താൾ:Prabhushakthi oru Gandakavyam 1914.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം സർഗ്ഗം 15


ഭൃത്യൻ പറഞ്ഞമൊഴികേട്ടു മനോജ്ഞഗാത്രി- ക്കത്യന്തമുള്ളിലുളവായിതു ചാരിതാർത്ഥ്യം പ്രത്യർത്ഥിയോടു പകവീട്ടുവതിന്നു വേണ്ടും കൃത്യത്തെയോർത്തവൾ കുറച്ചിളകാതിരുന്നു. ൩൦

മൗനം വെടിഞ്ഞു മദിരാക്ഷി മനോവിചാരം താനന്തരംഗമതിലല്പമടക്കി നിർത്തി മാനം നടിച്ച പരദേവിയെയോർത്തു രാജ- സ്ഥാനം ഗമിപ്പതിനുറച്ചെഴുനേറ്റു പിന്നെ. ൩൧

എന്തോ വരുന്നതു വരട്ടെ നമുക്കു പോകാ- മെന്തോഴിമാർ വരുവിനാശു മടിച്ചിടാതെ; സന്തോഷഹാനി സമയത്തിനു വന്നണഞ്ഞാ- ലന്തോളചാരികളുമർത്ഥികളായ് ഭവിക്കും. ൩൨

നാവിട്ടലട്ടരുതു നിങ്ങളുപദ്രവിപ്പാൻ ഭാവിച്ചു ഭള്ളുടയ ദുഷ്ടരെഴുന്ന ദിക്കിൽ; സേവിക്കുമെങ്കലുമതെന്റെ കടാക്ഷചന്ദ്ര- നാവിർഭവിക്കിലതുതന്നെ വെളിച്ചമിപ്പോൾ. ൩൩

ഓതീട്ടു തന്റെ പരിചാരഗണത്തൊടേവം നീതിക്കു നിർമ്മലനികേതനമായ സാധ്വി ഭീതിക്കു ജന്മനിലമായ തമസ്സു പുക്കാൾ ഭൂതിക്ഷയത്തിൽ നളനായികയെന്നപോലെ. ൩൪

ക്ലേശം പതിക്കു പിടിപെട്ടതിനാൽ തനിക്കും മോശം ഭവിക്കുമിനിയെന്നുമനസ്സിൽ മേന്മേൽ ആശങ്കയുള്ളതവളാശു കളഞ്ഞു ധൈര്യ- ലേശം മനസ്വിനി വിടാതെ നടന്നു മെല്ലെ. ൩൫




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/23&oldid=166724" എന്ന താളിൽനിന്ന് ശേഖരിച്ചത്