താൾ:Prabhushakthi oru Gandakavyam 1914.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 പ്രഭുശക്തി


ഏധിച്ച കണ്ടിവിടെയുള്ളവരപ്രദേശ-
മാധിക്കു ജന്മനിലമെന്നു നിനച്ചു വാണു.       


ചൊല്ക്കൊണ്ട 'ശക്തികുള' മെന്നു യഥാർത്ഥനാമം
കൈക്കൊണ്ടപ ദുർഗ്ഗ മരുവുന്ന മനോജ്ഞഗേഹം
ഉല്കണ്ഠിതാ ജനതതിക്കു കൊടുത്തുശോഭി -
ച്ചക്കണ്ടകന്റെ വസതിക്കു വടക്കടുക്കൽ       


കല്ലെക്കറുപ്പിനുടെ കാമുകമായിരിക്കും ,
കല്യാണിയെന്നവൾ കരങ്കനിവാരണാർത്ഥാ
ചൊല്ലാർന്ന തൻപതിയോടും നിജദാസിമാരാം
നല്ലാർമകളോടുമിവിടെബ് ഭജനത്തിനെത്തി       


കാത്യായനീചരണസേവയോടമ്പലത്തിൽ
പ്രീത്യാ വസിക്കുമൊരു പെൺകൊടിയാളെ നിത്യം
അത്യാഗ്രഹക്കലി കയറി കൈമ്മൾ കണ്ടു
ദൈത്യാരിനന്ദനശരത്തിന് ലക്ഷ്യമായാൻ       


പൂവമ്പനെപ്പുതുമകൊണ്ടുമയക്കി നിർത്തും
ലാവണ്യവും ലളിതഭാവവുമാനനത്തിൽ
രാവും ഗുരുത്വവിനയങ്ങളുമെന്നിതെല്ലാ
മാവങ്കേനേയപകടത്തിലകപ്പെടുത്തി       


അന്തിക്കു കൂരിരുളടഞ്ഞിതു ദിക്കിലെല്ലാം
മന്തിക്കുരങ്ങനെതിരാം മഷിവർണമോടേ;
ഉന്തിക്കുതിച്ചുയരുമഞ്ജനപർവ്വതം പോൽ
പൊന്തിക്കുടക്കമൊടു കാർമുകിലും നിരന്നു       


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/10&oldid=166710" എന്ന താളിൽനിന്ന് ശേഖരിച്ചത്