താൾ:Prabhushakthi oru Gandakavyam 1914.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രഭുശക്തി രണ്ടാംസർഗ്ഗം വങ്കുർക്കശേഷമൊരു വല്ലഭനായൊരേമാൻ തൻകല്പനയ്ക്കു തരമായ് തരമോർത്തു നില്ക്കും ശങ്കുപ്പണിക്കരെയടുക്കൽ വിളിച്ചു തൻറെ സങ്കല്പമപ്പടയിൽമൂപ്പനൊടുച്ചരിച്ചാൻ

കള്ളത്തരം കരളിലുള്ള കദര്യനേകൻ ഭള്ളത്തരത്തിനു പറിച്ചൊരു നാരിയോടും ഉള്ളത്തലിന്നടിപെടാതമരുന്നു ചെങ്കൽ ചുള്ളയ്ക്കകത്തു ചിതൽ പോലെ നടയ്ക്കലിപ്പോൾ.

ആരോടുമില്ലാരൊ വണക്കമിവന്നു, നിന്ദ- ക്കാരോക്കിലീ വഷളനും വനജാക്ഷി താനും: ചാരോടു ചേർന്നമൃതവള്ളി ദുഷിച്ചുപോയാൽ വേരോടുമാവിഷമരച്ചുവയുണ്ടതിന്നും.

ക്ഷേത്രത്തിലിന്നലെയിരുന്നു വിനോദമെന്ന സൂത്രത്തിലക്കുടിലബദ്ധികളീയെനിക്കും ഗോത്രത്തിനും കുറവു ചൊന്നതു പാർത്തു കണ്ടാൽ ക്ഷാത്രത്തെയെങ്ങിനെ മനസ്സിലൊതുക്കിടേണ്ടു?

ആരാകിലെന്തഗജതന്നുടെയന്പലത്തി- ന്നൂരാളനായിടുമൊരെന്നെയനാദരിക്കിൽ പോരാത്തതാണതു നമുക്കതിനാലിവൻറെ ദൌരാത്മ്യമിങ്ങു ദുരിതാനുഭവത്തിൽ നീക്കാം

ധിക്കാരമുള്ളവനഹംകൃതി നീക്കിടാഞ്ഞാ- ലിക്കാലമന്ന്യരതു കണ്ടു പ"ിച്ചു നീളെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/18&oldid=166718" എന്ന താളിൽനിന്ന് ശേഖരിച്ചത്