താൾ:CiXIV130 1872.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എൻ മകനെ നിന്റെ ഹൃദയം എനിക്കു തരിക. ൩൧
സുഭാ. ൨൩, ൨൬.

അപ്പുറത്തു നില്പതാരൊരുത്തനാദിസൎപ്പമൊ, ദൎപ്പിയായിനമുക്കെതൃത്തു നില്പതിന്നു ചി
ന്തയൊ ॥
വെക്കമിങ്ങുവാ നമുക്കു തമ്മിലും ബലാബലം, തൽക്ഷണം ഗ്രഹിച്ചുപോക തക്ഷകാന്വ
യാധിപ ।
ഊക്കനേറ്റവും ഭവാനതിങ്ങിനിക്കു നിശ്ചയം, പാൎക്ക നിന്നിലേറ്റമൂക്കിനിക്കമുണ്ടു ക
ണ്ടുകൊൾ ॥
ഊക്കനെ ജയിക്കുമൂക്കിരട്ടിയുള്ളവൻ ദൃഢം, മൂൎക്ക്വനായ നീ കയൎത്ത സിംഹമെന്നിരി
ക്കിലും ।
രൂക്ഷശൃംഖലാനിബദ്ധനായ്കിടപ്പുനീയതം, ധൂൎത്തമാനസ മറന്നുപോകവേണ്ട മാന
സെ ॥
പേടിയില്ലിനിക്കു നിന്റെ ഘോരഗൎജ്ജനാരവെ, പേടമാൻമിഴിക്ക് തുല്യനല്ല ഞാൻ
രണാങ്കണെ ।
ഉണ്ടു സേനകൾ നിണക്കസംഖ്യമെങ്കിലും രിപൊ, കണ്ടുകൊൾകിനിക്കതിലിരട്ടി
സൈന്യമുണ്ടെടൊ ॥
ലക്ഷമായിരം പിശാചസൈന്യമിങ്ങെതൃക്കിലും, ചെറ്റുമില്ല ഭീതിമെ നികൃഷ്ടസൈന്യ
നായക ।
ഈച്ചകൾ കണക്കനെ ചുഴന്നവർ വരികിലും, വെട്ടിനീക്കുമെന്റെ കൎത്തൃനാമവാളി
നാലെ ഞാൻ ॥
ദുഷ്ടനെങ്കിലും ഭവാനിനിക്കു നഷ്ടലേശവും, പറ്റുമാറു ചെയ്വതിന്നു ശക്തിഹീനനാക
യാൽ ।
ദുഷ്കൃതന്ത്വദീയമെന്തിനിജ്ജനം ഗണിപ്പതു, ത്വച്ഛിരസ്സുടഞ്ഞതോടു പോയി നിന്റെ
ശക്തിയും ॥
കൌശലം നിനക്കനേകമുണ്ടു നിന്റെ വിദ്യയിൽ, തേറി നീ മുതിൎന്നിനിക്കു നേരിടാ
നൊരുങ്ങിയൊ ।
വീരനായൊരുത്തനുണ്ടവനെ നീയറിയുമൊ, ജ്ഞാനകൊശമായവൻ ത്വദീയകൌശലാ
ന്തകൻ ॥
ജ്ഞാനമിങ്ങിനിക്കവൻ ദയാപരന്റെ ദാനമായ്, വാനിൽനിന്നിറങ്ങിവന്നു ചാവിനെ
ജയിച്ചവൻ ।
ഇത്തരം പിശാചിനോടുരച്ചു നില്ക്കവെ ഭൃശം, മൃത്യുവെ മുതിൎന്നടുത്തു കണ്ടു ക്രിസ്തുചേക
വൻ ॥
ഹൊ മതെ ഭവാനുമിങ്ങു പോരിനായ്വരുന്നിതൊ, വാ നമുക്കു തമ്മിലും തുടൎന്നു പോർ
നടക്കണം ।
നിന്നിലെത്ര വാഞ്ചരയുണ്ടെനിക്കു നല്ലമൃത്യുവെ നിന്നെ ഞാനറിഞ്ഞിടുന്നു നല്ലവണ്ണമോ
ൎക്ക നീ ॥
പന്തിഭോജനത്തിനായിരുത്തുമേഷനിന്നെ ഞാൻ, അന്തിയോളവും നമുക്കു തമ്മിലുണ്ടു
സംഗതി ।
ശയ്യമേൽ ശയിക്ക മത്സഖെ ഭവാന്മയാസമം, പൊയ്യുരക്കയല്ലമെ നടക്ക പുഷ്പവാടി
യിൽ ॥
ഞാൻ തനിച്ചിരിക്കവെ ഭവാനുമായൊരോതര, മാന്തരങ്ങൾ പേശുമെന്നു സ്വന്തബോ
ധമല്ലയൊ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/35&oldid=184098" എന്ന താളിൽനിന്ന് ശേഖരിച്ചത്