<poem> മൂന്നാം സർഗ്ഗം 21
മച്ചേറി വാഴുമെജമാനനെ വന്നു കൂപ്പി തച്ചേട്ടനെത്തിയ വിപത്തിനെയുച്ചരിച്ചാൻ. ൪
സമ്മാനമേറ്റ സരസൻ തവ സൈന്യപാലൻ ചുമ്മാതിരുന്നൊരു ചുണങ്ങു ചുഴഞ്ഞപോലെ അമ്മാനമുള്ളൊരു മനുഷ്യനു മത്തു വെച്ചി- ക്കുമ്മാട്ടിലെക്കുറിയിലുള്ളൊരു കൂർമ്മ കെട്ടു. ൫
ശങ്കുപ്പണിക്കർ ശവമായതിലല്ല ഖേദം ഹുങ്കുള്ള നമ്മുടെയ പൂർവവിരോധി 'മറ്റം ' പങ്കുന്നി നിന്നു പകരം പക വീട്ടുവാനായ് നിൻ കുറ്റവാലിയൊടു ചേർന്നതെനിക്കസഹ്യം. ൬
പത്തമ്പതായുധമെടുത്ത ജനങ്ങളോടു - മൊത്തങ്ങുവന്നു ശഠനിന്നലെ രാത്രിയിങ്കൽ ചിത്തം മറന്ന പടനായകനോടെതിർത്താൻ മത്തദ്വിപത്തൊടു മറുത്തു കടന്നൽ പോലെ. ൭
ഊക്കൻ കഠാരി കരളിൽ ചതിയാൽ തറച്ചു ചാക്കമ്മഹാഭടനടഞ്ഞൊരു ലാക്കുനോക്കി ആക്കം നടിച്ചതിഥിയെസ്സുഖമായ് നയിച്ചാൻ നീക്കം വരാതെ ജനനീതി നൃപോത്തമൻ പോൽ. ൮
മറ്റത്തു മൂപ്പരുടെ മാതിരിയിക്കെയോർത്താൽ
മറ്റുള്ളവർക്കധിക കർശനമുള്ളിലുണ്ടാം ;
മുറ്റത്തു നിൽപ്പൊരു മുരുക്കു മുതിർന്നു കണ്ടാൽ
തെറ്റെന്നു മൂടൊടു മുറിച്ചതു മാറ്റിടേണം.൯
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |