താൾ:CiXIV130 1872.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨ പഠിപ്പില്ലാത്ത മൌഢ്യ തൎക്കങ്ങളെ വെറുക്ക.
൨ തിമൊ. ൨, ൨൩.

അനുഭവം കൊടുക്കുന്നതു എങ്ങിനെ? അവന്റെ മണ്ണിൽ വല്ല വി
ശേഷത്വം ഉണ്ടൊ? അല്ല ഇതിന്റെ ഹേതു എന്തു എന്നു തമ്മിൽ വി
ചാരിച്ചു സംസാരിച്ചപ്പോൾ, ദൈവത്താണ ഇവൻ ക്ഷുദ്രക്കാരൻ
ആയിരിക്കേണം, അല്ലാഞ്ഞാൽ ഈ കാൎയ്യം നടക്കുകയില്ല നിശ്ച
യം എന്നു ചിലർ ഉണൎത്തിച്ചാറെ, ക്രസിൻ ക്ഷുദ്രക്കാരൻ അത്രെ
എന്നു എല്ലാവൎക്കും സമ്മതമായി. എന്നാൽ ആ രാജ്യത്തിൽ ക്ഷുദ്ര
പ്രയോഗം സൎക്കാർ വിരോധം ആകകൊണ്ടു, അവന്റെ പകയർ
അവന്റെ പേരിൽ അന്യായം ബോധിപ്പിച്ചു. അങ്ങിനെയുള്ള
അന്യായം ന്യായാധിപതിമാർ ഏറ്റു അന്യായപ്രതികളെയും കക്ഷി
കളെയും ആസ്ഥാനത്തിലേക്കു വിളിച്ചപ്പോൾ ക്രസിൻ ബഹു ആ
രോഗ്യമുള്ള മകളെയും പുഷ്ടി ഏറിയ തന്റെ കന്നുകാലികളെയും
കൃഷിപ്പണിക്കോപ്പുകളെയും കൂട്ടിക്കൊണ്ടു വിസ്ഥാരസ്ഥലത്തേക്കു
ചെന്നു. പിന്നെ വിസ്താരം തുടങ്ങി, നിങ്ങളുടെ സമീപസ്ഥന്മാരു
ടെ വിളഭൂമികളിൽ അല്പം അനുഭവം മാത്രം കാണുകയും, നിങ്ങൾ്ക്കു
ഇത്ര വലിയ അനുഭവം ഉണ്ടാകുന്നതു എങ്ങിനെ എന്നു ന്യായാ
ധിപതിമാർ ചോദിച്ചപ്പോൾ, ക്രസിൻ തന്റെ മകളെ വിളിച്ചു
കാട്ടി, ഇതാ എന്റെ വിളഭൂമികളിലുള്ള പുല്ലു എല്ലാം ഇവൾ പറി
ച്ചുകളയും. പിന്നെ ഞാൻ നല്ല സൂക്ഷ്മത്തോടും പ്രയാസത്തോ
ടും കൂട പോറ്റി വളൎക്കുന്ന എന്റെ മുരികളെ കൊണ്ടു തക്കത്തിൽ
ഉഴുകയും കൈക്കൊത്തു എടുത്തു നന്നായി കൊത്തി നിലത്തെ ഇ
ളക്കി വളം ചേൎത്തു വിത്തു വാളുകയും ചെയ്യുന്നു. ഇതത്രെ എന്റെ
ക്ഷുദ്രപ്രയോഗം. ആയതിന്നു ഈ സന്നിധാനത്തിൽനിന്നു ഏതു
ശിക്ഷയും കല്പിച്ചാൽ അനുഭവിച്ചു കൊള്ളാം. എന്നാൽ ഞാൻ ഒ
ന്നും കൂടി പറയട്ടെ എന്റെ അയല്ക്കാർ തങ്ങളുടെ നിലങ്ങളിൽ എ
ന്നെ പോലെ പ്രയത്നം ചെയ്താൽ, അവൎക്കും ഇതുപ്രകാരം തന്നെ
അനുഭവം ഉണ്ടാകും. പരീക്ഷിച്ചു നോക്കിയാലും, എന്നു ക്രസിന്റെ
പ്രത്യുത്തരം കേട്ട ശേഷം ഇത്ര നല്ല വ്യവഹാരം ഈ കോടതി മു
ഖാന്തരം ഇതുവരെയും നടന്നില്ല എന്നു ന്യായാധിപതിമാർ ചൊല്ലി
അവനെ നന്നായി മാനിച്ച ആദരഭാവത്തോടെ വിട്ടയക്കുകയും
ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/56&oldid=184119" എന്ന താളിൽനിന്ന് ശേഖരിച്ചത്