താൾ:CiXIV130 1872.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജീവനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നതു
ഭയങ്കരം തന്നെ. എബ്ര. ൧൦, ൩൧. ൫൭

കത്തിന്റെ കൂലി ൧ അണ എങ്കിലും പത്തു ഉറുപ്പികത്തുക്കത്തിൽ
ഒരു രോമംപോലും ഏറുന്നതിന്നു രണ്ട് അണ). ൨൦൦ ഉറുപ്പിക തൂക്ക
ത്തിൽ അധികമുള്ള പുസ്തകത്തെ എടുക്കുന്നില്ല. മുദ്ര വെക്കാതെ
ഈ ടപ്പാൽ വഴിയായി ഒന്നും അയച്ചു കൂടാ. എന്നാൽ ഈ
ഇങ്ക്ലി
ഷ് സൎക്കാൎക്കു അധീനമായിരിക്കുന്ന ഹിന്തുരാജ്യങ്ങളുടെ ഏതു സ്ഥ
ലത്തിലേക്കും മേല്പറഞ്ഞ തുക്കമുള്ള കത്തിന്നും പുസ്തകത്തിന്നും മേ
ല്പറഞ്ഞ കൂലിയും മതി. കണ്ണൂരിലേക്കും കാശിയിലേക്കും ഒക്കുന്ന തൂ
ക്കത്തിന്നും ഒക്കുന്ന കൂലിയും വേണം.

൩. ഭാണ്ഡം

ഉറുപ്പിക തൂക്കം.
ൟ തൂക്ക
ത്തിൽ ഏറാ
ത്തതിന്നു
൧൦ ൨൦ ൩൦ ൪൦ ൫൦ ൬൦ ൭൦ ൮൦ ൯൦ ൧൦൦
ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ.
൧൨ ൧൫ ൧൧ ൧൪

ഇങ്ങിനെ അയക്കുന്ന കെട്ടുകളിൽ ഒരു കത്തിനെ മാത്രം വെ
ക്കാം; അധികം കത്തുകളെ വെച്ചാൽ ൫൦ ഉറുപ്പികയോളം പിഴ ഉണ്ടാ
കും. എന്നാൽ കെട്ടിനെ മെഴുത്തുണികൊണ്ടു നല്ലവണ്ണം പുതഞ്ഞു.
അരക്ക്കൊണ്ടു മുദ്രയിട്ടും "ഇതിൽ റെഗ്യുലേഷനു വിപരീതമായി
ഏതുമില്ല" എന്നു തലക്കൽ ഒരു എഴുത്തും അയക്കുന്നവരുടെ പേ
രും ഒപ്പും വെക്കുകയും വേണം. മേല്പറഞ്ഞ കൂലി പണമായിട്ടൊ
മുദ്രയായിട്ടൊ കൊടുക്കുന്നതിൽ ഭേദം ഇല്ല. കൂലി കൊടുക്കാതെ അ
യച്ചാൽ വാങ്ങുന്നവർ ഈ കൂലി തന്നെ കൊടുത്താൽ മതി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1872.pdf/61&oldid=184124" എന്ന താളിൽനിന്ന് ശേഖരിച്ചത്