താൾ:CiXIV130 1872.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎത്താവിൻ നാമത്തെ ഉച്ചരിക്കുന്നവൻ അനീതിയെ ൪൯
വൎജ്ജിച്ചു കൊൾക. ൨ തിമൊ. ൨, ൧൯.

വിചാരങ്ങളെയും എണ്ണി കണക്കാക്കുന്ന ഒരു യന്ത്രം ഉള്ളിൽ തന്നെ
ഇരിക്കുന്നു. എവിടെ പോയാലും അതു കൂടെ പോരും. ഈ യന്ത്ര
ത്തിന്നു ദൈവവചനം മനസ്സാക്ഷി എന്നു പേർ വിളിച്ചിരിക്കുന്നു.
ചിത്രഗുപ്തൻ എന്ന ഒരു ആൾ ഉണ്ടെങ്കിൽ അവൻ ഈ സാക്ഷി
യത്രെ. പിന്നെ ഇഹത്തിലുള്ള നമ്മുടെ ജീവയാത്ര തിരുമ്പോൾ
ഉണ്ടാകുന്ന വിസ്താരദിവസത്തിൽ ഈ സാക്ഷിയും കൂട നിന്നു
നമ്മുടെ പ്രവൃത്തികൾ ഒട്ടൊഴിയാതെ വെളിച്ചത്തിൽ കാണിക്കയും
ചെയ്യും.

കാട്ടാളചെക്കൻ.

കുറയക്കാലം മുമ്പെ വടക്കു ദിക്കുകളിൽ കുരൂപിയും മുടി മുറു
മുറുത്തും ജഡപിടിച്ചും അഴുക്കുള്ള തുണിക്കണ്ടം അരയിൽ കെട്ടി
യും ഏകദേശം പന്ത്രണ്ടു വയസ്സുമുള്ള ഒരു ചെക്കൻ ഒരു പാഠശാ
ലയിൽ പ്രവേശിച്ചു കുട്ടികളെ പഠിപ്പിച്ചിരുന്ന മാതാമ്മയുടെ അരി
കെ ചെന്നു കവിണ്ണു വീണു: യേശുക്രിസ്തുൻ ഇവിടെ ഉണ്ടൊ
എന്നു തിണ്ണം വിളിച്ചു പറഞ്ഞു. അതിന്നു മാതാമ്മ: ക്രിസ്തനെ കൊ
ണ്ടു നിണക്കു എന്ത ആവശ്യം എന്നു ചോദിച്ചാറെ അവൻ: ക്രി
സ്തനെ കൊണ്ടു എനിക്കു വളരെ ആവശ്യം. ഏറിയൊന്നു അവ
നോടു പറവാൻ ഉണ്ടു. അയ്യൊ അവനെ കാണ്മാൻ കഴിയുമൊ?
ഞാൻ കളവു പറഞ്ഞു. ഞാൻ കട്ടു, ഞാൻ പറഞ്ഞുകൂടാത്ത അനേ
കം മഹാപാപങ്ങളെയും ചെയ്തിരിക്കുന്നു. എന്നാൽ നരകത്തിൽ
അകപ്പെടുമല്ലൊ അതിൻ നിമിത്തം എനിക്കു വളരെ ഭയം കുടുങ്ങി
യിരിക്കുന്നു. പിന്നെ നമ്മെ നരകത്തിൽനിന്നു രക്ഷിപ്പാൻ കഴി
യുന്നവൻ യേശുവത്രെ എന്ന ഒരു വൎത്തമാനം ഞാൻ കേട്ടിരി
ക്കുന്നു എന്നു വളരെ വ്യസനത്തോടെ പറഞ്ഞ ശേഷം മാതാമ്മ
ഹാ പ്രിയ കുട്ടിയെ! പാപത്തിൽ രസിച്ചും പുളച്ചും നില്ക്കുന്നവരെ
യേശു, നരകത്തിൽനിന്നു രക്ഷിക്കുന്നില്ല നിശ്ചയം എന്നു പറ
ഞ്ഞാറെ, ചെക്കൻ എന്നാൽ ഞാൻ ഇനി പാപത്തിൽ രസിക്കയില്ല
അതിനെ മുറ്റും ഉപേക്ഷിച്ചു ശുദ്ധമുള്ളവനായി നടക്കേണം എ
ന്നു ആഗ്രഹിക്കുന്നു. അതിനു ശക്തിയില്ല. അയ്യൊ കഷ്ടം ഞാൻ
എന്തു വേണ്ടു? എന്നതിന്നു മാതാമ്മ: നീ യേശുവിന്റെ അടുക്കൽ
വന്നാൽ എല്ലാം ആകും. നീ അവനെ ഇപ്പോൾ കണ്ണു കൊണ്ടു


7

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/53&oldid=184116" എന്ന താളിൽനിന്ന് ശേഖരിച്ചത്