താൾ:Prabhushakthi oru Gandakavyam 1914.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


രണ്ടാം സർഗ്ഗം


17സാമർത്ഥ്യമേറുമൊരു രാജ്യധുരംധരന്റെ

സാമത്തിനാൽ സകലവൈരിബലം കണക്കെ

സോമന്റെ ചാരുതരമാം കരകൗശലത്താൽ

കേമത്തറ്റും തിമിരൗഘമാകുന്നു ദൂരെ. ൪൨


നീളുന്ന രാവിലനുയാതരുമായ് കളിത്ത-

ട്ടാളുന്ന കമ്രമുഖിതന്റെ കഠോരകോപം

കാളും കളേബരമെടുത്തതുപോലൊരുത്തൻ

വാളും ധരിച്ചവിടെയെത്തി യദൃച്ഛയാലേ. ൪൩


"ആരാണു രാത്രിസമയത്തതിദുർഘടങ്ങ-

ളോരാതെ ധീരതയൊടിങ്ങിനെ സഞ്ചരിപ്പോർ

പോരായ്മയാണിതു പുരന്ധ്രികളായവർക്കെ-"

ന്നാരോലണഞ്ഞൊരു പുമാനവരോടുരച്ചാൻ ൪൪


സൗരഭ്യമാർന്നു വിലസും കുസുമത്തെയേറെ

ക്രൂരത്വമുള്ള പനിനീർചെടിയേന്തീടും പോൽ

ശൂരത്വമാർന്നൊരു പൂമാനവരോടു ചൊല്ലും

സാരസ്യവാക്കു നിശമിച്ചു നതാങ്ഗി ചൊന്നാൾ.


ദുർമ്മാർഗ്ഗദർശികൾ നിറഞ്ഞു ദുഷിച്ച നാട്ടിൽ

ധർമ്മാധികാരി നിജധാടി നടത്തിടും പോൽ

ഇമ്മാതിരിക്കിവിടെ വന്നു ഹിതം കഥിക്കും

സമ്മാന്ന്യനാരയി! ഭവാനുംചെയ്കവേണം. ൪൬


വല്ലാതെകണ്ടു വഷളത്തരമുള്ളു കൂട്ട

ക്കല്ലാതെയില്ല ഗുണമിക്കലിമൂത്ത കാലം


2*Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nighil1990 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/25&oldid=166726" എന്ന താളിൽനിന്ന് ശേഖരിച്ചത്