വാദിച്ചിവണ്ണമിരുകക്ഷികളും സ്വഭാവം
ഭേദിച്ചടുത്തതിരു വിട്ട ജിഗീഷയോടേ
മോദിച്ചു ഘോരതരമായ് പടയേറ്റു തമ്മിൽ
രോദിച്ചിതബ്ഭവനവാസിജനങ്ങളപ്പോൾ. ൪൦
എള്ളോളവും മനസി കൂസൽ വരാതെ മറ്റ-
ത്തുള്ളോരു നായകനെയാഞ്ഞു പിടിപ്പതിന്നായ്
ഭള്ളോടു പാഞ്ഞൊരു പണിക്കരെയൂക്കു കൂടും
തല്ലോടു ശങ്കരനിടിച്ചു മലൎത്തിയിട്ടാൻ. ൪൧
പെട്ടെന്നടുത്തു പിറകോട്ടു കരങ്ങൾ കൂട്ടി-
ക്കെട്ടിക്കഴല്ക്കരിയ ചങ്ങലയിട്ടു പൂട്ടി
തട്ടിത്തലോടിയവനെത്തണലുള്ളമാവിൻ
ചോട്ടിൽ തളച്ചു മദമാൎന്ന കരീന്ദ്രനെപ്പോൾ. ൪൨
ശിക്ഷയ്ക്കു തങ്ങളെ നയിച്ചവനേ വിരോധി-
പഡത്തിലുള്ളവർ പിടിച്ചതു കണ്ടു ഖേദാൽ
രക്ഷയ്ക്കു മറ്റു പടയാളികൾ തീപിടിച്ച
കക്ഷത്തിലെക്കൃമികൾപോലെ കിതച്ചു പാഞ്ഞു. ൪൩
പോരിൽ പിടിച്ചൊരു പണിക്കരെ മന്നവന്റെ
ശൂരത്വമേറിയ ശിപായികളാസ്ഥയോടേ
തീരാവിലങ്ങിനു വിധിച്ചൊരു പുള്ളിയെപ്പോൽ
കാരാഗൃഹസ്ഥലിയിലേക്കു നയിച്ചിതപ്പോൾ. ൪൪
സേനാനിയായൊരു പണിക്കർ വശം പിഴച്ച-
ദ്ദീനാനുകമ്പ കലരും നൃപയോധരാലേ
സ്ഥാനാന്തരത്തിലിടപെട്ടൊരു വൎത്തമാനം
ഹീനാശയൻ സപദി കേട്ടു നിനച്ചു കൈമ്മൾ. ൪൫
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shajiarikkad എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |