പ്രഭുശക്തി
ഈ താൾ നിർമ്മാണത്തിലാണ്. ശരിയാക്കിയെടുക്കാനായി പ്രൂഫ് റീഡിങ്ങ് യത്നത്തിൽ പങ്കുചേരുക.
പ്രഭുശക്തി അല്ലെങ്കിൽ ഒരു നിഷ്കാസനം (ഖണ്ഡകാവ്യം) രചന: (1914) |
[ 1 ]
പ്രഭുശക്തി
അല്ലെങ്കിൽ
ഒരു നിഷ്ക്കാസനം
ഒരു ഖണ്ഡകാവ്യം.
ഗ്രന്ഥകർത്താ
അഴകത്ത് പത്മനാഭക്കുറുപ്പ്
പ്രസാധകൻ
വെള്ളായ്ക്കൽ നാരായണമേനോൻ.
തൃശ്ശിവപേരൂർ.
' വിദ്യാവിനോദിനി' അച്ചുകൂടത്തിൽ അച്ചടിച്ചത്
All Right Reserved.
1089
|
വില അണ മൂന്ന് ] | [Price 0-3-0 |
[ 4 ]
[ 5 ]
'ലക്ഷ്മീഭായി'ഗ്രന്ഥാവലിയിൽ ചേർക്കുന്നതിനായി ഒരു ഖണ്ഡകാവ്യം എഴുതി അയച്ചുകൊടുക്കണമെന്നു് അതിന്റെ പ്രവർത്തകനായ വെള്ളായ്ക്കൽ നാരായണമേനോനവർകൾ ആവശ്യപ്പെട്ടതനുസരിച്ച് എഴുതീട്ടുള്ളതാണ് ഈ പദ്യഗ്രന്ഥം.പൂർവകാലത്തു തിരുവിതാംകൂർ സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളും അക്രമികളായ ചില ഇടപ്രഭുക്കന്മാരുടെ അധികാരശക്തിയ്ക്കു അധീനങ്ങളായിരുന്നു എന്നുള്ള വസ്തുത,ഏറെക്കുറെ ജനസാമാന്യത്തിനറിവുള്ളതാണല്ലൊ.അക്കാലത്തു കൊല്ലവർഷം ഒൻപതാം ശതാബ്ദത്തിൽ നടന്നതായി പറയപ്പെടുന്ന ഒരു സംഭവത്തെയാണു ഈ കാവ്യത്തിനു വിഷയമാക്കീട്ടുള്ളത്.ഈഗ്രന്ഥം വെറും ഐതിഹ്യത്തെ മാത്രം ആസ്പദമാക്കി എഴുതീട്ടുള്ളതാകയാൽ മിക്കവാറും കൽപ്പിതങ്ങളായ കഥാപാത്രങ്ങളെക്കൊണ്ടാണു പൂരിപ്പിച്ചിട്ടുള്ളതു്.
ഇതിലേയ്ക്കു ആദ്യം എന്നെ പ്രേരിപ്പിച്ച ആ സ്നേഹിതൻ ഈ എന്നെ പ്രേരിപ്പിച്ച ആ സ്നേഹിതൻ ഈ പുസ്തകത്തിന് ഒരു പ്രസ്താവനകൂടി എഴുതി അയയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഈ പുസ്തകത്തിന്റെ ഒരു പ്രതി,മഹാംഹിമശ്രീ കേരളവർമ്മ വലിയകോയിത്തമ്പുരാൻ സി.എസ്.ഐ തിരുമനസ്സിലേക്കു ഒരു വിജ്ഞാപനത്തോടുകൂടി ഞാൻ അയച്ചിരുന്നതിനു അവിടുന്നു കൽപ്പിച്ചയച്ച തിരുവെഴുത്ത് ഇതോടു ചേർത്തിട്ടുള്ളതിനാൽ ഭാഷാ [ 6 ] സാഹിത്യസംബന്ധമായി ഈ പ്രസ്താവനയിൽ പ്ര ത്യേകിച്ച് പറയേണ്ട ആവശ്യം ഒന്നും ഇല്ല.
ഈ പുസ്തകം അല്പദിവസം കൊണ്ട് ഈയിട എഴുതിത്തീർത്തതാകയാൽ ഇതിൽ കണ്ടേക്കാവുന്നതായ പ്രമാദങ്ങളെ മഹാജനങ്ങൾ ക്ഷമാപൂർവ്വം പരിഹരിച്ച് അനുഗ്രഹിക്കുമാറാകണമെന്ന് അപേക്ഷിച്ചും കൊണ്ട് ഈ ചെറിയകാവ്യത്തെ സഹൃദയസമക്ഷം സമർപ്പിച്ചുകൊള്ളുന്നു.
ചവറ
൧൨൮൯ തുലാം ൧ാനും
ഗ്രന്ഥകർത്താ
[ 7 ]
കന്നി 28ാംനു- അയച്ച എഴുത്തും 'പ്രഭുശക്തി' എന്ന പദ്യഗ്രന്ഥവും കിട്ടി. പുസ്തകം ഞാൻ ഒന്നുരണ്ടാവൃത്തി സാവധാനമായി വായിച്ചുനോക്കി. വളരെ വളരെ നന്നായിരിക്കുന്നു. കഥയും കവിത യും ഒന്നുപോലെ കൌതുകപ്രദമായിരിക്കുന്നു. വസന്തതിലകം വൃത്തതിലകം വൃത്തത്തിനു 'സജാതീയദ്വിതീയാക്ഷരപ്രാസം' ചേർന്നാൽ ഭാഷയിൽ ണ്ടാകാവുന്ന കർണ്ണസുഖം നിങ്ങൾക്ക് ഇപ്പോൾ നിശ്ചയമായും അനുഭവപ്പെട്ടിരിക്കണം. നിങ്ങളെപ്പോലെ വ്യുൽപത്തിയും വാസനയും പരിചയവും യോജിച്ചു ചേർന്നിട്ടുള്ള കവികൾക്കു ദ്വിതീയാക്ഷരപ്രാസത്തെ ഭയപ്പെട്ടിട്ടാവശ്യമില്ലെന്നും നേരേമറിച്ചു 'ശ്രീരാമചന്ദ്രവിലാസ'ത്തിൽ ഈ നിഷ്കർഷയുണ്ടായിരുന്നുവെങ്കിൽ അതിൽ പല ശ്ലോകങ്കൾക്കും ന്നുകൂടി കർണ്ണസുഖമുണ്ടാകുമായിരുന്നെന്നുമുള്ളതു നിങ്ങൾക്കുതന്നെ നല്ലപോലെ ആലോചിച്ചുനോക്കിയാൽ ബോധപ്പെടുന്നതാണ് . മഹാകാവ്യങ്ങളിൽ സാർവത്രികമായി ദ്വിതീയാക്ഷരപ്രാസദീക്ഷയുണ്ടായിരുന്നാൽ അനാവശ്യപദങ്ങൾ വന്നേകേകാമെന്നു ഞാൻ വല്ല സന്ദർഭത്തിലും പ്രസ്താവിച്ചിട്ടുണ്ടെങ്കിൽ അത് അവ്യുൽപന്നന്മാരും വാസനയില്ലാത്തവരും ശക്തിവൈകല്യമുള്ളവരുമായ ചില ചില്ലറക്കവികളെപ്പററിയാണെന്നല്ലാതെ യുഷ്മാദൃ ശന്മാരായ മാണ്യകവികളെ ഉദ്ദെശിച്ചല്ല. [ 8 ] ഇപ്പോൾ ഭാഷയിൽ മഹാകാവ്യങ്ങൾ എഴുതീടേടുള്ള വരെല്ലാവരും പ്രസിദ്ധവാസനാകവികളും അവരുടെ വിഷയത്തിൽ 'പ്രാസം' അർത്ഥത്തിനു പ്രതിബന്ധമായിനിൽക്കുമെന്നു എനിക്ക് ഒരിക്കലും വിചാരമില്ലാത്തതുമാണ്. 'പ്രഭുശക്തി' നിങ്ങളുടെ യോഗ്യതയ്ക്കു അടുത്തനിലയിൽതന്നെ എത്തീട്ടുണ്ട്. സരസവും സാലങ്കാരവുമായ ഈ ഗ്രന്ഥത്തെ കേരളീയരായ സഹൃദയന്മാർ ഉചിതമായവിധത്തിൽ ബഹുമാനിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. 'ആമുഖോപ ന്യാസം' എഴുതുവാൻ തൽക്കാലം പ്രായാധിക്യവും ശരീരാസ്വാസ്ഥവും നിമിത്തം സൌകര്യം കുറവാകയാൽ ഈ അഭിപ്രായപ്രകടനംകൊണ്ടു നിങ്ങൾ തൃപ്തിപ്പെട്ടുകൊള്ളുമെന്നു വിശ്വസിക്കുന്നു.
