താൾ:Prabhushakthi oru Gandakavyam 1914.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


<poem> രണ്ടാം സർഗ്ഗം.   19

കൂടുന്നൊരാസ്ഥയൊടു നീതി മഹീതലത്തിൽ തേടുന്നു നല്ല നയശാലികളുള്ള ദേശം ; കാടുള്ള ദിക്കിലു മനീതിയെ മാർഗ്ഗണം ചെ- യ്തോടുന്ന കൂട്ടരവരെന്നു ജഗൽപ്രസിദ്ധം.൫൩

ആരാഞ്ഞു ചെൽവൊരു നരിക്കു വിശപ്പു തീർപ്പാ - നൊറാതെ മുന്നിലെതിരിട്ടൊരു മൂരിപോലെ ആ രാജഭൃത്യരരികത്തണയുന്ന നേരം തീരാത്ത ഗർവുടയ ദുർഭഗനസ്തമിക്കും. ൫൪

എന്നും പറഞ്ഞവരെയാശു മടക്കി വിട്ട - പ്പൊന്നുംപിടിച്ചുരികയേന്തിയ യുദ്ധവീരൻ മുന്നിട്ടു തൻഭടജനത്തൊടുമാദിനാട്ടി- ലന്നിട്ടിലെത്തിയുചിതജ്ഞതയുള്ള ധന്ന്യൻ. ൫൫

തൻ ചാരപുരുഷർ കുറുപ്പിനെ രാത്രിയിങ്കൽ തുഞ്ചാനരാതിരുടെ കൈയിലകപ്പെടാതെ അഞ്ചാതെ വീണ്ടകഥ കേട്ടു പടയ്ക്കു നാഥൻ വൻ ചാരിതാർത്ഥ്യമകതാരിലടഞ്ഞിതിപ്പോൾ. ൫൬

പേടക്കുരങ്ഗമിഴിയാൾക്കു വിരോധിമൂല- മാടല്ക്ക സങ്ഗതി വരാതെയിരിപ്പതിന്നായ് കൂടെത്തുണയ്ക്കുവതിനായവനമ്പലത്തിൽ കേടറ്റ കിങ്കരരെ വിട്ടൊരു കാവലിട്ടാൻ. ൫൭

ഓടായ്മൾതന്നരമനക്കതി ദൂരെയല്ലാ- തീടാർന്ന തൻ പടയൊടും പടനായകൻ താൻ കൂടാര പങ്ക്തികൾ ചമച്ചകലേ കുലുക്കം കൂടാതെയങ്ങു ന്വസിച്ചഥ നീതിശാലി. ൫൮

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/27&oldid=166728" എന്ന താളിൽനിന്ന് ശേഖരിച്ചത്