താൾ:CiXIV130 1872.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ പിശാചിന്നു സ്ഥലം കൊടുക്കരുത. എഫെ. ൪, ൨൭.

ചിത്തമലിഞ്ഞവൾ ചൊന്നവാക്കുകൾ മിക്കതും ശാസനകൾ, ചിത്തെ കരുതിനീ സഞ്ച
രിപ്പതിന്നിപ്പൊഴുതെ സമയം ॥
ചത്തതിൽ പിന്നെയൊരുകുറി പുനരഗ്ഗിരം കേട്ടുകൊൾവാൻ, ചിത്തത്തിലാഗ്രഹിക്കേ
ണ്ട നീയതു സിദ്ധിക്കയില്ലൊരിക്കൽ ।
മോചനം പാപത്തിൽനിന്നു പ്രാപിച്ചു പൂതനായ്തീരുമ്മുമ്പെ, പ്രേതമായാൽ നിന്റെ
ബന്ധുക്കളതി പാവനന്മാരായവർ ॥
പ്രേമം നിറഞ്ഞവർ നിന്നിലെങ്കിലുമായവൎക്കൊന്നുകൊണ്ടും, സാധിക്കയില്ല നിന്നോടു
സംഗതിദൂരത്തുപോയിടെണം ।
ആയുസ്സുഭൂമിയിലുള്ളനാൾ നിജശ്രെയസ്സനുഭവിച്ചു, ദാഹിച്ചു കേണവനബ്രഹാമിനൊടാ
യതുമോൎത്തുകൊൾക ॥
പാപത്തിൽ നീ മരിച്ചങ്ങു പോയ് ബഹുവേദനപൂണുമന്നാൾ, സ്നേഹം നിറഞ്ഞ നിന്ന
മ്മതൻ മിഴിയേകദാ നിന്നെ നോക്കി ।
ലേശവും നീർ ചൊരിഞ്ഞീടുമെന്നു നീ ചേതസി ചിന്തിക്കൊലാ, ദേഹമൊഴിഞ്ഞു പോ
കുന്നതിന്മുന്നമേശു നീ യേശുപദം ॥
നല്ലവൻ ദേവപ്രിയനൊരുമകനിങ്ങു നിനക്കിരുന്നാൽ, മന്നിടം വിട്ടു പോയാലൊരു
കുറി നിന്നോടവനണയാ ।
രക്ഷകനെത്തിരകെന്നു നിന്നുടെ പെറ്റവളെപ്പൊഴുതും, നിൎബ്ബന്ധമോതുകിലായതുമിനി
ച്ചെറ്റുനേരമിരിക്കും ॥
ചത്തുപിരിഞ്ഞു പോകെണമപ്പുറം സത്വരം നിങ്ങളെങ്കിൽ, ചിത്തെ കൊതിപെരുക
നിനക്കവളുറ്റവാക്കൊന്നു കേൾപ്പാൻ ।
സത്യവിശ്വാസികളായ സജ്ജനമുത്തമമോക്ഷപദം, മറ്റുള്ളവൎക്കുളവാക്കുവാൻ കൂടയെ
ത്ര അദ്ധ്വാനിക്കെണം ॥
പാപികളെത്ര നശിച്ചുപോകുന്നു കാലവും പൊയ്പോകുന്നു, കാലമില്ലിപ്പോളുറങ്ങുവാനി
നി വേഗമുണൎന്നീടുക ।

പരലോക വഴിപ്പാലം.

നിരയത്തിലകപ്പെട്ടു നരജാതിയൊരുവനതു വിട്ടു ശുഭലോകം ഗമിപ്പതില്ലൊരിക്കൽ ।
അതിരറ്റു വളവുറ്റ നരകത്തിന്നടുവിൽ പിടിപെട്ടാലതിനില്ലൊരറുതിനാളിനിമേൽ ॥
നിജപാപഗുണം പാപിക്കിതിനുവേർ നിയതം, തടവായതിവനു തൻപ്രകൃതിയെന്ന
റിക ।
കുടിയൻ തൻകുടിമോഹം കളയാതെ മുടിഞ്ഞു പരലോകമണയുമ്പോളതു തന്റെ പ്ര
കൃതി ॥
പരലോകമധുപാനമൊരുനാളും ലഭിയാഞ്ഞതുമൂലമിവനുള്ളിലലംഭാവമണയാ ।
ചിലദിക്കിന്നുറവിൽനിന്നുളവായ ജലത്തിലോരു വസ്തുപതിച്ചാലക്ഷണം കല്ലായ്ചമയും ॥
അതുപോലെ മനുഷ്യന്മാർ മരിക്കുന്ന സമയം നിനവെന്തൊന്നതു തന്നെ പരലോകത്ത
നിശം ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/38&oldid=184101" എന്ന താളിൽനിന്ന് ശേഖരിച്ചത്