താൾ:CiXIV130 1872.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦ യൌവനാഭിലാഷങ്ങളെ വിട്ടോടികൊൾക.
൨ തിമൊ. ൨, ൨൨.

കാണ്മാൻ കഴിയുന്നില്ല എങ്കിലും അവൻ നിന്നെ കാണും. നീ
നിന്റെ സകല പാപങ്ങളെയും അവനു കൊടുത്താൽ അവൻ ത
ന്റെ നീതിയെയും മഹത്വത്തെയും നിത്യജീവനെയും നിണക്കു
തരും എന്നു പറഞ്ഞ ശേഷം ചെക്കന്റെ മുഖം എല്ലാം പ്രസാ
ദിച്ചു ഞാൻ എന്നും യേശുവിന്റെ ആൾ ആയിരിക്കേണം എന്നു
പറഞ്ഞു പിറ്റെ നാൾ മാതാമ്മയുടെ കല്പനപ്രകാരം ആ പാഠശാ
ലയിൽ ചേൎന്നു പാൎത്തു. അന്നു തുടങ്ങി ആ ചെക്കൻ ദൈവവച
നം പ്രമാണമാക്കി സൽക്രിയകളിൽ ഉത്സാഹിയായി നടന്നു ക്രിസ്ത
നാമത്തെ ജീവപൎയ്യന്തം അലങ്കരിച്ചു. പിന്നെ മരണം അടുത്ത
പ്പോൾ അവൻ സന്തോഷിച്ചു. ഇപ്പോൾ കത്താവിനെ കണ്ണാലെ
കാണ്മാൻ സമയമായല്ലൊ എന്നു ചൊല്ലി തന്റെ രക്ഷിതാവായ
ദൈവത്തിന്റെ സ്വസ്ഥതയിലേക്കു പ്രവേശിക്കയും ചെയ്തു.

ശിഷ്ടലാഭം.

ജ്ഞാനമുള്ള തനയൻ പിതാവിനു മാനസാനന്ദമുണ്ടാക്കുവോനത്രെ ।
മൂഢനായുള്ള നന്ദനനമ്മെക്കു ഗാഢമായുള്ള ഖേദമത്രെ സദാ ॥
ദുഷ്ടതയാലെ ചേൎത്ത സമ്പത്തുകൾ കഷ്ടകാലത്തുപകരിക്കുന്നീല ।
ശുദ്ധയായുള്ള നീതി മനുഷ്യനെ ഉദ്ധരിക്കുന്നു മൃത്യുവിൽനിന്നഹൊ ॥
നീതിയുള്ളൊന്റെ ദേഹിക്കു ക്ഷുൽപിപാസാദി നല്കുകയില്ല യഹോവപൊൽ ।
ദുഷ്ടരായുള്ള മൎത്ത്യരുടെ കൊതി പുഷ്ടരോഷേണ തട്ടിക്കളഞ്ഞീടും ॥
തന്ദ്രിതങ്ങളായുള്ള കരങ്ങളാൽ തന്നുടെ വേലചെയ്വൊൻ ദരിദ്രനാം ।
നൈവ സംശയമുത്സാഹികളുടെ കൈവരുത്തുന്നു സമ്പത്തു സന്തതം ॥
വേനല്ക്കാലത്തു ശേഖരിക്കുന്നവൻ ജ്ഞാനമുള്ള തനൂജനത്രെ ദൃഢം ।
കൊയ്ത്തു കാലെ ശയാലുവായുള്ളവൻ കുത്സിതനായ നന്ദനൻ നിൎണ്ണയം ॥
ഉത്തമനായ നീതിമാന്നുണ്ടു തന്നുത്തമാംഗത്തിനഭ്യപപത്തികൾ ।
ദുഷ്ടരായ ജനങ്ങടെ വക്രങ്ങൾ പൂട്ടിവെക്കുന്നു സാഹസത്തെയഹൊ ॥
നീതിമത്സ്മൃതിയാശ്ശിനായത്രെ നിതിഹീനാഭിധാനം പുഴത്തുപോം ।
അകതാരിലറിവുള്ള പുരുഷൻ സകലാജ്ഞയുമംഗീകരിച്ചിടും ॥
വിടുവായനായുള്ളൊരു ഭോഷനു കൊടുതായുള്ള വീഴ്ച വരും ദൃഢം ।
പരിപൂൎണ്ണതതന്നിൽ നടപ്പവർ ദരഹീനതതന്നിൽ നടന്നീടും ॥
വികടാദ്ധ്വാക്കളുടെ നടപ്പവൻ പ്രകടീഭവിച്ചീടുമൊരുദിനം ।
ദൃഷ്ടിമീലനം ചെയ്തിട്ടഭിനയം കാട്ടുവൊൻ വ്യസനത്തെ വരുത്തീടും ॥
വിടുവായനായുള്ളൊരു ഭോഷനു കൊടുതായുള്ള വിഴ്ചവരും ദൃഢം ।
ശിഷ്ടവക്ത്രമൊ ജീവന്റെ നിൎജ്ഡരം ദുഷ്ടവക്ത്രത്തെ മൂടുന്നു സാഹസം ॥
വമ്പിണക്കമുണ്ടാക്കുന്നിതു പകയമ്പുലംഘനത്തെ മറെച്ചീടുന്നു ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/54&oldid=184117" എന്ന താളിൽനിന്ന് ശേഖരിച്ചത്