താൾ:CiXIV130 1872.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എല്ലാറ്റിലും സ്തോത്രം ചെയ്വിൻ. ൧ തെസ്സ. ൫, ൧൮. ൩൩

ദൈവമെ ദയാകര ഭയപ്പെടുത്തുകില്ലനീ, കോപഭാവമാനനെ കുളൎത്ത ചിത്തമന്തരെ ॥
സിംഹമെന്നപോലെ നീ പുറത്തിനിക്കു കാൺ്ങ്കിലും, ശങ്കയില്ലതാതഭാവമുള്ളിലുണ്ടു നി
ൎണ്ണയം ।
ആൎദ്രഭാവമുള്ളിലങ്ങടക്കി വെച്ചുകൊണ്ടു നീ, രൌദ്രനാദമിട്ടുമാം ഭയപ്പെട്ടത്തുമെങ്കിലും ॥
ചെറ്റുകണ്ണുനീർ ഭവാന്റെ മുമ്പിൽ ഞാനൊഴിക്കയിൽ, തൽക്ഷണമതും കണക്കുവെച്ചു
കൊള്ളുമുള്ളിൽ നീ ।
ഖിന്നനായ പൈതലോടു ചെന്നടുത്തു നീയവൻ, തൻമുഖത്തു ചുംബനം കൊടുത്തു ഭാ
ഗ്യമേകുവോൻ ॥
നാഥ താത നിയനുഗ്രഹിച്ചൊഴിഞ്ഞു നിന്നെ ഞാൻ, ലേശവും വിടാ പവിത്ര പാഹി
പാഹി മാം വിഭൊ ।

ഒരു പാലമില്ല.

പാപമിളെച്ചു കിട്ടാത പാപിയെ പാരമനുതപിക്ക, പാതാളമുണ്ടു മരിച്ചതിൽ പിന്നെ
വാനുലകിൻ വഴിയിൽ ।
ഭൂമിയിലുള്ള നദികൾക്കു ചില പാലങ്ങളുണ്ടെങ്കിലും, ഭൂതമായില്ല പാതാളത്തിന്നൊരു
പാലമൊരുവനാലും ॥
പാപത്തിൽ വീണു മരിച്ചവൻ കിടക്കുന്ന പാതാളത്തിങ്കൽ, പോകയുമില്ലൊരു ദൈവ
ദൂതനുമായവനു തുണപ്പാൻ ।
ഭൂമിയിലിങ്ങിവനായ നാളിവർ പാപവിമോചനത്തെ, യേശുവിൽനിന്നു കൈക്കൊൾ
വതിന്നാവോളവും തുണച്ചാർ ॥
ഘോഷണചാരുത പാരമുള്ളൊരു ബോധകനങ്ങു ചെന്നു, ഘോഷിച്ചു തത്ര വീണൊരു
പാപിക്കുബോധം വരുത്തിക്കൂട ।
മംഗലവാൎത്തയെ ഘോഷിക്കുന്നവരിമ്മഹീമണ്ഡലത്തിൽ, എണ്ണമില്ലാതോളം പാപികൾ
ക്കഹൊ പുണ്യഗതിവരുത്തി ॥
അങ്ങുപോയ്നാരകം തന്നിൽ വീണവൎക്കപ്പുറം ഘോഷകന്മാർ, ചെന്നു സൌവാൎത്തിക
ഘോഷണത്തിന്നു സമ്മതരെന്നുവര ।
കേളെടൊ പാപിയെ ഞാൻ പറയുന്നതാകുലമെന്നിയെ നീ, നേരമിനിക്കിന്നു കിട്ടി നി
ന്നോടു നേരറിയിച്ചു കൊൾവാൻ ॥
നാളനീ പക്ഷെ മരിക്കുമപ്പുറന്നാരകം തന്നിൽ വീഴും, വീറോടവിടെ ഞാൻ വന്നു നി
ന്നോടിതോതുകയില്ലറിക ।
ഇങ്ങിനിയുറ്റവരിൽ നിണക്കുണ്മയിൽ നന്മ ചെയ്വാനിങ്ങുളരെങ്കിവരോരോരൊതരമങ്ങി
നെ ചെയ്യുന്നതും ॥
നിന്നോടുകൂടവരാ പുനരിവിടന്നു നീ പോകും വിധൌ, ചെന്നുനീ ലാജർ കിടന്ന ബീ
ട്ടിന്റെ പുംഗവനെപ്പഠിക്ക ।
ഗൎഭത്തിൽനിന്നെച്ചുമന്നവൾ ദൈവവിശ്വാസമുള്ളവളായി, അൎഭകനാം നിണക്കെത്ര
യൊ പലബുദ്ധി പറഞ്ഞുതന്നു ॥
മൃത്യുവിങ്കയ്യിൽനിന്നുദ്ധരിക്കുന്ന രക്ഷകനോടണഞ്ഞു, എത്രയൊ വട്ടം നിണക്കുവേണ്ടി
പ്പോയത്തലോടെ ഇരന്നു ।


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/37&oldid=184100" എന്ന താളിൽനിന്ന് ശേഖരിച്ചത്