താൾ:CiXIV130 1872.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ ഇവൻ പാപികളെ ചേൎത്തുകൊണ്ടു, അവരോടു കൂടി
ഭക്ഷിക്കുന്നു. ലൂക്ക. ൧൫, ൨.

നിത്യവും മരിക്കുയെന്നിനിക്കു ശീലമാകയാൽ, എത്രയും പരിചയം നമുക്കു തമ്മിലുണ്ടെ
ടൊ ॥
ദോഷലേശമിങ്ങിനിക്കു നീ പിണെക്കയില്ലകേൾ, പേർ നിണക്കു തിക്തമെന്നു കേൾ
വിയുണ്ടു പാരിതിൽ ।
ഞാൻ നിനക്കു പേർ സദാ വിളിപ്പതൊ മധുരമെ,ന്നാമയം വിനാ ശ്രവിച്ചു കൊൾക മെ
ഗിരം ഭവാൻ ॥
ഭൂതലെ ഭവാനതീവഭീഷണൻ, ഭയങ്കരൻ, പേരിദം നിനക്കു പാരിൽ രൂഢമായതെ
ങ്കിലും ।
ഞാൻ നിനക്കു സുന്ദരൻ മനോഹരൻ, ശുഭാംശനെ,ന്നേവമാദിയായ പേർ വിളിച്ചു നി
ല്പതിങ്ങെടൊ ॥
വേണ്ട വേണ്ട എന്നു നിന്നെ ഏവരും വെറുക്കിലും, വേണമെന്നു നിന്നിലാശ പാരമു
ണ്ടിനിക്കെടൊ ।
പോക പോകയെന്നു നിന്നെ ഏവരും ത്യജിക്കിലും, വാ സഖെ വരികയെന്നു ഞാൻ
കഥിക്കുമെപ്പൊഴും ॥
മൃത്യുവെന്ന പേർ നിണക്കു മൎത്യസംഘമേകുകിൽ, നിത്യമേഷ ഞാൻ ഭാവാന്നു ജീവനെ
ന്ന പേരിടും ।
ആരെയും വീടാതിനിന്നോടെന്തിനിജ്ജനം വൃഥാ, താണു വീണുമാംവിടേണമെന്നു കേ
ണിരിപ്പതു ॥
ഏതു നീ എടുക്കുമെന്നിൽനിന്നു യുദ്ധചത്വരെ, എന്റെ ജീവനെങ്കിലൊ സുഖേന വ
ന്നെടുത്തുകൊൾ ।
എത്രനല്ല ജീവനുണ്ടിനിക്കിരിപ്പതെങ്കിലും അത്രയും പ്രയാസവും നികൃഷ്ടവും നിനക്ക
നീ ॥
പിന്നെ എന്തു നിയെടുക്കുമെന്റെ ദേഹമൊ സഖെ, നന്നു നന്നെടുത്തുകൊൾക നന്ദി
കാട്ടുമേഷ ഞാൻ ।
അത്യനിഷ്ടപാത്രമിശ്ശരീരമെന്നിൽനിന്നു നീ, സത്വരം പറിച്ചെടുക്കിലെത്ര നല്ല കാൎയ്യ
മായ് ॥
ഉറ്റഭാൎയ്യ പെറ്റമക്കളുറ്റവരുടയവർ, ഇപ്രകാരമുള്ളവരിൽനിന്നു നീ പറിച്ചുമാം ।
കൊണ്ടുപോകുമെങ്കിലുമവൎക്കു നീ വരുത്തിയ, തെന്തുനഷ്ടമുണ്ടവൎക്കു ദൈവമിങ്ങു സൽ
പിതാ ॥
നിന്റെ കൂടെ ഞാൻ വരുന്നതെത്രയും പ്രയോജനം, തെണ്ടലിങ്ങൊഴിഞ്ഞു സ്വസ്ഥവൃ
ത്തി നല്ലലാഭമാം ।
ദുഃഖമൊക്കെയിങ്ങൊഴിഞ്ഞു സൌഖ്യമങ്ങു സുസ്ഥിരം, മൃത്യുവെ ഇനിക്കു നീ സമസ്തലാ
ഭലാഭമാം ॥
ധൈൎയ്യവാരിരാശിക്രിസ്തുചേകവന്റെ ഗീരിതു വീറിനോടു കേട്ടു മൃദുചോദ്യമേവമൂ
ചിവാൻ ।
ദൈവമായവൻ നിണക്കെതൃത്തു വന്നിതെങ്കിലൊ, വൈഭവം നിനക്കിവണ്ണമപ്പൊഴും
ഭവിക്കുമൊ ॥
സംശയം വിനാ ഭവിക്കുമിങ്ങിനിക്കുതൽക്ഷണം, തമ്പുരാൻ വരുന്നതെത്ര നല്ല സൽഫ
ലം മമ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/36&oldid=184099" എന്ന താളിൽനിന്ന് ശേഖരിച്ചത്