താൾ:Prabhushakthi oru Gandakavyam 1914.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പ്രഭു ശക്തി നല്ലാർജനത്തിനൊരു നന്മ വരുന്നതെന്നാ- ണെല്ലാർക്കുമീശ്വരനൊരാളവലംബമല്ലോ. നിശ്ശങ്കമത്തരുണിതൻ നയമുള്ള വാക്യ- മശ്ശക്തനിമ്പമൊടു കേട്ട് നിനച്ചിതേവം "ദുശ്ശങ്കയുണ്ടു ഹൃദയത്തിലിവൾക്കു നൂന- മിശ്ശാസനം വ്യസനസൂച്ചകമായിരിപ്പൂ. ധൈര്യം വരാഞ്ഞിവിടെയാളറിയാതെ നേരെ കാര്യം തുറന്നു പറകില്ലെന്നിവളെന്നുമോർത്തു കാര്യസ്ഥർ മൂലമഴലൊക്കെ മനസ്സിലാക്കി ശൌര്യം തികഞ്ഞ രണധീരനുരച്ചിതേവം. കർമ്മാനുസാരമണയുന്നു ശരീരികൾക്കു ശർമ്മാസുഖങ്ങളിതു ലൌകീക രീതിയത്രേ; മർമ്മാവലോകികൾ മനം പതറാതിവറ്റിൽ നർമ്മാനുഭാവമൊടഹസ്സു നയിച്ചിരുന്നു. ഏതെങ്കിലും വഴിയിലിങ്ങനെ പാർത്തു പാഴേ ചേതസ്സിനിച്ച പലതയ്ക്കു വഴിപ്പെടാതെ മാതന്ഗിയെപ്പതിവുപോലെ ഭാജിക്കുവിൻ പോയ്‌ സ്വാതന്ത്ര്യഭംഗമതിലിന്നി വരില്ല നൂനം. പേടിപ്പതെന്തു കുലശേഖരമന്നവേന്ദ്രൻ നാടിങ്ങു നല്ല നയമോടു പുലർത്തിടുമ്പോൾ; കേടില്ല കർഷകനു നോട്ടമെഴുന്ന പുഷ്പ- വാടിയ്ക്കകത്തു വളരുന്ന ലതയ്ക്കിതോർക്കൂ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Renjithmysore എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/26&oldid=166727" എന്ന താളിൽനിന്ന് ശേഖരിച്ചത്