താൾ:CiXIV130 1872.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൎത്താവെ വിളിക്കുന്നവർ എല്ലാവരോടും സമാധാനത്തെ ൫൧
പിന്തുടൎന്നു കൊൾക. ൨ തിമൊ. ൨, ൨൨.

ജ്ഞാനമുണ്ടു വിവേകിതന്നാനനെ ജ്ഞാനഹീനന്നുയഷ്ടിമുതുകിനാം ॥
വ്യൂഢമാക്കുമറിവിനെ ജ്ഞാനികൾ മൂഢവക്ത്രമടുത്തൊരു നാശമാം ।
ധനവാന്നുള്ള സമ്പത്തവനുടെ ഘനദാൎഢ്യം കലൎന്ന നഗരമാം ॥
എളിയോരുടെ നാശമൊ തങ്ങടെ വെളിവായുള്ള ദാരിദ്ര്യമത്രെയാം ।
ശിഷ്ടലാഭമൊ ജീവനായിട്ടുള്ള ദുഷ്ടലാഭമംഹസ്സിലെക്കത്രെ പോൽ ॥
ജീവമാൎഗ്ഗമാകുന്നതൊ ശിക്ഷയെ കേവലം കാത്തുകൊള്ളുന്ന പുരുഷൻ ।
ശാസനത്തെ പരിത്യജിക്കുന്നവൻ മോശമാൎന്നു തെറ്റിപ്പൊകുമത്രെ പോൽ ॥
ചതിവായനത്രെ പകമൂടുവൊനതിവൈധെയനേഷണി കൂട്ടുവൊൻ ।
ബഹുവാക്കു കഥിക്കുകിൽ ദുഷ്കൃതം നഹിയെന്നു വരുത്തുകില്ലൊട്ടുമെ ॥
അധരോഷ്ഠങ്ങളെയടക്കീടുവൊൻ ബുധനെത്രയുമില്ലകില്ലേതുമെ ।
ശിഷ്ടജീഹ്വപാൽവെള്ളിയാകുന്നിതു ദുഷ്ടഹൃത്തുവില കുറഞ്ഞോന്നത്രെ ॥
നീതിമാന്റെ ചിരി പലരെ പരിപാതിഭോഷനാൽ പൊട്ടർമരിക്കുമെ ।
പരമേശനാം യാഹിന്നനുഗ്രഹം വരസമ്പത്തിനെ വരുത്തുന്നിതു ॥
അതിനൊടൊപ്പായവനെന്നുമെ വ്യസനം കൂട്ടി വെക്കുകയില്ലല്ലൊ ।
ബാലിശന്മാൎക്കു പാതകം ചെയ്വതു ഖേലനമെന്നപോലെയാകുന്നിതു ॥
ബുദ്ധിമത്താം വിവേകിക്കുതന്നുടെ ചിത്തതാരിലറിവുണ്ടു നിൎണ്ണയം ।
ദുഷ്ടനുതൻഭയം തന്നെ തന്റെ മേൽ തട്ടുമെന്നതു തിട്ടമായുള്ളപോൽ ॥
ചിത്തവാഞ്ച്ഛിതം ശിഷ്ടജനത്തിന്നു ദത്തമായീടുമല്ലൊ യഹോവയാൽ ।
ചക്രമാരുതൻ പൊയ്ക്കെടുംവണ്ണമെ അക്രമീദുഷ്ടനില്ലാതെയായിടും ॥
ഗാഢമായുള്ളടിസ്ഥാനമെന്നപോലീടു നില്ക്കുന്നു നീതിമാൻ നിത്യവും ।
പല്ലുകൾക്കു ചൊറുക്കയെപോലെയും കണ്ണുകൾക്കു പുകയെന്നപോലെയും ॥
തന്നെവല്ലേടവുമയച്ചുള്ളൊൎക്കു തന്രിയുള്ള മനുഷ്യനാകുന്നിതു ।
ആശയെ യഹോവാഭയമുള്ളവൻ വാസരങ്ങളെ നീട്ടിവെക്കുന്നിതു ॥
ദുഷ്ടരായ ജനങ്ങടെയാണ്ടുകൾ കഷ്ടമേറ്റം ചുരുങ്ങി കുറഞ്ഞുപോം ।
നീതിമാന്റെ പ്രതീക്ഷ സന്തോഷമാം നീതിഹീനന്റെ പ്രത്യാശ കെട്ടുപൊം ॥
ഉത്തമൎക്കു ശരണം യഹോവതൻ പദ്ധതിയക്രമിക്കതു നാശമാം ।
നീതിമാൻ കുലുങ്ങുന്നീലൊരിക്കലും നീതിഹീനനവനിയിൽ പാൎത്തിടാ ॥
നീതിയുള്ളവന്തനുടെ വായഹോ നീതിയെ തെഴുപ്പിക്കുന്നു മേല്ക്കുമേൽ ।
നീതിയറ്റു മറിപ്പുറ്റനാവുകൾ ഛേദിതങ്ങളായ്വന്നു കൂടും ദൃഢം ॥
ശിഷ്ടരായ ജനങ്ങടെ ചുണ്ടുകളിഷ്ടമായുള്ളവറ്റെയറിയുന്നു ।
ദുഷ്ടമൎത്ത്യന്റെ വായോൎത്തുകാണുകിൽ കഷ്ടമയ്യൊ മറിപ്പുകളത്രെയാം ॥

ക്ഷുദ്രപ്രയോഗം.

പണ്ടു ഇതല്യരാജ്യത്തിൽ പാൎക്കുന്ന ക്രസിൻ എന്നൊരു കൃ
ഷിക്കാരന്റെ ഭൂമികൾ ഏറ്റവും നന്നായി വിളയുന്നതിനെ സ
മീപസ്ഥന്മാർ കണ്ടു ആശ്ചൎയ്യപ്പെട്ടു, ഞങ്ങളുടെ നിലങ്ങൾ ഏക
ദേശം പാഴായി കിടക്കുമ്പോൾ ഇവന്റെ സ്ഥലങ്ങൾ അത്യന്തം


7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/55&oldid=184118" എന്ന താളിൽനിന്ന് ശേഖരിച്ചത്