താൾ:CiXIV130 1872.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ കൎത്താവു തനിക്കുള്ളവരെ അറിഞ്ഞിരിക്കുന്നു.
൧ തിമൊ. ൨, ൧൯.

ൎയ്യയും എത്തിയപ്പോൾ അവർ ഒരുമിച്ചു സന്തോഷിച്ചു തങ്ങളുടെ
നാട്ടിലേക്കു പുറപ്പെട്ട സമയം ആ നഗരക്കാർ അവരെ സല്ക്ക
രിച്ചു ഒരു വണ്ടിയിൽ ആക്കി നൂറു ഉറുപ്പികയുടെ സമ്മാനം കൊ
ടുത്തു അവരെ സന്തോഷത്തോടെ അയക്കുകയും ചെയ്തു.

ചിത്രഗുപ്തൻ.

നമുക്കു കാലവിവരം കാണിക്കുന്നതു ഗതിയാൾ അത്രെ. അ
തെ നല്ലൊരു ഗതിയാൾ കിട്ടിയവന്നു ഒരു നിധി കിട്ടി എന്നേ
വേണ്ടു. ഞാൻ ഒരു സമയം ൩൫ ഉറുപ്പികക്കു ഒന്നു വാങ്ങിയ ശേ
ഷം വേറെ ഒരു ആൾ അതിനെ കണ്ടു അതിന്നു ൭൦ ഉറുപ്പിക ത
രാം എന്നു പറഞ്ഞപ്പോൾ, ഉറുപ്പികമേൽ നോക്കി നേരം നിശ്ച
യിപ്പാൻ കഴികയില്ലല്ലൊ എന്നു ഞാൻ പറഞ്ഞു ഗതിയാൾ കൊ
ടുത്തില്ല. എന്നാൽ കാലവിവരത്തെ മാത്രമല്ല വല്ല വാതിലിലും
കൂടി കടന്നു പോയജനങ്ങളുടെ സംഖ്യയേയും വല്ല വണ്ടിയും ചെ
ന്ന നാഴികയും സൂക്ഷ്മത്തോടെ കാണിക്കുന്ന ഗതിയാളുകൾ ഉണ്ടു.
അങ്ങിനെ ഒരു വണ്ടിക്കാരൻ ഒരു വണ്ടിയും കുതിരയും വാങ്ങി ഓ
രൊരുത്തൎക്കു കൂലിക്കു കൊടുത്തു എങ്കിലും ഓരൊ സമയം വണ്ടി
എത്ര നാഴിക നടന്നു എന്നു അറിവാൻ വേണ്ടി അവൻ വണ്ടി
യുടെ ഉള്ളിൽ ഒരു പെട്ടി ഉണ്ടാക്കി വണ്ടിചക്രം തിരിയിക്കുന്ന ഒരു ഗ
തിയാൾ വെക്കുകയും ചെയ്തു. ഇങ്ങിനെയുള്ള വണ്ടിക്കാരന്റെ
കൌശലം അറിയാത്ത മൂന്നു ബാല്യക്കാർ ഒരു ദിവസം അവന്റെ
അടുക്കൽ ചെന്നു മൂന്നു കാതം ദൂരമായ നഗരത്തിലേക്കു പോകുവാൻ
വേണ്ടി അവന്റെ വണ്ടി ചോദിച്ചു. കൂലി നിശ്ചയിച്ചു യാത്രയായി.
വഴിക്കൽ വെച്ചു അവർ ൫ കാതം ദൂരമുള്ള വേറെ ഒരു നഗരത്തി
ലേക്കു പോകുവാൻ നിശ്ചയിച്ചു അവിടെ പോയി. പിന്നെ അ
വർ മടങ്ങി വന്നു വണ്ടി ഏല്പിച്ചു, കൂലി തീൎപ്പാൻ നിന്നപ്പോൾ
വണ്ടിക്കാരൻ പെട്ടി തുറന്നു ബാല്യക്കാരോടു നിങ്ങൾ എത്ര ദൂരം
പോയി എന്നു ചോദിച്ചതിന്നു ൩ കാതം എന്നു പറഞ്ഞാറെ അ
വൻ അല്ല നിങ്ങൾ ൫ കാതം പോയി എന്നു ചൊല്ലി പെട്ടിയി
ലുള്ള ഗതിയാളിനെ അവൎക്കു കാണിച്ചാറെ വണ്ടി ൧൦ കാതം നട
ന്നപ്രകാരം അവർ കണ്ടു നാണിച്ചു പോകയും ചെയ്തു. ഇപ്ര
കാരം നമുക്കു എല്ലാവൎക്കും നമ്മുടെ എല്ലാ പ്രവൃത്തികളെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/52&oldid=184115" എന്ന താളിൽനിന്ന് ശേഖരിച്ചത്