താൾ:Prabhushakthi oru Gandakavyam 1914.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തിരുവനന്തപുരം;


൮൯ തുലാം ൮-ാം നു-


ശ്രീ.

കന്നി 28ാംനു- അയച്ച എഴുത്തും 'പ്രഭുശക്തി' എന്ന പദ്യഗ്രന്ഥവും കിട്ടി. പുസ്തകം ഞാൻ ഒന്നുരണ്ടാവൃത്തി സാവധാനമായി വായിച്ചുനോക്കി. വളരെ വളരെ നന്നായിരിക്കുന്നു. കഥയും കവിത യും ഒന്നുപോലെ കൌതുകപ്രദമായിരിക്കുന്നു. വസന്തതിലകം വൃത്തതിലകം വൃത്തത്തിനു 'സജാതീയദ്വിതീയാക്ഷരപ്രാസം' ചേർന്നാൽ ഭാഷയിൽ ണ്ടാകാവുന്ന കർണ്ണസുഖം നിങ്ങൾക്ക് ഇപ്പോൾ നിശ്ചയമായും അനുഭവപ്പെട്ടിരിക്കണം. നിങ്ങളെപ്പോലെ വ്യുൽപത്തിയും വാസനയും പരിചയവും യോജിച്ചു ചേർന്നിട്ടുള്ള കവികൾക്കു ദ്വിതീയാക്ഷരപ്രാസത്തെ ഭയപ്പെട്ടിട്ടാവശ്യമില്ലെന്നും നേരേമറിച്ചു 'ശ്രീരാമചന്ദ്രവിലാസ'ത്തിൽ ഈ നിഷ്കർഷയുണ്ടായിരുന്നുവെങ്കിൽ അതിൽ പല ശ്ലോകങ്കൾക്കും ന്നുകൂടി കർണ്ണസുഖമുണ്ടാകുമായിരുന്നെന്നുമുള്ളതു നിങ്ങൾക്കുതന്നെ നല്ലപോലെ ആലോചിച്ചുനോക്കിയാൽ ബോധപ്പെടുന്നതാണ് . മഹാകാവ്യങ്ങളിൽ സാർവത്രികമായി ദ്വിതീയാക്ഷരപ്രാസദീക്ഷയുണ്ടായിരുന്നാൽ അനാവശ്യപദങ്ങൾ വന്നേകേകാമെന്നു ഞാൻ വല്ല സന്ദർഭത്തിലും പ്രസ്താവിച്ചിട്ടുണ്ടെങ്കിൽ അത് അവ്യുൽപന്നന്മാരും വാസനയില്ലാത്തവരും ശക്തിവൈകല്യമുള്ളവരുമായ ചില ചില്ലറക്കവികളെപ്പററിയാണെന്നല്ലാതെ യുഷ്മാദൃ ശന്മാരായ മാണ്യകവികളെ ഉദ്ദെശിച്ചല്ല.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/7&oldid=166748" എന്ന താളിൽനിന്ന് ശേഖരിച്ചത്