Jump to content

താൾ:Prabhushakthi oru Gandakavyam 1914.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒന്നാം സൎഗ്ഗം
7



"വീണത്തരത്തിൽ വിരുതാണിവനെന്നു ചൊല്ലു-
ണ്ടാണത്തമോ പിറവിയിൽ കണികണ്ടതില്ല
നാണത്തിനെപ്പണയമാക്കി യിരിപ്പവൎക്ക-
പ്രാണപ്രയാണഭയമെന്നതുമില്ല തെല്ലും.       ൩൪


ഒറ്റയ്ക്കു ഞാനിവിടെ വന്നു വശായതെങ്കി-
ലൊറ്റയ്ക്കു നിന്നു കലഹിപ്പതില്ല ദോഷം
കറ്റക്കരിങ്കുഴലിയാമിവളാണെനിക്കും
ചെറ്റക്കഠോരനുമുപദ്രവബാധയിപ്പോൾ.       ൩൫


മുറ്റത്തെ മുല്ലയിൽ മണം കുറയുന്നപോലീ-
യറ്റത്തു വന്നു ഗിരിജാഭജനം നടത്താൻ
കറ്റത്തറക്കണി പറഞ്ഞതു കാര്യമാക്കി
തെറ്റത്ര വന്നതുനിമിത്തമെനിക്കു പറ്റി.       ൩൬


സാക്ഷാൽ പ്രഭുക്കളുടെ നാട്ടിലെഴും ജനങ്ങൾ
സാക്ഷായിടാതിരവിലും സുഖമായുറങ്ങും
ഭിക്ഷാന്നവും കരബലാൽ കവരുന്ന ദിക്കിൽ
മോക്ഷാൎത്ഥികൾക്കുമെളുതല്ല ദിനം കഴിപ്പാൻ.       ൩൭


എന്താണു വേണ്ടതിഹ നമ്മുടെ കൂടെയുള്ളോ-
ർക്കെന്താണു രക്ഷയൊരു മോശമിവന്നു വന്നാൽ
പിന്താങ്ങിനില്ല പരമീശ്വരിതന്റെ തൃക്കാൽ-
ച്ചെന്താരിലുള്ളരിനിവാരണരേണുവെന്ന്യേ"       ൩൮


ചിന്താഭരം ചിതറി നില്പൊരു ചിത്തരങേഗ
സന്താപസംഭ്രമഭയങ്ങളിടയ്ക്കിടയ്ക്കു
പന്താടിടുംപടി പകർന്നു കുറുപ്പിവണ്ണം
മന്താൎന്നവൻ മല ചുമപ്പതുപോൽ പരുങ്ങി.       ൩൯































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/15&oldid=166715" എന്ന താളിൽനിന്ന് ശേഖരിച്ചത്