- വാടാതെ വൻപരൊടു വാശിപിടിച്ചു വൻപോ-
- രാടാനനല്പമഭിലാഷമിയന്നു മുന്നം
- ഓടായ്മളെന്നു പുകൾ പെറ്റൊരു നായ'രാദി-
- നാടം' കവേ ഭയമൊഴിഞ്ഞു ഭരിച്ചു വാണു. ൧
- ഊക്കുള്ള കേസരിയൊഴിഞ്ഞൊരു കാട്ടിലെത്തി
- പാൎക്കുന്നൊരൊറ്റമദയാനകണക്കു ദുഷ്ടൻ
- ഡീക്കും നടിച്ചു ബലഹീനരിൎലാത്തിയെന്നും
- ചേർക്കുന്നതിനു വിരുതുള്ളവനായിരുന്നു. ൨
- ആരോടുമില്ലവനൊരുൾക്കനിവാത്മദേശ-
- ക്കാരോടുമുണ്ടുദിവസേന മുഴുത്ത ശല്യം;
- കാരോട്ടുകിണ്ടിയിലിരുന്നു ദുഷിച്ച കുന്നിൽ-
- മോരോടവന്റെ പരിപാലകർ പങ്കുചേരും. ൩
- ബോധിച്ചപോലനിശമിക്കലികലവേനൻ
- ബാധിക്കമൂലമഖിലൎക്കുമൊരാധി നാട്ടിൽ [ 10 ]
- ഏധിച്ച കണ്ടിവിടെയുള്ളവരപ്രദേശ-
- മാധിക്കു ജന്മനിലമെന്നു നിനച്ചു വാണു. ൪
- ചൊല്ക്കൊണ്ട 'ശക്തികുള' മെന്നു യഥാർത്ഥനാമം
- കൈക്കൊണ്ടപ ദുർഗ്ഗ മരുവുന്ന മനോജ്ഞഗേഹം
- ഉല്കണ്ഠിതാ ജനതതിക്കു കൊടുത്തുശോഭി -
- ച്ചക്കണ്ടകന്റെ വസതിക്കു വടക്കടുക്കൽ ൫
- കല്ലെക്കറുപ്പിനുടെ കാമുകമായിരിക്കും ,
- കല്യാണിയെന്നവൾ കരങ്കനിവാരണാർത്ഥാ
- ചൊല്ലാർന്ന തൻപതിയോടും നിജദാസിമാരാം
- നല്ലാർമകളോടുമിവിടെബ് ഭജനത്തിനെത്തി ൬
- കാത്യായനീചരണസേവയോടമ്പലത്തിൽ
- പ്രീത്യാ വസിക്കുമൊരു പെൺകൊടിയാളെ നിത്യം
- അത്യാഗ്രഹക്കലി കയറി കൈമ്മൾ കണ്ടു
- ദൈത്യാരിനന്ദനശരത്തിന് ലക്ഷ്യമായാൻ ൭
- പൂവമ്പനെപ്പുതുമകൊണ്ടുമയക്കി നിർത്തും
- ലാവണ്യവും ലളിതഭാവവുമാനനത്തിൽ
- രാവും ഗുരുത്വവിനയങ്ങളുമെന്നിതെല്ലാ
- മാവങ്കേനേയപകടത്തിലകപ്പെടുത്തി ൮
- അന്തിക്കു കൂരിരുളടഞ്ഞിതു ദിക്കിലെല്ലാം
- മന്തിക്കുരങ്ങനെതിരാം മഷിവർണമോടേ;
- ഉന്തിക്കുതിച്ചുയരുമഞ്ജനപർവ്വതം പോൽ
- പൊന്തിക്കുടക്കമൊടു കാർമുകിലും നിരന്നു ൯
[ 11 ]
- ഉന്മാദമോടരിയ ദുഷ്ടരടുത്തു വന്നാൽ
- തൻമാനഹാനിയെ നിനച്ചെതിരിട്ടിടാതെ
- പിന്മാറ്റമുള്ള സുജനങ്ങൾകണക്കൊളിച്ചു
- സന്മാർഗ്ഗവീഥികളിലുള്ളൊരു താരകാളി. ൧o
- കള്ളും കുടിച്ചു തികളിൻകടിയേറ്റു നിൽക്കെ
- തുള്ളും പിശാചു പിടിപെട്ടൊരു മർക്കടൻ പോൽ
- ഭള്ളുള്ള കുപ്രഭുവവൻ കുടയും പിടിപ്പി-
- ച്ചുള്ളച്ചലിച്ചുഴറിയെത്തിയുമാലയത്തിൽ ൧൧
- അത്തന്ന്വിയും കണവനും ഭജനം കഴിഞ്ഞു
- പുത്തൻമറത്തുമുറി പുക്കഗജാംങ്ഘ്രിപത്മേ
- ചിത്തദ്വിരേഫവുമണച്ചു ശിവന്റെ ലീലാ-
- വൃത്തങ്ങൾ പാടിയനുമോദമിയന്നിരുന്നാർ ൧൨
- കാമന്നു കൈമ്മളൊരു കോമരമായ് വിശേഷ-
- പ്രേമം നടിച്ചു പരമാർത്ഥിയിതെന്ന മട്ടിൽ
- സാമർത്ഥ്യമേറുമൊരു പെൺമണി താനിരിക്കും
- ധാമത്തിലേക്ക് ധൃതിയോടു കടന്നു ചെന്നാൻ ൧൩
- നാടൻ ചരട്ടുകരമുണ്ടുമുടുത്തു പന്നി -
- കോടൻ തരത്തിലൊരു നേരിയതിട്ടു തോളിൽ
- തോടൻ പഴപ്പടലപോൽ വിരലുള്ള കൈകൊ -
- കൊണ്ടീടൻ പുരമ്പുവടിയൊന്നവനൂന്നിനിന്നു ൧൪
- സാമാന്ന്യബുദ്ധിഗുണമറ്റു കടന്നു ചെന്നോ -
- രേമാന്റെ ഭാവമറിവുള്ള കുറുപ്പുതാനും
- പ്രേമാതിരേകമൊടു നല്ലൊരു പുല്ലുപായ -
- ങ്ങാമാനുഷക്കഴുകനാശു നിവിൎത്തു നല്കി. ൧൫
[ 12 ]
- കല്യാണിയമ്മ കതകിൻ പുറകിൽ സമീപ-
- ത്തല്ലാതെ തെല്ലകലെ മാറി മറഞ്ഞു നിന്നാൾ ;
- വല്ലായ്മവന്നുവശമായവനർത്ഥബോധ-
- മുല്ലാസമറ്റു കരളീന്നകലുന്ന പോലെ. ൧൬
- പൈക്കുട്ടിയിൽ കൊതിമുഴുത്തു കുതിച്ചു ചാടി-
- ക്കൊപ്പത്തിൽ വീണ നരിപൊലിവനമ്പരന്ന് ,
- ദിക്കൊക്കെ വട്ടമിടിയിട്ടു , ചിരിച്ചു മന്ദം
- ജല്പിച്ചിതിങ്ങിനെ കുറുപ്പിനൊടിഷ്ടഭാവാൽ ൧൭
- ഇദ്ദേശ്യരല്ലകലെയുള്ള ജനങ്ങൾ നിങ്ങൾ.
- ക്കുദ്ദേശ്യമെന്തിവിടെ വന്നു ഭജിപ്പതിങ്കൽ
- ഇദ്ദേഹികൾക്കനഭിവാഞ്ഛിതമായ് വിശേഷാൽ
- നിർദ്ദേശ്യഭക്തി നിലനിന്നു വരുന്നതല്ല. ൧൮
- എന്തായി നിങ്ങളുടെ നോൻപിഹ പാർപ്പതിക
- ലെന്താണസഹ്യത ജലസ്ഥിതി നല്ലതല്ലേ?
- തൻ അവളത്തിനിവിടെത്തരമില്ലയെങിക--
- ലെൻ താമസസ്ഥലമധീനതയുള്ളതല്ലേ? ൧൯
- ആജന്മസിദ്ധമപഞ്ചായവുമുള്ളിലൂന്നും
- വ്യാജത്തെയും വെളിയിലോട്ടു വിടാതിവണ്ണം
- സൌജന്ന്യമോതിയതു കേട്ടു സമസ്തവൈര.
- ബീജം വിതയ്ക്കുമവനോടു കുറുപ്പുരച്ചാൻ. ൨o
- എല്ലാരുമിബ് ഭഗവതിക്കൊരുപോലെയാണെ
- ന്നല്ലാതെകണ്ടവിടെയില്ലൊരു പക്ഷഭേദം,
- നല്ലാസ്ഥയുള്ള ജനയിത്രിയെ നന്ദനന്മം.
- രെല്ലായ്പൊഴും വിനയമാർന്നു ഭജിക്കുമല്ലോ. ൨൧
[ 13 ]
- സേവിപ്പവൎക്കഭിമതത്തെ മുറയ്ക്കു നൽകു-
- മീ വിശ്വധാത്രി കുലദേവതയെന്നിവണ്ണം
- ദൈവജ്ഞവാക്കനുസരിച്ചു ഭജിച്ചുപോവാ-
- നീവണ്ണമെത്തിയിഹ ഞങ്ങൾ വസിപ്പതത്രെ ൨൨
- ചേരുന്നതല്ലിഹ ജലാശയമെന്നു ശങ്കി-
- ച്ചാരുണ്ടു സേവമതിയാകിയ മാനവന്മാർ
- ശ്രീരുദ്രകാന്ത ചൊരിയുന്ന ക്രിപാകടാക്ഷ-
- നീരുള്ള ദിക്കിൽ നില നിൽക്കുന്മനല്പസൊഉഖ്യം. ൨൩
- വീൎയ്യത്തിനാൽ വിരുതെഴുന്ന മനസ്വിയോരോ
- കാൎയ്യം നടത്തുവതിനായ് കരളിൽ കുറിച്ചാൽ
- ഹാൎയ്യ്ങ്ങളാകുമസുഖങ്ങളെയെണ്ണിയാത്മ-
- ധൈര്യം വെടിഞ്ഞു വിരമിപ്പതയോഗ്യമല്ലെ? ൨൪
- ഇക്ഷേത്രസന്നിധിയിൽ വന്നു ഭജിപ്പവർക്കു
- നിക്ഷേപമാണു നിയമേന ഭവത്സഹായം
- വിക്ഷേപശക്തിയുടെ വിദ്യകളേവമത്രേ
- പക്ഷേ ഭവാനൊടതിനില്ലൊരപേക്ഷയിപ്പോൾ ൨൫
- തീരുന്നു ഞങ്ങളുടെ സേവയടുത്ത നാളോ
- ടോരുന്നുണ്ടതുണ്ടു ചെറുതായൊരു സദ്യ നൽകാൻ
- പേരുള്ള നിങ്ങൾ കനിവോടതിലേക്കു കൂടി
- ചേരുന്നതിങ്ങു ചരിതാൎത്ഥയായിരിക്കും. ൨൬
- അങ്ങോട്ടു വന്നു പറയാമിതു നാളെയെന്നാ-
- ണിങ്ങോർത്തിരുന്ന, തുമതൻ ക്രിപയാലിദാനീം
- ഇങ്ങോട്ടു വന്നിതു ഭവാനിനി വേണ്ടതെല്ല-
- മങ്ങോർത്തു ചൊൽകിലതുപോലെയുമാചരിക്കാം. ൨൭
[ 14 ]
- കള്ളം വെടിഞ്ഞു കലഹത്തിനു കാൎയ്യമെന്ന്യേ
- ഭള്ളറ്റ ഭാഗ്യനിധൈ ചൊന്നൊരു ചാടുവാക്യം
- ഉള്ളത്തിലുദ്ധതനു ചേമ്പിലയിങ്കൽ വീണ
- വെള്ളം കണക്കു പതിയാതകലെത്തെറിച്ചു. ൨൮
- "സമ്പത്തിയും സകലരും സതതം പുകഴ്ത്തും
- വൻപത്തവും വളരുമെൻപദമെങ്ങു പാർത്താൽ
- തുമ്പറ്റ തുച്ഛനിവനെ" ങ്ങിതുപോലെയുള്ളിൽ
- കമ്പത്തരം പെരിയ കൈമ്മൾ നിനച്ചു ചൊന്നാൻ.
