താൾ:CiXIV130 1872.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ടാലും ദൈവം എനിക്കു തുണ. സങ്കീ. ൫൪, ൬. ൩൫

ഇതു മൂലമൊരു ചോരൻ പരകാനാൻതെരുവിലൊരു പൊതുനടപ്പാനായുചിതമായ്വ
രുമൊ ॥
വഷളായ വചനവും നടപ്പുംകൊണ്ടവിടമൊരുലേശം വഷളാക്കാൻ നിമിഷവും വ
ഹിയാ ।
ഇനി രണ്ടാമൊരുതടവിതു കേൾക്ക കഠിനം നരകത്തിലടപ്പാനുള്ളൊരു വാതിൽക്ക
തകു ॥
ജഗദീശനരുളിയ പരധൎമ്മത്യജനെ നിജശാപമയി പാപി നിന നെഞ്ചിലനിശം ।
കഠിനമായിനിയൊരു കതകുണ്ടു പറവാനിതു നീതിപരമന്റെതൊരുനാളുമൊഴിയാ ॥
പരനീതിയൊഴിയാതെയൊരുനാളും നരകെ പതിതന്മാരതു വിട്ടുപിരിവാനുമരുതു ॥
നിരയത്തോടണയാതെ ശുഭലോകമെളുതായി കരയേറാനൊരു പാലമിവിടെയുണ്ടിതു
കടന്നു ॥
മമ പാപന്തവ പാപമഖിലമാനുഷന്മാർ കലുഷവുന്തിരുമെയ്യിൽ ചുമന്നങ്ങു മരത്തിൽ ।
കുലയാളൻ മരിക്കുന്ന വിധമങ്ങുമരിച്ചു കുഴിതന്നിലടപെട്ട പരിശുദ്ധപുരുഷൻ ॥
തിരുനാമമിതു പാലമഖിലേശരചിതമിതിനെ നീ വെറുത്തെങ്കിൽ നരകെ നിൻ ശ
യനം ।
ജലമെല്ലാമിരിപ്പൊരു കടലെന്നകണക്കെ കൃപയെല്ലാമിരിക്കുന്നിത്തിരുനാമക്കടലിൽ ॥
വെറുതെ നീയിതു നിന്ദിച്ചകലെ പോയ്ക്കളകിൽ നരകത്തിലിതിനാലുമൊരു ലേശം ഫ
ലിയാ ।
പെരുതുന്നു ജയവീരനയി നിന്നൊടനിശം മതികെട്ട കുരുടൻ നിയതു ചെറ്റുമ
റിയാ ॥
മനസ്സാക്ഷയവൻ നിന്റതൊരു കത്തികണക്കെ കരത്തിൽ താനെടുത്തെറക്കുമപ്പൂനി
ന്മനസ്സിൽ ।
നരകത്തിലകപ്പെട്ടാലവിടെ നിന്നരികെ പരിശുദ്ധപുരുഷൻ ചെറ്റണയാതു നി
യതം ॥
ഇവിടെനിന്നവനാലെ ശുഭലോകമണയാമിവനല്ലൊ പരലോകവഴിപ്പാലം നമുക്കു ।
ചതിപെട്ട മതിവിട്ടു കരുതിക്കൊള്ളിതു നീ മതികെട്ടൊരിതു വിട്ടു നരകത്തീവിറകാം ॥

ഒർ ഉപദേശം.

പാപമോചനമാൎക്കു ലഭിച്ചതു പാരമാഘോഷിച്ചാൎത്തുകൊണ്ടാടുവിൻ! ।
പാവനമഹൊ നിങ്ങൾ മേവുന്നതു പാപനാശനൻ പാൎക്കുന്ന മന്ദിരം ॥
ഏവനും നരകത്തിങ്കൽനിന്നങ്ങു ചേരുവാനരുതേതുമതു പോലെ ।
ഏതു നാരകവസ്തുവുമസ്ഥലം ചേരുകില്ലതു മൂലം പുകഴ്ത്തുക ॥
പാപത്തിൽനിന്നും പാപികൾ മൂലവും ദോഷലേശവുമേശാശുഭലോകെ ।
ചാരുശോഭയാ നിത്യ സമാധാനം വാഴുകെന്നതിലോടുക മുന്നിട്ടു ॥
കേളെടൊ പാപി കേണീടണം നീ താനേതു വസ്തുവും വാനത്തിൽ നിന്നങ്ങു ।
ചേരുകില്ല നരകെ നിണക്കതു മൂലമെത്ര ഞരക്കമുണ്ടാമയ്യൊ ॥


5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/39&oldid=184102" എന്ന താളിൽനിന്ന് ശേഖരിച്ചത്