു വരും ॥
ഗച്ഛമനയിൽ ദുഃഖിച്ചതേതും നീ ചെറ്റു ചിന്ത ചെയ്യാഞ്ഞതു കാരണം ।
അല്പവും മനതാരിലൊരു സുഖം ചെറ്റനുഭവമാകയുമില്ലഹൊ ॥
ഇമ്പമായൊരു സംഭാഷണം നിന്റെ തമ്പുരാനുമായുണ്ടാകയില്ലങ്ങു ।
കണ്ണുനീരും മുറവിളി പ്രാൎത്ഥനാപൊങ്ങുമെന്നാലവൻ കേൾക്കയില്ലല്ലൊ ॥
നിന്ദിതമവിടത്തെ നിലവിളി ധന്യനായകൻ കേട്ടു വെറുത്തു പൊം ।
ഇന്നിതെല്ലാം നിനച്ചു നിന്മാനസം ഛിന്നഭിന്നമായ്വന്നാൽ ചിതം വരും ॥

ഇന്നുള്ള മനുഷ്യരെ നിങ്ങളിലാരെങ്കിലും ।
തന്മനോ മാറ്റംകൊണ്ടു നന്നായിവന്നില്ലെങ്കിൽ ॥
അങ്ങിനേയുള്ള നിങ്ങളുള്ളുണരേണമെന്റെ ।
ഉള്ളഴന്നഴന്നു ഞാനുണ്ടേതാൻ ചോദിക്കുന്നു ॥
നിങ്ങളിൽ ചിലർ പക്ഷേ മറ്റുള്ള മനുഷ്യൎക്കും ।
സമ്മതന്മാരാം സുവൃത്തന്മാരെന്നിരിക്കിലും ॥
തമ്പുരാന്തിരുഭയന്നെഞ്ചകമണിയാതെ ।
തന്തിരുമകൻ രാജ്യംചെങ്കോലും ചുംബിക്കാതെ ॥
സഞ്ചരിപ്പതിന്മൂലമെന്തെന്നു പറഞ്ഞാലും ।
സംശയം നരകമുണ്ടെന്നതിലെ താനുണ്ടൊ ॥
ഏതുമില്ലതിലൊരു സംശയമൊരുനാളും ।
ചേതസി ഞങ്ങൾക്കെന്നു കേചന പറയുന്നു ॥
എങ്കിലൊ നാശവഴി എന്തു പൊലുപേക്ഷിച്ചു ।
ചന്തമായ്ജീവമാൎഗ്ഗം പിന്തുടരാരായ്വാൻ മൂലം ॥
ത്രാണകാരകനായ യേശുവോടയാതെ ।
ലൌകികം പ്രമാണിച്ചു നടന്നാൽ മതിയാമോ ॥
ശ്രേഷ്ഠന്മാരല്ലൊ ഞങ്ങളെങ്ങിനെ ചെയ്യാമിതു ।
സൽഗുണം ഞങ്ങൾക്കുള്ളതൊട്ടേറ മതിയാകും ॥
എന്തിനു ഞങ്ങൾക്കൊരു രക്ഷിതാവെന്നു നിങ്ങൾ ।
ചിന്തിച്ചൊ സമയത്തെ കഴിക്കുന്നതയ്യൊ കഷ്ടം ॥
സൽകുലമാഹാത്മ്യവും സൽഗുണസമൂഹവും ।
കുപ്പക്കുന്നെന്നു വെടിഞ്ഞീടുവിനകലവെ ॥
പാപികളെന്ന പോലെ യേശുവോടണയുവിൻ ।
ഘാതകന്മാരെ നിങ്ങൾക്കായവൻ മരിച്ചതു ॥

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/40&oldid=184103" എന്ന താളിൽനിന്ന് ശേഖരിച്ചത്