8 പ്രഭുശക്തി
എത്താത്തചിന്തയകതാരിലുദിച്ചിവണ്ണം ഭർത്താവിരിപ്പതവൾ കണ്ടുമനസ്സിലാക്കി വൃത്താന്തമുള്ളതുരചെയ്യണമെന്നു നേരേ ചിത്താനുരാഗമിയലും പതിയോടുചൊന്നാൾ. ൪൦
വന്നാസ്ഥയോടവളുരച്ചതു കേട്ടനേരം ചൊന്നാൻ കുറുപ്പു ഭയമുള്ളിലൊതുക്കിയേവം; വന്നാലബദ്ധമതു നീളെ നിറയ്ക്കുവോരി- ല്ലെന്നാകിലും ഭവതിയോടുരചെയ്വനല്പം. ൪൧
ആമത്തിലിട്ടിവിടെ നമ്മെ നിനക്കു വച്ചൊ- രാമത്തിനാൽ ഝഡിതി നിന്നെ വശത്തിലാക്കി ക്ഷേമത്തിൽ വച്ചനുഭവിപ്പതിനുദ്യമിപ്പൂ കാമത്തിരക്കിലിടപെട്ടൊരു കൈമ്മളിപ്പോൾ. ൪൨
കണ്ടില്ലയോ കമനി!കൈമ്മടെ മട്ടു ,നീ താൻ കൊണ്ടിക്കു കാരണ,മിതെന്നുടെ ശങ്കയത്രേ പിണ്ടിക്കു പോളകൾ പൊളിപ്പതു പോലെയ്യേതാ- ണ്ടുണ്ടിജ്ജളന്റെ തലയിൽ ചില കാംക്ഷിതങ്ങൾ. ൪൩
ഗ്രാമത്തിലേക്കധിപനായ് ധനധാന്യവത്താം ധാമത്തിലിങ്ങിനെ പിറന്നു വളർന്നവന്റെ പ്രേമത്തിൽ മല്ലമിഴിമാർക്കു മനസ്സിരിക്കാം കേമത്തി!ഞാൻ തവ പരീക്ഷകനായിരിപ്പൂ. ൪൪
കാന്തൻ പറഞ്ഞ മൊഴി പല്ലവഗാത്രി കേട്ടു
സന്തപ്തയായ് സപദി വാടിയ മേനിയോടേ
ചിന്തക്കു ചെറ്റവസരം ചിലവിട്ടു പിന്നീ-
ടന്തസ്സിനൊത്തവിധമുത്തരമുച്ചരിച്ചാൾ. ൪൫
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |