താൾ:Prabhushakthi oru Gandakavyam 1914.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

22

കണ്ടാൽ കരിങ്കുഴലിയാളെ നമുക്കിതിന്മേ-
ലുണ്ടായ സംശയമൊഴിപ്പതിനുണ്ടുപായം;
മിണ്ടാവതല്ലവിടെയും പലരുണ്ടു കാപ്പാൻ
തിണ്ടാടിടും തരുണിയല്ലവളെന്നു കേൾപൂ ൧൦

സേനാനിതന്നനുജനോതിയ വത്തൎമാനം
മാനാതിരേകമിയലുന്നൊരു കൈമ്മൾ കേട്ട്
ആ നായരച്ചതി നടത്തിയതെങ്കിലിപ്പോ-
ളാനായമൊന്നവനു വൈക്കണമെന്നുറച്ചാൻ. ൧൧

കല്പിച്ചു തൻ കരളിലിങ്ങിനെ ദേശനാഥ-
നുല്പന്നരോഷമുപമന്ത്രിയോടാജ്ഞ ചൊന്നാൻ
അല്പിഷ്ഠനാമവനെ വേഗമമച്ചൎ ചെയ്‌വാൻ
മല്പക്ഷപാതികൾ ഗമിക്കുവിനിക്ഷണത്തിൽ. ൧൨

എല്ലാം നമുക്കു ശരിയാമെതിരാളിമാരി-
ങ്ങില്ലാതിരിക്കിലതുതന്നെ വിശേഷലാഭം
പൊല്ലാത്ത രോഗമുടലീന്നൊഴിയാതിരുന്നാൽ
കൊല്ലാതെ കൊല്ലുമതു ജന്മികളെ ക്രമത്താത ൧൩

കായസ്ഥനായൊരു 'പഴിഞ്ഞി' പറഞ്ഞിതപ്പോ-
ളീയക്രമം വിഹിതമല്ല വിപത്തിനത്രേ
ആയത്തനല്ലിഹ നമുക്കുവനിന്നി മേലാൽ
പേയത്തരം പറകയല്ലിതു സൂക്ഷ്മമെല്ലാം. ൧൪

കൊല്ലം മുതൽക്കഴിമുഖം വരെയുള്ള രാജ്യ
മെല്ലാം പിടിച്ചു തനതാക്കിയ മന്നവന്റെ
മല്ലൽപടത്തലവനോടിവിടത്തെ വൃത്തം
കല്യാണഗാത്രിയവൾ ചെന്നു പറഞ്ഞു പോലും. ൧൫


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/30&oldid=166732" എന്ന താളിൽനിന്ന് ശേഖരിച്ചത്