താൾ:Prabhushakthi oru Gandakavyam 1914.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാം സർഗ്ഗം 25


എന്നോതി വിട്ടു നിജഭൃത്യരെ നിർദ്ദയൻ താൻ കുന്നോടു കുത്തിനു കുതിച്ചൊരു കൂറ്റനെപ്പോൽ തന്നോർമ്മ തപ്പിയഹിതത്തിനുറച്ചിരുന്നാൻ; പിന്നോട്ടു പാദമിടറിബ്ഭടരും നടന്നാർ. ൨൮

മറ്റത്തു നായർ മരുവുന്നൊരു മന്ദിരത്തിൽ മുറ്റത്തു ചെന്നു മുറിവിദ്യയെടുത്തനേരം ചെറ്റത്തൽ പോലുമിയലാതെയെതിർത്തു സിംഹ- പ്പറ്റം കണക്കവിടെ മറ്റൊരു വീര സംഘം. ൨൯


മുന്നിൽ കുറുപ്പിനുടെ ശങ്കരനെന്ന ശിഷ്യൻ പിന്നിൽ കുറുപ്പൊരുവശത്തഭിമാനി മറ്റം കന്നിക്കലമ്പലിനു വന്നവർ ശേഷമുള്ളോ- രെന്നിപ്രകാരമെതിർകക്ഷി നിരന്നു നിന്നു. ൩൦

കുന്തങ്ങളും കുടിലമാം കരവാൾ കുഠാരം ചന്തം പെറും പരിശ മുൾത്തടി വില്ലുമമ്പും ദന്തപ്പിടിച്ചുരികയെന്നിവയേന്തി നിന്നാ- രന്തസ്സു കാപ്പതിനല്പ വിഷാദമോടേ. ൩൧

ചെന്നായ്ക്കൾ പോലൊരുമയാർന്നു,വിരോധി വൃന്ദ- മൊന്നയ് മുടിച്ചുകളവാൻ ചുണയോടു കൂടെ, വന്നാക്രമിച്ച വഷളപ്രഭുവിൻബലത്തെ നന്നായ് ചുഴന്നു നരപാലകസേനയപ്പോൾ. ൩൨

കല്യാണി തൻ കണവനായ കുറുപ്പിനെക്ക- ണ്ടുല്ലാഘഭാവമൊടു,കൈമ്മടെ കാര്യദർശി നില്ലാത്ത കോപമകതാരിലടക്കി വച്ച- ക്കല്യാണശീലനൊടുരച്ചു വിചാരമൂഢൻ. ൩൩




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/33&oldid=166735" എന്ന താളിൽനിന്ന് ശേഖരിച്ചത്