താൾ:CiXIV130 1872.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചു ൫൩
കിടക്കുന്നു. ൨ തിമൊ. ൪, ൮.

ഒരു വൈദ്യൻ.

ഈ കഴിഞ്ഞ ൧൮൭൦ ജുലായി ൧൯ാം തിയ്യതി തുടങ്ങി ൧൮൭൧
ഫിബ്രുവരി ൨൬ാം തിയ്യതി വരെയും, പരന്ത്രീസിലും ജൎമനിക്കാരി
ലും നടന്ന ഭയങ്കരമുള്ള യുദ്ധത്തിന്റെ ഓരൊ വൎത്തമാനങ്ങൾ
ഈ രാജ്യത്തിലും എത്തിയല്ലൊ. പരന്ത്രീസ ചക്രവൎത്തിയായ മൂ
ന്നാം നഫൊല്യൻ പ്രുശ്യ രാജാവായ മൂന്നാം വില്യമിന്നു വിരോധ
മായി യുദ്ധപരസ്യം പ്രസിദ്ധപ്പെടുത്തിയ ശേഷം, ആ ദൈവഭ
ക്തിയുള്ള രാജാവു തന്റെ സകല പ്രജകൾക്കും ഒരു പ്രാൎത്ഥന ദി
വസം കല്പിച്ചു, താനും അവരുമായി ദൈവകൃപയെയും സഹായ
ത്തെയും പൂൎണ്ണഹൃദയത്തൊടെ അന്വേഷിച്ചാറെ, മകനും പല പ്ര
ഭുക്കന്മാരും സേനാപതിമാരും മഹാ സൈന്യവും യുദ്ധസന്നാഹ
ങ്ങളുമായി പുറപ്പെട്ടു, പരന്ത്രിസു രാജ്യത്തിൽ പ്രവേശിച്ചു, അനേ
കം ഭയങ്കരപ്പടകളിൽ ശത്രുഗണങ്ങളെ അപജയപ്പെടുത്തി മൂന്നു
ലക്ഷത്തോളം പടയാളികളെയും സേനാപതിമാരെയും ചക്രവൎത്തി
താനെയും പിടിച്ചു, തടവിൽ ആക്കി ജൎമനിരാജ്യത്തിൽ കടത്തി പാ
ൎപ്പിച്ചു, ഏറിയൊരു കോട്ടകളെയും നഗരങ്ങളെയും രാജ്യത്തിന്റെ
ഒരു വലിയ അംശത്തെയും മൂലസ്ഥാനമായ പറീസ്പുരിയെയും
സ്വാധീനമാക്കിയ ശേഷം, ഇരുപക്ഷക്കാരും തമ്മിൽ സന്ധിച്ച
തും, സന്ധികാരണങ്ങളും വിവരങ്ങളും, ഇരുപക്ഷത്തിൽ പട്ടുപോ
യവരുടെ സംഖ്യയും അവസ്ഥയും ഇങ്ങിനെയുള്ളതു എല്ലാം അ
ല്പം അല്പമായി വൎണ്ണിപ്പാൻ ഇപ്പഞ്ചാംഗത്തിൽ സ്ഥലം പോരാ.
പക്ഷെ മറ്റൊരു വിധത്തിൽ ആ വൃത്താന്തങ്ങൾ ഒക്കയും വിവ
രിച്ചു പ്രസിദ്ധപ്പെടുത്തേണ്ടതിന്നു സംഗതി ഉണ്ടാകും. ഇന്നു ആ
ܸയുദ്ധഭൂമിയിൽനിന്നു നേരെ ദൈവലോകത്തിലേക്കു ചെന്നിട്ടുള്ള
വരുടെ സമൂഹത്തിൽ ഒരുവന്റെ ചരിത്രം ചുരുക്കത്തിൽ പറയു
ന്നുള്ളു. അഫ്രിക്കഖണ്ഡത്തിൽ പാൎത്തിരുന്ന ഒരു ധനവാനായ കാ
ഫ്രിയുടെ ഒമ്പതു വയസ്സുള്ള മകൻ യേശുവിന്റെ അവസ്ഥ കേട്ടു,
പൂൎണ്ണമനസ്സുകൊണ്ടു അവനിൽ വിശ്വസിച്ചു, സ്നാനത്തിൽ ദ
വിസ എന്നു പേർ ഏല്ക്കയും ചെയ്തു. പ്രായം ചെന്നപ്പോൾ അ
വൻ വൈദ്യം പഠിക്കേണം എന്നു നിശ്ചയിച്ചു. ഇങ്ക്ലാന്തിലേക്കു
പോയി. അവിടെ പാൎക്കുമ്പോൾ അവന്റെ വിദ്യയും സാമൎത്ഥ്യ
വും വൎദ്ധിക്കും അളവിൽ, അവന്റെ വിശ്വാസവും വിനയവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/57&oldid=184120" എന്ന താളിൽനിന്ന് ശേഖരിച്ചത്