താൾ:CiXIV130 1872.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪ ദോഷത്തിന്റെ സകല ഛായയിൽനിന്നും ഒഴിഞ്ഞി
രിപ്പിൻ. ൧ തെസ്സ. ൫, ൨൨.

ദൈവസ്നേഹവും വൎദ്ധിക്കയും ചെയ്തതിനാൽ, അവൻ തന്നെ അ
റിയുന്നുവൎക്കു എല്ലാവൎക്കും എത്രയും പ്രിയമുള്ളവനായി തീൎന്നു പ
ഠിപ്പു തീൎന്നാറെ അവൻ കൊടുത്ത പരീക്ഷയാൽ മഹാ കീൎത്തിത
നായി വരികകൊണ്ടു അവനു ഇങ്ക്ലാന്തിൽ തന്നെ ഒരു ഉദ്യൊഗം
കിട്ടി, കുറയ നാൾ ഒരു ആസ്പത്രിയിൽ വിശ്വാസത്തോടെ വേല
എടുത്ത ശേഷം, അവനു ഒരു രാജവിദ്യാശാലയിൽ മഹാ ഗുരുവിന്റെ
സ്ഥാനം സാധിച്ചു. അക്കാലം പരന്ത്രീസ യുദ്ധത്താൽ വന്ന മഹാ
നാശങ്ങളുടെ വൃത്താന്തങ്ങൾ ഇങ്ക്ലന്തിൽ എത്തി. ആ സങ്കടമുള്ള
വൎത്തമാനങ്ങളെ അവൻ വായിച്ചു അറിഞ്ഞാറെ, ഇതു എല്ലാം കേ
ട്ടറിഞ്ഞാൽ എന്തു അല്പം ക്ലേശിച്ചു കുറയ പണം ആ നാശങ്ങളെ
അനുഭവിക്കുന്നവരുടെ ആശ്വാസത്തിന്നായി അയച്ചാലും എന്തു
ഫലം. ഞാൻ വൈദ്യൻ അല്ലയൊ? ദൈവം എനിക്കു പ്രാപ്തിയെ
യും ധനത്തെയും തന്നുവല്ലൊ എന്റെ പുതിയ സ്ഥാനം ഏല്ക്കു
ന്നതിന്നു രണ്ടു മൂന്നു മാസം ഇട ഉണ്ടല്ലൊ. എന്നാൽ ഞാൻ ത
ന്നെ ചെന്നു ആ ദുഃഖിക്കുന്നവരിൽ ഏതാൻ ചില ആളുകളെ ആ
ശ്വസിപ്പിക്കും എന്നു ചൊല്ലി, പരന്ത്രീസിലെക്കു പുറപ്പെട്ടു. മൂന്നാം
നഫൊല്യൻ തന്റെ സൈന്യത്തോടെ പ്രുശ്യരുടെ കൈയിൽ അ
കപ്പെട്ട സെദാൻ കേട്ടയിൽ എത്തി, അതിന്റെ സമീപത്തുള്ള
പൊന്തമാഗിസ എന്ന സ്ഥലത്തിൽ ഒരു ആസ്പത്രിയെ സ്ഥാപി
ച്ചു, ഇരുനൂറു മുന്നൂറു മുറി ഏറ്റവരെയും ദീനക്കാരെയും ചേൎത്തു
പാൎപ്പിച്ചു, അവരെ ഒർ അഛ്ശന്റെ വാത്സല്യംകൊണ്ടും, ഒരു രാജാ
വിന്റെ ഐശ്വൎയ്യം കൊണ്ടും പോറ്റി, ദേഹങ്ങൾക്കു ചികിത്സി
ക്കുന്നപ്രകാരം ദേഹികൾക്കും സൌഖ്യം വരുത്തുവാൻ ആവോളം
യത്നിക്കയും ചെയ്തു. എങ്കിലും അവൻ തന്റെ ദീനപ്പുരയിലെ രോ
ഗികളെ മാത്രമല്ല, മറ്റെ സ്ഥലങ്ങളിലുള്ളവരെയും നോക്കി വിചാ
രിച്ചു കഴിയുന്നെടത്തോളം സഹായിച്ചു. യുദ്ധത്താൽ ആ നാട്ടുകാ
ൎക്കു വന്ന സങ്കടവും ദാരിദ്ര്യവും അവൻ കണ്ടു, മൂന്നു ഗ്രാമങ്ങളിൽ
നിന്നു ദിവസേന വിശന്നിരിക്കുന്നവൎക്കു കഞ്ഞിയും അപ്പവും ഇ
റച്ചിയും കൊടുപ്പിച്ചു, അവരുടെ വ്യസനത്തെ ശമിപ്പിച്ചു. ഇങ്ങി
നെ നടന്ന കറുത്ത വൈദ്യനെ ആ സ്ഥലത്തുള്ള എല്ലാ മനുഷ്യ
രും സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തു, പ്രത്യേകം ദരിദ്രരും രോ
ഗികളും അവനെ ഒർ അഛ്ശനെ പോലെ വിചാരിക്കയും ചെയ്തു
എന്നു പറവാൻ ഉണ്ടൊ. ഇങ്ങിനെ ദവിസ വൈദ്യൻ രണ്ടു മാ
സം മുഴുവനും പരന്ത്രീസിൽ താൻ വിശ്വസിച്ച ദൈവത്തെ മഹ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/58&oldid=184121" എന്ന താളിൽനിന്ന് ശേഖരിച്ചത്