- ആവശ്യമില്ലിവിടെ നമ്മുടെയാനുകൂല്യം
- ദേവപ്രസാദമാഖിലാർത്ഥവുമേകുമല്ലോ
- സേവയ്ക്ക് സാൽകൃതിയെനിക്കു തരേണ്ട താനി-
- ദ്ദേവസ്വമേൻറെ വകയെന്നു മനസ്സിലാക്കു. ൩൦
- എന്നെക്കുറിച്ചിവിടെയിന്നലെ നിങ്ങളോരോ
- ചൊന്നെന്നു കേട്ടു ചില ഭോഷ്ക്കുകൾ ചീത്തയായി
- നന്നെൻറെ തിണ്ണയിലിരുന്നു മിഴിക്കു കുത്താൻ
- വന്നെങ്കിലാട്ടെയറിയട്ടെ വലിപ്പമെല്ലാം. ൩൧
- പത്തിന്നു രണ്ടു പലിശയ്ക്കു വഴക്കു വാങ്ങാൻ
- ഹൃത്തിങ്കലൂദ്യമമുയർന്നവനിപ്രകാരം
- കത്തിജ്വലിക്കുമരിശത്തൊടുരച്ചു വൈരാ
- വിത്തിട്ടിടാതെ വിളയിച്ചു മടങ്ങി മൂർഖൻ. ൩൨
- വല്ലാതെ കൈമ്മൾ നടകൊണ്ടളവിൽ കുറുപ്പി-
- ന്നുല്ലാസമറ്റുരുകി വെണ്ണകണക്കു ചിത്തം
- പൊല്ലാത്ത വഹ്നിമലതൻ പുകതട്ടിയോർക്കു
- ചൊല്ലാവതോ കരളിലുള്ള കഠോരതാപം. ൩൩
[ 15 ]
- "വീണത്തരത്തിൽ വിരുതാണിവനെന്നു ചൊല്ലു-
- ണ്ടാണത്തമോ പിറവിയിൽ കണികണ്ടതില്ല
- നാണത്തിനെപ്പണയമാക്കി യിരിപ്പവൎക്ക-
- പ്രാണപ്രയാണഭയമെന്നതുമില്ല തെല്ലും. ൩൪
- ഒറ്റയ്ക്കു ഞാനിവിടെ വന്നു വശായതെങ്കി-
- ലൊറ്റയ്ക്കു നിന്നു കലഹിപ്പതില്ല ദോഷം
- കറ്റക്കരിങ്കുഴലിയാമിവളാണെനിക്കും
- ചെറ്റക്കഠോരനുമുപദ്രവബാധയിപ്പോൾ. ൩൫
- മുറ്റത്തെ മുല്ലയിൽ മണം കുറയുന്നപോലീ-
- യറ്റത്തു വന്നു ഗിരിജാഭജനം നടത്താൻ
- കറ്റത്തറക്കണി പറഞ്ഞതു കാര്യമാക്കി
- തെറ്റത്ര വന്നതുനിമിത്തമെനിക്കു പറ്റി. ൩൬
- സാക്ഷാൽ പ്രഭുക്കളുടെ നാട്ടിലെഴും ജനങ്ങൾ
- സാക്ഷായിടാതിരവിലും സുഖമായുറങ്ങും
- ഭിക്ഷാന്നവും കരബലാൽ കവരുന്ന ദിക്കിൽ
- മോക്ഷാൎത്ഥികൾക്കുമെളുതല്ല ദിനം കഴിപ്പാൻ. ൩൭
- എന്താണു വേണ്ടതിഹ നമ്മുടെ കൂടെയുള്ളോ-
- ർക്കെന്താണു രക്ഷയൊരു മോശമിവന്നു വന്നാൽ
- പിന്താങ്ങിനില്ല പരമീശ്വരിതന്റെ തൃക്കാൽ-
- ച്ചെന്താരിലുള്ളരിനിവാരണരേണുവെന്ന്യേ" ൩൮
- ചിന്താഭരം ചിതറി നില്പൊരു ചിത്തരങേഗ
- സന്താപസംഭ്രമഭയങ്ങളിടയ്ക്കിടയ്ക്കു
- പന്താടിടുംപടി പകർന്നു കുറുപ്പിവണ്ണം
- മന്താൎന്നവൻ മല ചുമപ്പതുപോൽ പരുങ്ങി. ൩൯
[ 16 ]
8 പ്രഭുശക്തി
എത്താത്തചിന്തയകതാരിലുദിച്ചിവണ്ണം ഭർത്താവിരിപ്പതവൾ കണ്ടുമനസ്സിലാക്കി വൃത്താന്തമുള്ളതുരചെയ്യണമെന്നു നേരേ ചിത്താനുരാഗമിയലും പതിയോടുചൊന്നാൾ. ൪൦
വന്നാസ്ഥയോടവളുരച്ചതു കേട്ടനേരം ചൊന്നാൻ കുറുപ്പു ഭയമുള്ളിലൊതുക്കിയേവം; വന്നാലബദ്ധമതു നീളെ നിറയ്ക്കുവോരി- ല്ലെന്നാകിലും ഭവതിയോടുരചെയ്വനല്പം. ൪൧
ആമത്തിലിട്ടിവിടെ നമ്മെ നിനക്കു വച്ചൊ- രാമത്തിനാൽ ഝഡിതി നിന്നെ വശത്തിലാക്കി ക്ഷേമത്തിൽ വച്ചനുഭവിപ്പതിനുദ്യമിപ്പൂ കാമത്തിരക്കിലിടപെട്ടൊരു കൈമ്മളിപ്പോൾ. ൪൨
കണ്ടില്ലയോ കമനി!കൈമ്മടെ മട്ടു ,നീ താൻ കൊണ്ടിക്കു കാരണ,മിതെന്നുടെ ശങ്കയത്രേ പിണ്ടിക്കു പോളകൾ പൊളിപ്പതു പോലെയ്യേതാ- ണ്ടുണ്ടിജ്ജളന്റെ തലയിൽ ചില കാംക്ഷിതങ്ങൾ. ൪൩
ഗ്രാമത്തിലേക്കധിപനായ് ധനധാന്യവത്താം ധാമത്തിലിങ്ങിനെ പിറന്നു വളർന്നവന്റെ പ്രേമത്തിൽ മല്ലമിഴിമാർക്കു മനസ്സിരിക്കാം കേമത്തി!ഞാൻ തവ പരീക്ഷകനായിരിപ്പൂ. ൪൪
കാന്തൻ പറഞ്ഞ മൊഴി പല്ലവഗാത്രി കേട്ടു സന്തപ്തയായ് സപദി വാടിയ മേനിയോടേ ചിന്തക്കു ചെറ്റവസരം ചിലവിട്ടു പിന്നീ-
ടന്തസ്സിനൊത്തവിധമുത്തരമുച്ചരിച്ചാൾ. ൪൫ [ 17 ]
ഭാവം ഗ്രഹിച്ചിടുവതിന്നു വിനോദമായി-
പ്പാവത്തിനോടിതു ഭവാൻ വെടി ചൊൽവതത്രേ
കാവൽക്കു കെട്ടിയൊരു വേലി കൃഷിക്കു ചേതം
കൈവന്നിടുന്ന കഠിനക്രിയ കാട്ടുകില്ല.
ഒന്നല്ല ഞാനബലയൂഴിയിൽ മറ്റൊരുത്തൻ
തന്നല്ല നിത്യത കഴിപ്പതിതേവരയ്ക്കും
പിന്നല്ലലെന്തിനിവളെ പ്രസവിച്ച മാതാ
തൻ നല്ല നിഷ്ഠ മതിയാക്കി മരിച്ചതല്ല.
കാട്ടാന വന്മദമൊടും മരവുന്ന കാട്ടിൽ
കാട്ടാളനാരി ഭയമറ്റു വസിപ്പതോൎത്താൽ
വേട്ടാളനുമായിവിടെ വന്നമരുന്ന ഞാനോ
കൂട്ടാക്കിടുന്നു? കുടിലന്റെ കുചേഷ്ടിതത്തെ.
ഭൎത്താവോടിപ്രകാരം പടുതയവൾ പറ-
ഞ്ഞിട്ടു തങ്ങൾക്കൊരാപ-
ത്തെത്തായ്പാനിന്ദുചൂഡപ്രിയയുടെ ചരണം
തന്നെ ചിന്തിച്ചിരുന്നാൾ;
ഹൃത്താടും നാടുവാഴിത്തലവനവ'നക-
ത്തൂട്ടു' കോട്ടയ്ക്കകത്തേ-
ക്കത്താഴം പിന്നിലാക്കും നിനവുകൾ നിറയെ-
ക്കൊണ്ടു മിണ്ടാതണത്താൺ.
രണ്ടാംസർഗ്ഗം വങ്കുർക്കശേഷമൊരു വല്ലഭനായൊരേമാൻ തൻകല്പനയ്ക്കു തരമായ് തരമോർത്തു നില്ക്കും ശങ്കുപ്പണിക്കരെയടുക്കൽ വിളിച്ചു തൻറെ സങ്കല്പമപ്പടയിൽമൂപ്പനൊടുച്ചരിച്ചാൻ
കള്ളത്തരം കരളിലുള്ള കദര്യനേകൻ ഭള്ളത്തരത്തിനു പറിച്ചൊരു നാരിയോടും ഉള്ളത്തലിന്നടിപെടാതമരുന്നു ചെങ്കൽ ചുള്ളയ്ക്കകത്തു ചിതൽ പോലെ നടയ്ക്കലിപ്പോൾ.
ആരോടുമില്ലാരൊ വണക്കമിവന്നു, നിന്ദ- ക്കാരോക്കിലീ വഷളനും വനജാക്ഷി താനും: ചാരോടു ചേർന്നമൃതവള്ളി ദുഷിച്ചുപോയാൽ വേരോടുമാവിഷമരച്ചുവയുണ്ടതിന്നും.
ക്ഷേത്രത്തിലിന്നലെയിരുന്നു വിനോദമെന്ന സൂത്രത്തിലക്കുടിലബദ്ധികളീയെനിക്കും ഗോത്രത്തിനും കുറവു ചൊന്നതു പാർത്തു കണ്ടാൽ ക്ഷാത്രത്തെയെങ്ങിനെ മനസ്സിലൊതുക്കിടേണ്ടു?
ആരാകിലെന്തഗജതന്നുടെയന്പലത്തി- ന്നൂരാളനായിടുമൊരെന്നെയനാദരിക്കിൽ പോരാത്തതാണതു നമുക്കതിനാലിവൻറെ ദൌരാത്മ്യമിങ്ങു ദുരിതാനുഭവത്തിൽ നീക്കാം
ധിക്കാരമുള്ളവനഹംകൃതി നീക്കിടാഞ്ഞാ- ലിക്കാലമന്ന്യരതു കണ്ടു പ"ിച്ചു നീളെ [ 19 ]
- വാക്കാണമേല്പതിനൊരുങ്ങിയിറങ്ങുമപ്പോ -
- ളൊക്കാതെയാമിവിടെ നമ്മുടെ നാട്ടുഞായം.
- ഇന്നാകയാലവനെയിങ്ങു പിടിച്ചു കൊണ്ടു-
- പോന്നാകി ലേ മമ മനസ്സിനു സൌഖ്യമുള്ളു
- പിന്നാവലാതി പറവാനവൾതന്നെ നേരേ
- വന്നാലടിച്ചുതളിവേലയവൾക്കുമേകാം.
- എന്നിപ്രകാരമവനാത്മനിയോഗമോതി-
- ത്തന്നിഷ്ടസാധ്യമതിലാശമുഴുത്തുവാണാൽ
- പന്നിക്കു വച്ച വല കാത്തു വനത്തിൽ വേട.
- നുന്നിദ്രനായുടമയോടമരുന്ന പോലേ.
- ഏമാന്റെ കല്പന ശിരസ്സിലെടുത്തു നന്ദി -
- ച്ചാ മാത്രയിൽ ഢടിതിയായ് നടകൊണ്ടു ഭൃത്യൻ;
- ധീമാന്ദ്യമോടധമനായ പുമാനു ദുഷ്ട-
- ക്കീമാട പോയ് കിട പിടിപ്പതു കുറ്റമല്ല.
- അഞ്ചാറു പേരഴിമതിത്തൊഴിലുള്ള ദുഷ്ട-
- രഞ്ചാതെചേ ന്നിരുളടഞ്ഞൊരു രാത്രിയിങ്കൽ
- പഞ്ചാസ്യപത്നിയൊടുകൂട്ടുപിടിച്ചു മേവും
- പഞ്ചാരവാണിയുടെ പള്ളിയറയ്ക്കലെത്തി.
- കഷ്ടം കടുപ്പമിയലും ഖലകിങ്കരന്മാ-
- രിഷ്ടങ്ങളാം മൊഴികൾ ചൊല്ലി വിളിച്ചിറക്കി
- ശിഷ്ടൻ കറുപ്പിനുടെ കൈക്കവരാശു ദൈവാ-
- നിഷ്ടത്തിനായ് കരുതി വച്ചൊരു പാശമിട്ടാർ. [ 20 ] 12 പ്രഭുശക്തി
"വൈഷമ്യമാണിവിടെ മത്സരമിജ്ജനത്തിൻ ദോഷത്തിനാൽ പലരുങ്ങു വലഞ്ഞിടേണ്ടാ" ശേഷം ജനത്തിനുടെ നന്മ നിനച്ചിവണ്ണം ദ്വേഷം വരാതവിടെനിന്നു കുറുപ്പു ചൊന്നാൻ ൧൨
'പോകുന്നുഞാൻ ഭവതിയോടു പറഞ്ഞപോലി- ങ്ങാകുന്നതൊക്കെ വിധിയെന്നറികോമലാളേ! മാഴ്കുന്നതിന്നിട വരില്ല നിനക്കു പക്ഷേ; ചാകുമ്പുമാനവമതിക്കവകാശിയല്ലേ" ൧൩
എന്നക്കുറുപ്പിനുടെവാക്ശരമേറ്റു കാതി- ലൊന്നങ്ങു ഞെട്ടി മൃദുഗാത്രി മറിഞ്ഞു വീണാൾ; മന്ദം കുറുപ്പവരുമായ് നടകൊണ്ടിതപ്പോൾ വന്നത്തലന്ന്യരറിയാനിടയാക്കിടാതെ' ൧൪
പ്രാണൻ പിരിഞ്ഞൊരുടൽ പോലെ മഠത്തളത്തിൽ തൂണിൻ ചുവട്ടിലൊരു കല്ലുരുവം കണക്കെ ഏണാക്ഷിയാൾ പിടലി ചെറ്റു ചെരിച്ചു താനേ വാണാളനന്തവിധചിന്തയൊടന്തരംഗേ ൧൫
"ആരാണൊരാശ്രയമെനിക്കിനിയെന്റെ ഭർത്ത വാ രാക്ഷസന്റെ വലയിങ്കൽ വലഞ്ഞു കഷ്ടം! ഘോരാസുരപ്പടകളെ പ്പൊടിയാക്കിയോരി- മ്മാരാന്തകപ്രിയയുമിന്നു വെടിഞ്ഞിതോ?മാം ൧൬
മാതാവു ചത്തധികവത്സലനാകുമെന്റെ താതൻ മരിച്ചു മണികർണ്ണികയിങ്കൽ മുന്നം സ്ഫീതാനുരാഗമിയലും പതിയെപ്പിരിഞ്ഞി സ്വാതന്ത്ര്യജീവിതമെനിക്കിനിയെന്തിനയ്യോ! ൧൭ [ 21 ]
-
കഷ്ടപ്പെടുത്തി വെറുതേ നിജജീവിതം താൻ
നഷ്ടപ്പെടുത്തിടുക യോഗ്യതയല്ല പോലും
ഇഷ്ടപ്രിയന്റെവിരഹവ്യഥയെ സ്സഹിച്ചു
ശിഷ്ടർക്കു മന്നിലമരാനെളുതല്ലതാനും.
അയ്യായിരപ്പറ നിലം കൃഷിയുള്ള വീര-
ക്കൈയാളിനിങ്ങനെ ഭവിച്ചൊരവസ്ഥയോർത്താൽ
പൊയ്യകുമിജ്ജ്ജ്ജഡവപുസ്സിനു വേണ്ടി യത്നം
ചെയ്യാതെ നിഷ്ഠയൊടു കാട്ടിലിരിക്ക നല്ലൂ.
പാപപ്രവൃത്തിയിൽ മനം പതിയായ്വതിന്നും
സ്വാപത്തിലും കരുണ കൈവെടിയായ്വതിന്നും
ആപത്തു വന്നനുഭവിച്ചറിയേണ്ടതത്രേ
സോപദ്രവം സുഖമതീവ രുചിപ്രദം പോൽ"
എന്നിത്തരം പലതുമോർത്തു മന:കുരുന്നി-
ലിന്ദിന്ദിരാക്ഷിയതിയായ് വിഷമിച്ചിരിക്കെ
മുന്നിട്ടസങ്കടപയോധിയിലാണ്ടു ബുദ്ധി
മന്ദിച്ചു മാനിനി മയങ്ങിയതല്പനേരം.
"കായംകുളത്തരശനെ പടയിങ്കൽ വെന്നു
ഞായം നടത്തുമൊരുമന്നവനോടു ചൊന്നാൻ
ഈയത്തൽ തീർക്കുമവ"നെന്നു കിനാവു കണ്ടി-
ട്ടായത്തമാം കുതുകമോടുമുണർന്നു തന്വി.
കേൾക്കായിതപ്പൊഴുതവൾക്കു കുറച്ചുദൂര-
ത്താൾക്കാർ പരസ്പരമുരച്ചുയരും കലാപം;
ലാക്കായ് ചമഞ്ഞു കണവൻ പ്രതികൂലികൾക്കു
നീക്കാവതല്ല വിധിയെന്നവളോർത്തിരുന്നാൾ.
[ 22 ]
14 പ്രഭുശക്തി
അല്പം കഴിഞ്ഞ സമയത്തുടൽ പൂണ്ടു ദൈവാ- ലുല്പന്നമായൊരു കൃതജ്ഞതയെന്ന പോലേ കെൽപ്പുള്ള ഭൃത്യനൊരുവൻ മുകിൽവേണിതന്റെ മുൽപ്പുക്കുരച്ചു മുത്രും വിനയത്തൊടേവം. ൨൪
കൊച്ചമ്മയെന്തിനു വൃഥാ വിഷമിച്ചിരിക്കു- ന്നിച്ചങ്കരൻ ചതി കുറച്ചിതറിഞ്ഞുവെങ്കിൽ അച്ചണ്ടി കൈമ്മളെയടിച്ച ഞെരിച്ചു നല്ല പൊച്ചം കണക്കു പതമാക്കി വിടായിരുന്നു. ൨൫
ഊററം കഥിക്കിലിനിയെന്തുപയോഗമല്പാ മാററം നമുക്കുചിതമാണിവിടന്നിദാനീം ചീററം മുഴുത്തു ചൂഴലുന്നൊരു കാട്ടുതീയ്ക്കു കാറ്റെന്നപോലൊരുവനെത്തുമിതിൽ തുണയ്പാൻ.
ആപത്തു വന്നു തലയിൽ കയറുന്ന നേരം താപത്തിനല്ല തരമെന്നറിവുള്ളതല്ലേ? പാപർക്കു പണ്ടറിവെഴുന്ന മഹർഷിമാരും ശാപം കൊടുത്തു ശരിയാക്കിയ ചൊല്ലുമില്ലേ? ൨൭
ദുഷ്ടത്തരം പെരുകുമുരുടയാന്റെ കീഴിൽ കഷ്ടപ്പെടും കുടികളേറിയകൂറുമോർത്താൽ നഷ്ടം നിനച്ചു നതി ചെയ്തമരുന്നതല്ലാ- തിഷ്ടത്തിനാലനുസരിപ്പവരല്ല നൂനം. ൨൮
ആശിച്ചിടാതെ വെരുകിൻ പുഴുവേറെ വാങ്ങി- വാശിക്കു മന്തിനു പിരട്ടിയ കാരണത്താൽ ക്ലേശിപ്പതിന്നിട വരുത്തിയ 'മററ'മൂച്ച- രാശിക്കു നിന്നഹ നമുക്കു സഹായമേകും. ൨൯ [ 23 ] രണ്ടാം സർഗ്ഗം 15
ഭൃത്യൻ പറഞ്ഞമൊഴികേട്ടു മനോജ്ഞഗാത്രി- ക്കത്യന്തമുള്ളിലുളവായിതു ചാരിതാർത്ഥ്യം പ്രത്യർത്ഥിയോടു പകവീട്ടുവതിന്നു വേണ്ടും കൃത്യത്തെയോർത്തവൾ കുറച്ചിളകാതിരുന്നു. ൩൦
മൗനം വെടിഞ്ഞു മദിരാക്ഷി മനോവിചാരം താനന്തരംഗമതിലല്പമടക്കി നിർത്തി മാനം നടിച്ച പരദേവിയെയോർത്തു രാജ- സ്ഥാനം ഗമിപ്പതിനുറച്ചെഴുനേറ്റു പിന്നെ. ൩൧
എന്തോ വരുന്നതു വരട്ടെ നമുക്കു പോകാ- മെന്തോഴിമാർ വരുവിനാശു മടിച്ചിടാതെ; സന്തോഷഹാനി സമയത്തിനു വന്നണഞ്ഞാ- ലന്തോളചാരികളുമർത്ഥികളായ് ഭവിക്കും. ൩൨
നാവിട്ടലട്ടരുതു നിങ്ങളുപദ്രവിപ്പാൻ ഭാവിച്ചു ഭള്ളുടയ ദുഷ്ടരെഴുന്ന ദിക്കിൽ; സേവിക്കുമെങ്കലുമതെന്റെ കടാക്ഷചന്ദ്ര- നാവിർഭവിക്കിലതുതന്നെ വെളിച്ചമിപ്പോൾ. ൩൩
ഓതീട്ടു തന്റെ പരിചാരഗണത്തൊടേവം നീതിക്കു നിർമ്മലനികേതനമായ സാധ്വി ഭീതിക്കു ജന്മനിലമായ തമസ്സു പുക്കാൾ ഭൂതിക്ഷയത്തിൽ നളനായികയെന്നപോലെ. ൩൪
ക്ലേശം പതിക്കു പിടിപെട്ടതിനാൽ തനിക്കും മോശം ഭവിക്കുമിനിയെന്നുമനസ്സിൽ മേന്മേൽ ആശങ്കയുള്ളതവളാശു കളഞ്ഞു ധൈര്യ- ലേശം മനസ്വിനി വിടാതെ നടന്നു മെല്ലെ. ൩൫ [ 24 ]
16 പ്രഭുശക്തി
തെററുള്ള കൈമ്മടെ കറുപ്പിയലുന്ന കൈയൂ- ക്കൊററുന്നപോൽ നിബിഡമാകിയൊരന്ധകാരം മററുള്ള മര്ത്ത്യരെ മടക്കുവതെങ്കിലും താൻ ചെററും ചകോരമിഴിയാളെ മുടക്കിയില്ല. ൩൬
സാമർത്ഥ്യമുള്ള സതി കാന്തനൊടൊത്തു ഭൂരി- ക്ഷോമം ഭൂജിച്ചു മൃദുവാം നിജചിത്തപത്മാ ശ്രീമത്തനാമരിയദക്ഷനവജ്ഞചെയ്ത- ന്നാമപ്പുറത്തിനെതിർ കർക്കശമാക്കി ചിത്രം. ൩൭
മാപാപി കൈമ്മടെയകീർത്തി കണക്കു നീളെ വ്യാപിച്ച കൂരിരുളുവ,ന്നവളെച്ചെറുത്തു ചാരിത്രമാം മണിവിളക്കുകതാരിലേറെ- ശ്ശോഭിക്കയാൽ വഴി പിണങ്ങിയതില്ലവൾക്ക് . ൩൮
ആടോപമറററിവുകെട്ടൊരസജ്ജനത്തിൻ കേടോർത്തു തൻപ്രിയനെ വിട്ടു പിരിഞ്ഞമൂലം ചൂടോടു ചെല്ലുമവൾതന്നുടെ ധൈര്യവൃക്ഷ- ച്ചോ'ടോച്ചിറപ്പടനില'ത്തടിവേരുറച്ചു. ൩൯
കാണായിതങ്ങു വഴിയമ്പലമൊന്നു ചാരേ ശോണാംബുജാക്ഷിയവൾ തന്റെ തളർച്ച തീർപ്പാൻ മാണാക്കരോടുമതിലല്പമിരുന്ന നേര- ത്തേണാങ്കരശ്മികൾ പരന്നു തുടങ്ങി പാരിൽ. ൪ഠ
ധിക്കാരമുള്ള തിമിരത്തിനെഴുന്ന ഗർവം തീർക്കാൻ കരുത്തുടയ ശീതകരങ്ങളാലേ സൽകേകാരമായവളെയോഷധികൾക്കധീശ-
നക്കാലമൻപൊടു തലോടിയൊഴിച്ചൂ താപം. ൪൧ [ 25 ]
സാമർത്ഥ്യമേറുമൊരു രാജ്യധുരംധരന്റെ
സാമത്തിനാൽ സകലവൈരിബലം കണക്കെ
സോമന്റെ ചാരുതരമാം കരകൗശലത്താൽ
കേമത്തറ്റും തിമിരൗഘമാകുന്നു ദൂരെ. ൪൨
നീളുന്ന രാവിലനുയാതരുമായ് കളിത്ത-
ട്ടാളുന്ന കമ്രമുഖിതന്റെ കഠോരകോപം
കാളും കളേബരമെടുത്തതുപോലൊരുത്തൻ
വാളും ധരിച്ചവിടെയെത്തി യദൃച്ഛയാലേ. ൪൩
"ആരാണു രാത്രിസമയത്തതിദുർഘടങ്ങ-
ളോരാതെ ധീരതയൊടിങ്ങിനെ സഞ്ചരിപ്പോർ
പോരായ്മയാണിതു പുരന്ധ്രികളായവർക്കെ-"
ന്നാരോലണഞ്ഞൊരു പുമാനവരോടുരച്ചാൻ ൪൪
സൗരഭ്യമാർന്നു വിലസും കുസുമത്തെയേറെ
ക്രൂരത്വമുള്ള പനിനീർചെടിയേന്തീടും പോൽ
ശൂരത്വമാർന്നൊരു പൂമാനവരോടു ചൊല്ലും
സാരസ്യവാക്കു നിശമിച്ചു നതാങ്ഗി ചൊന്നാൾ.
ദുർമ്മാർഗ്ഗദർശികൾ നിറഞ്ഞു ദുഷിച്ച നാട്ടിൽ
ധർമ്മാധികാരി നിജധാടി നടത്തിടും പോൽ
ഇമ്മാതിരിക്കിവിടെ വന്നു ഹിതം കഥിക്കും
സമ്മാന്ന്യനാരയി! ഭവാനുംചെയ്കവേണം. ൪൬
വല്ലാതെകണ്ടു വഷളത്തരമുള്ളു കൂട്ട
ക്കല്ലാതെയില്ല ഗുണമിക്കലിമൂത്ത കാലം
[ 26 ] പ്രഭു ശക്തി നല്ലാർജനത്തിനൊരു നന്മ വരുന്നതെന്നാ- ണെല്ലാർക്കുമീശ്വരനൊരാളവലംബമല്ലോ. നിശ്ശങ്കമത്തരുണിതൻ നയമുള്ള വാക്യ- മശ്ശക്തനിമ്പമൊടു കേട്ട് നിനച്ചിതേവം "ദുശ്ശങ്കയുണ്ടു ഹൃദയത്തിലിവൾക്കു നൂന- മിശ്ശാസനം വ്യസനസൂച്ചകമായിരിപ്പൂ. ധൈര്യം വരാഞ്ഞിവിടെയാളറിയാതെ നേരെ കാര്യം തുറന്നു പറകില്ലെന്നിവളെന്നുമോർത്തു കാര്യസ്ഥർ മൂലമഴലൊക്കെ മനസ്സിലാക്കി ശൌര്യം തികഞ്ഞ രണധീരനുരച്ചിതേവം. കർമ്മാനുസാരമണയുന്നു ശരീരികൾക്കു ശർമ്മാസുഖങ്ങളിതു ലൌകീക രീതിയത്രേ; മർമ്മാവലോകികൾ മനം പതറാതിവറ്റിൽ നർമ്മാനുഭാവമൊടഹസ്സു നയിച്ചിരുന്നു. ഏതെങ്കിലും വഴിയിലിങ്ങനെ പാർത്തു പാഴേ ചേതസ്സിനിച്ച പലതയ്ക്കു വഴിപ്പെടാതെ മാതന്ഗിയെപ്പതിവുപോലെ ഭാജിക്കുവിൻ പോയ് സ്വാതന്ത്ര്യഭംഗമതിലിന്നി വരില്ല നൂനം. പേടിപ്പതെന്തു കുലശേഖരമന്നവേന്ദ്രൻ നാടിങ്ങു നല്ല നയമോടു പുലർത്തിടുമ്പോൾ; കേടില്ല കർഷകനു നോട്ടമെഴുന്ന പുഷ്പ- വാടിയ്ക്കകത്തു വളരുന്ന ലതയ്ക്കിതോർക്കൂ. [ 27 ] <poem> രണ്ടാം സർഗ്ഗം. 19
കൂടുന്നൊരാസ്ഥയൊടു നീതി മഹീതലത്തിൽ തേടുന്നു നല്ല നയശാലികളുള്ള ദേശം ; കാടുള്ള ദിക്കിലു മനീതിയെ മാർഗ്ഗണം ചെ- യ്തോടുന്ന കൂട്ടരവരെന്നു ജഗൽപ്രസിദ്ധം.൫൩
ആരാഞ്ഞു ചെൽവൊരു നരിക്കു വിശപ്പു തീർപ്പാ - നൊറാതെ മുന്നിലെതിരിട്ടൊരു മൂരിപോലെ ആ രാജഭൃത്യരരികത്തണയുന്ന നേരം തീരാത്ത ഗർവുടയ ദുർഭഗനസ്തമിക്കും. ൫൪
എന്നും പറഞ്ഞവരെയാശു മടക്കി വിട്ട - പ്പൊന്നുംപിടിച്ചുരികയേന്തിയ യുദ്ധവീരൻ മുന്നിട്ടു തൻഭടജനത്തൊടുമാദിനാട്ടി- ലന്നിട്ടിലെത്തിയുചിതജ്ഞതയുള്ള ധന്ന്യൻ. ൫൫
തൻ ചാരപുരുഷർ കുറുപ്പിനെ രാത്രിയിങ്കൽ തുഞ്ചാനരാതിരുടെ കൈയിലകപ്പെടാതെ അഞ്ചാതെ വീണ്ടകഥ കേട്ടു പടയ്ക്കു നാഥൻ വൻ ചാരിതാർത്ഥ്യമകതാരിലടഞ്ഞിതിപ്പോൾ. ൫൬
പേടക്കുരങ്ഗമിഴിയാൾക്കു വിരോധിമൂല- മാടല്ക്ക സങ്ഗതി വരാതെയിരിപ്പതിന്നായ് കൂടെത്തുണയ്ക്കുവതിനായവനമ്പലത്തിൽ കേടറ്റ കിങ്കരരെ വിട്ടൊരു കാവലിട്ടാൻ. ൫൭
ഓടായ്മൾതന്നരമനക്കതി ദൂരെയല്ലാ- തീടാർന്ന തൻ പടയൊടും പടനായകൻ താൻ കൂടാര പങ്ക്തികൾ ചമച്ചകലേ കുലുക്കം കൂടാതെയങ്ങു ന്വസിച്ചഥ നീതിശാലി. ൫൮ [ 28 ] 20 പ്രഭുശക്തി
പനിമതിമുഖിതാനും കൂട്ടരും ശങ്കയെന്ന്യേ ശനിദശയുടെ ശല്യം നീങ്ങിയെന്നാശ്വസിച്ച് പനിമലയുടെമാതിൻ മന്ദിരേ വീണ്ടുമാപി- ച്ചിനിയപകടമില്ലെന്നാത്തധൈര്യം വസിച്ചാർ. ൫൯
രണ്ടാം സർഗ്ഗം കഴിഞ്ഞു.
മൂന്നാം സർഗ്ഗം -------------
ഊഹക്കിടക്കയിൽ നയിച്ചിരവന്ന്യനാൾ തൻ- മോഹം നടത്തിടുവതിന്നുദയത്തെ നോക്കി ഗേഹത്തിൽ വാണൊരെജമാനനെയാത്മഘോഷ- വ്യൂഹങ്ങൾ പോയ് ഝടിതി പള്ളിയുണർത്തി വിട്ടു. ൧
മെത്തുന്ന വൻതിമിരമാം കരിപുംഗവൻ ത- ന്നുത്തുംഗമസ്തകമുടച്ചുതിരുന്ന രക്തം കത്തും കരങ്ങളിലണിഞ്ഞു ദയാദ്രിതന്മേ- ലെത്തുന്നതിന്നരുണകേസരിയുൽപതിച്ചു. ൨
പെണ്ണുങ്ങളിൽ പെരിയ ധൂർത്തുനടത്തുമേമാ- നെണ്ണും പ്രവൃത്തികളിലേതുമറച്ചിടാത്തോൻ കണ്ണും തിരുമ്മിയെഴുനേറ്റഥ തൻ കൊലച്ചോ- റുണ്ണുന്ന പാപികൾ നിറഞ്ഞ സദസ്സു പുക്കാൻ. ൩
'അച്ചേത്തെ'ഴുന്നൊരു പടത്തലവൻ പണിക്കർ കൊച്ചേപ്പനെന്നു പുകൾ പൂണ്ടൊരു യുദ്ധവീരൻ <poem> 20 പ്രഭുശക്തി
പനിമതിമുഖിതാനും കൂട്ടരും ശങ്കയെന്ന്യേ ശനിദശയുടെ ശല്യം നീങ്ങിയെന്നാശ്വസിച്ച് പനിമലയുടെ മാതിൻ മന്ദിരേ വീണ്ടുമാപി- ച്ചിനിയപകടമില്ലെന്നത്തധൈര്യം വസിച്ചാർ . ൫൮൯
രണ്ടാം സർഗ്ഗം കഴിഞ്ഞു.
മൂന്നാം സർഗ്ഗം .
ഊഹക്കിടക്കയിൽ നയിച്ചിരവന്ന്യനാൾ തൻ - മോഹം നടത്തിടുവതിന്നുദയത്തെ നോക്കി ഗേഹത്തിൽവാണൊരെജമാനനെയാത്മഘോഷ- വ്യൂഹങ്ങൾ പോയ് ഝടിതി പള്ലിയുണർത്തി വിട്ടു .൧
മെത്തുന്ന വൻതിമിരമാം കരിപുങ്ഗവൻ ത- ന്നുത്തുങ്ഗമസ്തകമുടച്ചുതിരുന്ന രക്തം കത്തും കരങ്ങളിലണിഞ്ഞുദയാദ്രി തന്മേ- ലെത്തുന്നതിന്നരുണകേസരിയുൽപതിച്ചു. ൨
പെണ്ണുങ്ങളിൽ പെരിയധൂർത്തു നടത്തുമേമാ- നെണ്ണും പ്രവൃത്തികളിലേതുമറച്ചിടാത്തോൻ കണ്ണും തിരുമ്മിയെഴുനേറ്റഥ തൻ കൊലച്ചോ- റുണ്ണുന്ന പാപൈകൾ നിറഞ്ഞ സദസ്സു പുക്കാൻ .൩
"അച്ചേത്തെ' ഴുന്നൊരു പടത്തലവൻ പണിക്കർ കൊച്ചേപ്പനെന്നു പുകൾപൂണ്ടൊരു യുദ്ധ വീരൻ [ 29 ] <poem> മൂന്നാം സർഗ്ഗം 21
മച്ചേറി വാഴുമെജമാനനെ വന്നു കൂപ്പി തച്ചേട്ടനെത്തിയ വിപത്തിനെയുച്ചരിച്ചാൻ. ൪
സമ്മാനമേറ്റ സരസൻ തവ സൈന്യപാലൻ ചുമ്മാതിരുന്നൊരു ചുണങ്ങു ചുഴഞ്ഞപോലെ അമ്മാനമുള്ളൊരു മനുഷ്യനു മത്തു വെച്ചി- ക്കുമ്മാട്ടിലെക്കുറിയിലുള്ളൊരു കൂർമ്മ കെട്ടു. ൫
ശങ്കുപ്പണിക്കർ ശവമായതിലല്ല ഖേദം ഹുങ്കുള്ള നമ്മുടെയ പൂർവവിരോധി 'മറ്റം ' പങ്കുന്നി നിന്നു പകരം പക വീട്ടുവാനായ് നിൻ കുറ്റവാലിയൊടു ചേർന്നതെനിക്കസഹ്യം. ൬
പത്തമ്പതായുധമെടുത്ത ജനങ്ങളോടു - മൊത്തങ്ങുവന്നു ശഠനിന്നലെ രാത്രിയിങ്കൽ ചിത്തം മറന്ന പടനായകനോടെതിർത്താൻ മത്തദ്വിപത്തൊടു മറുത്തു കടന്നൽ പോലെ. ൭
ഊക്കൻ കഠാരി കരളിൽ ചതിയാൽ തറച്ചു ചാക്കമ്മഹാഭടനടഞ്ഞൊരു ലാക്കുനോക്കി ആക്കം നടിച്ചതിഥിയെസ്സുഖമായ് നയിച്ചാൻ നീക്കം വരാതെ ജനനീതി നൃപോത്തമൻ പോൽ. ൮
മറ്റത്തു മൂപ്പരുടെ മാതിരിയിക്കെയോർത്താൽ മറ്റുള്ളവർക്കധിക കർശനമുള്ളിലുണ്ടാം ; മുറ്റത്തു നിൽപ്പൊരു മുരുക്കു മുതിർന്നു കണ്ടാൽ തെറ്റെന്നു മൂടൊടു മുറിച്ചതു മാറ്റിടേണം.൯ [ 30 ] 22
കണ്ടാൽ കരിങ്കുഴലിയാളെ നമുക്കിതിന്മേ-
ലുണ്ടായ സംശയമൊഴിപ്പതിനുണ്ടുപായം;
മിണ്ടാവതല്ലവിടെയും പലരുണ്ടു കാപ്പാൻ
തിണ്ടാടിടും തരുണിയല്ലവളെന്നു കേൾപൂ ൧൦
സേനാനിതന്നനുജനോതിയ വത്തൎമാനം
മാനാതിരേകമിയലുന്നൊരു കൈമ്മൾ കേട്ട്
ആ നായരച്ചതി നടത്തിയതെങ്കിലിപ്പോ-
ളാനായമൊന്നവനു വൈക്കണമെന്നുറച്ചാൻ. ൧൧
കല്പിച്ചു തൻ കരളിലിങ്ങിനെ ദേശനാഥ-
നുല്പന്നരോഷമുപമന്ത്രിയോടാജ്ഞ ചൊന്നാൻ
അല്പിഷ്ഠനാമവനെ വേഗമമച്ചൎ ചെയ്‌വാൻ
മല്പക്ഷപാതികൾ ഗമിക്കുവിനിക്ഷണത്തിൽ. ൧൨
എല്ലാം നമുക്കു ശരിയാമെതിരാളിമാരി-
ങ്ങില്ലാതിരിക്കിലതുതന്നെ വിശേഷലാഭം
പൊല്ലാത്ത രോഗമുടലീന്നൊഴിയാതിരുന്നാൽ
കൊല്ലാതെ കൊല്ലുമതു ജന്മികളെ ക്രമത്താത ൧൩
കായസ്ഥനായൊരു 'പഴിഞ്ഞി' പറഞ്ഞിതപ്പോ-
ളീയക്രമം വിഹിതമല്ല വിപത്തിനത്രേ
ആയത്തനല്ലിഹ നമുക്കുവനിന്നി മേലാൽ
പേയത്തരം പറകയല്ലിതു സൂക്ഷ്മമെല്ലാം. ൧൪
കൊല്ലം മുതൽക്കഴിമുഖം വരെയുള്ള രാജ്യ
മെല്ലാം പിടിച്ചു തനതാക്കിയ മന്നവന്റെ
മല്ലൽപടത്തലവനോടിവിടത്തെ വൃത്തം
കല്യാണഗാത്രിയവൾ ചെന്നു പറഞ്ഞു പോലും. ൧൫
,
അക്കൂട്ടർ വന്നിവിടെയിന്നലെയർദ്ധരാത്രി- ക്കിക്കൂറ്റനാകിയ പണിക്കരെ വെന്നതത്രേ, കൈക്കൂർജ്ജിതം കലശലാണവനെന്നു കേൾപ്പു- ണ്ടിക്കൂട്ടുകെട്ടുകൾ നമുക്കിനി നല്ലതല്ല. ൧൬
പണ്ടിങ്ങുവന്നൊരു പെരുമ്പടയെ ബ്ഭയന്നു മണ്ടിക്കളഞ്ഞവരിൽ വച്ചൊരു മങ്കയാളേ കണ്ടിട്ടൊരുദ്ധതനവന്റെ കളത്രമാക്കി- ക്കൊണ്ടിമ്പമോടു നടകൊണ്ടതുമോർമ്മയില്ലേ? ൧൭
അപ്പെൺകൊടിക്കു മകളാണിവളെന്നു കേട്ടു തൽഭാഗിനേയനിവളെ പ്രിയമോടുവേട്ടോൻ ചൊൽപ്പൊങ്ങിടും പ്രഭുതയുള്ളവനിക്കുറുപ്പെ- ന്നെപ്പേരുമിങ്ങറിവു കിട്ടിയെനിക്കിദാനീം. ൧൮
വാശിക്കുവേട്ടൊരവളിമ്മുകിൽ വേണിയാളെ ക്ലേശിച്ചു പെറ്റൊരു വയസ്സു തികഞ്ഞ കാലം വേശിച്ചു വിണ്ടലമൊരഞ്ചുവയസ്സിലച്ഛൻ കാശിക്കു പോയവിടെ വച്ചു മരിച്ചു പോലും. ൧൯
മറ്റത്തിനിന്നലെയിതൊക്കെ മനസ്സിലായ് നാം കുറ്റപ്പെടുത്തിയ കുറുപ്പിനു ബന്ധുവായി; പുറ്റിൽ കുരുത്ത മരമെങ്കിലുമന്തികത്തിൽ പറ്റിപ്പിടിച്ച ചെടികൾക്കതു രക്ഷയല്ലോ. ൨൦
നമ്മൾക്കയാളെളിയ ശത്രുവിതെന്നു പക്ഷ- മമ്മട്ടു നമ്പ്രതി കുറുപ്പിനുറച്ച ബന്ധു ഇമ്മാനിനിക്കിളയ മാതുലനാണിദാനീ- മമ്മന്നവന്റെ പടകൾക്കൊരു സൂത്രധാരൻ. ൨൧ [ 32 ] ആളല്ല നാമിനിയയാളെയമർത്തി വയ്പ്പാൻ കോളല്ല തെല്ലുമിഹ നമ്മുടെ നിശ്ചയങ്ങൾ കാളയ്ക്കു കെട്ടിയ നുകം കഴുതയ്ക്കു വയ്ക്കും കാലത്തുകണ്ണിണയടച്ചു കഴിക്ക നല്ലൂ.
സ്നേഹം നടിക്കുകിലയാളിവിടെയ്ക്കു വേണ്ടി ദ്ദേഹം വെടിഞ്ഞിടുവതിന്നു മറയ്ക്കയില്ല; ദ്രോഹം ചിതമല്ലിനിയിങ്ങയാളോ- ടാഹന്ത! വൈരികൾ വളഞ്ഞരികത്തിരിക്കെ.
പോറ്റിപ്പുലർത്തുമൊരുതന്നെ യജമാനനേകും ചോറ്റിൽ കൃതജ്ഞതയെഴുന്ന കണക്കുനനേവം മാറ്റിത്തമുള്ളിൽ നിനയാതറിയിച്ചതപ്പോ- ളെറ്റില്ല്ല കൈമ്മടെ കടുത്തമനസ്സിലൊട്ടും . "ചങ്ങാതിയാണിവനു മറ്റമവന്നുവേണ്ടി - ത്തുന്ഗാനു ഭാവമൊടു തൂക്കുമരത്തിലേറാൻ മങ്ങാതെ വന്നു മറിമായമുരയ്പ്പതാണ"- ന്നങ്ങാശയത്തിലെജമാൻ നിരൂപിച്ചുരച്ചു. ചന്തയ്ക്കു പോയി ചില ചരക്കുകൾ വിറ്റഴിക്കും ലന്തകുടുംബികൾ നടപ്പൊരു വാർത്തകേട്ടു ചന്തത്തിലെന്നൊടു മറിച്ചുപറഞ്ഞതിപ്പോ- ളെന്ത ക്രമം ; വിവരമില്ല തനിക്കു തെല്ലും . ഇന്നാട്ടിൽ മറ്റൊരുവനിന്നധികാരിയായി - ത്തീർന്നാലതിൽപ്പരമെനിക്കിടിവെന്തുവേണം വന്നാൽ വരട്ടെ വലിയോ,രവനെ പ്പിടിച്ചി - ങ്ങോന്നാന്തരം തുടലുകൊണ്ടു തളച്ചിടെണം. [ 33 ] മൂന്നാം സർഗ്ഗം 25
എന്നോതി വിട്ടു നിജഭൃത്യരെ നിർദ്ദയൻ താൻ കുന്നോടു കുത്തിനു കുതിച്ചൊരു കൂറ്റനെപ്പോൽ തന്നോർമ്മ തപ്പിയഹിതത്തിനുറച്ചിരുന്നാൻ; പിന്നോട്ടു പാദമിടറിബ്ഭടരും നടന്നാർ. ൨൮
മറ്റത്തു നായർ മരുവുന്നൊരു മന്ദിരത്തിൽ മുറ്റത്തു ചെന്നു മുറിവിദ്യയെടുത്തനേരം ചെറ്റത്തൽ പോലുമിയലാതെയെതിർത്തു സിംഹ- പ്പറ്റം കണക്കവിടെ മറ്റൊരു വീര സംഘം. ൨൯
മുന്നിൽ കുറുപ്പിനുടെ ശങ്കരനെന്ന ശിഷ്യൻ
പിന്നിൽ കുറുപ്പൊരുവശത്തഭിമാനി മറ്റം
കന്നിക്കലമ്പലിനു വന്നവർ ശേഷമുള്ളോ-
രെന്നിപ്രകാരമെതിർകക്ഷി നിരന്നു നിന്നു. ൩൦
കുന്തങ്ങളും കുടിലമാം കരവാൾ കുഠാരം ചന്തം പെറും പരിശ മുൾത്തടി വില്ലുമമ്പും ദന്തപ്പിടിച്ചുരികയെന്നിവയേന്തി നിന്നാ- രന്തസ്സു കാപ്പതിനല്പ വിഷാദമോടേ. ൩൧
ചെന്നായ്ക്കൾ പോലൊരുമയാർന്നു,വിരോധി വൃന്ദ- മൊന്നയ് മുടിച്ചുകളവാൻ ചുണയോടു കൂടെ, വന്നാക്രമിച്ച വഷളപ്രഭുവിൻബലത്തെ നന്നായ് ചുഴന്നു നരപാലകസേനയപ്പോൾ. ൩൨
കല്യാണി തൻ കണവനായ കുറുപ്പിനെക്ക-
ണ്ടുല്ലാഘഭാവമൊടു,കൈമ്മടെ കാര്യദർശി
നില്ലാത്ത കോപമകതാരിലടക്കി വച്ച-
ക്കല്യാണശീലനൊടുരച്ചു വിചാരമൂഢൻ. ൩൩ [ 34 ] 26 പ്രഭുശക്തി
==
ആരാണു താനരിമയായ് ഭജനം മുഴുത്തി-
ട്ടൂരാണ്മയായ നിലയിൽ പെരുമാറിടുന്നോൻ;
നേരായ് തെളിഞ്ഞ വഴി വിട്ടു നടപ്പവൎക്കു
ധാരാളമായ് ധരണിയിങ്കലബദ്ധമുണ്ടാം. ൩൪
വീട്ടിൽ തരപ്പിഴവുകൊണ്ടിവിടേയ്ക്കു വന്നു
കൂട്ടിന്നു വൻ കുസൃതിയുള്ളവരോടടുത്തു
നാട്ടിൽ പ്രഭുത്വമിയലുന്നവരെച്ചതിപ്പൂ;
കാട്ടിത്തരാമിതിലെഴും ഫലമിന്നുതന്നെ. ൩൫
ചൊന്നാൻ കുറുപ്പതിനൊരുത്തരമിജ്ജനത്തെ
നന്നാക്കുവാൻ കടമയുള്ള ഭവാന്റെ നേതാ
ഇന്നാട്ടിലുള്ളവരെയൊക്കെ മുടിക്കമൂലാ
വന്നാവിപത്തിനിവിടെപ്പഴി ചൊൽ വതാരേ? ൩൬
കാലം കഴിപ്പതിനു കൈവശമൊന്നുമില്ലാ-
താലാബമറ്റൊരുവിധത്തിലെടുത്തു കൂടി
ശീലം ധരിച്ചു വലിയോരെ വശപ്പെടുത്തി-
ക്കാലം വരയ്പതിഹ നിങ്ങടെ കൂട്ടരത്രേ. ൩൭
തട്ടിപ്പെഴും നുണയർ വല്ലതുമപ്പഴപ്പോൾ
തട്ടിപ്പതിന്നു പറയും ചില ഭോഷ്കു കേട്ടു
കെട്ടിച്ചമഞ്ഞഭിനയിപ്പൊരു വിഢ്ഢി താനേ
മുട്ടിത്തിരിഞ്ഞൊടുവിലേറെ വിഷണ്ണനാകും. ൩൮
ശീലം പിഴച്ച ചപലോക്തികളേവമോതി-
ക്കാലം തുലച്ചിടുവതെന്തിനു നമ്മൾ പാഴെ
കുലം കവിഞ്ഞ ധൃതിയാൽ നിജജീവിതത്തെ
ലേലം വിളിച്ചു കളവാനിഹ വന്നതല്ലേ? ൩൯
[ 35 ]
വാദിച്ചിവണ്ണമിരുകക്ഷികളും സ്വഭാവം
ഭേദിച്ചടുത്തതിരു വിട്ട ജിഗീഷയോടേ
മോദിച്ചു ഘോരതരമായ് പടയേറ്റു തമ്മിൽ
രോദിച്ചിതബ്ഭവനവാസിജനങ്ങളപ്പോൾ. ൪൦
എള്ളോളവും മനസി കൂസൽ വരാതെ മറ്റ-
ത്തുള്ളോരു നായകനെയാഞ്ഞു പിടിപ്പതിന്നായ്
ഭള്ളോടു പാഞ്ഞൊരു പണിക്കരെയൂക്കു കൂടും
തല്ലോടു ശങ്കരനിടിച്ചു മലൎത്തിയിട്ടാൻ. ൪൧
പെട്ടെന്നടുത്തു പിറകോട്ടു കരങ്ങൾ കൂട്ടി-
ക്കെട്ടിക്കഴല്ക്കരിയ ചങ്ങലയിട്ടു പൂട്ടി
തട്ടിത്തലോടിയവനെത്തണലുള്ളമാവിൻ
ചോട്ടിൽ തളച്ചു മദമാൎന്ന കരീന്ദ്രനെപ്പോൾ. ൪൨
ശിക്ഷയ്ക്കു തങ്ങളെ നയിച്ചവനേ വിരോധി-
പഡത്തിലുള്ളവർ പിടിച്ചതു കണ്ടു ഖേദാൽ
രക്ഷയ്ക്കു മറ്റു പടയാളികൾ തീപിടിച്ച
കക്ഷത്തിലെക്കൃമികൾപോലെ കിതച്ചു പാഞ്ഞു. ൪൩
പോരിൽ പിടിച്ചൊരു പണിക്കരെ മന്നവന്റെ
ശൂരത്വമേറിയ ശിപായികളാസ്ഥയോടേ
തീരാവിലങ്ങിനു വിധിച്ചൊരു പുള്ളിയെപ്പോൽ
കാരാഗൃഹസ്ഥലിയിലേക്കു നയിച്ചിതപ്പോൾ. ൪൪
സേനാനിയായൊരു പണിക്കർ വശം പിഴച്ച-
ദ്ദീനാനുകമ്പ കലരും നൃപയോധരാലേ
സ്ഥാനാന്തരത്തിലിടപെട്ടൊരു വൎത്തമാനം
ഹീനാശയൻ സപദി കേട്ടു നിനച്ചു കൈമ്മൾ. ൪൫
28 പ്രഭുശക്തി
"പണ്ടാകുമീയിടവകയ്ക്കു വിരോധിയായി- ട്ടുണ്ടായതില്ലിവിടെ മററമൊരാൾ നിമിത്താ തിണ്ടാട്ടമാമിനിമുറയ്ക്കവനോടു കൂടെ- ക്കൊണ്ടാടുവാനുമൊരു കൂട്ടരടുത്തിരിപ്പൂ. ൪൬
ചോറുണ്ടു നിത്യമിഹ ചൊല്പടി പാർത്തവർക്കും മാറുന്നതിന്നു മടിയില്ലിനി മാനസത്തിൽ കൂറുള്ള നമ്മുടെ പടത്തലവൻറെ വേർപാ- ടേമം കുരങ്ങിനൊരു കോവണിപോലെയായി. ൪൭
മാനം മനുഷ്യനു മഹാധനമാണുദഗ്ര - സ്ഥാനത്തിനർഹത ലഭിപ്പതതിൻ നിദാനം മാനക്കുറച്ചലിഹ ഞാനിനി മറ്റൊരാളേ ദീനത്വമാർന്നു കിഴിയേണ്ടി വരുന്നതത്രെ. ൪൮
ഈടാർന്ന നമ്മുടെയിരിപ്പിനു ദൂഷ്യമായി- ന്നാടാക്രമിപ്പതിനു വന്ന ജനത്തെയെല്ലാം കൂടാരമോടുമിനി രാവിലുറക്കമാമ്പോ- ളോടാതെ വഹ്നിഭഗവാനു നിവേദ്യമാക്കാം." ൪൯
ഈവണ്ണമൊക്കെയവനുള്ളിലുറച്ചിരിക്കെ ശ്രീവഞ്ചിഭൂപതിയയച്ചൊരു നീട്ടുമായി ആ വക്രബുദ്ധിയുടെ മുന്നിലണഞ്ഞിതേകൻ; വൈവശ്യഹീനമെജമാനതു വാങ്ങി നോക്കി. ൫ഠ
"ഓടായ്മൾ കണ്ടവിടെയുള്ള ജനത്തെ മദ്ദ്യ-
ച്ചീടാൻ തനിക്കു ബഹു വാസനയെന്നു കേൾപ്പു;
നാടാശു വിട്ടു നടകൊള്ളുക വല്ലെടത്തും
കേടാണുപദ്രവികൾ മററുജയത്തിനെന്നും. ൫൧ [ 37 ]
അല്ലെങ്കിൽ നിന്നെയവിടന്നു ബഹിഷ്കരിപ്പാൻ
'മല്ലൻകുറുപ്പി'നധികാരമയച്ചിരിപ്പൂ
ഉല്ലങ്ഘനത്തൊഴിലുകാൎക്കു തുടൎച്ചയായ
വില്ലങ്കമാണു ഫലമെന്നതുമോൎമ്മവേണം." ൫൨
എന്നുള്ളൊരത്തിരുവെഴുത്തിലെ വാചകം ക-
ണ്ടൊന്നുള്ളുകൊണ്ടപഹസിച്ചുരചെയ്തു മൂഢൻ
ഇന്നുള്ളൊരെൻ പദവിയങ്ങു കവൎന്നെടുപ്പാൻ
നന്നുദ്യമിപ്പതവിടന്നിതു തന്നതല്ല. ൫൩
ദ്വേഷത്തിനാൽ നൃപതിദൂതനൊടിപ്രകാരം
ഭോഷത്തമോതിയവനാശു മടക്കി വിട്ടാൻ;
ദോഷപ്പെടുന്നതിനു കാലമടുത്ത മൎത്ത്യൻ
വൈഷമ്യമോൎത്തിടുകയില്ല മനസ്സിലേതും. ൫൪
ചൂടുള്ള തൻ കരബലങ്ങളെ നാട്ടിലെല്ലാ-
മീടുള്ള കാലമതിനിഷ്ഠൂരമായ് നടത്തി
വാടും പ്രതാപമൊടു പിന്നെ മുഖംചുവപ്പി-
ച്ചീടും ദിനേശഭഗവാൻ ചരമാദ്രി പുക്കു. ൫൫
കന്നത്തമേറുമൊരു കൈമ്മടെ കോട്ടയിങ്കൽ
സന്നദ്ധനായ പടനായകനോടുമപ്പോൾ
വന്നെത്തി വൻപുടയ ഭൂപതിതന്റെയാൾക്കാർ;
പിന്നത്തെ വാൎത്ത വിവരിച്ചെഴുതെണ്ടതില്ല. ൫൬
കോട്ടയ്ക്കകത്തു മറുകക്ഷികൾ വന്നു തന്നെ
വേട്ടയ്ക്കുവേണ്ടി വള വച്ചതറിഞ്ഞു കൈമ്മൾ
കേട്ടയ്ക്കൊടുക്കമുളവായവനാത്തധൈൎയ്യം
കൂട്ടക്കൊലയ്ക്കരമൊരുങ്ങിയിറങ്ങി നേരേ. ൫൭
<poem> തന്നെത്തുണയ്ക്കുവതിനായുധജാലമേന്തി- സ്സന്നാഹമാൎന്നു ചുഴലും ചില ഭൃത്യരോടും അന്നപ്പടയ്ക്കിടയിലുദ്ധതനാം ബകം പോൽ ചെന്നപ്പൊഴേക്കരികൾ വന്നിവരേ വളഞ്ഞു. ൫൮
കോട്ടം വരാതൊരു കുതിക്കു പുറത്തു ചാടി
കൂട്ടം മുടിപ്പതിനു കൈമ്മൾ നിനച്ചുറച്ച്
പെട്ടെന്നുയൎന്ന സമയത്തരശന്റെ വീര-
പ്പട്ടം ധരിച്ച പടയാളി പിടിച്ചു നിൎത്തി. ൫൯
കാലിൽ കണക്കിനൊരു ചങ്ങലയിട്ടു യുദ്ധം
ശീലിച്ച രാജഭടർ മൂപ്പരെ,യൊട്ടു മുൻപെ
ജേലിങ്കലിട്ട പടനായകനോടുകൂടെ
പ്പാലിച്ചുകൊണ്ടവിടെ നിന്നു നയിച്ചു മെല്ലെ. ൬൦
ആശാനുമപ്രഭുവിനും വിപരീതദൈവാ-
ദേശാൽ പിണഞ്ഞ തകരാറിലൊരന്ന്യദുഃഖം
ഏശാതെക'ണ്ടഴിമുഖത്തു'രുവിൽ കയറ്റി-
ദ്ദേശാന്തരത്തിനിവിടന്നു കടത്തി വിട്ടൂ. ൬൧
ധിക്കാരിയാമവനെയിങ്ങിനെയുദ്വസിച്ചു
സൎക്കാരിലേക്കു മുതലൊക്കെയെടുത്തു ചേൎത്തു
ദുഷ്കാലമൊക്കെയുമകറ്റി മഹീമഹേന്ദ്ര-
നക്കാലമിസ്ഥലനിവാസികളെപ്പുലൎത്തി. ൬൨
'കുലശേഖര'സംജ്ഞയാൎന്ന നൽ-
'പുര'മായീ പുനരപ്രദേശവും;
പലരും തെളിവോടു വാഴ്ത്തിനാർ
'ഖലനിഷ്ക്കാസന'മാൎത്തിഹീനരായ്. ൬൩
[ 39 ]
മൂന്നാം സർഗ്ഗം 31
പിന്നപ്പെൺമണി ദേവിതൻ ഭജനവും കെങ്കേമമായ് സദ്യയും തന്നന്തസ്സിനു തക്കപോലവികലം സാധിച്ചു സംപ്രീതയായ് ഉന്നദ്ധ'പ്രഭുശക്തി'തൻ മഹിമയാൽ ഭർത്താവുമായൊട്ടുനാൾ മൂന്നം താനറിയാത്ത തന്റെ ഭവനം പ്രാപിച്ചു മേവീടിനാൾ. ൬൪,
മൂന്നാം സർഗ്ഗം കഴിഞ്ഞു.
സമാപതം
ശ്രീരാമചന്ദ്രാർപ്പണമസ്തു. [ 40 ]
കേരള സാഹിത്യ
അക്കാദമി [ 41 ]
ല ക്ഷ്മീ ഭാ യി . 1076-ാമാണ്ടു മിഥുനമാസത്തിൽ നാടുനീങ്ങിയ ആററുങ്ങൽ
മൂത്തതമ്പുരാൻ തിരുമനസ്സിലെ തിരുനാമധേയസ്മാരകമായി കേര ളീയ സ്ത്രീകളുടെ 20-ാംനു-തോമാ പ്രസിദ്ധപ്പെടുത്തുന്ന ഒരു മാസിക.
ഡമ്മി എട്ടു വലിപ്പത്തിൽ നാല്പത്തെട്ടു ഭാഗമുള്ള ഇതിന്റെ
വരിസംഖ്യ, കൊല്ലത്തിൽ തപാൽകൂലി ഉൾപ്പടെ , രണ്ടുറുപ്ലിക മാ ത്രം. വരിസംഖ്യ മുങ്കൂറടച്ചോ ആദ്യം വാങ്ങുന്ന ലക്കം വി. പി യായി അയപ്പാനാവശ്യട്ടോ എഴുതി അയച്ചാൽ മതി. അങ്ങിനെ യല്ലാത്ത എഴുത്തുകൾ ഗൌനിക്കപ്പെടുന്നനവല്ല.
-----xxxxxxxxx-------
ലക്ഷ്മീഭായിഗ്രന്ഥാവതി.
ലക്ഷ്മീഭായീശതകം (ഛായാസഹിതം) ... 0 2 0 സത്യവതി (ഒരു പുതിയ മണിപ്രവാളകൃതി) ... 0 2 0 ഇന്ത്യയിലെ മഹതികൾ ... .... ... 0 12 0 അമ്മായിപഞ്ചതന്ത്രം ... .... ... 0 5 0 ഐതിഹ്യമാല ... ... .... ... 0 0 0 ദിവാന്റെ പുത്രി ... ... .... ... 0 5 0 മഹാരാഷ്ട്രനായകൻ ... ... .... ... 0 8 0 ഭാര്യാധനം ... ... .... ... 0 5 0 പറങ്ങോടിപരിണയം ... .... ... 0 5 0 ചിരവേയി ... ... .... ... 0 6 0 ആഠഗ്ലേയസാമ്താജ്യം പാട്ട് ... .... ... 0 1 0 ബാലോപചാരം ... ... .... ... 0 4 0 വിദ്യാർത്ഥികളുടെ ചുമതലകൾ ... .... ... 0 4 0 പാണ്ഡവോദയം കാവ്യം ... .... ... 0 8 0 മലയാംകൊല്ലം കൊടുങ്ങല്ലൂർ (കൊച്ചുണ്ണിത്തമ്പുരാൻ) 1 0 0 വിനായകമാഹാത്മ്യം കിളിപ്പാട്ട് .... ... 0 12 0 പ്രഭുശക്തി (ഒരു ഖണ്ഡകാവ്യം) .... ... 0 3 0
വെള്ളായ്ക്കൽ നാരായണമേനോൻ , ലക്ഷ്മീഭായി മാനേജർ, തൃശ്ശിവപേരൂർ.
------***********-------