താൾ:CiXIV130 1872.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരം ഇല്ലല്ലൊ വരുവാനുള്ളതിനെ അത്രെ
അന്വേഷിക്കുന്നു. എബ്രയർ. ൨൩, ൧൪.


ഒരു കാലഗീതം.

ദേവ നിന്മഹിമാനമതിമാനമറിവാൻ, ഏവനീമഹിയിങ്കലൊരുവൻ ശക്തനാവൊൻ ।
അബ്ദത്തെ ശരിയാക്കിച്ചമെച്ചുകൊൾവതിനായ്, ശബ്ദത്താൽ വിളിച്ചു നീ രചിച്ചുഭാസ്ക
രനെ ॥
അബ്ജ ശ്രീഹരനാമബ്ജനെയും നീ വരുത്തി, അസ്മൽക്ഷേമവും നിന്റെ കൃപയുടെ പ്ര
വൃത്തി ।
കാലങ്ങൾ ഭവാൻ കല്പന കൈക്കൊണ്ടനിശം, കാലൊട്ടുമിടറീടാതെയോടുന്നു വി
വശം ॥
ആണ്ടും മാസവും രാവും പകലുമെന്നിതെല്ലാം, ഉണ്ടാക്കുന്നവൻ താനും ഭവാനത്രെ നി
യതം ।
അതിശക്തികലൎന്നോരു നിണക്കു സൎവ്വരാലും, സ്തുതിമാനമഹത്വങ്ങൾ ഭവിപ്പൂതാക മെ
ന്മേൽ ॥
ഇന്നുമിന്നലയും നാളെയും മാറ്റം നിണക്കില്ലെന്നും നീയൊരുപോലെ വസിക്കും ദേവ
നത്രെ ।
ചൊല്ലിൻ ഗോചരമല്ലാതെയുള്ള നിൻകൃപയെ, ചൊല്ലി ഞങ്ങൾ ചൊല്ലുന്നു നിനക്കു സ്തോ
ത്രജാലം ॥
ഞങ്ങൾക്കു ലഭിച്ചൊരായുരാരോഗ്യാദികൾക്കും, മങ്ങാത സുഖതോഷസമാധാനാദികൾ
ക്കും ।
നിന്നെ കൊണ്ടു സാധിച്ചു സമസ്തനന്മകൾക്കും, എന്നേക്കുമടിയങ്ങൾ സ്തുതിക്കാക ഭവാ
നെ ॥
ഭവതാ ദത്തമായുള്ള പുതുവൎഷമിതുവും, ഭവദാശിസ്സോടു കൂടെ കഴിവാനായ് തുണക്ക ।
നിണക്കല്ലൊ ബലമുള്ളതതിനാൽ ഞങ്ങളെനീ, തുണെക്ക നിൻഭയത്തിൽ ജീവനം ചെ
യ്തു വസിപ്പാൻ ॥
തവ രാജ്യം നടേതന്നെ സമന്വേഷിപ്പവരെ, വിവിധ നന്മയാൽ തൃപ്തീകരിക്കും ദൈവ
തം നീ ।
തിരുവുള്ളമിരിക്കിലിപ്പുതുവാണ്ടിൽ സുഭദ്രം, അരുളേണമടിയങ്ങൾക്കകറ്റേണമഭദ്രം॥
അടിയങ്ങൾക്കനൎത്ഥമിപ്രപഞ്ചസൌഖ്യമെന്നാൽ, മടിയാതിങ്ങയക്ക കഷ്ടനഷ്ടങ്ങൾ വി
ഭൊ നീ ।
അഥ ഞങ്ങളവറ്റിൽ കാന്തിയോടെ പാൎപ്പതിന്നായ്, ഹൃദയത്തെ സദയം നീ ബലവ
ത്തായ് ചമെക്ക ॥
പരഭാഗ്യമതു കണ്ടിട്ടതിലീൎഷ്യവരായ്‌വാൻ, പരമേശ വരമേകുകടിയങ്ങൾക്കനിശം ।
പരമകാരുണികനിൻ ജനത്തെ താതഭാവാൽ, പരിചോടെ പരിപാലിച്ചരുൾകീയാണ്ടി
ലും നീ ॥
സകല നാശമോശങ്ങളവരിൽനിന്നു നീക്കീ,ട്ടകലെയാക്കുക പോറ്റുകഗതികളെയും നീ ।
ശരണമറ്റവൎക്കുനീ ശരണമായ്ഭവിക്ക, ധരണീസ്ഥ സസ്തമൎത്ത്യരേയാശീൎവ്വദിക്ക ॥
ക്ഷിതിയെ നീതിയിൽ നിത്യം ഭരിച്ചുകൊൾവതിന്നായ്, അധികാരസ്ഥിതന്മാൎക്കഭ്യു‌വപ
ത്തിയരുൾക ।
ജഗതി ഭക്തിവിശ്വാസ സമാധാനപ്രിയതാ,ദ്യഖിലസദ്ഗുണം തിങ്ങിവരുമാറാക്കുക നീ ॥
ഭവൽപ്രേമകൃപാജ്ഞാനങ്ങളാൽ പൂൎണ്ണതരമായ്, ഭവിക്ക ഞങ്ങടെ രാജ്യം സമസ്തേശ നമ
സ്തെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/6&oldid=184068" എന്ന താളിൽനിന്ന് ശേഖരിച്ചത്