താൾ:CiXIV130 1872.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുഞ്ഞുങ്ങളെ നിങ്ങൾ നിങ്ങളെ തന്നെ വിഗ്രഹങ്ങളിൽനിന്നു ൫൫
കാത്തുകൊൾവിൻ. ആമെൻ. ൧ യോഹ. ൫, ൨൧.

ത്വപ്പെടുത്തിയ ശേഷം, വസൂരിദീനം ആ സ്ഥലത്തിൽനിന്നു ഇ
ളകി. അങ്ങിനെയുള്ള രോഗികളെയും കൂട മറ്റെവരെ പോലെ അ
വൻ വിചാരിച്ചു അവൎക്കും ചികിത്സിക്കയും ചെയ്തതിനാൽ, ആ
ദീനം തനിക്കും പകൎന്നു. അതിനാൽ അവൻ അല്പം ചില ദിവ
സങ്ങൾ ബഹു കഷ്ടം അനുഭവിച്ചശേഷം, മരിച്ചു താൻ സ്നേ
ഹിച്ച കൎത്താവിന്റെ അടുക്കൽ പോകയും ചെയ്തു. അപ്പോൾ എല്ലാ
ജനങ്ങൾക്കും മഹാ സങ്കടം ഉണ്ടായി. ശവത്തെ എടുക്കുമ്പോൾ
വലിയവരും ചെറിയവരുമായ ബഹു ജനസമൂഹം കൂടി പോയി,
അനേകം പേരും പ്രത്യേകം ദരിദ്രക്കാരും കണ്ണുനീർ വാൎത്തു വാൎത്തു
കല്ലറയുടെ അരികെ നിന്നു കരഞ്ഞു. ഇങ്ങിനെ ആ സങ്കടമുള്ള
യുദ്ധസ്ഥലത്തിൽ ൨൮ ൨യസ്സുള്ള ഒരു കാഫ്രി സമാധാനത്തിന്റെ
ഒരു ദൂതനായി നടന്നു, ദുഃഖിതന്മാൎക്കു വേണ്ടി ഈ ലോകത്തിൽ
തനിക്കുണ്ടായ മഹത്വത്തെ മാത്രമല്ല തന്റെ ജീവനെയും കൂട ഉ
പേക്ഷിച്ചതു ആശ്ചൎയ്യമല്ലയൊ? അതു ക്രിസ്തുവിന്റെ സ്നേഹം
എന്നേ വേണ്ടു. കൎത്താവിൽ ചാകുന്ന മൃതന്മാർ ഇന്നു മുതൽ ഭാ
ഗ്യവാന്മാർ എന്നു എഴുതുക. അതെ അവർ തങ്ങളുടെ പ്രയത്നങ്ങ
ളിൽനിന്നു ഒഴിഞ്ഞു തണുക്കേണ്ടതു, അവരുടെ ക്രിയകൾ അവൎക്കു
പിഞ്ചെല്ലുകയും ചെയ്യുന്നു എന്നു ആത്മാവു പറയുന്നു. വെളിപ്പാടു
൧൪, ൧൩ എന്നുള്ള ദൈവവചനത്തിൽ ദവിസ വൈദ്യരുടെ ലാ
ഭവും സമ്പാദ്യവും ഇതാ കാണുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/59&oldid=184122" എന്ന താളിൽനിന്ന് ശേഖരിച്ചത്