14 പ്രഭുശക്തി
അല്പം കഴിഞ്ഞ സമയത്തുടൽ പൂണ്ടു ദൈവാ- ലുല്പന്നമായൊരു കൃതജ്ഞതയെന്ന പോലേ കെൽപ്പുള്ള ഭൃത്യനൊരുവൻ മുകിൽവേണിതന്റെ മുൽപ്പുക്കുരച്ചു മുത്രും വിനയത്തൊടേവം. ൨൪
കൊച്ചമ്മയെന്തിനു വൃഥാ വിഷമിച്ചിരിക്കു- ന്നിച്ചങ്കരൻ ചതി കുറച്ചിതറിഞ്ഞുവെങ്കിൽ അച്ചണ്ടി കൈമ്മളെയടിച്ച ഞെരിച്ചു നല്ല പൊച്ചം കണക്കു പതമാക്കി വിടായിരുന്നു. ൨൫
ഊററം കഥിക്കിലിനിയെന്തുപയോഗമല്പാ മാററം നമുക്കുചിതമാണിവിടന്നിദാനീം ചീററം മുഴുത്തു ചൂഴലുന്നൊരു കാട്ടുതീയ്ക്കു കാറ്റെന്നപോലൊരുവനെത്തുമിതിൽ തുണയ്പാൻ.
ആപത്തു വന്നു തലയിൽ കയറുന്ന നേരം താപത്തിനല്ല തരമെന്നറിവുള്ളതല്ലേ? പാപർക്കു പണ്ടറിവെഴുന്ന മഹർഷിമാരും ശാപം കൊടുത്തു ശരിയാക്കിയ ചൊല്ലുമില്ലേ? ൨൭
ദുഷ്ടത്തരം പെരുകുമുരുടയാന്റെ കീഴിൽ കഷ്ടപ്പെടും കുടികളേറിയകൂറുമോർത്താൽ നഷ്ടം നിനച്ചു നതി ചെയ്തമരുന്നതല്ലാ- തിഷ്ടത്തിനാലനുസരിപ്പവരല്ല നൂനം. ൨൮
ആശിച്ചിടാതെ വെരുകിൻ പുഴുവേറെ വാങ്ങി-
വാശിക്കു മന്തിനു പിരട്ടിയ കാരണത്താൽ
ക്ലേശിപ്പതിന്നിട വരുത്തിയ 'മററ'മൂച്ച-
രാശിക്കു നിന്നഹ നമുക്കു സഹായമേകും. ൨൯
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |