ആളല്ല നാമിനിയയാളെയമർത്തി വയ്പ്പാൻ കോളല്ല തെല്ലുമിഹ നമ്മുടെ നിശ്ചയങ്ങൾ കാളയ്ക്കു കെട്ടിയ നുകം കഴുതയ്ക്കു വയ്ക്കും കാലത്തുകണ്ണിണയടച്ചു കഴിക്ക നല്ലൂ.
സ്നേഹം നടിക്കുകിലയാളിവിടെയ്ക്കു വേണ്ടി ദ്ദേഹം വെടിഞ്ഞിടുവതിന്നു മറയ്ക്കയില്ല; ദ്രോഹം ചിതമല്ലിനിയിങ്ങയാളോ- ടാഹന്ത! വൈരികൾ വളഞ്ഞരികത്തിരിക്കെ.
പോറ്റിപ്പുലർത്തുമൊരുതന്നെ യജമാനനേകും
ചോറ്റിൽ കൃതജ്ഞതയെഴുന്ന കണക്കുനനേവം
മാറ്റിത്തമുള്ളിൽ നിനയാതറിയിച്ചതപ്പോ-
ളെറ്റില്ല്ല കൈമ്മടെ കടുത്തമനസ്സിലൊട്ടും .
"ചങ്ങാതിയാണിവനു മറ്റമവന്നുവേണ്ടി -
ത്തുന്ഗാനു ഭാവമൊടു തൂക്കുമരത്തിലേറാൻ
മങ്ങാതെ വന്നു മറിമായമുരയ്പ്പതാണ"-
ന്നങ്ങാശയത്തിലെജമാൻ നിരൂപിച്ചുരച്ചു.
ചന്തയ്ക്കു പോയി ചില ചരക്കുകൾ വിറ്റഴിക്കും
ലന്തകുടുംബികൾ നടപ്പൊരു വാർത്തകേട്ടു
ചന്തത്തിലെന്നൊടു മറിച്ചുപറഞ്ഞതിപ്പോ-
ളെന്ത ക്രമം ; വിവരമില്ല തനിക്കു തെല്ലും .
ഇന്നാട്ടിൽ മറ്റൊരുവനിന്നധികാരിയായി -
ത്തീർന്നാലതിൽപ്പരമെനിക്കിടിവെന്തുവേണം
വന്നാൽ വരട്ടെ വലിയോ,രവനെ പ്പിടിച്ചി -
ങ്ങോന്നാന്തരം തുടലുകൊണ്ടു തളച്ചിടെണം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Renjithmysore എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |