താൾ:CiXIV130 1872.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ സകല ജഡവും ദൈവത്തിൻ ത്രാണനം കാണുകയും
ചെയ്യും. ലൂക്ക. ൩. ൬.

ധീരത.

ധീരനായിമുതിൎന്നവൻ രണം ജയിക്കുമെന്ന ഗീർ പാരിൽ മിക്കതും മികച്ച വിരസമ്മതം
ദൃഡം ।
പ്രേമമുള്ള ദൈവമുണ്ടിനിക്കവൻ കൃപാബലം, പാരമുണ്ടു പേടി വേണ്ട എന്നുറച്ചു
ദുൎമ്മതി ॥
ധീരനായി പ്രസന്നനായി മുതിൎന്നു പാപകൎമ്മണി, ചാടിയാലതിന്നു ലാഭമായ്വരുന്നതെ
ന്തഹൊ ।
മിക്കമാനുഷർ സമസ്തരക്ഷകൻ കൃപാബലം, ദുഷ്കൃതിക്കു മൂടലാക്കി നഷ്ടിപെട്ടുനിൎഭരം ॥
അത്തരം മമാന്തരംഗമൊടുമാചരിക്കൊലാ, ചെറ്റുമില്ലതിന്നുലാഭമുറ്റുണൎന്നു കൊൾ
ക നീ ।
പ്രേമമുണ്ടിനിക്കു ദിവ്യമെന്നുറച്ചു ധീരനായി, ക്ഷേമമെ മുതിൎന്നു പാപമാചരിച്ച മാനു
ഷൻ ॥
പ്രേമമല്ല കോപമത്ര കൂലിയായി ലഭിച്ചിടും, കേടിതിൽ പരം നിനക്കിലേതുമില്ലപാരി
തിൽ ।
പാപമെത്രയും നികൃഷ്ടമില്ല തെല്ലുസംശയം, പാപനാശനൻ കൃപാമതിന്നു മൂടലാക്കി
യാൽ ॥
രണ്ടിരട്ടിയായ പാപമാചരിച്ചുപോമിവൻ, തമ്പുരാൻ കൃപാബലം സമസ്തപാപനാ
ശനം ।
പാപകൎമ്മമാചരിച്ചു ദേഹദേഹിനാശവും, കൂടലാഭമാക്കിയെന്നു കേട്ടുപോര എന്നി
തൊ ॥
കേടകന്നു ദിവ്യസൽകൃപാമതിന്നെടുത്തുഹൊ, ഘോരമായ നാശമെന്തിനാവഹിപ്പു നി
ന്റെ മേൽ ।
ഏവമൊന്നൊഴിച്ചു മറ്റുധീരനായിമുതിൎന്നവൻ, പോർജയിക്കുമെന്ന വാക്കിനിക്കുമിങ്ങു
സമ്മതം ॥
ക്രിസ്തുചേകവൻ കരുത്തുവിട്ടു പിന്തിരിക്കിലൊ, മാറ്റലൻ ജയിക്കുമെന്നു കൂക്കിനില്പി
തേഷ ഞാൻ ।
ലോകമെ നിണക്കൂ ധൈൎയ്യമുണ്ടു പോരിനെങ്കിലൊ, ചീറിവാ നമുക്കു തമ്മിലൊന്നുരെ
ച്ചു നോക്കെണം ॥
ലാഭമാകുമെന്നൊരാശയില്ലയെന്നിരിക്കിലൊ, ചേതമാകുമെന്ന ഭീതിയില്ലിനിക്കു നിൎണ്ണ
യം ।
നീയിനിക്കു വല്ലതും തരാൻ സമൎത്ഥനല്ലകേൾ, ഏതുമെന്നിൽനിന്നു നീയെടുത്തു കൊൾ
കയില്ലെടൊ ॥
രണ്ടു പക്ഷമെങ്കിലും നമുക്കിരിപ്പതൊക്കവെ, തമ്പുരാന്റെ ദിവ്യദാനമെന്നറിഞ്ഞു കൊൾ
ക നീ ।
ഇഷ്ടമായപോലെ താനെടുക്കയും കൊടുക്കയും, അക്കരത്തിനാവതായതെന്നിനിക്കു നി
ശ്ചയം ॥
സ്തുത്യമപ്പവിത്രനാമമെപ്പൊഴും നമുക്കതിൽ, ചെറ്റുമില്ല സംശയം സ്തുതിക്കു യൊഗ്യനാ
യവൻ ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/34&oldid=184097" എന്ന താളിൽനിന്ന് ശേഖരിച്ചത്